Adv. Riya Raju  

(Search results - 1)
  • Padmanabha Swamy Temple

    30, Nov 2016, 3:21 AM IST

    പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചെത്തിയവരെ ഹൈന്ദവ സംഘടനകള്‍ തടഞ്ഞു

    തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇന്നു മുതല്‍ സ്‌ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് കയറാമെന്ന ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് നടപ്പായില്ല. ഇന്ന് രാവിലെ തന്നെ വിവിധ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി ക്ഷേത്രത്തിലെത്തി. ചുരിദാര്‍ ധരിച്ച് ക്ഷേത്ര ദര്‍ശനത്തിനെത്തിയ സ്‌ത്രീകളെ ഇവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ മടക്കി അയക്കുകയായിരുന്നു. രാവിലെ ഏഴു മണിക്ക് തന്നെ സ്‌ത്രീകളെ തടയാനായി പ്രതിഷേധക്കാര്‍ ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലാണ് പ്രതിഷേധക്കാര്‍ സ്ത്രീകളെ തടയുന്നത്. എന്നാല്‍ കിഴക്കേ നടയിലൂടെ ഇന്ന് സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് പ്രവേശിച്ചു.