Asianet News MalayalamAsianet News Malayalam
2821 results for "

50 ������������

"
Kerala State Commission For Protection Of Child Rights fined doctor for delaying treatmentKerala State Commission For Protection Of Child Rights fined doctor for delaying treatment

ചികിത്സ നല്‍കുന്നതില്‍ വീഴ്ച; സര്‍ക്കാര്‍ ഡോക്ടര്‍ 50000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍

കുട്ടിക്ക് ചികിത്സ നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ഡോക്ടറുടെ ശമ്പളത്തില്‍ നിന്നുമാണ് അമ്പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടുള്ളത്.

Chuttuvattom Dec 4, 2021, 6:53 AM IST

Viral photo of Sheikh Hamdan with his twin childrenViral photo of Sheikh Hamdan with his twin children

Gulf News : ഇരട്ടക്കുട്ടികളെ ചേര്‍ത്തണച്ച് ശൈഖ് ഹംദാന്‍; ദേശീയ ദിനത്തില്‍ വൈറലായി ചിത്രം

സാമൂഹിക മാധ്യമങ്ങളില്‍ (social media) നിരവധി ഫോളോവേഴ്‌സാണ് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനുള്ളത്( Sheikh Hamdan bin Mohammed bin Rashid Al Maktoum). അദ്ദേഹം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷങ്ങള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹൃദയം കവരുന്ന ഒരു ചിത്രമാണ് ദേശീയ ആഘോഷത്തിനിടെ അദ്ദേഹം പുറത്തുവിട്ടത്. 

pravasam Dec 3, 2021, 11:35 PM IST

Teachers on leave in Queensland to protest against covid 19 vaccine mandatoryTeachers on leave in Queensland to protest against covid 19 vaccine mandatory

Covid 19 vaccine : 'വാക്സീന്‍ എടുക്കാതിരിക്കുകയെന്നത് ഞങ്ങളുടെ അവകാശം'; അധ്യാപകര്‍ അവധിയില്‍ പ്രവേശിച്ചു

കേരളത്തില്‍ 5000 ത്തോളം അധ്യാപകര്‍ വാക്സീന്‍ സ്വീകരിച്ചിട്ടില്ലെന്നും, വാക്സീന്‍ (Covid 19 vaccine) സ്വീകരിക്കാത്ത അധ്യാപകര്‍ ക്യാമ്പസിലെത്തേണ്ടതില്ലെന്നും വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടി പറഞ്ഞിട്ട് അധിക ദിവസമായില്ല. അതിനിടെ ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാന്‍റ് (Queensland) സംസ്ഥാനത്തിലെ ഒരു പ്രാദേശിക സ്‌കൂളിലെ ഭൂരിഭാഗം ജീവനക്കാരും സര്‍ക്കാറിന്‍റെ വാക്‌സിൻ ഉത്തരവിനെതിരെ പ്രതിഷേധിച്ച് അവധിയില്‍ പ്രവേശിച്ചതായി വാര്‍ത്ത. സ്കൂൾ വർഷം അവസാനിക്കുന്നതിന് ഒരാഴ്ച മുമ്പ് അധ്യാപകരെല്ലാം അവധിയില്‍ പോയതോടെ സ്കൂളില്‍ അടച്ച് പൂട്ടേണ്ട അവസ്ഥയിലായി. ഒരാഴ്ച മുമ്പ് ജിംപി മേഖലയിലെ ഗ്ലെൻവുഡ് സ്‌റ്റേറ്റ് സ്‌കൂളിൽ നിന്ന് നാല് അധ്യാപകരാണ് അവധിയെടുത്തത്. അധ്യാപകർ ഉൾപ്പെടെയുള്ള ഉയർന്ന അപകടസാധ്യതയുള്ള തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ഡിസംബർ 17-നകം ആദ്യ ഡോസ് വാക്സീന്‍ എടുക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു ഇതില്‍ പ്രതിഷേധിച്ചാണ് അധ്യാപകര്‍ നീണ്ട അവധിക്ക് പോയത്. ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്സീന്‍ നിര്‍ബന്ധമാക്കിയതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം. 

International Dec 3, 2021, 3:59 PM IST

Idukki Dam opened three times in one month KSEB loses Rs 50 croreIdukki Dam opened three times in one month KSEB loses Rs 50 crore

KSEB : ഒരുമാസത്തിനിടെ ഇടുക്കി ഡാം തുറന്നത് മൂന്ന് തവണ; കെഎസ്ഇബിക്ക് നഷ്ടം 50 കോടി

2018 ൽ ഡാം തുറന്നപ്പോൾ 800 കോടിയുടെ നഷ്ടമാണ് കെഎസ്ഇബിക്കുണ്ടായത്. അതിൽ നിന്ന് കരകയറി വരുന്നതിനിടെയാണ് വീണ്ടും തിരിച്ചടി.

Money News Dec 3, 2021, 3:47 PM IST

peoples choice award Natural History Museum s Wildlife Photographer of the Year Awardpeoples choice award Natural History Museum s Wildlife Photographer of the Year Award

Photographer of the Year award : വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ അവാര്‍ഡിന് വോട്ട് രേഖപ്പെടുത്താന്‍ അവസരം

കൗതുകമുണർത്തുന്ന മീർകാറ്റുകൾ, കുതിക്കുന്ന അണ്ണാൻ, പിടികിട്ടാത്ത ടാപ്പിർ, ഇറങ്ങുന്ന കരടിക്കുഞ്ഞിനെ നോക്കിയിരിക്കുന്ന കഴുകന്‍. സിംഹ കുടുംബത്തിലെ സ്നേഹ നിമിഷം, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്‍റെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ (Natural History Museum's Wildlife Photographer of the Year) മത്സരത്തിന്‍റെ ഭാഗമായ 'പീപ്പിൾസ് ചോയ്സ്'  ( People's Choice Award) അവാർഡിനുള്ള 25 പേരുടെ ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടിയ ചിത്രങ്ങളാണിത്. 95 രാജ്യങ്ങളിൽ നിന്നുള്ള 50,000-ത്തിലധികം എൻട്രികളില്‍ നിന്നാണ് 25 ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. ഇന്നലെ മുതല്‍ വോട്ടെടുപ്പ് തുടങ്ങി. 2022 ഫെബ്രുവരി 2 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വോട്ടെടുപ്പ് അവസാനിക്കും. ഏറ്റവും കൂടുതല്‍ ആളുകള്‍ വോട്ട് ചെയ്ത ഫോട്ടോകള്‍ 2022 ജൂൺ 5 ന് ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നടക്കുന്ന പ്രദർശനത്തിൽ പ്രദർശിപ്പിക്കും. ' പ്രകൃതിയെക്കുറിച്ചുള്ള ശ്രദ്ധേയമായ നിരീക്ഷണങ്ങളും അതിനോടുള്ള നമ്മുടെ ബന്ധവും, നമ്മുടെ ജിജ്ഞാസ ഉണർത്തുകയും പ്രകൃതി ലോകവുമായുള്ള നമ്മുടെ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഈ ചിത്രങ്ങളിൽ ഒന്ന് മാത്രം തെരഞ്ഞെടുക്കുന്നത് അവിശ്വസനീയമായ വെല്ലുവിളിയാണ്, അതിനാൽ ഏത് വന്യമായ നിമിഷമാണ് പൊതുജനങ്ങളുടെ പ്രിയങ്കരമായി ഉയർന്നുവരുന്നതെന്ന് കണ്ടെത്താൻ ഞങ്ങൾ കാത്തിരിക്കുകയാണ്.' എന്ന് . നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകയും ജഡ്ജിങ് പാനലിലെ അംഗവുമായ ഡോ. നതാലി കൂപ്പർ പറഞ്ഞു

GALLERY Dec 3, 2021, 12:03 PM IST

Maruti Suzuki Plans To Launch Five New SUVs With In Three YearsMaruti Suzuki Plans To Launch Five New SUVs With In Three Years

Maruti : മാരുതിയുടെ പണിപ്പുര സജീവം, വരുന്നത് അഞ്ച് പുതിയ എസ്‍യുവികള്‍!

നഷ്‍ടപ്പെട്ട വിപണി വിഹിതം വീണ്ടെടുക്കാന്‍ കിടിലന്‍ നീക്കവുമായി മാരുതി. വരുന്നത് അഞ്ച് പുതിയ എസ്‌യുവികൾ 

auto blog Dec 2, 2021, 8:51 AM IST

UAE to celebrate 50th national day with many shows across countryUAE to celebrate 50th national day with many shows across country

UAE National Day : അമ്പതാണ്ടിന്റെ നിറവില്‍ യുഎഇ; രാജ്യമെങ്ങും വര്‍ണാഭമായ ആഘോഷങ്ങള്‍

അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സജ്ജമായി യുഎഇ(UAE). വെടിക്കെട്ടും(fireworks) വിവിധ കലാപരിപാടികളുമായി യുഎഇയ്ക്ക് ഇനി ആഘോഷത്തിന്റെ നാളുകള്‍. സുവര്‍ണ ജൂബിലിക്കൊപ്പം എക്‌സ്‌പോ 2020യ്ക്ക്(Expo 2020) ദുബൈ വേദിയാകുന്നതും ആഘോഷങ്ങളുടെ മാറ്റ് കൂട്ടുന്നു.

pravasam Dec 1, 2021, 9:16 PM IST

Abu Dhabi big ticket introduced Tremendous 25 Million drawAbu Dhabi big ticket introduced Tremendous 25 Million draw

Big Ticket : ഏറ്റവും വലിയ ഗ്രാന്‍ഡ് പ്രൈസുമായി ബിഗ് ടിക്കറ്റ്; 50 കോടി രൂപ നേടുന്ന ഭാഗ്യശാലി നിങ്ങളാകാം

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റില്‍(Abu Dhabi Big Ticket) ഇത്തവണ വന്‍ തുകയുടെ സമ്മാനങ്ങള്‍. ഏറ്റവും വലിയ ഗ്രാന്‍ഡ് പ്രൈസാണ് ബിഗ് ടിക്കറ്റ് (Big Ticket)ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ട്രെമന്‍ഡസ് 25 മില്യന്‍  2.5 കോടി ദിര്‍ഹമാണ്(50 കോടി ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ്. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി 10 ലക്ഷം ദിര്‍ഹത്തിന്റെ പ്രതിവാര നറുക്കെടുപ്പുകള്‍ കൂടി ഇത്തവണ പുതിയതായി അവതരിപ്പിക്കുന്നു. ഈ ഡിസംബറില്‍ ആറ് പേരെയാണ് ബിഗ് ടിക്കറ്റ് മില്യനയര്‍മാരാക്കുക. 

pravasam Dec 1, 2021, 1:27 PM IST

Asia s largest wildlife elevated corridor project Delhi-Dehradun Economic CorridorAsia s largest wildlife elevated corridor project Delhi-Dehradun Economic Corridor

ഏഷ്യയിലെ ഏറ്റവും വലിയ വന്യജീവി എലിവേറ്റഡ് കോറിഡോർ പദ്ധതിക്ക് ഡിസംബര്‍ നാലിന് പ്രധാനമന്ത്രി തറക്കല്ലിടും

ഉത്തരാഖണ്ഡിലെ ഡറാഡൂണില്‍ 2021 ഡിസംബര്‍ നാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 18,000 കോടി രൂപയുടെ പതിനൊന്ന് വികസന പദ്ധതികള്‍ക്ക് തറക്കല്ലിടും. ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ വന്യജീവി എലിവേറ്റഡ് കോറിഡോർ പദ്ധതിക്ക് തുടക്കമാകും. ഏകദേശം 8,300 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴിയും (ഈസ്റ്റേൺ പെരിഫറൽ എക്‌സ്പ്രസ് വേ ജംഗ്ഷൻ മുതൽ ഡെറാഡൂൺ വരെ) ഈ പദ്ധതികളില്‍ ഉൾപ്പെടുന്നു. ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്കുള്ള യാത്രാ സമയം ആറ് മണിക്കൂറിൽ നിന്ന് ഏകദേശം 2.5 മണിക്കൂറായി ഇത് ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹരിദ്വാർ, മുസാഫർനഗർ, ഷാംലി, യമുന നഗർ, ബാഗ്പത്, മീററ്റ്, ബരാത്ത് എന്നിവിടങ്ങളിൽ നിന്ന് ബന്ധിപ്പിക്കുന്നതിന് ഏഴ് പ്രധാന ഉപപാതകളും ഈ പാതയില്‍ ഉണ്ടാകും. വന്യജീവി സഞ്ചാരത്തിനായി ഏഷ്യയിലെ ഏറ്റവും വലിയ വന്യജീവി എലിവേറ്റഡ് കോറിഡോർ (12 കി.മീ) ഈ പാതയുടെ ഭാഗമായി നിര്‍മ്മിക്കും. കൂടാതെ, ഡെറാഡൂണിലെ ദാത് കാളി ക്ഷേത്രത്തിന് സമീപമുള്ള 340 മീറ്റർ നീളമുള്ള തുരങ്കം നിര്‍മ്മിക്കുന്നത് വഴി വന്യജീവികളുടെ ശല്യത്തിലും കുറവ് പ്രതീക്ഷിക്കുന്നു.  കൂടാതെ, ഗണേഷ്പൂർ-ഡെറാഡൂൺ സെക്ഷനിൽ മൃഗങ്ങളും വാഹനങ്ങളും കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ഒന്നിലധികം മൃഗ പാതകളും നിര്‍മ്മിക്കും. ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴിയിൽ 500 മീറ്റർ ഇടവിട്ട് 400-ലധികം വാട്ടർ റീചാർജ് പോയിന്‍റുകളും മഴവെള്ള സംഭരണത്തിനുള്ള ക്രമീകരണങ്ങളും ഉണ്ടായിരിക്കും.

India Dec 1, 2021, 1:26 PM IST

Dubai announces free entry to expo 2020 on UAE National DayDubai announces free entry to expo 2020 on UAE National Day

Expo 2020 : യുഎഇ ദേശീയ ദിനം; സൗജന്യമായി എക്‌സ്‌പോ സന്ദര്‍ശിക്കാം

യുഎഇ ദേശീയ ദിനത്തില്‍(UAE National Day) എക്‌സ്‌പോ 2020(Expo 2020) സൗജന്യമായി സന്ദര്‍ശിക്കാം. മെഗാ മേള സൗജന്യമായി സന്ദര്‍ശിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. രാജ്യത്തിന്റെ 50-ാം ദേശീയ ദിനത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം.

pravasam Nov 30, 2021, 11:00 PM IST

Redmi Note 11T 5G price starts at Rs 16,999 with Dimensity 810 SoC and 50-megapixel camera launchedRedmi Note 11T 5G price starts at Rs 16,999 with Dimensity 810 SoC and 50-megapixel camera launched

Redmi Note 11T 5G Price : റെഡ്മി നോട്ട് 11 ടി 5 ജി ഇന്ത്യയിലെത്തി; അത്ഭുതപ്പെടുത്തുന്ന വില

നോട്ട് 10ടി 5ജിക്ക് ശേഷം റെഡ്മിയില്‍ നിന്നുള്ള രണ്ടാമത്തെ 5ജി സ്മാര്‍ട്ട്ഫോണാണിത്. 90Hz അഡാപ്റ്റീവ് ഡിസ്പ്ലേ, മീഡിയടെക് 810 SoC, 33വാട്‌സ് പ്രോ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണ എന്നിവയാണ് ഫോണിന്റെ ഹൈലൈറ്റുകള്‍.

Gadget Nov 30, 2021, 7:44 PM IST

Free parking announced in Abu Dhabi and Sharjah as part of UAE National Day holidayFree parking announced in Abu Dhabi and Sharjah as part of UAE National Day holiday

UAE National Day : യുഎഇ ദേശീയ ദിനം; അബുദാബിയിലും ഷാര്‍ജയിലും സൗജന്യ വാഹന പാര്‍ക്കിങ്

യുഎഇയുടെ 50-ാം ദേശീയ ദിനത്തോട് (UAE's 50th National Day)അനുബന്ധിച്ച് അബുദാബിയിലും(Abu Dhabi) ഷാര്‍ജയിലും(Sharjah) വാഹന പാര്‍ക്കിങ് സൗജന്യം. ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന ദേശീയ ദിന അവധി ദിവസങ്ങളില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കും.

pravasam Nov 30, 2021, 7:13 PM IST

41500 Years old pendant found41500 Years old pendant found

41500 Years Old Pendant : 41500 വർഷം പഴക്കമുള്ള അലങ്കാര വസ്തു? കണ്ടെത്തലിൽ അമ്പരന്ന് ​ഗവേഷകർ

41,500 വർഷങ്ങൾക്ക് മുമ്പാണ് പെൻഡന്റ് സൃഷ്ടിച്ചതെന്ന് ഗവേഷകർ കണ്ടെത്തി. ഇത് യുറേഷ്യയിൽ കണ്ടെത്തിയ ഇത്തരത്തിലുള്ള ഏറ്റവും പഴക്കമുള്ളതാണ്. 

Culture Nov 30, 2021, 2:16 PM IST

Kerala rains: House in danger due to  landslide in MalayinkeezhKerala rains: House in danger due to  landslide in Malayinkeezh

50 അടി ഉയരുമുള്ള കോണ്‍ക്രീറ്റ് ഭിത്തി നിലംപൊത്തി; 40ലക്ഷം രൂപയുടെ വീട് അപകടാവസ്ഥയില്‍

ഒന്നര വര്‍ഷം മുമ്പാണ് പ്രവാസിയായ ചാക്കോ മൂന്ന് സെന്റ് സ്ഥലവും ഇരുനില വീടും 40 ലക്ഷം രൂപക്ക് സ്വന്തമാക്കിയത്. എന്നാല്‍ ഒറ്റരാത്രി കൊണ്ട് ഇവരുടെ സ്വപ്‌നം തകര്‍ന്നു.
 

Chuttuvattom Nov 30, 2021, 7:48 AM IST

cm pinarayi vijayan chaired covid review meeting today discuss omicroncm pinarayi vijayan chaired covid review meeting today discuss omicron

‌Omicron: ഒമിക്രോൺ സാഹചര്യം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം, ഇളവുകളും ചർച്ചയ്ക്ക്

തിയേറ്ററിൽ പ്രവേശിപ്പിക്കാവുന്നവരുട എണ്ണം 50 ശതമാനത്തിൽ നിന്ന് കൂട്ടണമെന്ന ആവശ്യം കഴിഞ്ഞ അവലോകന യോഗം ചർച്ച ചെയ്തെങ്കിലും അംഗീകരിച്ചിരുന്നില്ല. ക്രിസ്തുമസ്, ന്യൂ ഇയർ പശ്ചാത്തലത്തിൽ മരക്കാർ അടക്കം ബിഗ്ബജറ്റ് ചിത്രങ്ങൾ വരാനിരിക്കുന്നതും യോഗം പരിഗണിക്കും

Kerala Nov 30, 2021, 1:20 AM IST