Bsf
(Search results - 139)crimeApr 8, 2021, 2:58 PM IST
പാക് യുവാവിനെ തേടി അതിര്‍ത്തിയില്‍ എത്തി; അഞ്ചു വയസ്സുകാരിയുടെ അമ്മയായ ഇന്ത്യാക്കാരി പിടിയില്‍
ഹമ്മദ് മാന്‍ എന്ന യുവാവുമായി ഈ സ്ത്രീ ചങ്ങാത്തം ഉണ്ടാക്കിയത്. തുടര്‍ന്ന് ചാറ്റിംഗ് പതിവാക്കുകയും പിന്നീട് ഇരുവരും പരസ്പരം വാട്ട്സ്ആപ്പ് നമ്പറുകള്‍ കൈമാറുകയും ചെയ്തു. അതിന് ശേഷം വാട്ട്സ്ആപ്പിലൂടെയുള്ള ചാറ്റിംഗിനിടയില്‍ കര്‍ത്താപൂര്‍ സാഹിബ് ഇടനാഴി വഴി പാക്കിസ്ഥാനിലേക്ക് വരാന്‍ ആണ്‍കുട്ടി അവളോട് ആവശ്യപ്പെട്ടു.
ElectionsApr 5, 2021, 12:53 PM IST
കള്ളവോട്ട് തടയാന്‍ നടപടി ശക്തം; അതിര്‍ത്തിയില്‍ കേന്ദ്ര സേനയെ വിന്യസിച്ചു
ആളുകള്‍ക്ക് പ്രവേശിക്കാന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കി. കള്ളവോട്ട് തടയാനായി ഇരട്ടവോട്ടുള്ളവരുടെ പേര് പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്.
IndiaMar 15, 2021, 9:39 AM IST
അതിര്‍ത്തി കടന്നെത്തി പാക് ഡ്രോണ്‍; വെടിയുതിര്‍ത്ത് ഇന്ത്യന്‍ സേന
ഇന്ത്യ പാകിസ്ഥാന് അന്താരാഷ്ട്ര അതിര്‍ത്തിയിലുള്ള ദിണ്ട പോസ്റ്റിന് സമീപത്തായി ഭാമിലാല് മേഖലയിലായാണ് ഡ്രോണ്‍ കണ്ടെത്തിയതെന്നാണ് പത്താന്‍കോട്ട് പൊലീസ് സീനിയര്‍ സൂപ്രണ്ട് ഗുല്‍നീത് സിംഗ് ഖുറാന വിശദമാക്കുന്നത്
IndiaFeb 13, 2021, 11:11 PM IST
'സുരക്ഷ വേണ്ട'; ദില്ലി പൊലീസ് മേധാവിക്ക് കത്തെഴുതി മഹുവ മൊയിത്ര
സുരക്ഷക്കായി വന്നവര്‍ തന്റെ വീട്ടിലെ ഓരോ ചലനവും രേഖപ്പെടുത്തുകയാണെന്നും അവരുടെ പെരുമാറ്റം തന്നെ നിരീക്ഷിക്കുന്നത് പോലെ തോന്നുകയാണെന്നും മഹുവ ആരോപിച്ചു.
IndiaJan 24, 2021, 10:44 AM IST
ഇന്ത്യയിലേക്ക് തീവ്രവാദികളെ കടത്താനായി നിര്‍മ്മിച്ച തുരങ്കം കണ്ടെത്തി; 8 വര്‍ഷം പഴക്കമുള്ളതെന്ന് റിപ്പോര്‍ട്ട്
കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ കണ്ടെത്തുന്ന രണ്ടാമത്തെ തുരങ്കമാണ് ഇത്. അതിര്‍ത്തി പോസ്റ്റ് നമ്പര്‍ 14നും 15നും അടുത്തായി കത്വ ജില്ലയിലെ പന്‍സാറിലെ ബിഎസ്എഫ് ഔട്ട് പോസ്റ്റിന് സമീപമാണ്30 അടി ആഴത്തില്‍ തീര്‍ത്ത ടണല്‍
IndiaJan 23, 2021, 3:59 PM IST
കര്‍ഷക സമരം; സമര നേതാക്കളെ ഇല്ലാതാക്കാന്‍ ഹരിയാനാ പൊലീസിന്റെ കൊലയാളി സംഘം ?
59 ദിവസമായി ദില്ലി അതിര്‍ത്തികളില്‍ അതിജീവനത്തിനായിസമരം ചെയ്യുന്ന കര്‍ഷക സമരത്തിനിടെ കലാപമുണ്ടാക്കി നേതാക്കളെ വധിക്കാനായി ഹരിയാന പൊലീസ് കൊലയാളികളെ വിട്ടെന്ന ഗുരുതര ആരോപണവുമായി കര്‍ഷക നേതാക്കള്‍ രംഗത്ത്. കർഷക സമരം നടക്കുന്ന സിംഗു അതിർത്തിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. നാല് കർഷക നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ട് അക്രമിയെത്തിയെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ പത്രസമ്മേളനം വിളിച്ച് വ്യക്തമാക്കി. സംഭവം വിശദീകരിച്ച നേതാക്കൾ ആക്രമിക്കാനെത്തിയ ആളെ ഇന്നലെ അർധരാത്രിയോടെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയത്. രണ്ട് ദിവസം മുമ്പ് രാത്രിയാണ് സംശയാസ്പദമായ രീതിയിൽ സിംഗുവിൽ നിന്ന് ഇയാളെ കർഷകർ പിടികൂടിയത്. തുടർന്ന് കർഷകർ ഇയാളെ ചോദ്യം ചെയ്തു. ഇതോടെയാണ് ആക്രമണം നടത്താൻ ലക്ഷ്യമിട്ട് എത്തിയ വ്യക്തിയെന്ന് മനസിലായത്. കർഷക നേതാക്കളെ വധിക്കാനും ട്രാക്ടർ റാലി തടസപ്പെടുത്താനും ലക്ഷ്യമിട്ടാണ് എത്തിയതെന്ന് ഇയാൾ മാധ്യമങ്ങളോട് തുറന്നു പറഞ്ഞു. താൻ ഉൾപ്പെടുന്ന പത്തംഗ സംഘത്തിന് ഇതിനായി നിർദ്ദേശം കിട്ടിയെന്നും ഇതിന് ഹരിയാനാ പൊലീസിലെ ചിലരുടെ സഹായമുണ്ടെനും ഇയാൾ മാധ്യമങ്ങൾക്ക് മുന്നിൽ ഏറ്റുപറഞ്ഞു. ആക്രമിയെ പിന്നീട് കർഷക നേതാക്കൾ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. കർഷക സമരം അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നുവെന്നും കർഷക നേതാക്കൾ ആരോപിച്ചു. എന്നാല്‍ സംഭവത്തോട് പ്രതികരിക്കാന്‍ ഹരിയാന-ദില്ലി പൊലീസോ കേന്ദ്രസര്‍ക്കാരോ തയ്യാറായിട്ടില്ല. കര്‍ഷക സമര ചിത്രങ്ങള്‍ ഗെറ്റിയില്‍ നിന്ന്.
IndiaJan 16, 2021, 10:25 AM IST
കര്‍ഷക സമരം; കേരളത്തില്‍ നിന്ന് 500 കര്‍ഷകര്‍ ദില്ലിയിലെത്തി
കേന്ദ്രസര്‍ക്കാറിന്റെ വിവാദ കാര്‍ഷിക ബില്ലുകള്‍ കത്തിച്ചെറിഞ്ഞ് ദില്ലിയുടെ അതിര്‍ത്തിയില്‍, കൊടുംതണുപ്പില്‍ 52 -ാം ദിവസവും തുടരുന്ന കര്‍ഷക സമരത്തില്‍ കേരളത്തില്‍ നിന്നുള്ള സംഘവും എത്തിചേര്‍ന്നു. കര്‍ഷക സംഘത്തന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള അഞ്ചൂറോളം പേരടങ്ങുന്ന സംഘം ഇന്നലെയാണ് ദില്ലി - ജയ്പൂര്‍ ദേശീയപാതയിലെ ഷാജഹാന്പൂരിലെത്തിയത്. കര്‍ഷക സംഘം പ്രസിഡന്റ് കെ കെ രാഗേഷ് എം പി, സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ കിസാന്‍ സഭ അഖിലേന്ത്യാ നേതാക്കള്‍ സ്വീകരിച്ചു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് വസീം സെയ്ദി
IndiaJan 13, 2021, 10:54 AM IST
കര്‍ഷക സമരം; സുപ്രീംകോടതി നിശ്ചയിച്ച സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷകര്‍
മൈനസ് ഡിഗ്രിയോളമെത്തിയ കൊടുംതണുപ്പിലും ദില്ലി അതിര്‍ത്തിയായ സിംഗുവില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ ദുരിതത്തിന് അടുത്തെങ്ങും പരിഹാരമാകില്ലെന്ന് ഉറപ്പായി. വിവാദ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിശ്ചയിച്ച സുപ്രീംകോടതി അസാധാരണമായ നടപടിയെന്ന് വിലയിരുത്തി നിലവിലെ കാര്‍ഷിക നിയമങ്ങള്‍ തത്കാലികമായി സ്റ്റേ ചെയ്തു. തുടര്‍ന്ന് വിവാദ നിയമങ്ങളെ കുറിച്ച് പഠിക്കാന്‍ നാലംഗ സമിതിയെ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. നാലംഗ സമിതിയുടെ പേര് നേരത്തെ നിശ്ചയിച്ചാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ രണ്ടാം ദിവസത്തെ വാദത്തിനെത്തിയതെന്നതും ശ്രദ്ധേയമായി. ഭൂപീന്ദർ സിംഗ് മാൻ, ഡോ.പ്രമോദ് കുമാർ ജോഷി, അശോക് ഗുലാട്ടി, അനിൽ ഖനാവത്ത് എന്നിവരാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നിര്‍ദേശിച്ച നാലംഗ വിദഗ്ധ സമിതി. ഇവര്‍ വിവാദ കാര്‍ഷിക നിയമത്തെ കുറിച്ച് പത്ത് ദിവസത്തിനുള്ളില്‍ പഠിച്ച് സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന് മേല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ നടപടിയുണ്ടാകുമെന്നാണ് സുപ്രീംകോടതി അറിയിച്ചത്. അതുവരെയ്ക്കും വിവാദ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യുന്നതായി സുപ്രീംകോടതി അറിയിച്ചു. സുപ്രീംകോടതി നിശ്ചയിച്ച സമിതിക്കെതിരെ കര്‍ഷക സംഘടനകളും കോണ്‍ഗ്രസും രംഗത്തെത്തി. സമിതിയെ നിര്‍ദ്ദേശിച്ചത് സര്‍ക്കാരാണെന്നായിരുന്നു കോണ്‍ഗ്രസ് വാദം.
IndiaJan 11, 2021, 3:55 PM IST
കര്‍ഷക സമരം; സുപ്രീംകോടതി നിര്‍ദ്ദേശം അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍
നാല്‍പ്പത്തേഴ് ദിവസമായി ദില്ലി അതിര്‍ത്തികളില്‍ കൊടും തണുപ്പത്ത് സമരം ചെയ്യുന്ന് കര്‍ഷകരോട് വിവാദ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും വേണമെങ്കില്‍ കോടതിയെ സമീപിച്ചോളാനും ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാറിന് തിരിച്ചടി. വിവാദ നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സ്റ്റേ ചെയ്തില്ലെങ്കില്‍, കോടതി നേരിട്ട് ചെയ്യുമെന്ന് സുപ്രീംകോടതി പറഞ്ഞു. കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നത് നിര്‍ത്തിവക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. നിയമഭേദഗതി തൽക്കാലം നടപ്പാക്കരുതെന്നും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ അതിന് തയ്യാറായില്ലെങ്കിൽ നിയമ ഭേദഗതി സുപ്രീംകോടതി തന്നെ വിവാദ നിയമങ്ങള്‍ സ്റ്റേ ചെയ്യേണ്ടി വരുമെന്നും സുപ്രീം കോടതി പറഞ്ഞു. കഴിഞ്ഞ നാല്പത്തിയാറ് ദിവസം വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ ദേഭഗതി മാത്രം എന്ന് പറഞ്ഞ് കര്‍ഷകരെ കൊടും തണുപ്പില്‍ പെരുവഴിയില്‍ കര്‍ഷകരെ നിര്‍ത്തിയ കേന്ദ്രസര്‍ക്കാറിന് വന്‍ തിരിച്ചടിയായി. എന്നാല്‍, സുപ്രീംകോടതിയില്‍ നിയമം സ്റ്റേ ചെയ്യരുതെന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍.INDIAJan 7, 2021, 3:46 PM IST
കര്‍ഷക സമരം; ദില്ലി ദേശീയ പാതയെ ഇളക്കി മറിച്ച് കർഷകരുടെ ട്രാക്ടർ റാലി
കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കഴിഞ്ഞ 42 ദിവസമായി ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നൂറ് കണക്കിന് ട്രാക്ക്ടറുകളുമായി ദില്ലിക്ക് മാര്‍ച്ച് നടത്തി. പതിനായിരക്കണക്കിന് കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. ഏതാണ്ട് 3,500 ഓളം ട്രാക്ടറുകളും ട്രോളികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന് (ഏക്ത് ഉഗ്രഹന്‍) തലവന്‍ ജോഗീന്ദര്‍ സിങ് ഉഗ്രഹാന്‍ പറഞ്ഞു. ഇന്ന് രാവിലെ 11 മണിക്ക് കുണ്ഡലി - പൽവൽ എക്സ്പ്രസ് ഹൈവേയിൽ റാലി ആരംഭിച്ചു. ദില്ലി അതിര്‍ത്തികളായ സിംഗു, തിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ചിന് തുടക്കം കുറിച്ചത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് ഡല്‍ഹിയില്‍ സ്ത്രീകളുടെ ട്രാക്ടര്‍ റാലി നടത്തുമെന്ന് നേരത്തെ കര്‍ഷകര്‍ പറഞ്ഞിരുന്നു. അതിന് മുന്നോടിയായ റിഹേഴ്സലാണ് ഇപ്പോള്‍ നടക്കുന്ന റാലിയെന്ന കര്‍ഷക സംഘടനകള്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടന്ന ആറ് ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നാളെ ഏട്ടാം വട്ട ചര്‍ച്ച നടക്കുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാറില്‍ കൂടുതല്‍ സമ്മദ്ദം ചെലുത്താനാണ് കർഷകര്‍ ട്രാക്ടര്‍ റാലി നടത്തുന്നത്. ദില്ലി കുണ്ഡലി - പൽവൽ എക്സ്പ്രസ് ഹൈവേയിൽ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ക്യാമറാമാന് വസീം ജാഫര്‍, റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്.IndiaJan 2, 2021, 12:07 PM IST
കര്‍ഷക സമരം 38-ാം ദിവസം; ബദലുകളില്ല, നിയമം പിന്‍വലിക്കണമെന്ന് ആവര്‍ത്തിച്ച് കര്‍ഷകര്‍
കേന്ദ്രസര്‍ക്കാറിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 26 -ാം തിയതി ആരംഭിച്ച കര്‍ഷക സമരം മുപ്പത്തിയെട്ടാം ദിവസത്തിലേക്ക് കടന്നു. സമരത്തിനിടെ മരിച്ച കർഷകരുടെ സ്മരണയ്ക്ക് മുന്നിൽ ദീപാഞ്ജലി അർപ്പിച്ചാണ് ദില്ലിയിലെ അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കർഷകർ പുതുവർഷം ആഘോഷിച്ചത്. ഗാസിപ്പൂരിലെ സ്മൃതി മണ്ഡപത്തിന് മുന്നിൽ കർഷകർ മെഴുകുതിരികൾ തെളിയിച്ച് മുദ്രവാക്യം വിളിച്ചു. കർഷക സമരത്തിന് പിന്തുണ പ്രഖാപിച്ച സമൂഹിക പ്രവർത്തകരും പരിപാടിക്കെത്തിയിരുന്നു. പുതുവർഷത്തിൽ കേന്ദ്ര സർക്കാരിന് നല്ല ബുദ്ധി തോന്നട്ടെയെന്ന് കർഷകർ ആശംസിച്ചു. സമരഭൂമിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യമാറാമാന്‍ ദീപു എം നായര്‍.
IndiaDec 31, 2020, 11:20 AM IST
കര്‍ഷക സമരം 36 -ാം ദിവസം; രണ്ട് നിയമങ്ങളില്‍ ഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍
കഴിഞ്ഞ 36 ദിവസമായി ദില്ലിയുടെ അതിര്‍ത്തികളില്‍ കനത്ത മഞ്ഞിനെയും തണുപ്പിനെയും തൃണവത്ക്കണിച്ച് കര്‍ഷകര്‍ നടത്തുന്ന 'ദില്ലി ചലോ' സമരം പുതുവര്‍ഷത്തിലേക്ക് നീളും. ഇന്നലെ വൈകീട്ട് കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന അഞ്ചാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. ഇതോടെ സമരം കൂടുതല്‍ശക്തമാക്കുമെന്ന മുന്നറിയിപ്പും കര്‍ഷകര്‍ നല്കി. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ചില ഭേദഗതികളാകാമെന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കര്‍ഷക സംഘടനകള്‍ തയ്യാറായില്ല. നിയമം പിന്‍വലിക്കാതെ സമരം നിര്‍ത്തില്ലെന്ന നിലപാട് കര്‍ഷകരും ആവര്‍ത്തിച്ചു. ഇതിനിടെ കേരളത്തില്‍ പുതിയൊരു കാര്‍ഷിക നിയമം പരിഗണനയിലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ വിവാദമായ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കവേയാണ് മുഖ്യമന്ത്രി ഈക്കാര്യം സഭയെ അറിയിച്ചത്. ദില്ലി അതിര്‍ത്തിയില്‍ കര്‍ഷക സമരം സ്ഥലത്ത് നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് വടിവേല്‍ പി.
IndiaDec 30, 2020, 12:59 PM IST
കര്‍ഷക പ്രക്ഷോഭത്തില്‍ വീണ്ടും ചര്‍ച്ച; പരാജയപ്പെട്ടാല്‍ ദില്ലി അതിര്‍ത്തി കടക്കുമെന്ന് കര്‍ഷകര്‍
ദില്ലി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം ഇന്ന് 35-ാം ദിവസത്തിലേക്ക് കടന്നു. ഇതിനിടെ 21 ദിവസത്തിന് ശേഷം കര്‍ഷകരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. കേന്ദ്രസര്‍ക്കാരുമായി കര്‍ഷകര്‍ നടത്തുന്ന ആറാമത്തെ ചര്‍ച്ചയാണിത്. കര്‍ഷകര്‍ മുന്നോട്ട് വെച്ച നാല് ആവശ്യങ്ങളില്‍ മേലായിരിയിക്കും ഇന്ന് സര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തുക. നിയമങ്ങൾ പിൻവലിക്കുക, കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുക, താങ്ങുവില ഉറപ്പാക്കുക, വൈക്കോൽ കത്തിക്കുന്ന കര്‍ഷകര്‍ക്കെതിരെയുള്ള നടപടി റദ്ദാക്കുക എന്നീ ആവശ്യങ്ങളാണ് കര്‍ഷക സംഘടനകൾ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിൽ നിയമങ്ങൾ റദ്ദാക്കുന്നത് ഒഴികെയുള്ള ആവശ്യങ്ങൾ സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്ന സൂചനയുണ്ട്. ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കാണ് യോഗം ആരംഭിക്കുക. പുതുവര്‍ഷത്തിലേക്ക് സമരം നീണ്ടുപോകാതിരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നിയമങ്ങൾ പൂര്‍ണമായി പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഓൾ ഇന്ത്യ കിസാൻസഭ ആവര്‍ത്തിച്ചു. സമരഭൂമിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് വടിവേല്‍ പിIndiaDec 26, 2020, 1:16 PM IST
കാര്‍ഷിക നിയമം; പിന്നോട്ടില്ല, എങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍
ദില്ലിയുടെ അതിര്‍ത്തികളില്‍ എന്‍ഡിഎ സര്‍ക്കാറിന്റെ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകരെ അനുനയിപ്പിക്കാൻ ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈന്‍ സംവാദം നടത്തി. ആറ് സംസ്ഥാനങ്ങളിലെ കര്‍ഷകരുമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ ഓൺലൈൻ സംവാദം. പ്രധാനമന്ത്രിയുടെ സംവാദത്തിന് മുമ്പ് കർഷകരുടെ എല്ലാ ആവശ്യവും ചർച്ച ചെയ്യാമെന്നും ന്യായമായ പരിഹാരത്തിന് തയ്യാറെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ദില്ലി പ്രക്ഷോഭം തുടങ്ങിയിട്ട് ഒരു മാസം തികഞ്ഞ ഇന്നലെയായിരുന്നു പ്രധാനമന്ത്രി ആദ്യമായി സമരം ചെയ്യുന്ന കര്‍ഷകരുമായി സംസാരിക്കാന്‍ തയ്യാറായത്. എന്നാല്‍ കര്‍ഷകരോടുള്ള ഓണ്‍ലൈല്‍ സംസാരത്തിലുടനീളം ബംഗാളിലെയും കേരളത്തിലെയും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേരെ ആരോപണങ്ങള്‍ ഉന്നയിക്കാനാണ് മോദി ശ്രമിച്ചത്. ഇടത് നേതാക്കള്‍ കര്‍ഷക സമരത്തെ ഒറ്റുകൊടുക്കുകയാണെന്നും മോദി ആരോപിച്ചു. ചിത്രങ്ങള്‍ ഗെറ്റി.IndiaDec 18, 2020, 12:59 PM IST
ദില്ലി ചലോ; കര്‍ഷക സമരം ചര്‍ച്ച ചെയ്യാന്‍ പുതിയ സമിതിയെന്ന നിര്‍ദ്ദേശവുമായി സുപ്രീംകോടതി
ഡിസംബറിലെ കൊടുംതണുപ്പിലേക്ക് ദില്ലി കടക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി 3 ഡിഗ്രിയായിരുന്നു ദില്ലിയിലെ തണുപ്പ് ഇന്ന് അത് ആറ് ഡിഗ്രിയായി. എങ്കിലും തെരുവുകളില്‍ കെട്ടിയുയര്‍ത്തിയ താത്കാലിക കൂടാരങ്ങള്‍ വിട്ട് സമരമവസാനിപ്പിക്കാന്‍ കര്‍ഷകര്‍ ഒരുക്കമല്ലെന്നാണ് ദില്ലി അതിര്‍ത്തികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി റിക്ടര്‍ സ്കെയിലില്‍ 4.5 രേഖപ്പെടുത്തിയ ചെറിയ ഭൂമി കുലുക്കവും ദില്ലിയില്‍ രേഖപ്പെടുത്തി. ദില്ലി ചലോ എന്ന പേരില്‍ കര്‍ഷക സമരം 23 -ാം ദിവസത്തിലേക്ക് കടക്കുമ്പോഴും വിവാദ കര്‍ഷക നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ നിലപാട്. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് വടിവേല്‍ പി.