Expats In Kuwait  

(Search results - 10)
  • Family Airport

    pravasam8, Aug 2019, 10:22 AM IST

    കുവൈത്തില്‍ പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് വിസ അനുവദിക്കാന്‍ തീരുമാനം

    കുവൈത്തിൽ വിദേശികളുടെ ഭാര്യക്കും മക്കൾക്കും മൂന്നുമാസത്തെ സന്ദർശക വിസ അനുവദിക്കാൻ തീരുമാനം.  താമസകാര്യ വകുപ്പ്​ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. അതേസമയം മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരുടെ സന്ദർശക വിസക്ക് ഒരുമാസം മാത്രമാണ് കാലാവധിയുണ്ടാവുക.

  • pravasam1, Aug 2019, 5:45 PM IST

    പ്രവാസികളെ പുറത്താക്കാന്‍ പ്രത്യേക അതോറിറ്റി വേണമെന്ന ആവശ്യവുമായി എംപിമാര്‍; കൂടുതല്‍ ബാധിക്കുക ഇന്ത്യക്കാരെ

    കുവൈത്തിൽ ജനസംഖ്യാ ക്രമീകരണ നടപടികൾക്കായി പ്രത്യേക അതോറിറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യമുന്നയിച്ച്​ പാർലിമെന്റില്‍ കരട്നിയമം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം എംപിമാർ. വിദേശികളുടെ എണ്ണം 30 ശതമാനമെങ്കിലും കുറച്ചുകൊണ്ടുവരണമെന്നാണ് എംപിമാരുടെ നിലപാട്. ഇന്ത്യക്കാരെയാണ് ഇത് ഏറെ ബാധിക്കുക.

  • Passport Stamping

    pravasam18, Jun 2019, 7:34 PM IST

    രേഖകളിലെ പൊരുത്തക്കേട്; 20,000 പേരുടെ ഇഖാമ റദ്ദാക്കി

    വിദ്യാഭ്യാസ യോഗ്യതയും ജോലിയും തമ്മിലുള്ള പൊരുത്തക്കേടുകളുടെ പേരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 20,000 പേരുടെ ഇഖാമ റദ്ദാക്കിയതായി കുവൈത്ത് സാമ്പത്തികകാര്യ സഹമന്ത്രി മറിയം അല്‍ അഖീല്‍ അറിയിച്ചു. വിദ്യാഭ്യാസ യോഗ്യത അനുസരിച്ചല്ലാത്ത ജോലികള്‍ ചെയ്തിരുന്നവരുടെ ഇഖാമയാണ് ഇങ്ങനെ റദ്ദാക്കിയത്. പ്രവാസികളുടെ ഇഖാമ വിവരങ്ങളും ഇവരുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചുള്ള രേഖകളും പരിശോധിക്കാന്‍ വിവിധ ഏജന്‍സികളെ ബന്ധിപ്പിച്ച് പ്രത്യേക സംവിധാനം കൊണ്ടുവന്നതിന് ശേഷമാണ് ഇത്രയധികം പേര്‍ പിടിക്കപ്പെട്ടത്.

  • Passport Stamping

    pravasam10, May 2019, 2:53 PM IST

    കുവൈത്തില്‍ 4500 പ്രവാസികളെ നാടുകടത്തി

    ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാല് മാസങ്ങളില്‍ 4500 വിദേശികളെ നാടുകടത്തിയതായി കുവൈത്ത് താമസകാര്യ വകുപ്പ് അറിയിച്ചു. ഇതില്‍ കൂടുതല്‍ പേരും ഇന്ത്യക്കാരാണ്.

  • pravasam4, May 2019, 3:22 PM IST

    കുവൈത്തില്‍ നിന്ന് ഈ വര്‍ഷം 2500 വിദേശികളെ ഒഴിവാക്കാന്‍ തീരുമാനം

    കുവൈത്തിലെ പൊതുമേഖലയില്‍ നിന്ന് ഈ വര്‍ഷം 2500 വിദേശികളെ ഒഴിവാക്കാന്‍ തീരുമാനം. സ്വദേശിവത്കരണ നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് കൂടുതല്‍ വിദേശികളെ പുറത്താക്കുന്നത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന 3100 വിദേശികളെ പിരിച്ചുവിട്ടിരുന്നു.

  • Passport Stamping

    pravasam29, Apr 2019, 9:36 PM IST

    20 രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് കുവൈത്തില്‍ വിലക്ക്

    പുതിയതായി അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കൂടി കുവൈത്ത് വിലക്കേര്‍പ്പെടുത്തി. ഇതോടെ കുവൈത്ത് റെസിഡന്‍സ് അഫയേഴ്സ് ഡയറക്ടറേറ്റ് വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം 20 ആയി.

  • pravasam11, Apr 2019, 3:13 PM IST

    ഇഖാമ പുതുക്കാന്‍ പുതിയ നിബന്ധന; നിരവധി സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പ്രതിസന്ധിയില്‍

    കുവൈത്തില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ഇഖാമ പുതുക്കാന്‍ ഏര്‍പ്പെടുത്തിയ പുതിയ നിബന്ധന നിരവധി പ്രവാസികളെ പ്രതിസന്ധിയിലാക്കിയെന്ന് റിപ്പോര്‍ട്ട്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ലൈസന്‍സിന് ആറ് മാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണമെന്ന നിബന്ധനയാണ് പുതിയതായി കൂട്ടിച്ചേര്‍ത്തത്. ഇതോടെ നിരവധി കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെ ഇഖാമ പുതുക്കല്‍ പ്രതിസന്ധിയിലായി.

  • Kuwait Residential areas

    pravasam21, Mar 2019, 9:37 AM IST

    നിയന്ത്രണം പ്രവാസി ബാച്ചിലര്‍മാര്‍ക്ക് മാത്രം; കുടുംബത്തോടൊപ്പമെങ്കില്‍ സ്വദേശി താമസ മേഖലയില്‍ വിലക്കില്ല

    കുവൈത്തിൽ സ്വദേശികളുടെ താമസ മേഖലയിൽ വിദേശികുടുംബങ്ങൾക്ക് താമസിക്കാമെന്ന് സര്‍ക്കാര്‍ സമിതി. വിദേശി ബാച്ചിലർമാരുടെ താമസം മാത്രമാണ് സ്വദേശികൾക്ക് ഭീഷണിയെന്നും സമിതി അധ്യക്ഷൻ അമ്മാർ അൽ അമ്മാർ വ്യക്തമാക്കി.

  • Passport Stamping

    pravasam13, Mar 2019, 10:04 AM IST

    കുവൈത്തില്‍ രണ്ടര മാസത്തിനിടെ 2,200 വിദേശികളെ നാടുകടത്തി

    കുവൈത്തിൽ നിന്ന് ഈ വർഷം മാത്രം നാടുകടത്തിയത് 2,200 വിദേശികളെ.  ഇഖാമ പരിശോധനയിൽ പിടിയിലായവരും, ക്രിമിനൽ കുറ്റകൃത്യങ്ങളിൽ കോടതി ശിക്ഷിച്ചവരും ഉൾപ്പെടെയുള്ളവരുടെ കണക്കാണിത്. അറബ് വംശജരും ഏഷ്യക്കാരുമാണ് നടുകടത്തപ്പെട്ടതിൽ ഭൂരിഭാഗവും.

  • Passport Stamping

    pravasam22, Feb 2019, 2:38 PM IST

    60ന് മുകളില്‍ പ്രായമുള്ള പ്രവാസികളില്‍ ബിരുദമില്ലാത്തവരുടെ ഇഖാമ പുതുക്കില്ല

    അറുപത് വയസിനു മുകളില്‍ പ്രായമുള്ള പ്രവാസികളില്‍ ബിരുദ യോഗ്യതയില്ലാത്തവരുടെ ഇഖാമ പുതുക്കേണ്ടതില്ലെന്ന് കുവൈത്ത് മാന്‍പവര്‍ അതോരിറ്റി തീരുമാനിച്ചു. രാജ്യത്ത് സ്വദേശികളും വിദേശികളും തമ്മിലുള്ള അനുപാതം ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 30 ശതമാനം മാത്രമാണ് കുവൈത്തി പൗരന്മാരുള്ളത്.