Deepa Praveen  

(Search results - 4)
  • 16, Aug 2017, 7:14 PM IST

    ബ്ലൂ വെയില്‍: ഫേസ്ബുക്കില്‍ സംഭവിക്കുന്നത്

    നമ്മുടെ ഫേസ്ബുക്ക് ഇടത്തില്‍ പോലും, ബ്ലൂ വെയില്‍ ചലഞ്ച് ക്ഷണങ്ങള്‍ പടരുന്നതിന്റെ അര്‍ത്ഥമെന്താണ്? രഹസ്യമായുള്ള ക്ഷണങ്ങളെക്കുറിച്ചല്ല പറയുന്നത്. പരസ്യമായിത്തന്നെ നടക്കുന്ന ക്ഷണങ്ങള്‍.  കുട്ടികളിലും കൗമാരക്കാരിലും ദുരഭിമാനവും ആണത്തഘോഷവും വ്യാജ ഹീറോയിസവും അതിസാഹസികതയും നിറയ്ക്കുന്ന വിധത്തിലാണ് പലരും ഇക്കാര്യം പറയുന്നത്. മാനസിക പ്രശ്‌നങ്ങളും വിഷാദരോഗവുമുള്ള വികാര ജീവികളായ ചെറുപ്പക്കാരെ മാത്രമല്ല, സാഹസികരായ, ഏതു വെല്ലുവിളിയും നേരിടാന്‍ തയ്യാറായ കൗമാരങ്ങളെ കൂടിയാണ് ഈ ഈ മരണവഴിയിലേക്ക് നയിക്കുന്നത്

  • pregnant

    13, Jun 2017, 7:22 PM IST

    മന്ത്രിമാരേ, ഗര്‍ഭിണികളെ വെറുതെ വിടൂ...

    കേന്ദ്രസര്‍ക്കാരിന്റെ ആയുഷ് വകുപ്പിന്റെ ഫണ്ടോടെ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസേര്‍ച്ച് ഇന്‍ യോഗ ആന്റ് നാച്ച്യുറോപ്പതി പുറത്തിറക്കിയ ഗര്‍ഭിണികള്‍ക്കുള്ള നിര്‍ദേശങ്ങളോട് ഒരമ്മയുടെ പ്രതികരണം. ഗര്‍ഭകാലത്ത് മാംസം കഴിക്കരുത്, ലൈംഗിക ബന്ധത്തിലേര്‍പ്പെടരുത്, മോശം കൂട്ടുകെട്ടുകള്‍ ഒഴിവാക്കണം, ആത്മീയ ചിന്തകളുണ്ടാവണം, മുറിക്കുള്ളില്‍ സൗന്ദര്യമുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണം തുടങ്ങിയവയാണ് അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ആയുഷ് വകുപ്പ് മന്ത്രി ശ്രീദാ യാസൂ നായിക്ക് പുറത്തിറക്കിയ നിര്‍ദേശങ്ങളിലുള്ളത്. ദീപാ പ്രവീണ്‍ എഴുതുന്നു.
     

  • knife attack

    22, May 2017, 11:29 AM IST

    കത്തിയെടുത്തതിന് അവളെ കുറ്റപ്പെടുത്തുന്ന 'നല്ല മനുഷ്യരോട്' ചില ചോദ്യങ്ങള്‍

    ഇവിടെ ആ കുട്ടി നിയമം കൈയിലെടുത്തു എന്ന് പറയാന്‍ കഴിയില്ല. അവളുടെ മുന്നില്‍ മറ്റു വഴികള്‍ ഉണ്ടായിരുന്നില്ല. കാരണം അവളും, അതുപോലെ ആ അവസ്ഥയിലൂടെ കടന്നു പോകുന്ന കടന്നു പോയേക്കാവുന്ന ഞാന്‍ അടക്കമുള്ള ഓരോ സ്ത്രീയും, ഒരു നിമിഷം ഒന്ന് ആലോചിക്കും, എന്താണ് ചെയ്യേണ്ടത് എന്ന്.