Search results - 855 Results
 • tripti desai

  KERALA19, Oct 2018, 2:52 AM IST

  രണ്ട് ദിവസത്തിനകം ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി

  മുംബൈ: സുപ്രീംകോടതി വിധിക്ക് പിന്നാലെ നാന്നൂറിലേറെ വധഭീഷണികളാണ് തനിക്ക് ലഭിച്ചതെന്ന് ആക്ടിവിസ്റ്റ് തൃപ്തി ദേശായി. ശബരിമല സന്ദര്‍ശിക്കുമെന്ന മുന്‍തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നും അടുത്ത ഒന്നോ രണ്ടോ ദിവസത്തിനകം താന്‍ ശബരിമലയിലെത്തുമെന്നും ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തൃ‍പ്തി ദേശായി പറഞ്ഞു.

 • KERALA19, Oct 2018, 1:15 AM IST

  ശബരിമല കര്‍ണാടകയിലോ തമിഴ് നാട്ടിലോ ആണെങ്കില്‍ ആചാരം സംരക്ഷിച്ചേനേ: സന്തോഷ് പണ്ഡിറ്റ്

  ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ചലച്ചിത്രതാരം സന്തോഷ് പണ്ഡിറ്റ്.  ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നട അടയ്ക്കണമെങ്കില്‍ അതു തന്നെ ചെയ്യണമെന്നും അത് അനിശ്ചിതകാലത്തേക്ക് ആയാല്‍ പോലും അടച്ചിടണമെന്നും താരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. അതിനുള്ള അധികാരം തന്ത്രിക്ക് ഉണ്ടെന്നാണ് തന്‍റെ അഭിപ്രായം. ശബരിമല നില്‍ക്കുന്ന ഭാഗം മാത്രം തമിഴ് നാടിനോ കര്‍ണാടകയ്ക്കോ എഴുതി കൊടുത്തിരുന്നെങ്കില്‍ അവരത് മാന്യമായി ആചാരങ്ങളെല്ലാം സംരക്ഷിച്ച് വിശ്വാസികളുടെ മനമറിഞ്ഞ് നന്നായി കൊണ്ടു നടന്നേനെയെന്നും പണ്ഡിറ്റ് അഭിപ്രായപ്പെടുന്നുണ്ട്. 

 • Central Goverement

  INDIA19, Oct 2018, 12:24 AM IST

  ശബരിമലയിലെത്തുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

  പത്തനംതിട്ട: ശബരിമലയിലെ യുവതികളുടെ പ്രവേശനത്തിന്‍റെ പേരില്‍ കേരളത്തില്‍ സംഘര്‍ഷം തുടരുന്നതിനിടെ പ്രശ്നത്തില്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുണ്ടായ ക്രമസമാധാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രഅഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. വാര്‍ത്ത ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാര്‍ത്ത. 

 • K Surendran

  Sabarimala18, Oct 2018, 10:50 PM IST

  കാക്കിയെ ബഹുമാനിക്കും എന്നാൽ ചുവന്നപോലീസിനെ അംഗീകരിക്കില്ല; കേരളാ പൊലീസിനെതിരെ കെ സുരേന്ദ്രന്‍

  കേരളാ പൊലീസിനെതിരെ ആഞ്ഞടിച്ച്  ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കേരളാ പൊലീസ് സി. പി. എമ്മിന്റെ വർഗ്ഗസംഘടനയാണോ അതോ എ. കെ ജി സെന്ററിലെ അടിച്ചുതളിക്കാരാണോയെന്ന് കെ സുരേന്ദ്രന്‍

 • kp troll reply

  Sabarimala18, Oct 2018, 8:43 PM IST

  ''ഹെല്‍മറ്റ് കള്ളാ'' പരിഹാസത്തിന് ട്രോളന്മാരെ വെല്ലുന്ന മറുപടികളുമായി കേരള പൊലീസ്

  ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കില്ലെന്ന പേരില്‍ നടക്കുന്ന സംഘർഷത്തിനിടെ  ബൈക്ക് പാര്‍ക്ക് ചെയ്തിടത്ത് നിന്ന് പൊലീസുകാരൻ ഹെൽമറ്റ് മോഷ്ടിച്ചുവെന്ന നിലയില്‍ ഫേസ്ബുക്കില്‍ പേജില്‍ വന്ന വിമര്‍ശനങ്ങള്‍ക്ക്  കുറിക്കു കൊള്ളുന്ന മറുപടി നല്‍കി കേരളാ പൊലീസ്.

 • women journalists sabarimala

  WEB EXCLUSIVE18, Oct 2018, 8:27 PM IST

  ഭക്തര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ 'പുരുഷാരം' അവരോട് ചെയ്തത്...

  ഏത് സംഘര്‍ഷാവസ്ഥയിലേക്കും മൈക്കും ക്യാമറയും മറ്റ് ഉപകരണങ്ങളുമെല്ലാം താങ്ങി, മറ്റൊന്നുമോര്‍ക്കാതെയിറങ്ങുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. അതുതന്നെയാണ് മാധ്യമപ്രവര്‍ത്തകര്‍ ഏറ്റവുമധികം കേള്‍ക്കുന്ന പഴിയും. ഒന്നുമോര്‍ക്കാതെ എല്ലായിടത്തും ഇടിച്ചുകയറുന്നവര്‍. അതാണ് ഞങ്ങളുടെ തൊഴില്‍. ആ തൊഴിലിലായിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് 'നോ'കളില്ല. 'സാധ്യമല്ല'കളില്ല. നടക്കും, അല്ലെങ്കില്‍ നടത്തണം.
   

 • DEVASWOM

  Sabarimala18, Oct 2018, 8:04 PM IST

  ശബരിമലയിൽ സർക്കാർ വിട്ടുവീഴ്ചയ്ക്ക്; ദേവസ്വംബോർഡിന് സ്വതന്ത്രതീരുമാനമെടുക്കാം

  ഒടുവിൽ ശബരിമലയിൽ സർക്കാർ അയയുന്നുവെന്ന് സൂചന. ശബരിമലയിൽ സ്ത്രീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയ്ക്കെതിരെ പുനഃപരിശോധനാ ഹർജി ഉൾപ്പടെ നൽകുന്നതുമായി ബന്ധപ്പെട്ട് സ്വതന്ത്ര തീരുമാനമെടുക്കാൻ ദേവസ്വംബോർഡിന് സ‍ർക്കാരിന്‍റെ അനുമതി. നാളെയാണ് ദേവസ്വം ബോർഡിന്‍റെ നിർണായകയോഗം.  സമരം അവസാനിപ്പിയ്ക്കാൻ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. 

 • KERALA18, Oct 2018, 7:48 PM IST

  താനൂരിൽ ബിജെപി-എസ്ഡിപിഐ സംഘർഷം: മൂന്ന് പേര്‍ക്ക് പരിക്ക്

  മലപ്പുറം: താനൂരിൽ ബി.ജെ.പി- എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരു എസ്ഡ‍ിപിഐ പ്രവര്‍ത്തകനും രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. 

 • dgp ig

  Sabarimala18, Oct 2018, 7:46 PM IST

  ശബരിമലയിലെ സംഘർഷം: 16 കേസുകൾ റജിസ്റ്റർ ചെയ്തു; 45 പേർ റിമാൻഡിൽ

  നിലയ്ക്കലിലും പമ്പയിലും ശബരിമലയിലും ഇന്നലെയും ഇന്നുമായി ഉണ്ടായ സംഘർഷങ്ങളിൽ പൊലീസ് ഇതുവരെ റജിസ്റ്റർ ചെയ്തത് 16 കേസുകൾ. മതസ്പർധ വളർത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങൾ വഴി സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെയും കേസുകളുണ്ട്. സാമൂഹ്യമാധ്യമങ്ങൾ സൈബർഡോമിന്‍റെ കർശനനിരീക്ഷണത്തിലാണ്. മതസ്പർധ വളർത്തുന്ന സന്ദേശങ്ങളയച്ചാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം അകത്ത് കിടക്കാം.

 • Web exclusive18, Oct 2018, 7:35 PM IST

  ശബരിമലയിലെ കലാപം ആരുടെ സൃഷ്ടി?

  ശബരിമലയിൽ കലാപത്തിന് അധ്വാനം ചെയ്യുന്ന ആളുടെ ശബ്ദരേഖയുമായി വാർത്താസമ്മേളനം നടത്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തീർത്ഥാടക വേഷത്തിൽ ആളുകൾ എത്തണമെന്നാണ് വിഎച്ച്പി നേതാവെന്ന് സ്വയം പരിചയപ്പെടുത്തുന്ന ആൾ പറയുന്നത്. 

 • kerala police troll sabarimala

  Sabarimala18, Oct 2018, 7:31 PM IST

  ഇരുമുടിക്കെട്ടിന് പകരം കല്ലും കുറുവടിയുമായി എത്തുന്നവര്‍ മാത്രം ഭയന്നാല്‍ മതി; മുന്നറിയിപ്പുമായി കേരള പൊലീസ്

  ശബരിമലയിലെ  യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്.  ഇരുമുടിക്കെട്ടിന് പകരം കരിങ്കല്ലും കുറുവടിയുമായി വരുന്നവര്‍ മാത്രം പൊലീസിനെ ഭയന്നാല്‍ മതി. അവര്‍ എന്ത് അപവാദം പറഞ്ഞാലും നാടിന്റെ സമാധാനം കാക്കാന്‍ ആവുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിശദമാക്കി. 

 • police nilakkal

  KERALA18, Oct 2018, 7:14 PM IST

  ശബരിമല സംഘർഷം: വിദ്വേഷ പോസ്റ്റുകള്‍ പ്രചരിപ്പച്ചവര്‍ക്കെതിരെ കേസെടുത്തു

  നിലയ്ക്കല്‍, പമ്പ, ശബരിമല എന്നിവിടങ്ങളിലുണ്ടായ സംഘർഷങ്ങളിൽ 16 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 15 എണ്ണവും ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ്

 • INDIA18, Oct 2018, 6:40 PM IST

  ഒടുവില്‍ രാഹുല്‍ ഗാന്ധി ഇടപെട്ടു; ശബരിമലയില്‍ പ്രകോപനസമരം വേണ്ട

  ദില്ലി:ശബരിമല വിഷയത്തില്‍ തീവ്രസമരം വേണ്ടെന്ന് രാഹുല്‍ ഗാന്ധി. ശബരിമല വിഷയത്തില്‍ കൊടിപിടിച്ചുള്ള സമരം വേണ്ടെന്നും നേതാക്കള്‍ പ്രകോപനപരമായ സമരരീതികളിലേക്ക് കടക്കരുതെന്നും രാഹുല്‍ ഗാന്ധി
  കേരള നേതാക്കളോട് വ്യക്തമാക്കി.
   

 • Web exclusive18, Oct 2018, 6:39 PM IST

  ബി.ജെ.പി.യുടെയും,കോണ്‍ഗ്രസ്സിന്റെയും ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പാണ്,സ്വാമി സന്ദീപാനന്ദ ഗിരി,അഭിമുഖം രണ്ടാം ഭാഗം

  ബി.ജെ.പി.യുടെയും,കോണ്‍ഗ്രസ്സിന്റെയും ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പാണ്,സ്വാമി സന്ദീപാനന്ദ ഗിരി,അഭിമുഖം രണ്ടാം ഭാഗം

 • KERALA18, Oct 2018, 6:22 PM IST

  കെ.എസ്.ആർ.ടി.സി ബസുകൾ 7 മണി മുതൽ ഓടി തുടങ്ങും

  പമ്പ: ഹര്‍ത്താല്‍ മൂലം നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി ബസുകള്‍ രാത്രി ഏഴ് മണിയോടെ സര്‍വ്വീസ് ആരംഭിക്കും. കോഴിക്കോട് നിന്നും എറണാകുളത്ത് നിന്നും രാത്രി ഏഴ് മണിയോടെയും തിരുവനന്തപുരത്ത് നിന്ന് രാത്രി 9 മണിയോടെയുമാവും ദീർഘദൂര സർവീസുകൾ ആരംഭിക്കുക.