1921
(Search results - 18)Movie NewsJan 24, 2021, 1:46 PM IST
'അഭിനയിക്കുന്നത് മലയാളത്തിലെ പ്രഗത്ഭര്‍, അഡ്വാന്‍സ് കൊടുത്തു'; ഷൂട്ടിംഗ് തീയതി പ്രഖ്യാപിച്ച് അലി അക്ബര്‍
'ലക്ഷ്യത്തിലേക്ക് സാമ്പത്തികമായി എത്തിയിട്ടില്ലെങ്കിലും മൂന്ന് ഷെഡ്യൂളുകളിലായി ഷൂട്ടിംഗ് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. 30 ദിവസത്തെ ആദ്യ ഷെഡ്യൂള്‍ വയനാട്ടില്‍ നടക്കും..'
Movie NewsDec 29, 2020, 10:20 PM IST
1921 പശ്ചാത്തലമാക്കുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ച് അലി അക്ബര്‍
പ്രോജക്ട് പ്രഖ്യാപിച്ചതിനു പിന്നാലെ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ട്രോളുകള്‍ സംരംഭം കൂടുതല്‍ പേരിലേക്ക് എത്താന്‍ ഇടയാക്കിയെന്നും ഫേസ്ബുക്ക് ലൈവിലൂടെ സംവിധായകന് പറഞ്ഞു
Movie NewsDec 11, 2020, 12:12 PM IST
‘1921‘ന് വേണ്ടി 900 സ്ക്വയര്‍ ഫീറ്റിൽ ഷൂട്ടിംഗ് ഫ്ളോര്‍, 6 കെ ക്യാമറ; അലി അക്ബറിന് നേരെ ട്രോള്‍
‘1921‘എന്ന പേരിൽ ഒരുക്കുന്ന സിനിമയുടെ ചിത്രീകരണത്തിന് പാനസോണിക് ലൂമിക്സ് S1H 6 കെ ക്യാമറ സ്വന്തമാക്കിയെന്ന് സംവിധായകന് അലി അക്ബര്‍. ചിത്രത്തിനായി വീട്ടുമുറ്റത്ത് 900 സ്ക്വയര്‍ ഫീറ്റ് ഷൂട്ടിങ് ഫ്ലോര്‍ ഇയരുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങൾക്കൊപ്പം അറിയിച്ചു. സിനിമയുടെ പുതിയ വിവരങ്ങള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ വലിയ ട്രോളുകളാണ് അലി അക്ബറിനെതിരെ ഉയരുന്നത്.
Movie NewsDec 2, 2020, 5:26 PM IST
'ഒരു കോടി നന്ദി'; ക്രൗഡ് ഫണ്ടിംഗിലൂടെ ഇതുവരെ സമാഹരിച്ച തുക വെളിപ്പെടുത്തി അലി അക്ബര്‍
മലബാര്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്റെ സിനിമ പ്രഖ്യാപിച്ചത്
Movie NewsNov 30, 2020, 2:52 PM IST
മൂകാംബികയില്‍ തിരക്കഥ സമര്‍പ്പിച്ച് അലി അക്ബര്‍, '1921'ന്റെ ആദ്യ ഗാനത്തിന്റെ ജോലി തുടങ്ങി
മലബാര്‍ കലാപം പ്രമേയമായി സിനിമകള്‍ പ്രഖ്യാപിച്ചത് വലിയ ചര്‍ച്ചയായിരുന്നു. വാരിയൻകുന്നത്ത് ഹാജിയെ വില്ലനാക്കി അലി അക്ബര്‍ സിനിമ പ്രഖ്യാപിച്ചിരുന്നു. സിനിമ ഉടൻ തുടങ്ങുമെന്ന് അറിയിച്ചു. ഇപ്പോഴിതാ 1921 എന്ന സിനിമയുടെ തിരക്കഥ മൂകാംബിക ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരിക്കുകയാണ് അലി അക്ബര്‍. അലി അക്ബര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയുടെ ഒരു ഗാനം ചിട്ടപ്പെടുത്തി തുടങ്ങുമെന്നും അലി അക്ബര്‍ അറിയിച്ചു.
Movie NewsOct 24, 2020, 3:26 PM IST
'ചലിച്ചു തുടങ്ങി'; '1921' പശ്ചാത്തലമാവുന്ന സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി അലി അക്ബര്‍
ക്രൗണ്ട് ഫണ്ടിംഗിലൂടെ നിര്‍മ്മിക്കുമെന്ന് അറിയിച്ചിരിക്കുന്ന ചിത്രത്തിനുവേണ്ടി ഇതുവരെ പിരിഞ്ഞുകിട്ടിയിരിക്കുന്നത് 90.7 ലക്ഷം രൂപയാണെന്നാണ് അലി അക്ബര്‍ അറിയിച്ചിരിക്കുന്നത്.
InternationalOct 22, 2020, 3:17 PM IST
തുള്‍സാ വംശീയ കൂട്ടക്കൊല ; ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കുഴിച്ചുമൂടിയവരുടെ ചരിത്രം
1921 ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ ലോകം അതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഭരണകൂട കൊലപാതകം അരങ്ങേറി, അതും ഇങ്ങ് കേരളത്തില്‍. മലബാര്‍ കലാപാനന്തരം ഏറനാട്ടിലെ മുസ്ലീങ്ങളെ തിരൂരില്‍ നിന്നും കോയമ്പത്തൂര്‍ ജയിലിലടയ്ക്കാനായി കൊണ്ടുപോയതായിരുന്നു, അതും അടച്ചിട്ട ഗുഡ്സ് വാഗണില്‍. അന്ന് ഗുഡ്സ് വാഗണില്‍ അടച്ചിട്ട 400 പേരില്‍ 64 പേര് വഴിമദ്ധ്യേ ശ്വാസം മുട്ടി മരിച്ചു. 1921 ല്‍ ലോകത്തിന്റെ മറ്റൊരു സ്ഥലത്ത് മരിച്ചുവീണവരുടെ കഥയാണിത്. അങ്ങ് അമേരിക്കയില്‍ അന്ന് വെള്ളക്കാരന്റെ അധീശത്വം നിലനിന്നിരുന്നെങ്കിലും കറുത്ത നിറമുള്ള ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ പതുക്കെ പതുക്കെ ജീവിതത്തിലേക്ക് നടന്നുകയറുകയായിരുന്നു. പക്ഷേ അതുപോലും അസ്വസ്ഥരാക്കിയ വെള്ളുത്ത വംശജര്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരെ കൂട്ടത്തോടെ വേട്ടയാടി കൊന്നു. ഏതാണ്ട് 300 ഓളം കറുത്ത തുൾസ നിവാസികൾ കൊല്ലപ്പെടുകയും 800 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുൾസ വംശീയ കൂട്ടക്കൊല (tulsa race massacre) എന്നറിയപ്പെട്ട ആ ക്രൂരകൃത്യത്തിന് ഇന്ന് ഏതാണ്ട് ഒരു നൂറ്റാണ്ടാകുമ്പോള്‍ ആദൃശ്യമായിരുന്ന ആ കുഴിമാടങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്. അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വംശീയ കലാപങ്ങളിലൊന്നാണ് തുൾസ വംശീയ കൂട്ടക്കൊല. ഒരു നൂറ്റാണ്ടിന് ശേഷം അമേരിക്കയിലും യൂറോപ്പിലും കറുത്ത വംശജര്‍ക്കെതിരെ വീണ്ടും അക്രമങ്ങള്‍ അരങ്ങേറുകയും അതിനെ തുടര്‍ന്ന് "Black Lives Matter" പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിക്കുന്നതിനിടെയുണ്ടായ ഈ കണ്ടെത്തല്‍ യാദൃശ്ചികമാകാം.
Movie NewsOct 9, 2020, 8:38 PM IST
1921 പശ്ചാത്തലമാക്കുന്ന സിനിമ; ക്രൗഡ് ഫണ്ടിംഗിലൂടെ ഇതുവരെ ലഭിച്ച തുക വെളിപ്പെടുത്തി അലി അക്ബര്‍
മലബാര്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്റെ സിനിമ പ്രഖ്യാപിച്ചത്
Movie NewsOct 9, 2020, 1:55 PM IST
'നിലവിലെ സാമ്പത്തികസ്ഥിതിയിൽ വലിയ കാൻവാസ് സാധ്യമാവില്ല'; 1921 സിനിമയെക്കുറിച്ച് അലി അക്ബർ
മലബാര്‍ കലാപം പ്രമേയം സിനിമയാകുന്നുവെന്നത് വലിയ ചര്‍ച്ചയായിരുന്നു. വാരിയൻകുന്നത്ത് ഹാജിയെ വില്ലനാക്കി അലി അക്ബര്‍ സിനിമ പ്രഖ്യാപിച്ചിരുന്നു. സിനിമ ഉടൻ തുടങ്ങുമെന്നും അറിയിച്ചിരുന്നു. ജനങ്ങളില്‍ നിന്ന് പണം പിരിച്ച് സിനിമ ചെയ്യാൻ തീരുമാനിച്ച അലി അക്ബര്‍ കിട്ടിയ പണത്തിന്റെ കണക്ക് തന്റെ സാമൂഹ്യമാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. ബാങ്ക് സ്റ്റേറ്റ്മെന്റ് കൃത്യമായി ചിദാനന്ദപുരി സ്വാമിജിയുടെ കയ്യിൽ ഏൽപ്പിക്കുന്നുണ്ട് എന്നും അലി അക്ബര്‍ പറയുന്നു. നിലവിലെ സാമ്പത്തിക സ്ഥിതി വച്ച് വലിയ ക്യാൻവാസ് സാധ്യമാകില്ല എന്നും അലി അക്ബര്‍ സാമൂഹ്യമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
spiceSep 4, 2020, 5:02 PM IST
ചന്തുവും ബഷീറും '1921'ലെ ഖാദറും; മമ്മൂട്ടി കഥാപാത്രങ്ങളുടെ അപൂര്‍വ്വ ചിത്രങ്ങളുമായി നാഷണല്‍ ഫിലിം ആര്‍ക്കൈവ്
നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യയുടെ ഫേസ്ബുക്ക് പേജ് സിനിമാപ്രേമികള്‍ക്കായി എപ്പോഴും കൗതുകങ്ങള്‍ കാത്തുവെക്കുന്ന ഒരിടമാണ്. നിത്യഹരിതമായി നില്ക്കുന്ന സിനിമകളുടെയും കഥാപാത്രങ്ങളുടെയും അഭിനേതാക്കളുടെയുമൊക്കെ ഓര്‍മ്മപ്പെടുത്തലാണ് പലപ്പോഴും ഈ പേജ്. ഇപ്പോഴിതാ 'ഫേസ് ഓഫ് ദി വീക്ക്' ആയി മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുകയാണ് നാഷണല്‍ ഫിലിം ആര്‍ക്കൈവ്. ഓരോ ദിവസവും മമ്മൂട്ടിയുടെ ഓരോ അവിസ്മരണീയ കഥാപാത്രങ്ങളുടെ, സിനിമയില്‍ നിന്നുള്ള അപൂര്‍വ്വ സ്റ്റില്ലുകളാണ് അവര്‍ പങ്കുവെക്കുന്നത്. ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവും മതിലുകളിലെ ബഷീറുമൊക്കെ അക്കൂട്ടത്തിലുണ്ട്.
Movie NewsJul 22, 2020, 6:43 PM IST
'2223 പേരില്‍ നിന്ന് സംഭാവനയായി ഇതുവരെ ലഭിച്ച തുക'; അലി അക്ബര്‍ വെളിപ്പെടുത്തുന്ന കണക്ക്
ആഷിക് അബുവും അലി അക്ബറും പ്രഖ്യാപിച്ചതു കൂടാതെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പശ്ചാത്തലമാക്കി സിനിമയെടുക്കുമെന്ന് അറിയിച്ച മറ്റു സംവിധായകര്‍ പി ടി കുഞ്ഞുമുഹമ്മദും ഇബ്രാഹിം വേങ്ങരയുമാണ്.
Movie NewsJun 27, 2020, 5:07 PM IST
'രണ്ട് ദിവസത്തില്‍ ലഭിച്ചത്'; 1921 പശ്ചാത്തലമാക്കുന്ന സിനിമയ്ക്ക് കിട്ടിയ സംഭാവന വെളിപ്പെടുത്തി അലി അക്ബര്‍
ഇതില്‍ താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ക്രൗഡ് ഫണ്ടിംഗ് വഴിയാവും നിര്‍മ്മിക്കുകയെന്ന് അലി അക്ബര്‍ പറഞ്ഞിരുന്നു. പിന്നാലെ സംഭാവന സ്വീകരിക്കുന്ന അക്കൗണ്ട് വിവരങ്ങളും സംവിധായകന് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.
EntertainmentJun 27, 2020, 2:37 PM IST
'ഇസ്ലാമിക പ്രചാരണത്തിന് സിനിമ മികച്ച മാധ്യമമാണെ'ന്ന് മുന്‍ പ്രതികരണം, മാറ്റിനിര്‍ത്തുന്നതായി ആഷിക്ക്
വിവാദങ്ങള്‍ക്കിടെ, ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'വാരിയംകുന്നന്' സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസിനെ ഒഴിവാക്കി. സമൂഹമാധ്യമങ്ങളിലെ ചില പരാമര്‍ശങ്ങള്‍ വിവാദമായതോടെയാണ് നടപടി. എന്നാല്‍, ആരോപണങ്ങള്‍ തെളിയിക്കും വരെ മാറിനില്‍ക്കുമെന്നാണ് റമീസിന്റെ പ്രതികരണം.
Movie NewsJun 24, 2020, 5:57 PM IST
'വാരിയംകുന്നത്തിന്റെ പേരില്‍ നാലല്ല, നൂറു സിനിമകള്‍ ഉണ്ടാകട്ടെ'; ദീദി ദാമോദരന്‍ പറയുന്നു
'മലബാർ കലാപം ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ ആ ചരിത്രപുരുഷനെ ഓർക്കാൻ ഒരു സിനിമയേ ഉണ്ടായുള്ളൂ എന്നതിലാണ് ഖേദം..'
Web SpecialsOct 23, 2019, 10:53 AM IST
ആരാണ് പരംവീർചക്ര ശഹീദ് സുബേദാർ ജോഗീന്ദർ സിംഗ്?
ചോര ധാരാളം നഷ്ടപ്പെട്ട് ക്ഷീണിതനായിരുന്നിട്ടും ജോഗീന്ദർ തന്റെ ബയണറ്റുകൊണ്ട് ഒരു അവസാനപോരാട്ടം നടത്തി നോക്കി. ഒടുവിൽ ചൈനീസ് ഭടന്മാർ അദ്ദേഹത്തെ ബന്ധിതനാക്കി.