ഹോങ്കോങ്

(Search results - 79)

AIR INDIA

India18, Aug 2020, 3:13 PM

വന്ദേഭാരത് മിഷൻ വിമാനങ്ങൾക്ക് ഹോങ്കോങ് ഭരണകൂടത്തിന്റെ താൽകാലിക നിരോധനം

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ രണ്ട് ആഴ്ചത്തേക്കാണ് നിരോധനം. കഴിഞ്ഞ 14 ന് ദില്ലിയിൽ നിന്നും ഹോങ്കോങിലേക്കുള്ള വിമാനത്തിലെ യാത്രക്കാരന് കൊവി‍ഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ.

Hero welcome for Hong Kong media tycoon Jimmy Lai after release on bail

International12, Aug 2020, 5:36 PM

ഹോങ്കോങ് മാധ്യമ ഉടമ ജിമ്മി ലായിക്ക് ജാമ്യം; 'പോരാട്ടം തുടരുമെന്ന്' ജിമ്മി

ഹോങ്കോങ്ങിലെ ചൈനീസ് ഇടപെടലുകളെ വർഷങ്ങളായി വിമർശിച്ചു കൊണ്ടിരുന്ന 'ആപ്പിൾ ഡെയ്‌ലി' എന്ന ഹോങ്കോങ് പത്രത്തിന്റെ ഉടമയാണ് ജിമ്മി ലായി.

hongkong

Web Specials10, Aug 2020, 5:06 PM

ഹോങ്കോങ്ങിൽ ചൈന പണി തുടങ്ങി, മാധ്യമഭീമൻ ജിമ്മി ലായി കസ്റ്റഡിയിൽ

യുകെ പൗരത്വം കൂടി ഉണ്ടായിരുന്നിട്ടും, ചൈനയിൽ നിന്ന് പ്രതികാര നടപടികൾ ഉണ്ടാകും എന്നുറപ്പായിട്ടും രാജ്യം വിട്ട് ഒളിച്ചോടാൻ ലായി തയ്യാറായിരുന്നില്ല.

• undefined

International15, Jul 2020, 6:58 AM

ഹോങ്കോങിനുണ്ടായിരുന്ന പ്രത്യേക പരിഗണന എടുത്തുകളഞ്ഞ് അമേരിക്ക

ഹോങ്കോങ് നിയന്ത്രണവിധേയമാക്കാൻ ചൈന കൊണ്ടുവന്ന സെക്യൂരിറ്റി ബില്ലിനെ പിന്തുണയ്ക്കുന്ന ചൈനീസ് ഉദ്യോഗസ്ഥർക്കും കമ്പനികൾക്കും ഉപരോധമേർപ്പെടുത്തുന്ന ബില്ലിലും പ്രസിഡന്‍റ് ഒപ്പിട്ടു.

• undefined

International2, Jul 2020, 2:56 PM

കൊവിഡിനെ മറയാക്കി ഹോങ്കോങിനെ അടിച്ചമർത്തി ചൈന

കൊവിഡിനെ മറയാക്കി ഹോങ്കോങിനെ അടിച്ചമർത്തി ചൈന. ഹോങ്കോങ്ങിന്റെ രാഷ്ട്രീയ ഭാവിയ്ക്ക് തുരങ്കം വയ്ക്കുന്ന പുതിയ നിയമം പാസ്സാക്കിയിരിക്കുകയാണ് ചൈന. ഹോങ്കോങ്ങിൽ നിലവിൽ നടന്നുവരുന്ന, 'ജനാധിപത്യം നിലനിർത്തണം' എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങളെ, ചൈന 'ഭീകരവാദം','വിധ്വംസനം', 'വിദേശ ഇടപെടൽ' എന്നൊക്കെയാണ് ആരോപിക്കുന്നത്.

ചെെനയുടെ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ ജനങ്ങളെ പൊലീസ് വേട്ടയാടുകയാണ്. ഇന്നലെ മാത്രം മുന്നൂറിലധികം ആൾക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹോങ്കോങ്ങിലെ ജനങ്ങളുടെ മുന്നിൽ ചർച്ചക്ക് വെക്കാതെയാണ് അവരുടെ സ്വൈരജീവിതത്തെ ബാധിക്കുന്ന ഒരു ബിൽ ചൈന പാസ്സാക്കിയത്. ഒരു ജനതയക്കു മുകളിലുള്ള ചെെനയുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാൻ തെരുവിലിറങ്ങിവരെയാണ് പൊലീസ് നായാട്ടുനടത്തുന്നത്.

കഴിഞ്ഞ ഒരു വർഷത്തിലധികം കാലമായി വളരെ ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഹോങ്കോങിനുമേൽ തങ്ങളുടെ സ്വാധീനം എത്രയും പെട്ടെന്ന് ഉറപ്പിക്കണം എന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവായ ഷി ജിൻ പിങ്ങിന്റെ നയമാണ് ഈ നിയമം പാസാക്കാൻ കാണിച്ച ധൃതിയിലൂടെ അരക്കിട്ടുറപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ നിയമം നടപ്പിൽ വന്നതോടെ ഹോങ്കോങ്ങിനെക്കുറിച്ചുള്ള ആശങ്കകൾ കൂടുതൽ ശക്തമായിരിക്കുകയാണ്.

china

Web Specials30, Jun 2020, 2:33 PM

'പുതിയ നിയമം' പാസ്സായി, ഇനി ഹോങ്കോങ് ചൈനയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ; ആശങ്കയോടെ ലോകം

ചൈനയുടെ 'ഹോങ്കോങ് വിരുദ്ധ ബിൽ' പാസ്സായി എന്ന വിവരം പുറത്തുവന്നപാടേ സമരനേതാക്കൾ എല്ലാവരും തന്നെ പ്രക്ഷോഭം മതിയാക്കി രാജിവെച്ചിറങ്ങിയിട്ടുണ്ട്.

china

International30, Jun 2020, 8:46 AM

ഹോങ്കോങ്ങിനുമേൽ പിടിമുറുക്കി ചൈന, സുരക്ഷാ നിയമം പാസാക്കി

സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിൽ മാസങ്ങളായി നടക്കുന്ന ചൈനാവിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാണ് നിയമമുണ്ടാക്കിയത്.

US Senate

International26, Jun 2020, 1:58 PM

ചൈനയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക; ഹോങ്കോങ് വിഷയത്തില്‍ സെനറ്റ് ബില്‍ പാസാക്കി

ഹോങ്കോങ് പ്രശ്നമുയര്‍ത്തി സെനറ്റ് പുതിയ ബില്‍ പാസാക്കിയിരിക്കുന്നത്. ഈ ബില്ലോടെ ചൈനയ്ക്കുമേൽ അമേരിക്കയുടെ സമ്മർദ്ദം ഒന്നുകൂടി അധികരിച്ചിരിക്കുകയാണ്.

• undefined

International5, Jun 2020, 12:22 PM

അന്ന് ടിയാന്‍മെന്‍ ഇന്ന് ഹോങ്കോങ്; ചില ചൈനീസ് ജനാധിപത്യ പേരാട്ടങ്ങള്‍

മനുഷ്യന്‍ ആത്യന്തീകമായി ആഗ്രഹിക്കുന്നത് സ്വാതന്ത്രമാണ്. എന്നാല്‍, സ്വാതന്ത്രമെന്നാല്‍ ഭരണവര്‍ഗ്ഗത്തിന്‍റെ താല്‍പര്യങ്ങള്‍ അനുസരിക്കുന്നവര്‍ക്ക് മാത്രമുള്ളതാണെന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുമ്പോള്‍ കലാപങ്ങളുണ്ടാകാത്ത നാടുകള്‍ അപൂര്‍വ്വം. 31 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയിലും സംഭവിച്ചത് അത് മാത്രമാണ്. ജനങ്ങള്‍ക്ക് അധികാരം, ജനകീയ ഭരണം എന്നൊക്കെ മാവോ ഉയര്‍ത്തിയ വിപ്ലവ മുദ്രാവാക്യങ്ങള്‍ക്കൊടുവില്‍ രാജ്യഭരണം പാര്‍ട്ടിയുടെ അനുവര്‍ത്തികള്‍ക്ക് മാത്രമായി ചുരുങ്ങുകയും ജനാധിപത്യം ഒരു വിദൂരസ്വപ്നമാവുകയും ചെയ്തപ്പോഴാണ് 1989 ല്‍ ചൈനയിലെ യുവത്വം ടിയാന്‍മെന്‍ സ്ക്വയറില്‍ തടിച്ച് കൂടിയത്. അവരുടെ ഏക ആവശ്യം 'ജനാധിപത്യ'മായിരുന്നു. എന്നാല്‍ നികുതി നല്‍കുന്ന സ്വന്തം ജനതയ്ക്ക് മുകളിലേക്ക് പട്ടാള ടാങ്കുകള്‍ ഓടിച്ച് കയറ്റുകയായിരുന്നു ചൈനീസ് ഭരണകൂടം ചെയ്തത്. ഈ ചെയ്തിയുടെ കഴിയാവുന്നത്രയും തെളിവുകള്‍ ചൈനീസ് ഭരണകൂടം തന്നെ കുഴിച്ച് മൂടി. എങ്കിലും അത്യപൂര്‍വ്വം ചില ചിത്രങ്ങള്‍ ചൈനയ്ക്ക് പുറത്തേക്ക് എത്തിയപ്പോഴാണ് ടിയാന്‍മെന്‍ സ്ക്വയറില്‍ എന്ത് നടന്നെന്ന് ലോകത്തിന് ഏകദേശ രൂപം ലഭിച്ചത്. ഇന്നും ആ വിവരങ്ങളുടെ യഥാര്‍ത്ഥ രൂപം ചൈനയ്ക്ക് മാത്രമേ അറിയൂ.

31 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ചൈന വീണ്ടുമൊരു ജനാധിപത്യ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിലാണ്. 1842 ല്‍ ആദ്യ ഓപ്പിയം യുദ്ധത്തില്‍ ബ്രിട്ടന്‍ പിടിച്ചടക്കിയ ഹോങ്കോങ് 1997 ലാണ് ബ്രിട്ടന്‍ ചൈനയ്ക്ക് വിട്ടുനല്‍കുന്നത്. പക്ഷേ, ഇത്രയും കാലയളവിനുള്ളില്‍ ഹോങ്കോങിന് അതുവരെയുണ്ടായിരുന്ന ചൈനീസ് സംസ്കാരത്തെക്കാള്‍ ആത്മബന്ധം ബ്രിട്ടീഷ് സ്വാതന്ത്രബോധത്തോടായിരുന്നു. സ്വാഭാവികമായും ഹോങ്കോങിന്‍റെ സ്വാതന്ത്രബോധം പാര്‍ട്ടിയുടെ ഏകാധിപത്യ സ്വഭാവത്തിന് എതിരായി. ഹോങ്കോങിന് ഉണ്ടായിരുന്ന എല്ലാ സ്വാതന്ത്രാവകാശങ്ങളും നിയമം മൂലം ഇല്ലാതാക്കാന്‍ ചൈന തയ്യാറെടുത്തു. പല ജനാധിപത്യ നിയമങ്ങളും പാസാക്കാന്‍ അവര്‍ ഹോങ്കോങ് ഭരണാധികാരി ലാരി കിമ്മിനെ നിര്‍ബന്ധിച്ചു. ഇത് വര്‍ഷങ്ങള്‍ നീളുന്ന സംഘര്‍ഷത്തിലേക്ക് ഹോങ്കോങിനെ കൊണ്ട് പോകുകയാണ്. ഇന്നലെ ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കറുത്ത ദിനമായിരുന്നു. ടിയാന്‍മെന്‍ സ്ക്വയറിലെ കൂട്ടക്കൊല നടന്ന ദിവസം. ആ കൂരതയുടെ ഓര്‍മ്മകള്‍ പുതുക്കി മഹാമാരിയുടെ കാലത്തും ഹോങ്കോങുകാര്‍ തെരുവുകളില്‍ മെഴുകുതിരി കത്തിച്ചു.

ഒരു കോളനിയായിരുന്നിട്ടു കൂടി ബ്രിട്ടനില്‍ നിന്ന് ഹോങ്കോംഗുകാര്‍ക്ക് ലഭിച്ചിരുന്ന പല സ്വതന്ത്രങ്ങളിലും ചൈനീസ് ഏകാധിപത്യ ഭരണകൂടം കത്തിവച്ചു.

International29, May 2020, 8:54 AM

കൊവിഡ് മറവില്‍ ഹോങ്കോങ് ദേശീയ സുരക്ഷാ നിയമം; ചൈനയ്ക്കെതിരെ വിവിധ ലോക രാജ്യങ്ങള്‍

വിവാദ ഹോങ്കോങ് ദേശീയ സുരക്ഷാ നിയമത്തിനെതിരെ കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തി. അമേരിക്ക, ബ്രിട്ടൺ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളാണ് നിയമത്തെ അപലപിച്ചത്.

usa

Market27, May 2020, 12:24 PM

യുഎസ്-ചൈന സംഘർഷവും ഹോങ്കോങ് നിയമവും 'ചർച്ച ചെയ്ത്' വിപണി; ആശങ്ക മാറാതെ ക്രൂഡ് ഓയിൽ വ്യാപാരം

യുഎസ് -ചൈന പിരിമുറുക്കങ്ങളും വിപണിയിൽ നെഗറ്റീവ് വികാരം വളരാൻ ഇടായാക്കി. ബ്രെൻറ് ക്രൂഡ് ഫ്യൂച്ചേഴ്സ് 21 സെൻറ് അഥവാ 0.6 ശതമാനം ഇടിഞ്ഞ് 35.96 ഡോളറിലെത്തി.

• undefined

viral3, May 2020, 10:18 PM

ഒരു കുടയും കുറേ കരുതലും പിന്നെ ട്രോളും

2014 ല്‍ ഹോങ്കോങ്ങില്‍, സുതാര്യമായ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടു കൊണ്ട് 79 ദിവസത്തെ നഗരം പിടിച്ചെടുക്കല്‍ സമരം നടന്നു. ചൈനീസ് ഭരണകൂടത്തിന്‍റെ ഏകാധിപത്യത്തിന് കീഴിലായിരുന്ന ഹോങ്കോങ് പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വ്യാപകമായി കുരുമുളക് സ്പ്രേ ഉപയോഗിക്കാന്‍ തുടങ്ങി. പൊലീസിന്‍റെ അക്രമണത്തെ ചെറുക്കാന്‍ കൌമാരക്കാരായ പ്രതിഷേധക്കാര്‍ കുട പിടിച്ചു. അതും ഒരു മഞ്ഞ കുട. പിന്നീട് ആ പ്രതിഷേധം (2014 സെപ്തംബര്‍ 26 ന് ആഡം കോട്ടന്‍ എന്നയാള്‍‌ ട്വിറ്ററില്‍ എഴുതിയ ഒരു ട്വിറ്റില്‍ നിന്ന് ) 'അംബര്‍ല റെവലൂഷന്‍' എന്നറിയപ്പെട്ടു.

ഇന്ന് 2019 ല്‍ മഹാമാരി ലോകം വിഴുങ്ങിയപ്പോള്‍, കേരളം ഒരു പരിധിവരെ അതില്‍ നിന്നും രക്ഷപ്പെട്ടു നില്‍ക്കുന്നു. കര്‍ശനമായ നിയന്ത്രണങ്ങളാലാണ് കേരളത്തിന് ഇപ്പോഴും കാര്യമായ നഷ്ടം സംഭവിക്കാത്തത്. ഈ കരുതലിനെ മുന്‍ നിര്‍ത്തി വടകര വെള്ളികുളങ്ങരയിലെ അഷിന്‍ മുന്നു എന്ന അനിമേഷന്‍ ആര്‍ട്ടിസ്റ്റ് ചെറിയൊരു അനിമേഷന്‍ വീഡിയോ ചെയ്തു. മഴയത്ത് കുട ചൂടി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചറും നില്‍ക്കുന്നു. അതിന് താഴെ മഴ നനയാതെ ആരോഗ്യ പ്രവര്‍ത്തകരും പൊലീസും  അതിനും താഴെയായി കുറേ പ്രായമായ ആളുകളും കുട്ടികളും മറ്റുമടങ്ങിയ ജനങ്ങളും. 'ഒരുകുടയിലൊരുമ' എന്ന് പേര് നല്‍കിയ ആ അനിമേഷന്‍ ചിത്രം ഏപ്രില്‍ 16 നാണ് അഷിന്‍ തന്‍റെ ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തത്.

എന്നാല്‍,  2020 ഏപ്രില്‍ 29 ന് നേമം എംഎല്‍എ ഒ രാജഗോപാല്‍ '#ഒരു_കുടക്കീഴില്‍.... #അതിജീവിക്കും_നാം_ഒറ്റക്കെട്ടായി.... ' എന്ന പേരിലിട്ട ഫേസ്ബുക്ക് പോസ്റ്റില്‍, കുടപിടിച്ച മുഖ്യമന്ത്രി പിണറായി വിജയനും മേലെ അതിലും വലിയൊരു കുട ചൂടി പ്രധാനമന്ത്രി നരേന്ദ്രമോദി നില്‍ക്കുന്നു. അതും ഒരു മഞ്ഞ കുട. പിന്നെ താമസിച്ചില്ല... ഒരായിരം കുടയും അതിലേറെ കരുതലുമായി ട്രോളന്മാരും ഇറങ്ങി. കാണാം ആ ട്രോളുകള്‍.

fpi

Market20, Apr 2020, 11:16 AM

ചൈനീസ്, ഹോങ്കോങ് നിക്ഷേപ നിയന്ത്രണം: പേടിഎം, ഓല, ബി​ഗ് ബാസ്ക്കറ്റ് എന്നിവയുടെ പ്രവർത്തനത്തെ ബാധിച്ചേക്കും

ഇന്ത്യൻ കമ്പനികളിൽ നിക്ഷേപം നടത്തുന്നതിന് മുമ്പ് എല്ലാ ചൈനീസ് നേരിട്ടുള്ള, പരോക്ഷ നിക്ഷേപകർക്കും സർക്കാർ അനുമതി തേടേണ്ടത് ഈ നടപടിയിലൂടെ നിർ‌ബന്ധമാകും.

indian rupee

Market19, Apr 2020, 9:05 PM

വീണ്ടും കത്ത് അയച്ച് സെബി; നിക്ഷേപങ്ങൾക്ക് പിന്നിലെ ചൈനീസ്, ഹോങ്കോങ് സാന്നിധ്യം കണ്ടെത്തുക ലക്ഷ്യം

എഫ്ഡിഐ, എഫ്പിഐ എന്നിങ്ങനെ രണ്ട് റൂട്ടുകളിലൂടെയാണ് ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം.

• hong kong panda

International9, Apr 2020, 11:09 PM

കൊവിഡ് ഭീതിയില്‍ മൃഗശാലയില്‍ ആളൊഴിഞ്ഞു; പത്തുവര്‍ഷത്തിനിടെ ആദ്യമായി സ്വകാര്യ നിമഷങ്ങളുമായി ഈ ഭീമന്‍ പാണ്ടകള്‍

2007മുതല്‍ ഓഷ്യന്‍ പാര്‍ക്കിലെ അന്തേവാസികളാണ് ഇവര്‍. നേരത്തെ പല തവണ ഇവരെ അടുപ്പത്തിലാക്കാനും ഇണ ചേര്‍ക്കാനും മൃഗശാല അധികൃതര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സന്ദര്‍ശകരുടെ ബാഹുല്യത്തില്‍ പാണ്ടകള്‍ വൈമനസ്യം കാണിക്കുകയായിരുന്നു.