സൗദി സന്ദര്‍ശക വിസ  

(Search results - 2)
 • saudi arabia

  pravasam19, Mar 2020, 10:31 PM

  സൗദിയില്‍ കുടുങ്ങിയവരുടെ സന്ദര്‍ശക വിസകള്‍ ഓണ്‍ലൈനായി ദീര്‍ഘിപ്പിക്കാം; സമയപരിധി പരിഗണിക്കില്ല

  വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തത് വഴി സൗദി അറേബ്യയില്‍ കുടുങ്ങിയ സന്ദര്‍ശകരുടെ വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം. ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോമുകളായ അബ്ശിര്‍, മുഖീം എന്നിവ വഴി ഇതിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് ജവാസാത്ത് അറിയിച്ചു. സന്ദര്‍ശക വിസയിലുള്ളവര്‍ പരമാവധി 180 ദിവസത്തിലധികം സൗദിയില്‍ തങ്ങാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ടെങ്കിലും പ്രത്യേക സാഹചര്യം പരിഗണിച്ച് ഈ കാലാവധി കഴിഞ്ഞവരുടെ വിസയും ദീര്‍ഘിപ്പിച്ച് നല്‍കുന്നുണ്ട്.

 • Passport Stamping

  pravasam29, Feb 2020, 7:07 PM

  ഫാമിലി വിസയുള്ളവര്‍ക്ക് സൗദിയിലേക്ക് മടങ്ങാന്‍ തടസമില്ല

  ഫാമിലി വിസയില്‍ സൗദി അറേബ്യയില്‍ താമസിച്ചിരുന്നവര്‍ രാജ്യത്തിന് പുറത്തുപോയ ശേഷം തിരികെ വരുന്നതിന് തടസമില്ലെന്ന് ജവാസാത്ത് അറിയിച്ചു. കുടുംബ വിസയ്ക്ക് കാലാവധിയുണ്ടെങ്കില്‍ രാജ്യത്തേക്ക് തിരികെ വരുന്നതിന് തടസമില്ല. എന്നാല്‍ സൗദിയില്‍ എത്തുന്നതിന് തൊട്ടുമുമ്പുള്ള 14 ദിവസങ്ങളില്‍ ഇവര്‍ കൊറോണ വ്യാപകമായി പടര്‍ന്നുപിടിച്ചിട്ടുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരിക്കാന്‍ പാടില്ല.