ഹാഥ്റസ് ബലാത്സംഗം

(Search results - 13)

सुप्रीम कोर्ट में गया मामला

लोन मोरेटोरिम की अवधि समाप्त हो जाने के बाद कर्ज देने वाले बैंकों ने ब्याज पर ब्याज वसूलना शुरू कर दिया। इसे सुप्रीम कोर्ट में चुनौती दी गई है। इसे लेकर सुप्रीम कोर्ट में कई बार सुनवाई हो चुकी है। अगली सुनवाई 2 नवंबर 2020 को होने वाली है।

(फाइल फोटो)

India26, Oct 2020, 8:27 PM

ഹാഥ്റസ് കേസിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വരുമോ? ഹർജിയില്‍ വിധി നാളെ

കേസിലെ തെളിവുകൾ നശിപ്പിച്ചതിന് യുപി പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയിലും കോടതി തീരുമാനം നാളെയുണ്ടാകും.

Hathras SC 1

India15, Oct 2020, 3:26 PM

ഹാഥ്റസ് കേസിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വരുമോ? ഹർജി വിധി പറയാൻ മാറ്റി

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‍ഡെ അധ്യക്ഷനായ ബഞ്ച് നേരിട്ടാണ് ഹർജികൾ പരിഗണിച്ചത്. സിബിഐയല്ല, കോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘമായിരിക്കണം കേസ് അന്വേഷിക്കേണ്ടത് ...

Hathras SC Thumb

India12, Oct 2020, 6:44 AM

ഹാഥ്റസ് ഇരയുടെ കുടുംബം ലഖ്നൗവിൽ, സിദ്ദിഖ് കാപ്പന് വേണ്ടിയുള്ള ഹർജി സുപ്രീം കോടതിയിൽ

വൈകിച്ചു, ഉദ്യോഗസ്ഥരെത്തിയില്ലെന്ന് പറഞ്ഞു. ഒടുവിൽ ഇന്ന് പുലർച്ചെ ഹാഥ്റസ് പെൺകുട്ടിയുടെ കുടുംബത്തെ ലഖ്‍നൗവിലെത്തിച്ച് ജില്ലാ ഭരണകൂടം.

• undefined

Web Specials7, Oct 2020, 1:43 PM

അവളുടെ വേദനയില്‍ വിറങ്ങലിച്ച് ; ഹാഥ്റസ്

സെപ്തംബര്‍ പതിന്നാല് മുതല്‍ പെങ്ങളുടെ മുറിവേറ്റ ദേഹവുമായി, അയാള്‍ യുപിയില്‍ നിന്ന് ദില്ലിയിലേക്ക് ആശുപത്രികള്‍ മാറിമാറി ഓടുകയായിരുന്നു. ഒടുവില്‍ ആരുടെയൊക്കെയോ കനിവോടെ ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിക്ക് പുറത്ത് സെപ്തംബര്‍ 29 -ാം തിയതി അമ്മയോടൊപ്പം വിശന്നിരിക്കുമ്പോഴും അയാള്‍ തന്‍റെ സഹോദരി തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു. ഒടുവില്‍ ദില്ലി പൊലീസിന്‍റെ കൈയില്‍ നിന്നും രാത്രിയ്ക്ക് രാമാനം മൃതദേഹം എഴുതിവാങ്ങി കടത്തികൊണ്ട് പോകുമ്പോള്‍ ഉത്തര്‍പ്രദേശ് പൊലീസ് ആ അമ്മയെയും മകനെയും അറിയിക്കാതിരിക്കാനാണ് ശ്രമിച്ചത്. ഒടുവില്‍ ഉത്തര്‍പ്രദേശിന്‍റെ പടിഞ്ഞാറാന്‍ ഗ്രാമമായ ഹാഥ്റസിലേക്ക് പൊലീസ് വാഹനം പറന്നപ്പോള്‍, ആ അമ്മയും മകനും അതിനു പുറകില്‍ മറ്റൊരു വാഹനത്തില്‍ നിലവിളികളോടെ ഇരിക്കുകയായിരുന്നു.

അന്ന് രാത്രി തന്നെ വീട്ടുകാരുടെ സമ്മതത്തോടെയെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും അല്‍പം മാറി പൊലീസ് ഹാഥ്റസിലെ പെണ്‍കുട്ടിയുടെ മൃതദേഹം അക്ഷരാര്‍ത്ഥത്തില്‍ കത്തിച്ച് കളയുകയായിരുന്നു. മരണാനന്തര കര്‍മ്മങ്ങള്‍ക്കായി മൃതദേഹം വിട്ടുകിട്ടണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടെങ്കിലും വീട്ടുകാരെ വിട്ടുതടങ്കലിലാക്കി യുപി പൊലീസ് മൃതദേഹം സംസ്കരിച്ചു. പിന്നീട് അവരെ ലോകം കാണുന്നത് കഴിഞ്ഞ ദിവസം ചില വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ആ കുടുംബത്തെ കാണാന്‍ ശ്രമിച്ചതോടെയാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദില്ലിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഹാഥ്റസിലേക്ക് പോയി. ആദ്യ ശ്രമം യുപി പൊലീസ് പരാജയപ്പെടുത്തിയെങ്കിലും രണ്ടാം ശ്രമത്തില്‍ രാഹുലിനും പ്രിയങ്കയ്ക്കും ആ കുടുംബത്തെ കാണാന്‍ കഴിഞ്ഞു. തൊട്ട് പുറകെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കുടുംബത്തെ കണ്ടു. പിന്നീട് ഇടത് നേതാക്കള്‍ ആ കുടുംബത്തെ സന്ദര്‍ശിച്ചു. അന്നാണ് ഞങ്ങളും ( ഞാനും റിപ്പോര്‍ട്ടര്‍ ബിനുരാജും ) ഹാഥ്റാസിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് റിപ്പോര്‍ട്ടിങ്ങിനായി പോകുന്നത്. ഹാഥ്റസ് സന്ദര്‍ശിച്ച ഏഷ്യാനെറ്റ് ക്യാമറാമാന്‍ അനന്തു പ്രഭ എഴുതുന്നു.

hathras up government

Video Icon

India6, Oct 2020, 11:39 AM

ഹാഥ്‌റസ്; ബലാത്സംഗത്തിന് ഇതുവരെ തെളിവുകളില്ലെന്ന് ആവര്‍ത്തിച്ച് യുപി പൊലീസ് സുപ്രീംകോടതിയില്‍

സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയുടെ മൃതദേഹം രാത്രിയില്‍ സംസ്‌കരിച്ചതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സംഘര്‍ഷ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ുണ്ടായിരുന്നു. ബന്ധുക്കളുടെ സമ്മതം വാങ്ങിയാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയതെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

• undefined

Movie News4, Oct 2020, 6:48 PM

‘നമ്മുടെ ദളിത് സഹോദരങ്ങള്‍ക്കായി എന്തെങ്കിലും ഒന്ന് സംസാരിക്കൂ‘; ഷാരൂഖ് ഖാനോട് സയനി ഗുപ്ത

ദളിത് സഹോദരങ്ങള്‍ക്കായി ശബ്ദമുയർത്തണമെന്ന് നടൻ ഷാരൂഖ് ഖാനോട് ആവശ്യപ്പെട്ട് വെബ് സീരീസുകളിലൂടെ ശ്രദ്ധേയയായ നടി സയനി ഗുപ്ത. നമ്മുടെ ദളിത് സഹോദരങ്ങള്‍ക്കായി എന്തെങ്കിലും ഒന്ന് സംസാരിക്കൂവെന്ന് സയനി ഷാരൂഖിനോട് ആവശ്യപ്പെട്ടു.

ഗ്രൗണ്ടില്‍ എന്‍റെ ഭര്‍ത്താവിന്‍റെ പ്രകടനത്തെക്കുറിച്ച് കമന്‍ററിക്കിടെ പറയാന്‍ താങ്കള്‍ക്ക് വേറെ എതെങ്കിലും വാക്കോ വാചകങ്ങളോ ഉപയോഗിക്കാമായിരുന്നു എന്ന് എനിക്കറിയാം. പക്ഷെ  എന്‍റെ ഭര്‍ത്താവിന്‍റെ കഴിഞ്ഞ ദിവസത്തെ പ്രകടനത്തിന്‍റെ പേരില്‍ താങ്കള്‍ എന്‍റേ പേരുപയോഗിച്ചു എന്നതാണ് ഇവിടെ പ്രധാനമാകുന്നത്. 2020 ആയിട്ടും എന്നെ സംബന്ധിച്ച് കാര്യങ്ങള്‍ക്കൊന്നും യാതൊരു മാറ്റവുമില്ല. ഭര്‍ത്താവിന്‍റെ പ്രകടനത്തിന്‍റെ പേരിലുള്ള ഇത്തരം പ്രചാരണങ്ങളില്‍ നിന്നും കാടടച്ചുള്ള പ്രസ്താവനകളില്‍ നിന്നുമെല്ലാം എന്നാണ് എനിക്കൊരു മോചനം കിട്ടുക.

Movie News3, Oct 2020, 7:47 PM

ആൺകുട്ടി ഉണ്ടായിരിക്കുക എന്നതിനെ പ്രിവിലേജ് ആയി കണക്കാക്കുന്ന സമൂഹത്തോട് അനുഷ്കയ്ക്ക് പറയാനുള്ളത്

മറ്റൊരു ബലാത്സം​ഗ വാർത്ത കൂടി കേട്ടിരിക്കുകയാണെന്നും ഇത്തരത്തിൽ ചെയ്യുന്ന പുരുഷന്മാരുടെയുള്ളിൽ എന്തെങ്കിലും ഭയം ഉണ്ടാകുമോയെന്നും അനുഷ്ക കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. സമൂഹം എന്ന നിലയ്ക്ക് അവരിൽ ഭയം നിറയ്ക്കാനും നമ്മുടെ പെൺകുട്ടികളെ സംരക്ഷിക്കാനും എന്താണ് ചെയ്യാൻ സാധിക്കുകയെന്നും അനുഷ്ക ചോദിച്ചു.

• undefined

India3, Oct 2020, 5:43 PM

'യുപിയിൽ ഇത്​ പുതുമയല്ല'; ഹാഥ്റസ് സംഭവത്തിൽ വിമർശനവുമായി ഗുലാം നബി ആസാദ്​

ഹാഥ്റസിൽ ദളിത് പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ യുപി സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ്​ നേതാവ്​ ഗുലാം നബി ആസാദ്​. യുപിയിൽ ഇത്​ പുതിയ സംഭവമല്ലെന്ന്​ അദ്ദേഹം
മാധ്യമപ്രവർത്തകരോട് പറഞ്ഞു.

• undefined

India3, Oct 2020, 5:01 PM

രാഹുലിന്റെ ഹാഥ്റസ് സന്ദർശനം രാഷ്ട്രീയം; നീതിക്ക് വേണ്ടിയല്ലെന്ന് സ്മൃതി ഇറാനി

കോൺ​ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ദളിത് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ഹാഥ്റസിൽ രാഹുൽ രണ്ടാമതും സന്ദർശനം നടത്തുന്നതിനിടെയാണ് ഇറാനിയുടെ പ്രതികരണം. ഇരയുടെ നീതിക്ക് വേണ്ടിയല്ല ​രാഹുലിന്റെ സന്ദർശനമെന്നും ഇതിന് പിന്നിൽ രാഷ്ട്രീയം മാത്രമാണെന്നും സ്മൃതി ഇറാനി പറഞ്ഞു.

• undefined

India2, Oct 2020, 4:54 PM

'ഈ ലോകത്ത് ആരെയും ഞാൻ ഭയക്കില്ല, അനീതിക്ക് മുന്നില്‍ തല കുനിക്കയുമില്ല': രാഹുല്‍ ​ഗാന്ധി

അനീതിക്ക് മുന്നിൽ തല കുനിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അസത്യത്തിനെതിരായ പോരാട്ടത്തിൽ എന്തും സഹിക്കുമെന്നും രാഹുൽ ട്വീറ്റ് ചെയ്തു. ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിജിയുടെ വാക്കുകളെ ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.

• undefined

India1, Oct 2020, 1:52 PM

ഹാഥ്റസ് ബലാത്സംഗം; തീയായ് ആളിപ്പടര്‍ന്ന് പ്രതിഷേധം

യുപിയിലെ ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിനിരയായി പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. യുപിക്ക് പുറമെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മകളും സംഘടിപ്പിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് അമ്മയോടൊപ്പം പുല്ലു വെട്ടാനിറങ്ങിയ 19കാരി കൂട്ടബലാത്സംഗത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ദില്ലിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ട് ദിവസം മുമ്പ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

• undefined

India1, Oct 2020, 9:00 AM

'അവളെ ദയാശൂന്യരായ സർക്കാർ കൊന്നത്'; ഹാഥ്റസ് ബലാത്സംഗ കേസില്‍ വിമര്‍ശനവുമായി സോണിയ ​ഗാന്ധി

ഹാഥ്റസില്‍ പത്തൊമ്പതുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ വിമർശനവുമായി കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധി. യുവതി മരിച്ചതല്ലെന്നും ദയാശൂന്യരായ സര്‍ക്കാര്‍ അവളെ കൊന്നതാണെന്നും സോണിയ ആരോപിച്ചു.

hathras

India30, Sep 2020, 8:04 PM

ഹാഥ്റസ് ബലാത്സംഗം; പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

അതേസമയം കേസ് സിബിഐക്ക് വിടണമെന്ന് സുപ്രിം കോടതിയിൽ ഹര്‍ജി ഫയല്‍ ചെയ്തു. സിബിഐയ്ക്ക് കൈമാറുകയോ അല്ലെങ്കിൽ  ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയോ വേണമെന്നാണ് ഹർജി.