Asianet News MalayalamAsianet News Malayalam
8827 results for "

������������������������������������������������������������������������������������������������������������ 2019

"
inspirational story sarjana yadav IASinspirational story sarjana yadav IAS

UPSC CSE : കഠിനാധ്വാനം ചെയ്യാമെങ്കിൽ കോച്ചിം​ഗിന്റെ ആവശ്യമില്ല; സിവിൽ സർവ്വീസ് 126ാം റാങ്ക് നേടി സർജന യാദവ്

കോച്ചിം​ഗിന് പോകാതെ എങ്ങനെ സിവിൽ സർവ്വീസ് പോലെ കഠിനമായ ഒരു പരീക്ഷ പാസ്സാകാൻ സാധിക്കും എന്ന സംശയത്തിനുള്ള ഉത്തരമാണ് സർജനയുടെ നേട്ടം. മൂന്നാമത്തെ ശ്രമത്തിലാണ് സർജന സിവിൽ സർവ്വീസ് യോ​ഗ്യത നേടിയത്. 
 

Career Nov 27, 2021, 1:55 PM IST

44000 Dubai residents get long term residency Golden visa44000 Dubai residents get long term residency Golden visa

UAE Golden Visa | ദുബൈയില്‍ മാത്രം ഗോള്‍ഡന്‍ വിസ അനുവദിച്ചത് 44,000 പ്രവാസികള്‍ക്ക്

ദുബൈ എമിറേറ്റില്‍ മാത്രം 44,000ല്‍ അധികം പ്രവാസികള്‍ യുഎഇയിലെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസ  സ്വന്തമാക്കിയതായി കണക്കുകള്‍. 2019ല്‍  ഗോള്‍ഡന്‍ വിസ സംവിധാനം പ്രഖ്യാപിച്ചതു മുതല്‍ ഇപ്പോള്‍ വരെയുള്ള കണക്കാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കഴിവുറ്റ പ്രതിഭകളെ യുഎഇയിലേക്ക് ആകര്‍ഷിക്കാനും അവരെ രാജ്യത്തുതന്നെ നിലനിര്‍ത്തുന്നതിനും, ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും അനിയോജ്യമായ രാജ്യമായി യുഎഇയെ മാറ്റാനും ലക്ഷ്യമിട്ടാണ് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചത്.

pravasam Nov 22, 2021, 3:23 PM IST

US hides war crimes 80 people killed US airstrike in Syria at 2019US hides war crimes 80 people killed US airstrike in Syria at 2019

യുഎസ്, യുദ്ധകുറ്റം മറച്ചുവച്ചു; സിറിയയിലെ ഒരു വ്യോമാക്രമണത്തിൽ കുട്ടികളടക്കം 80 മരണമെന്ന് വെളിപ്പെടുത്തല്‍

2019-ൽ സിറിയയിൽ നടന്ന വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 80 പേർ കൊല്ലപ്പെട്ടതായി യുഎസ് സൈന്യം സ്ഥിരീകരിച്ചതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ, സഖ്യസേനയെ ആക്രമിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളെ കൊന്നതിനാൽ ആക്രമണം ന്യായമാണെന്നും സൈന്യം അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസാണ്, അമേരിക്കന്‍ സേന 2019 ല്‍ സിറിയയില്‍ നടത്തിയ യുദ്ധ കുറ്റം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് അമേരിക്കന്‍ സൈന്യത്തിന്‍റെ വിശദീകരണം. മുൻ പെന്‍റഗൺ ഉദ്യോഗസ്ഥർ യുദ്ധക്കുറ്റം മറച്ചുവെച്ചതായും ആരോപണം ഉയര്‍ന്നു. നേരത്തെ ഈ അക്രമണത്തില്‍ 16 ഐഎസുകാരും 4 സാധാരണക്കാരും കൊല്ലപ്പെട്ടന്ന് പറഞ്ഞിടത്തായിരുന്നു യുഎസിന്‍റെ പുതിയ വിശദീകരണം. കാബൂളിലെ ഡ്രോൺ ആക്രമണത്തിൽ ഏഴ് കുട്ടികൾ ഉൾപ്പെടെ 10 നിരപരാധികളായ സാധാരണക്കാർ കൊല്ലപ്പെട്ടുവെന്ന് കുറ്റസമ്മതം നടത്തി മാസങ്ങള്‍ തികയും മുന്നേയാണ് പുതിയ ആരോപണം. 

International Nov 15, 2021, 7:39 PM IST

cyber crime cases committed against children increased in 2020cyber crime cases committed against children increased in 2020

Sexual Abuse | കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗികാതിക്രമ കേസുകളില്‍ വന്‍ വര്‍ധനവ്

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുട്ടികള്‍ക്കെതിരായ ( Child Abuse ) ഓണ്‍ലൈന്‍ ലൈംഗികാതിക്രമ കേസുകളില്‍ ( Online Sexual Attack ) രാജ്യത്ത് വന്‍ വര്‍ധനവ്. എന്‍സിആര്‍ബി ( നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ) പുറത്തുവിട്ട റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

Lifestyle Nov 14, 2021, 9:51 PM IST

Audi car owner who chased the vehicle of ansi kabeer summoned to police stationAudi car owner who chased the vehicle of ansi kabeer summoned to police station

Ansi Kabeer| മിസ് കേരളയുടെ മരണം: മത്സരയോട്ടം നടത്തിയെന്ന് സംശയിക്കുന്ന കാറിലെ ഡ്രൈവറെ ചോദ്യം ചെയ്യുന്നു

ഓഡി കാർ ചേസ് ചെയ്തതാണ് അപകടത്തിനയാക്കിയതെന്നാണ് അപകടത്തിൽ പെട്ട കാർ ഡൈവർ അബ്ദുൾ റഹ്മാൻ്റെ മൊഴി.  അപകടത്തിൽപ്പെട്ട കാറിന്  പിറകെ ഓഡി കാർ പായുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്

Kerala Nov 13, 2021, 4:40 PM IST

Electoral bond income BJP in huge increaseElectoral bond income BJP in huge increase

Electoral bond | ഇലക്ടറൽ ബോണ്ട് വരുമാനം; വന്‍ വര്‍ദ്ധനവില്‍ ബിജെപി

2016-17 സാമ്പത്തിക വര്‍ഷം മുതല്‍, അതായത് ഇലക്ടറൽ ബോണ്ട് വില്‍പ്പന ആരംഭിച്ചത് മുതല്‍ ബിജെപിയുടെ വരുമാനത്തില്‍ അഭൂതപൂര്‍വ്വമായ വര്‍ദ്ധനകാണാം. 2016-17 ല്‍ മൊത്തം 1,034.27 കോടിയുണ്ടായിരുന്ന പാര്‍ട്ടി വരുമാനം 2019-20 ല്‍ എത്തുമ്പോള്‍ 3,623.28 കോടിയിലേക്ക് ഉയരുന്നു. എന്നാല്‍, ഇന്ത്യയിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും തന്നെ ഈ തുകയുടെ ഏഴയലത്ത് പോലും എത്താന്‍ കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 

Money Nov 10, 2021, 5:16 PM IST

T20 World Cup Cricket fans remembers 2019 Odi WC final while New Zealand takes EnglandT20 World Cup Cricket fans remembers 2019 Odi WC final while New Zealand takes England

T20 World Cup| ഇംഗ്ലണ്ട് മറന്നുകാണില്ല 2019 ലോകകപ്പ് ഫൈനല്‍; ന്യൂസിലന്‍ഡിന് കണക്ക് തീര്‍ക്കാനുണ്ട്

ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും കെയ്ന്‍ വില്യംസണിനും സംഘത്തിനും മതിയാകില്ല. ഇംഗ്ലണ്ടിനെ മറികടന്നാല്‍ അതൊരു മധുരപ്രതികാരവും. 2019 ലോകകപ്പില്‍ കിരീടമുറപ്പിച്ചായിരുന്നു കിവീസ് മുന്നേറ്റം.

Cricket Nov 10, 2021, 12:21 PM IST

driver arrested accident death of ansi kabeer and anjana shajandriver arrested accident death of ansi kabeer and anjana shajan

Ansi Kabeer | മോഡലുകളുടെ അപകട മരണം: കാറോടിച്ചയാളെ അറസ്റ്റ് ചെയ്തു

അപകടത്തിൽ കാർ പൂർണ്ണമായി തകർന്നുപോയി. അപകട സ്ഥലത്ത് വെച്ച് തന്നെ അൻസി കബീറും, അഞ്ജന ഷാജനും മരിച്ചു. കാറിലുണ്ടായിരുന്ന  മുഹമ്മദ് ആഷിഖിനേയും അബ്ദുൾ റഹ്മാനേയും ആശുപത്രിയിലേക്ക് മാറ്റി. 

Kerala Nov 8, 2021, 7:39 PM IST

Husqvarna revealed new  Norden 901Husqvarna revealed new  Norden 901

2022 നോർഡൻ 901-നെ അവതരിപ്പിച്ച് ഹസ്‍ക് വർണ

ഈ പ്രൊഡക്ഷൻ-സ്പെക്ക് മോട്ടോർസൈക്കിൾ EICMA 2019-ൽ പ്രദർശിപ്പിച്ച കണ്‍സെപ്റ്റിനോട് സാമ്യമുള്ളതായി കാണപ്പെടുന്നതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

auto blog Nov 7, 2021, 11:42 PM IST

Gokul Sureshs reply on fans comment about Sayanna VarthakalGokul Sureshs reply on fans comment about Sayanna Varthakal

Gokul Suresh| 'അവര്‍ നുണപറയുകയാണെങ്കില്‍ പിന്നീട് സംസാരിക്കുന്നത് ഞാനായിരിക്കും', ഗോകുല്‍ സുരേഷിന്റെ മറുപടി

ധ്യാൻ ശ്രീനിവാസനും (Dhyan Sreenivasan) ഗോകുല്‍ സുരേഷും (Gokul Suresh) ഒന്നിക്കുന്ന ചിത്രം സായാഹ്‍ന വാര്‍ത്തകള്‍ 2019ല്‍ പൂര്‍ത്തിയായതാണ്. സായാഹ്‍ന വാര്‍ത്തകള്‍ (Sayanna Varthakal) എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടുകയും വലിയ പ്രതികരണം ലഭിക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ സായാഹ്‍ന വാര്‍ത്തകള്‍ ഇതുവരെ റിലീസ് ചെയ്‍തിട്ടില്ല. ഇപോള്‍ ധ്യാൻ ശ്രീനിവാസന്റെ ഫോട്ടോയ്‍ക്കുള്ള ഒരു കമന്റിന് ഗോകുല്‍ സുരേഷ് മറുപടി പറഞ്ഞതോടെ സായാഹ്‍ന വാര്‍ത്തകള്‍ വീണ്ടും ആരാധകരുടെ ചര്‍ച്ചകളില്‍ നിറയുകയാണ്.

Movie News Nov 3, 2021, 1:26 PM IST

Ansi Kabirs mother cant  see her daughter for the last timeAnsi Kabirs mother cant  see her daughter for the last time

Ansi Kabeer: അൻസി കബീറിൻ്റെ മൃതദേഹം സംസ്കരിച്ചു: മകളെ അവസാനമായി കാണാനാവാതെ മാതാവ് റസിയ

കൊച്ചിയിൽ നിന്നും മകളുടെ മൃതദേഹം വീട്ടിൽ എത്തിച്ച ശേഷമാണ് അച്ഛൻ കബീർ ഖത്തറിൽ നിന്നും എത്തിയത്. ഏകമകളുടെ മൃതദേഹം കണ്ട് തകർന്ന കബീറിനെ ആശ്വാസിപ്പിക്കാൻ ആർക്കും സാധിച്ചില്ല. 

Kerala Nov 2, 2021, 2:17 PM IST

Dulquer speaks about Ansi Kabeer and Anjana ShajanDulquer speaks about Ansi Kabeer and Anjana Shajan

Ansi Kabeer and Anjana death|'ഊര്‍ജസ്വലരായ പെണ്‍കുട്ടികള്‍', അൻസി കബീറിനെയും അഞ്‍ജനയെയും കുറിച്ച് ദുല്‍ഖര്‍

മിസ് കേരള 2019 അൻസി കബീറിന്റെയും (Miss Kerala 2019 Ansi Kabeer) മിസ് കേരള 2019 റണ്ണറപ്പ് ഡോ. അഞ്‍ജന ഷാജന്റെയും (Miss Kerala 2019 Runner up Dr Anjana Shajan) മരണത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും കലാലോകവും. എറണാകുളം വൈറ്റിലുണ്ടായ വാഹനാപകടത്തിലാണ് അൻസി കബീറും ഡോ. അഞ്‍ജന ഷാജനും മരണപ്പെട്ടത്. ബൈക്കിൽ ഇടിച്ച ഇവരുടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. പൃഥ്വിരാജിനും ദുല്‍ഖറമടക്കമുള്ള മലയാള യുവ താരങ്ങള്‍ക്കൊപ്പം പരസ്യ ചിത്രങ്ങളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ കലാകാരികളായിരുന്നു അൻസി കബീറും ഡോ. അഞ്‍ജന ഷാജനും.

Movie News Nov 1, 2021, 6:36 PM IST

Friends are shattered over the Accident death of models ansy and anjanaFriends are shattered over the Accident death of models ansy and anjana

Ansi Kabeer Death | 'പോകാൻ സമയമായി..': അറംപറ്റി ആൻസിയുടെ വാക്കുകൾ, മരണവാർത്ത ഉൾക്കൊള്ളാനാവാതെ സുഹൃത്തുക്കൾ

ഇരുവരുടേയും അപ്രതീക്ഷിതമായ അപകടമരണം മോഡലിംഗ് രംഗത്തുള്ള സുഹൃത്തുക്കൾക്ക് വലിയ ഞെട്ടലാണുണ്ടാക്കിയത്.

Kerala Nov 1, 2021, 1:53 PM IST

group of 5000 immigrants set out to immigrate to the United States through mexicogroup of 5000 immigrants set out to immigrate to the United States through mexico

അമേരിക്കയിലേക്ക് കുടിയേറാനായി 5000 പേരുടെ കുടിയേറ്റ സംഘം യാത്രയാരംഭിച്ചു


മെക്സിക്കയില്‍ നിന്നും യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള കുടിയേറ്റക്കാരുടെ യാത്രാസംഘം (caravan) വീണ്ടും ദീര്‍ഘദൂരയാത്ര ആരംഭിച്ചു. കൊവിഡ് വ്യാപകമായതിനെ തുടര്‍ന്ന് ഇടയ്ക്ക് ഒന്ന് നിലച്ചശേഷമാണ് ആയിരക്കണക്കിന് പേരുടെ സംഘം വീണ്ടും യുഎസ്എ ലക്ഷ്യമാക്കി സഞ്ചരിച്ച് തുടങ്ങിയത്. 2018 ലും 2019 ലുമാണ് ഇതിന് മുമ്പ് ഇത്തരത്തിലുള്ള വലിയ സംഘം യുഎസ് ലക്ഷ്യമാക്കി നീങ്ങിയിരുന്നത്. പഴയ ആ സംഘത്തോളം വരില്ലെങ്കിലും പുതിയ സംഘത്തില്‍ ഏതാണ്ട് 5,000 ത്തോളം ആളുകളിണ്ടെന്ന് കണക്കാക്കുന്നു. ഇതില്‍ 1,200 ഓളം പ്രായപൂര്‍ത്തിയാകാത്തവരും ഗര്‍ഭിണികളുമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവര്‍ യുഎസ്എ ലക്ഷ്യമാക്കി സഞ്ചരിച്ച് തുടങ്ങിയത്. 

International Oct 29, 2021, 12:20 PM IST

Seven killed 140 injured 300 arrested in military coup in SudanSeven killed 140 injured 300 arrested in military coup in Sudan

സുഡാന്‍; സൈനീക അട്ടിമറിക്ക് പിന്നാലെ ഏഴ് മരണം 140 പേര്‍ക്ക് പരിക്ക് 300 ഓളം പേര്‍ അറസ്റ്റില്‍


മൂന്ന് പതിറ്റാണ്ടോളം സുഡാന്‍ (sudan) ഭരിച്ച സൈനീക ഭരണാധികാരിയും ഇസ്ലാമിസ്റ്റ് പ്രസിഡന്‍റ് ഒമര്‍ അല്‍ ബഷീറിനെ (Omar al-Bashir) ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കി 2019 ഏപ്രിലിലാണ് സുഡാനില്‍ ഒരു പരമാധികാര കൌണ്‍സില്‍ നിലവില്‍ വന്നത്. , 2023 അവസാനത്തോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തി അധികാരം കൈമാറണമെന്നും കരാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആഴ്ചകളായി രാജ്യത്ത് നിലനില്‍ക്കുന്ന പ്രതിഷേധങ്ങളുടെ മറപറ്റി സൈന്യം രാജ്യത്തെ പരമാധികാരം കൈയാളുകയായിരുന്നു.  പ്രധാനമന്ത്രിയടക്കം നിരവധി പേരെ അറസ്റ്റ് ചെയ്ത സൈന്യം ഇവരെ രഹസ്യ കേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. സൈന്യം രാജ്യത്തിന്‍റെ അധികാരമേറ്റെടുത്തതായി ദേശീയ ടെലിവിഷനിലൂടെ ജനറല്‍ അബ്ദൽ ഫത്താഹ് അല്‍ ബുർഹാൻ (Abdel Fattah al-Burhan)അവകാശപ്പെട്ടു. സുരക്ഷിതത്വം നിലനിര്‍ത്തുന്നതിന്  രാജ്യത്ത് ജനറല്‍ ബുര്‍ഹാന്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ജനം തെരുവിലിറങ്ങി. സൈനികരും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഏഴ് പേർ വെടിവെപ്പിൽ കൊല്ലപ്പെടുകയും 140 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ അറിയിച്ചു. തലസ്ഥാനമായ കാർട്ടൂമിലെ സൈനിക ആസ്ഥാനത്തിന് സമീപം വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഏതാണ്ട് മുന്നൂറോളം പേരെ അറസ്റ്റ് ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. 

International Oct 26, 2021, 4:21 PM IST