സർവകലാശാല
(Search results - 244)KeralaJan 13, 2021, 5:52 PM IST
കേരള കാർഷിക സർവകലാശാല ഉന്നത ഉദ്യോഗസ്ഥർക്ക് വിവരാവകാശ നിയമത്തിൽ പരിശീലനത്തിന് ഉത്തരവ്
അപേക്ഷകൻ ആവശ്യപ്പെട്ട വിവരം നൽകാതിരിക്കാൻ അതുമായി യാതൊരു വിധത്തിലും ബന്ധപ്പെടാത്ത വിവരാവകാശ നിയമത്തിന്റെ 8(1)(b) വകുപ്പ് ചൂണ്ടിക്കാട്ടിയതും ഉന്നത ഉദ്യോഗസ്ഥർക്ക് തിരിച്ചടിയായി
InternationalJan 9, 2021, 4:14 PM IST
അധികാരികൾ വംശഹത്യാ സ്മാരകം തകർത്തു, ജാഫ്ന സർവകലാശാലയിൽ വൻ സംഘർഷാവസ്ഥ
യുദ്ധകാലകുറ്റകൃത്യങ്ങളുടെ ചരിത്രത്തെ തേച്ചുമാച്ചു കളയാനാണ് ശ്രീലങ്കൻ ജനത ശ്രമിക്കുന്നത് എന്നാണ് തമിഴരുടെ ആക്ഷേപം
KeralaJan 7, 2021, 2:50 PM IST
കൊവിഡ് ചട്ടത്തിന് പുല്ലുവില, ആൾക്കൂട്ടം; കേരള യൂണി. സ്പോട്ട് അഡ്മിഷന് നിര്‍ത്തി
ബിഎ, ബിഎസ് സി, ബികോം കോഴ്സുകളിലേക്കായിരുന്നു കേരള സർവകലാശാലയുടെ സ്പോട്ട് അഡ്മിഷൻ. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾ ഒഴികെയുളളവരെ ഒരേ ദിവസം വിളിച്ചതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്.
KeralaJan 7, 2021, 12:34 PM IST
കാലിക്കറ്റ് സർവകലാശാലയിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം; ഹൈക്കോടതി സ്റ്റേ ചെയ്തു
സ്ഥിരപ്പെടുത്തിയ ജീവനക്കാർ താത്കാലിക ജീവനക്കാരായി തന്നെ തുടരുമെന്നും കോടതി വ്യക്തമാക്കി.
KeralaJan 4, 2021, 7:04 AM IST
സംസ്ഥാനത്തെ കോളേജുകളും സർവകലാശാല കാമ്പസുകളും ഇന്ന് തുറക്കുന്നു
അഞ്ച്, ആറ് സെമസ്റ്റർ വിദ്യാർത്ഥികൾക്കും മുഴുവൻ പി.ജി വിദ്യാർത്ഥികൾക്കുമാണ് ക്ലാസുകൾ തുടങ്ങുന്നത്
IndiaJan 2, 2021, 1:27 PM IST
കൊവിഡ് ; രാജ്യത്ത് സൗജന്യ വാക്സിനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്
രാജ്യത്ത് കൊവിഡ് പ്രതിരോധ മരുന്നിന്റെ വിതരണവുമായി ബന്ധപ്പെട്ട് ഇന്ന് ഡ്രൈ റൺ നടക്കുകയാണ്. അതിനിടെ രാജ്യത്ത് സൌജന്യ കൊവിഡ് വാക്സിന് വിതരണം നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന് മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹിയില്‍ വാക്സിന്റെ ഡ്രൈ റണ്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് വാക്സിന് സൗജന്യമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞത്. ഡല്‍ഹിയില്‍ മാത്രമല്ല. രാജ്യത്ത് എല്ലായിടത്തും വാക്സിന് സൗജന്യമായി നല്‍കുമെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഡ്രൈ റൺ നടത്തുന്നുണ്ട്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് ഡ്രൈ റൺ നടക്കുക. വാക്സിൻ കുത്തിവെപ്പ് ഒഴികെയുള്ള വിതരണത്തിലെ എല്ലാ ഘട്ടങ്ങളും ഡ്രൈ റണിൽ പരിശോധിക്കും. വാക്സിൻ വിതരണത്തിൽ പാളിച്ചയുണ്ടോ എന്ന് കണ്ടെത്തുകയാണ് ഡ്രൈ റണിന്റെ ലക്ഷ്യം. ഒരോ കുത്തിവെപ്പ് കേന്ദ്രത്തിൽ ഇരുപത്തിയഞ്ച് ആരോഗ്യ പ്രവർത്തകർക്കാണ് മോക്ക് വാക്സിൻ നൽകുന്നത്. അതേ സമയം കൊവിഡ് പ്രതിരോധ വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ സംബന്ധിച്ച് തീരുമാനം എടുക്കാൻ ചേർന്ന വിദഗ്ധ സമിതി യോഗം ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാല വികസിപ്പ് ഇന്ത്യയിൽ പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കൊവിഷീൽഡ് വാക്സിന്റെ ഉപയോഗത്തിന് ശുപാർശ ചെയ്തു. വാക്സിന്റെ നിയന്ത്രിത ഉപയോഗത്തിനാണ് ശുപാർശ. വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വാക്സിൻ വിതരണത്തിന് അന്തിമ അനുമതി നൽകും. അതേ സമയം ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിന്റെ നിർമ്മാതാക്കളായ ഭാരത് ബയോടെക്കിനോട് മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഇടക്കാല റിപ്പോർട്ട് വിദഗ്ധ സമിതി ആവശ്യപ്പെട്ടു. ഇത് സമർപ്പിച്ചതിന് ശേഷം അടുത്ത യോഗത്തിൽ അനുമതി സംബന്ധിച്ചുള്ള ശുപാർശയിൽ തീരുമാനം എടുക്കും. കൊവിഡ് ട്രയല്‍ റണ്‍ നടത്തുന്ന തൊടുപുഴയില്‍ നിന്ന് ഏഷ്യാനെറ്റ് ക്യമാറാമാന്‍ അനീഷ് ടോം, ദില്ലിയില്‍ നിന്ന് വടിവേല്‍ പി പകര്‍ത്തിയ ചിത്രങ്ങള്‍.CareerDec 31, 2020, 10:50 AM IST
കാലിക്കറ്റ് സർവകലാശാല ഡിഗ്രി, പിജി പ്രൈവറ്റ് രജിസ്ട്രേഷന് ജനുവരി 10 വരെ നീട്ടി
100 രൂപ ഫൈനോടു കൂടി 17 വരെ അപേക്ഷിക്കാം.
KeralaDec 31, 2020, 7:42 AM IST
അനധ്യാപക നിയമനം പിഎസ്സിക്ക് വിടണമെന്ന ചട്ടം മറികടന്ന് നിയമനം നൽകാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി നീക്കം
കോഴിക്കോട് സർവകലാശാലയിൽ ഡ്രൈവർ, വാച്ച്മാൻ, കംമ്പ്യൂട്ടർ പ്രോഗ്രാമേഴ്സ് തുടങ്ങിയ വിഭാഗങ്ങളിൽ ജോലിചെയ്യുന്ന 37 ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് സിൻഡിക്കേറ്റ് യോഗം തീരുമാനമെടുത്തിരിക്കുന്നത്
KeralaDec 27, 2020, 7:16 AM IST
കേന്ദ്ര സർവകലാശാലകളിൽ പ്രവേശനത്തിനായി പൊതു പരീക്ഷ വന്നേക്കും
നീറ്റ് മാതൃകയില്‍ നാഷണല്‍ ടെസ്റ്റിങ് ഏജൻസി ആകും പരീക്ഷ നടത്തുക. പന്ത്രണ്ടാം ക്ലാസ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിച്ച് സർവകലാശാലകള്‍ നടത്തുന്ന പ്രവേശനങ്ങളും ഓരോ കേന്ദ്ര സർവകലാശാലക്കും വെവ്വേറെ പ്രവേശന പരീക്ഷകള്‍ എന്ന രീതിക്കും ഇതോടെ അവസാനമാകും
KeralaDec 14, 2020, 9:17 PM IST
എം ജി സർവകലാശാല പരീക്ഷകൾ മാറ്റി
ഡിസംബർ 17 മുതൽ 23 വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്.
CareerDec 2, 2020, 11:08 PM IST
ഡിസംബർ മൂന്നിലെ എംജി സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല
2020 ഡിസംബർ മൂന്നിലെ എംജി സർവകലാശാല പരീക്ഷകൾ മാറ്റിയെന്ന് വ്യാജ പ്രചാരണം.
MusicNov 28, 2020, 12:50 PM IST
അനശ്വര ഗായകൻ എസ്പിബിയോടുള്ള ആദരം; സ്റ്റഡി ചെയർ ഒരുക്കാൻ മൈസൂരു സർവകലാശാല
അകാലത്തിൽ പൊലിഞ്ഞ അനശ്വര ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പേരിൽ മൈസൂരു സർവകലാശാലയിൽ സ്റ്റഡി ചെയർ ഒരുങ്ങുന്നു. ഇതിനായി അഞ്ച് ലക്ഷം രൂപ വകയിരുത്തിയതായി അധികൃതർ അറിയിച്ചു. സംഗീത സംവിധായകൻ ഹംസലേഖ ഈ സംരംഭത്തിൽ പങ്കാളിയാകാൻ സമ്മതിച്ചിട്ടുണ്ട്.
KeralaNov 24, 2020, 9:24 PM IST
കൊവിഡ് 19 പരീക്ഷയെഴുതാൻ കഴിയാത്തവർക്ക് പുനഃപരീക്ഷ നടത്തും; എംജി സർവകലാശാല
കൊവിഡ് പോസിറ്റീവായവർക്കും, യാത്ര ചെയ്ത് പരീക്ഷാകേന്ദ്രത്തിൽ എത്താൻ സാധിക്കാത്തവർക്കുമായി പുനഃപരീക്ഷ നടത്തുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.
KeralaNov 13, 2020, 10:56 AM IST
പുതിയ കോഴ്സുകൾക്ക് സിലബസ് ഉണ്ടാക്കേണ്ടത് കോളേജുകളോ ? വിചിത്ര ഉത്തരവുമായി കാലിക്കറ്റ് സർവകലാശാല
സിലബസ് തയ്യാറാക്കേണ്ടത് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ആണ്. നാല് ദിവസത്തിനകം സിലബസ് തയ്യാറാക്കി അക്കാദമിക് വിംഗിന് സമര്‍പ്പക്കാം എന്നാണ് സര്‍വകലാശാല പറയുന്നത്.
CareerOct 27, 2020, 10:46 AM IST
കേരള സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ പ്രവേശനം ആരംഭിച്ചു
യുജി പ്രോഗ്രാമുകൾക്ക് ഒക്ടോബർ 31ഉം പിജി പ്രോഗ്രാമുകള്‍ക്ക് നവംബർ 18ഉം ആണ് അപേക്ഷകൾ സമർപ്പിക്കുവാനുള്ള അവസാന തീയതി.