ഹൂതി ആക്രമണം  

(Search results - 24)
 • Turki Al Maliki

  pravasam14, Jun 2020, 11:54 PM

  സൗദി അറേബ്യ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണശ്രമം; വിഫലമാക്കി സഖ്യസേന

  സൗദിയ്ക്ക് നേരെയുണ്ടായ മറ്റൊരു ആക്രമണ ശ്രമം കൂടി പരാജയപ്പെടുത്തിയതായി അറബ് സഖ്യസേന അറിയിച്ചു. നജ്റാന്‍ ലക്ഷ്യമിട്ട് ശനിയാഴ്ച രാവിലെയാണ് ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയത്. യെമനിലെ സാദയില്‍ നിന്നായിരുന്നു ആക്രമണം.

 • Houthi Missile

  pravasam29, Mar 2020, 6:53 PM

  സൗദി അറേബ്യ ലക്ഷ്യമിട്ട് മിസൈൽ ആക്രമണ ശ്രമം; പ്രതിരോധിച്ച് സൈന്യം

  സൗദി തലസ്ഥാനമായ റിയാദിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ശ്രമം. സൗദി പ്രാദേശിക സമയം രാത്രി പതിനൊന്നരയോടെയാണ്  ആകാശത്ത് വെച്ച് രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തത്. താമസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയെത്തിയ മിസൈലുകള്‍ നിലം തൊടും മുമ്പേ സൈന്യം പ്രതിരോധിച്ചു.

 • Houthi Missile

  pravasam19, Sep 2019, 8:24 PM

  സൗദിക്ക് പിന്നാലെ യുഎഇയും ആക്രമിക്കുമെന്ന് ഹൂതികളുടെ ഭീഷണി

  സൗദി അരാംകോയിലെ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ യുഎഇയിലെ നിരവധി സ്ഥലങ്ങളെയും തങ്ങള്‍ ലക്ഷ്യമിടുന്നുണ്ടെന്ന് ഹൂതികളുടെ ഭീഷണി. യുഎഇയിലെ നിരവധി സ്ഥലങ്ങള്‍ തങ്ങളുടെ ആക്രമണ പരിധിയിലുണ്ടെന്ന് ഇത് ആദ്യമായി തങ്ങള്‍ അറിയിക്കുകയാണെന്നായിരുന്നു ടെലിവിഷന്‍ ചാനലിലൂടെ ഹൂതി വക്താവ് യഹ്‍യ സരിയ പറഞ്ഞത്.

 • Houthi Missile

  pravasam6, Sep 2019, 2:46 PM

  സൗദിയെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം; പ്രതിരോധിച്ച് അറബ് സഖ്യസേന

  സൗദി അറേബ്യയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് വീണ്ടും മിസൈല്‍ ആക്രമണം. യെമനില്‍ നിന്ന് ഹൂതികള്‍ തൊടുത്തുവിട്ട മിസൈല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് സൗദി വ്യോമസേന തകര്‍ക്കുകയായിരുന്നു.

 • Turki Al Maliki

  pravasam3, Sep 2019, 11:42 PM

  സൗദിയില്‍ ആക്രമണം നടത്താന്‍ ശ്രമിച്ച ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന

  സൗദിയില്‍ ആക്രമണം നടത്താന്‍ ശ്രമിച്ച ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന അവകാശപ്പെട്ടു. ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ യെമനിലെ അംറാനില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അയച്ചതെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

 • Abha Airport

  pravasam29, Aug 2019, 11:46 AM

  സൗദിയില്‍ വിമാനത്താവളത്തിന് നേരെ ഭീകരാക്രമണം

  സൗദിയിലെ അബ്‍ഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂതികള്‍ ഭീകരാക്രമണം നടത്തി. ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ തൊടുത്തുവിട്ട മിസൈല്‍ വിമാനത്താവളത്തില്‍ പതിച്ചതായി അറബ് സഖ്യസേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ ആളപായമില്ലെന്ന് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

 • Houthi Missile

  pravasam27, Aug 2019, 12:33 PM

  സൗദിക്ക് നേരെ ഇന്ന് വീണ്ടും ഡ്രോണ്‍ ആക്രമണശ്രമം

  സൗദി അറേബ്യയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് ചൊവ്വാഴ്ച വീണ്ടും ഡ്രോണ്‍ ആക്രമണമുണ്ടായി. സ്ഫോടനം നടത്തുന്നതിന് മുന്‍പ് തന്നെ ഡ്രോണുകള്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് സൗദി സേന തകര്‍ത്തു.

 • Saudi missile attack

  pravasam26, Aug 2019, 9:13 PM

  സൗദിയില്‍ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം

  സൗദിയില്‍ ജനവാസമേഖലകള്‍ ലക്ഷ്യമിട്ട് ഹൂതികളുടെ മിസൈല്‍ ആക്രമണം. ജിസാന്‍ ലക്ഷ്യമിട്ട് യെമനില്‍ നിന്ന് വിക്ഷേപിച്ച ആറ് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതായി സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന അറിയിച്ചു.

 • Saudi forces Houthi attack

  pravasam25, Aug 2019, 6:06 PM

  സൗദിയില്‍ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ ഭീകരാക്രമണശ്രമം

  സൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ട് ഞായറാഴ്ച ഹൂതികളുടെ വ്യോമാക്രമണശ്രമമുണ്ടായി. തെക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള അബഹ വിമാനത്താവളത്തിനും ഖമീസ് മുശൈത്ത് എയര്‍ ബേസിനും നേരെയാണ് ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ശ്രമിച്ചതെന്ന് ഹൂതികളുടെ ഉടമസ്ഥതയിലുള്ള അല്‍ അല്‍ മസിറ ടെലിവിഷന്‍ അവകാശപ്പെട്ടു. ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നതിന് മുന്‍പ് ഡ്രോണുകളെ സൗദി സഖ്യസേന തകര്‍ക്കുകയായിരുന്നു.

 • Houthi Missile

  pravasam22, Aug 2019, 7:44 PM

  സൗദിക്ക് നേരെ യെമനില്‍ നിന്ന് രണ്ട് തവണ ഡ്രോണ്‍ ആക്രമണശ്രമം

  യെമനിലെ അംറാന്‍ പ്രവിശ്യയില്‍ നിന്ന് വ്യാഴാഴ്ച സൗദിക്ക് നേരെ രണ്ടുതവണ ആക്രമണശ്രമമുണ്ടായെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു. ഖമീസ് മുശൈത്തില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ഇറാന്റെ പിന്തുണയോടെ യെമനിലെ ഹൂതികള്‍ അയച്ച രണ്ട് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തതായും അദ്ദേഹം അറിയിച്ചു.

 • Houthi Attack

  pravasam9, Aug 2019, 3:59 PM

  സൗദിയില്‍ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് രണ്ട് തവണ ആക്രമണശ്രമം

  സൗദി അറേബ്യയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് വ്യാഴാഴ്ച രണ്ട് തവണ ഹൂതികളുടെ ആക്രമണ ശ്രമമുണ്ടായെന്ന് അറബ് സഖ്യസേന അറിയിച്ച. യെമനിലെ സനായില്‍ നിന്നാണ് ജിസാനും അബഹയും ലക്ഷ്യമിട്ട് ഹൂതികള്‍ സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണുകള്‍ അയച്ചത്.

 • Houthi Missile

  pravasam17, Jul 2019, 1:27 PM

  സൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണശ്രമം

  സൗദിയിലെ ജിസാന്‍, അബഹ വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം. സ്‍ഫോടക വസ്തുക്കള്‍ നിറച്ച മൂന്ന് ഡ്രോണുകളാണ് ചൊവ്വാഴ്ച വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ യമനില്‍ നിന്ന് അയച്ചത്. എന്നാല്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുന്‍പുതന്നെ ഇവ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു.

 • Abha Airport

  pravasam3, Jul 2019, 10:49 AM

  സൗദി വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് അമേരിക്ക

  സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ തിങ്കളാഴ്ച രാത്രിയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് അമേരിക്ക. നിരപരാധികളായ സാധാരണക്കാര്‍ക്കാണ് ഇത്തരം ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നതെന്നും അവരുടെ ജീവന് തന്നെ ഭീഷണിയാവുകയാണെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മോര്‍ഗന്‍ ഒര്‍ട്ടാഗസ് പ്രസ്താവനയില്‍ പറഞ്ഞു. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കാണ് കഴിഞ്ഞ തിങ്കളാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റത്.

 • Abha Airport

  pravasam2, Jul 2019, 10:28 PM

  സൗദി വിമാനത്താവളത്തില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം; ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്ക്

  സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തില്‍ ഹൂതി വിമതര്‍ വീണ്ടും ആക്രമണം നടത്തി. ശനിയാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റതായി സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന വക്താവ് അറിയിച്ചു. ഒരു ഇന്ത്യക്കാരനും എട്ട് സൗദി പൗരന്മാര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

 • Houthi Missile

  pravasam1, Jul 2019, 11:17 AM

  സൗദിയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം

  സൗദിയിലെ ജിസാന്‍, അബഹ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് വീണ്ടും ഹൂതികള്‍ വ്യോമാക്രമണം നടത്തി. ജനവാസ മേഖലകള്‍ ലക്ഷ്യം വെച്ചായിരുന്നു യെമനില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണം. എന്നാല്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തന്നെ സൗദി സഖ്യസേന തകര്‍ത്തു.