സൗദി അറേബ്യയിൽ കൊവിഡ്

(Search results - 59)

Gulf corona

pravasam12, Aug 2020, 9:34 PM

സൗദി അറേബ്യയിൽ ഇന്ന് 2151 പേര്‍ കൊവിഡ് മുക്തരായി; പുതിയ രോഗികള്‍ 1569

സൗദി അറേബ്യയിൽ കൊവിഡ് വൈറസ് ബാധിതരായിരുന്ന 2151 പേർ കൂടി ഇന്ന് രോഗമുക്തരായി. 1569 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 36 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3,269 ആയി. റിയാദ് 8, ജിദ്ദ 5, മക്ക 2, ഹുഫൂഫ് 2, ത്വാഇഫ് 3, മദീന 4, ബുറൈദ 2, അബഹ 1, തബൂക്ക് 2, മഹായിൽ 1, ബീഷ 1, അൽറസ് 1, അറാർ 1, ജുബൈൽ 1, അൽനമാസ് 1, സബ്യ 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോർട്ട് ചെയ്തത്.

gulf coronavirus

pravasam11, Aug 2020, 9:14 PM

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 34 മരണം; 1521 പേര്‍ക്ക് കൂടി രോഗം

സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ചൊവ്വാഴ്ച 34 പേർ മരിച്ചു. 3233 ആയി രാജ്യത്തെ ആകെ മരണസംഖ്യ. റിയാദ് 8, ജിദ്ദ 2, മക്ക 1, ഹുഫൂഫ് 5, ത്വാഇഫ് 3, ഖോബാർ 1, ബുറൈദ 1, അബഹ 1, തബൂക്ക് 3, ഖർജ് 2, മഹായിൽ 1, ബീഷ 2, അൽജഫർ 1, അറാർ 1, അയൂൺ 1, സകാക 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോർട്ട് ചെയ്തത്.

Gulf corona Saudi

pravasam10, Aug 2020, 11:23 PM

സൗദി അറേബ്യയിൽ ഇന്ന് 32 കൊവിഡ് മരണം; 1257 പുതിയ രോഗികള്‍

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് തിങ്കളാഴ്ച 32 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ  3199 ആയി. റിയാദ് 1, ജിദ്ദ 2, മക്ക 2, ഹുഫൂഫ് 10, മദീന 1, ത്വാഇഫ് 5, മുബറസ് 1, ബുറൈദ 2, ഹഫർ അൽബാത്വിൻ 1, നജ്റാൻ 1, ബെയ്ഷ് 1, ഉനൈസ 2, ബീഷ 3 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോർട്ട് ചെയ്തത്.

Gulf corona

pravasam9, Aug 2020, 10:52 PM

സൗദി അറേബ്യയിൽ ഇന്ന് 37 കൊവിഡ് മരണം; 1428 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഞായറാഴ്ച 37 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3167 ആയി ഉയർന്നു. റിയാദ് 9, ജിദ്ദ 2, ദമ്മാം 1, ഹുഫൂഫ് 12, മദീന 1,  ത്വാഇഫ് 2, ഖോബാർ 1, മുബറസ് 1, ബുറൈദ 1, നജ്റാൻ 1, ഖർജ് 2, അൽറസ് 1, അറാർ 1, സകാക 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോർട്ട് ചെയ്തത്.

Gulf corona UAE Covid Test

pravasam8, Aug 2020, 9:25 PM

സൗദി അറേബ്യയിൽ കൊവിഡ് രോഗമുക്തരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു

സൗദി അറേബ്യയിൽ കോവിഡ് ബാധയിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. ഇന്ന് 1,492 പേർ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്തെ മൊത്തം രോഗമുക്തരുടെ എണ്ണം 2,50,440 ആയി. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 87.2 ശതമാനമായി.

Gulf corona Saudi

pravasam6, Aug 2020, 9:54 PM

സൗദി അറേബ്യയിൽ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു

സൗദി അറേബ്യയിൽ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും നേരിയ വർധനവ്. വ്യാഴാഴ്ച 1402 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മരണ നിരക്കും ഉയരുന്നുണ്ട്. 24 മണിക്കൂറിനിടെ 35 പേരാണ് മരിച്ചത്. എന്നാൽ രോഗമുക്തി നിരക്ക് കുറയാതെ തുടരുന്നു എന്നതാണ് ആശ്വാസം. 87 ശതമാനമാണ് രാജ്യത്തെ ഇപ്പോഴത്തെ രോഗമുക്തി നിരക്ക്.

gulf coronavirus

pravasam2, Aug 2020, 7:48 PM

സൗദി അറേബ്യയിൽ ആശങ്കയൊഴിയുന്നു; ഇന്ന് 1357 പുതിയ കൊവിഡ് രോഗികൾ മാത്രം

സൗദി അറേബ്യയിൽ കൊവിഡ് ആശങ്കയൊഴിയുന്നു. പ്രതിദിന കണക്കിൽ തെളിയുന്നത് വലിയ ആശ്വാസം. പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു. ഞായറാഴ്ച 1357 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ 2533 പേർ രോഗമുക്തരായി. രാജ്യത്തെ മൊത്തം രോഗമുക്തി നിരക്ക് 86.1 ശതമാനമായി ഉയർന്നു.

Gulf corona

pravasam29, Jul 2020, 8:30 PM

സൗദി അറേബ്യയിൽ തുടർച്ചയായി ആശ്വാസദിനങ്ങൾ; കൊവിഡ് രോഗമുക്തരുടെ എണ്ണം കൂടുന്നു

കൊവിഡ് രോഗവ്യാപനം കുറഞ്ഞതോടെ സൗദി അറേബ്യയിൽ തുടർച്ചയായി ആശ്വാസദിനങ്ങൾ. പുതിതായി രോഗം ബാധിക്കുന്നവരുടെ എണ്ണം വലിയ തോതിൽ  കുറയുകയാണിപ്പോള്‍. 1759 പേർക്ക് മാത്രമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സുഖം പ്രാപിക്കുന്നവരുടെ എണ്ണം വൻതോതിൽ കൂടുകയും ചെയ്തു. 2945 പേർക്കാണ് ഇന്ന്  രോഗമുക്തിയുണ്ടായത്.

Gulf corona

pravasam26, Jul 2020, 8:23 PM

സൗദി അറേബ്യയിൽ ഇന്നും ആശ്വാസം; കൂടുതൽ പേര്‍ രോഗമുക്തരാവുന്നു

സൗദി അറേബ്യയിൽ ഇന്നും രോഗമുക്തരുടെ എണ്ണം ഉയർന്നു. 2541 കൊവിഡ് രോഗികളാണ് ഞായറാഴ്ച സുഖം പ്രാപിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ചത് 1968 പേർക്കാണ്. ആകെ രോഗമുക്തരുടെ എണ്ണം 2,20,323ഉം രോഗബാധിതരുടെ എണ്ണം 2,66,941ഉം ആയി.

Gulf corona Saudi

pravasam19, Jul 2020, 9:49 PM

സൗദി അറേബ്യയിൽ കൊവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു

സൗദി അറേബ്യയിൽ കോവിഡ് കേസുകൾ രണ്ടര ലക്ഷം കടന്നു. ഞായറാഴ്‍ച 2,504 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,50,920 ആയി. 3,517 പേർ സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,97,735 ആയി ഉയർന്നു.

Saudi Obit Muhammed

pravasam19, Jul 2020, 12:32 AM

കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഒരു മലയാളി കൂടി മരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി പടിഞ്ഞാറൻ സൗദിയിലെ യാംബുവിൽ മരിച്ചു. പെരിന്തൽമണ്ണ അരക്കുപറമ്പ് അലനല്ലൂർ സ്വദേശി ഓങ്ങല്ലൂർ മുഹമ്മദ് അബൂബക്കർ (57) ആണ് മരിച്ചത്. കൊവിഡ് ബാധിച്ചത് മൂലമുണ്ടായ ശ്വാസതടസം കാരണം ഒരാഴ്‌ചയായി യാംബു ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സൗദിയിലെ വിവിധ പ്രദേശങ്ങളിൽ 20 വർഷത്തോളമായി പല സ്വകാര്യ കമ്പനികളിലായി ജോലി ചെയ്തിരുന്നു.

Gulf corona Saudi arabia

pravasam18, Jul 2020, 7:54 PM

സൗദി അറേബ്യയിൽ ഇന്ന് 3057 പേര്‍ കൊവിഡ് മുക്തി നേടി

സൗദി അറേബ്യയിൽ ഇന്ന് 3,057 പേർ കൊവിഡ് മുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,94,218 ആയി. 2565 പേരിൽ പുതുതായി രോഗം  സ്ഥിരീകരിച്ചു. 2,48,416 ആയി ആകെ രോഗബാധിതരുടെ എണ്ണം. ഇന്ന് 40 പേർ മരിച്ചു. ആകെ മരണസംഖ്യ 2447 ആയി. റിയാദ്, ജിദ്ദ, മക്ക, ദമ്മാം, ഹുഫൂഫ്, ത്വാഇഫ്,  തബൂക്ക്, അൽഖർജ്, ബീഷ, അയൂൺ, അബൂഅരീഷ് എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.

Gulf corona

pravasam15, Jul 2020, 9:27 AM

സൗദി അറേബ്യയിൽ കൊവിഡ് രോഗമുക്തരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് രോഗമുക്തരുടെ എണ്ണം വൻതോതിൽ ഉയരുന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് ഇതുവരെയുണ്ടായ ഏറ്റവും ഉയർന്ന രോഗമുക്തി പ്രതിദിന നിരക്ക് രേഖപ്പെടുത്തി. കുറച്ചുദിവസങ്ങളായി മരണസംഖ്യയും പുതിയ രോഗികളുടെ എണ്ണവും കുറഞ്ഞുവരുന്നതിനിടെ രോഗമുക്തരുടെ എണ്ണം വൻതോതിൽ ഉയരുകയും ചെയ്യുന്നു.

Gulf corona

pravasam13, Jul 2020, 6:56 PM

സൗദി അറേബ്യയിൽ കൊവിഡ് വ്യാപനത്തിന്റെ തോത് കുറയുന്നു

സൗദി അറേബ്യയിൽ കൊവിഡ് വ്യാപനത്തിന്റെ തോത് കുറയുന്നു. മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും കുറവ് അനുഭവപ്പെട്ട് തുടങ്ങി. സുഖം പ്രാപിക്കുന്നവരുടെ  എണ്ണം ഉയരുകയും ചെയ്തു. ഇന്ന് 20 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്താകെ ഇതുവരെ മരിച്ചവരുടെ എണ്ണം 2,243 ആയി.

Gulf corona Saudi

pravasam12, Jul 2020, 8:06 PM

കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഇന്ന് 42 പേര്‍ കൂടി മരിച്ചു

കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഇന്ന് 42 പേർ മരിച്ചു. ഇതോടെ 2,223 ആയി മൊത്തം മരണസംഖ്യ. റിയാദ്, ജിദ്ദ, മക്ക, മദീന, ഹുഫൂഫ്, ത്വാഇഫ്, ഖോബാർ, അബഹ, തബൂക്ക്, സബ്യ, അബൂഅരീഷ് എന്നിവിടങ്ങളിലാണ് പുതുതായി മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 2,779 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.