Abha Airport  

(Search results - 8)
  • Abha Airport

    pravasam29, Aug 2019, 11:46 AM IST

    സൗദിയില്‍ വിമാനത്താവളത്തിന് നേരെ ഭീകരാക്രമണം

    സൗദിയിലെ അബ്‍ഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂതികള്‍ ഭീകരാക്രമണം നടത്തി. ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ തൊടുത്തുവിട്ട മിസൈല്‍ വിമാനത്താവളത്തില്‍ പതിച്ചതായി അറബ് സഖ്യസേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ ആളപായമില്ലെന്ന് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

  • Abha Airport

    pravasam3, Jul 2019, 10:49 AM IST

    സൗദി വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് അമേരിക്ക

    സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ തിങ്കളാഴ്ച രാത്രിയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് അമേരിക്ക. നിരപരാധികളായ സാധാരണക്കാര്‍ക്കാണ് ഇത്തരം ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നതെന്നും അവരുടെ ജീവന് തന്നെ ഭീഷണിയാവുകയാണെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മോര്‍ഗന്‍ ഒര്‍ട്ടാഗസ് പ്രസ്താവനയില്‍ പറഞ്ഞു. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കാണ് കഴിഞ്ഞ തിങ്കളാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റത്.

  • Abha Airport

    pravasam2, Jul 2019, 10:28 PM IST

    സൗദി വിമാനത്താവളത്തില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം; ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്ക്

    സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തില്‍ ഹൂതി വിമതര്‍ വീണ്ടും ആക്രമണം നടത്തി. ശനിയാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റതായി സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന വക്താവ് അറിയിച്ചു. ഒരു ഇന്ത്യക്കാരനും എട്ട് സൗദി പൗരന്മാര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

  • Houthi Missile

    pravasam1, Jul 2019, 11:17 AM IST

    സൗദിയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം

    സൗദിയിലെ ജിസാന്‍, അബഹ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് വീണ്ടും ഹൂതികള്‍ വ്യോമാക്രമണം നടത്തി. ജനവാസ മേഖലകള്‍ ലക്ഷ്യം വെച്ചായിരുന്നു യെമനില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണം. എന്നാല്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തന്നെ സൗദി സഖ്യസേന തകര്‍ത്തു.

  • Saudi Drone Attack

    pravasam24, Jun 2019, 10:18 PM IST

    തലയ്ക്ക് മുകളില്‍ തീഗോളമായി സ്ഫോടനം; സൗദിയില്‍ തലനാരിഴക്ക് രക്ഷപെട്ടതിന്റെ ആശ്വാസത്തില്‍ പ്രവാസി

    സൗദിയിലെ അബഹ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ തരനാരിഴയ്ക്ക് രക്ഷപെട്ട ആശ്വാസത്തിനാണ് മലപ്പുറം പാണ്ടിക്കാട് ഇടയാറ്റൂർ സ്വദേശി സൈതാലി. മകനെ യാത്രയയക്കാന്‍ വിമാനത്താവളത്തിലെത്തിയ സെയ്താലിയുടെ തൊട്ടടുത്ത് വെച്ചാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ വിമാനം പൊട്ടിത്തെറിച്ചത്. ഹൂതികളുടെ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു സിറിയന്‍ പൗരന്‍ കൊല്ലപ്പെട്ടിരുന്നു. സെയ്താലി ഉള്‍പ്പെടെ 21 പേര്‍ക്കാണ് പരിക്കേറ്റത്.

  • Houthi Attack

    pravasam24, Jun 2019, 6:39 PM IST

    സൗദി വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ഒരാള്‍ മരിച്ചു, 21 പേര്‍ക്ക് പരിക്ക്

    സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ ഒരു സിറിയന്‍ പൗരന്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ഒരാള്‍ മലയാളിയാണ്. ഇയാളുള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. 

  • Abha Airport

    pravasam18, Jun 2019, 5:30 PM IST

    ഹൂതി വിമത‍ര്‍ സൗദിക്കെതിരെ തൊടുത്ത രണ്ട് ഡ്രോണുകൾ വ്യോമസേന തക‍ര്‍ത്തു

    അബഹ വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ഒരാഴ്ച കാലമായി തുടര്‍ച്ചയായി ആക്രമണങ്ങൾ തുടരുകയാണ്

  • Abha Airport

    pravasam14, Jun 2019, 10:54 AM IST

    സൗദി വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം; അഞ്ച് ആളില്ലാ വിമാനങ്ങള്‍ സൗദിസേന തകര്‍ത്തു

    സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതികളുടെ ആക്രമണശ്രമം. വെള്ളിയാഴ്ച രാവിലെ നടന്ന ആക്രമണശ്രമം സൗദി സുരക്ഷാസേന തകര്‍ത്തു. ഹൂതികളുടെ അഞ്ച് ആളില്ലാ വിമാനങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേനയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.