Abu Dhabi Court
(Search results - 14)pravasamDec 28, 2020, 3:01 PM IST
മകളെ കാണാന്‍ മുന്‍ ഭര്‍ത്താവിനെ അനുവദിച്ചില്ല; യുവതിക്ക് രണ്ട് ലക്ഷത്തിലധികം രൂപ പിഴ
മകളെ കാണാന്‍ മുന്‍ ഭര്‍ത്താവിന് അവസരം നല്‍കാത്ത യുവതിക്ക് 13,000 ദിര്‍ഹം( 2.6 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ വിധിച്ച് അബുദാബി കോടതി.
pravasamNov 1, 2020, 6:39 PM IST
രോഗനിര്‍ണയത്തിലും ചികിത്സയിലും പിഴവ്; യുഎഇയിലെ ആശുപത്രി 40 ലക്ഷം നഷ്ടപരിഹാരം നല്കാന് വിധി
ചികിത്സാ പിഴവിന്റെ പേരില്‍ ആറ് ആഴ്ചയോളം ഐ.സി.യുവില്‍ കഴിയേണ്ടി വന്ന സ്ത്രീക്ക് രണ്ട് ലക്ഷം ദിര്‍ഹം (40 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്കാന് യുഎഇ കോടതി വിധിച്ചു. കേസില്‍ നേരത്തെ കീഴ്കോടതി പുറപ്പെടുവിച്ച വിധി, അബുദാബി അപ്പീല്‍ കോടതി ശരിവെയ്ക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി നേരത്തെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
pravasamOct 30, 2020, 2:39 PM IST
മാളില്‍ വെച്ച് യുവാവിനെ 'നാണമില്ലാത്തവനെന്ന്' വിളിച്ചു; സ്ത്രീ നഷ്ടപരിഹാരം നല്‍കണമെന്ന് യുഎഇ കോടതി
മാളില്‍ വെച്ച് യുവാവിനെ 'മര്യാദയില്ലാത്തവനെന്നും നാണമില്ലാത്തവനെന്നും' വിളിച്ച സ്ത്രീ 15,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. കേസില്‍ നേരത്തെ അബുദാബി പ്രാഥമിക കോടതി പുറപ്പെടുവിച്ച വിധി ശരിവെച്ചുകൊണ്ടാണ് അപ്പീല്‍ കോടതി പുതിയ വിധി പുറപ്പെടുവിച്ചത്.
pravasamSep 28, 2020, 7:57 PM IST
രോഗ നിര്‍ണയം പിഴച്ചു; യുഎഇയിലെ ആശുപത്രി 50,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് വിധി
തെറ്റായ രോഗനിര്‍ണയം നടത്തിയതിനെ തുടര്‍ന്ന് 16 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടിവന്ന രോഗിക്ക് 50,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് വിധി. കഠിനമായ വയറുവേദനയും ചുമയും ശ്വാസംമുട്ടുമായി ആശുപത്രിയിലെ അത്യാഹിത വിഭാഹത്തിലെത്തിയ ആളിന് ക്ഷയരോഗമാണെന്ന് തെറ്റായി രോഗനിര്‍ണയം നടത്തുകയായിരുന്നു.
pravasamSep 14, 2020, 11:08 AM IST
ജോലി സ്ഥലത്തുണ്ടായ അപകടം; മരണപ്പെട്ട പ്രവാസിയുടെ കുടുംബത്തിന് 80 ലക്ഷം നഷ്ടപരിഹാരം നല്കാന് യുഎഇ കോടതി വിധി
ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ ജീവന് നഷ്ടമായ പ്രവാസിയുടെ കുടുംബത്തിന് നാല് ലക്ഷം ദിര്‍ഹം (80 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്കാന് വിധി. നേരത്തെ കീഴ്ക്കോടതി വിധിച്ച നഷ്ടപരിഹാരത്തുക അബുദാബി പരമോന്നത കോടതി ശരിവെയ്ക്കുകയായിരുന്നു.
pravasamJul 24, 2019, 10:29 PM IST
യുഎഇയില്‍ വെച്ച് ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണച്ച പ്രവാസിക്ക് ശിക്ഷ വിധിച്ചു
യുഎഇയില്‍ വെച്ച് ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണച്ച പ്രവാസിക്ക് അബുദാബി അപ്പീല്‍ കോടതി ശിക്ഷ വിധിച്ചു. 35കാരനായ പ്രതിക്ക് 10 വര്‍ഷം ജയില്‍ ശിക്ഷയും 20 ലക്ഷം ദിര്‍ഹം (3.75 കോടിയിലധികം ഇന്ത്യന്‍ രൂപ) പിഴയുമാണ് വിധിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതി ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചുവെന്നും കോടതി കണ്ടെത്തി. ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല.
pravasamJul 8, 2019, 12:14 PM IST
റൈഡില്‍ നിന്ന് കുട്ടി നിലത്തുവീണു; അമ്യൂസ്മെന്റ് പാര്ക്കിന് 15 ലക്ഷം പിഴ ചുമത്തി യുഎഇ കോടതി
അബുദാബി: റൈഡില്‍ നിന്ന് നിലത്തുവീണ് കുട്ടിക്ക് പരിക്കേറ്റ സംഭവത്തില്‍ അബുദാബിയിലെ അമ്യൂസ്മെന്റ് പാര്ക്കിന് കോടതി 80,000 ദിര്‍ഹം (15 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴ ചുമത്തി. പാര്‍ക്കിലെ നാല് ജീവനക്കാര്‍ക്ക് ജയില്‍ ശിക്ഷയും വിധിച്ച കോടതി, നഷ്ടപരിഹാരം തേടി സിവില്‍ കേസ് ഫയല്‍ ചെയ്യണമെന്ന് കുട്ടിയുടെ മാതാപിതാക്കളോട് നിര്‍ദേശിക്കുകയും ചെയ്തു.
pravasamMay 21, 2019, 3:05 PM IST
വിവാഹമോചനം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം വിചിത്രമായ ആവശ്യവുമായി ദമ്പതികള്‍ കോടതിയില്‍
വിവാഹമോചനം കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങള്‍ക്ക് വീണ്ടും ഒരുമിച്ച് ജീവിക്കണമെന്ന ദമ്പതികളുടെ ആവശ്യം കോടതി തള്ളി. അബുദാബി പേഴ്സണല്‍ സ്റ്റാറ്റസ് കോടതിയാണ് വിവാഹ മോചനം റദ്ദാക്കാനാവില്ലെന്ന നിലപാടെടുത്തത്. ഇസ്ലാമിക നിയമപ്രകാരമുള്ള തങ്ങളുടെ ഒന്നാമത്തെയും രണ്ടാമത്തെയും തലാഖുകള്‍ റദ്ദാക്കണമെന്നായിരുന്നു കോടതിയില്‍ ദമ്പതികളുടെ ആവശ്യം.
pravasamApr 11, 2019, 4:39 PM IST
ഭാര്യയുടെ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളയച്ചതിന് 46 ലക്ഷം പിഴ ശിക്ഷ
ഭാര്യയുടെ ഫോണിലേക്ക് വാട്സ്ആപ് വഴി അശ്ലീല ചിത്രങ്ങളയച്ചയാള്‍ക്ക് അബുദാബി കോടതി 2.5 ലക്ഷം ദിര്‍ഹം (46 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ ശിക്ഷ വിധിച്ചു. യുഎഇയിലെ എമിറാത്ത് അല്‍ യൗം പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. ദമ്പതികള്‍ തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കാന്‍ കോടതി നടത്തിയ ശ്രമമെല്ലാം വിഫലമായതോടെയാണ് നിയമപ്രകാരമുള്ള ശിക്ഷ വിധിച്ചത്.
pravasamFeb 9, 2019, 2:49 PM IST
അവഹേളിച്ച കാമുകിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന യുവാവിന് യുഎഇ കോടതി ശിക്ഷ വിധിച്ചു
അവഹേളിച്ചെന്നാരോപിച്ച് കാമുകിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന യുവാവിന് അബുദാബി കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കള്‍ക്ക് ഇയാള്‍ ബ്ലഡ് മണി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. സംഭവ സമയത്ത് ഇയാള്‍ മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്ന് കോടതി രേഖകള്‍ പറയുന്നു.
pravasamDec 29, 2018, 11:26 AM IST
അനധികൃതമായി വാഹനത്തില്‍ ഡീസല്‍ നിറച്ചയാള്‍ക്ക് യുഎഇയില്‍ 10,000 ദിര്‍ഹം പിഴ
അബുദാബി: അനധികൃതമായി ഡീസല്‍ വില്‍പ്പന നടത്തിയ കുറ്റത്തിന് അറസ്റ്റിലായ വിദേശിക്ക് പതിനായിരം ദിര്‍ഹം പിഴശിക്ഷ വിധിച്ചു. റോഡില്‍ വെച്ച് തന്റെ ട്രക്കില്‍ നിന്ന് മറ്റൊരു കാറിലേക്ക് ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്.
pravasamDec 27, 2018, 12:16 PM IST
പെണ്‍വേഷം കെട്ടി 11കാരനെ പീഡിപ്പിച്ച് കൊന്ന യുവാവിന്റെ വധശിക്ഷ യുഎഇ കോടതി ശരിവെച്ചു
അബുദാബി: 11 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസില്‍ പാകിസ്ഥാന് പൗരന്റെ വധശിക്ഷ അബുദാബി പരമോന്നത കോടതി ശരിവെച്ചു. കൊലപാതകം, പീഡനം എന്നിങ്ങനെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തപ്പെട്ട പ്രതിക്ക് നേരത്തെ അബുദാബി ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ആദ്യം നല്കിയ അപ്പീല്‍ തള്ളിയതിനെ തുടര്‍ന്നാണ് പ്രതി പരമോന്നത കോടതിയെ സമീപിച്ചത്. 19 മാസം നീണ്ട വിചാരണയ്ക്കൊടുവിലാണ് കേസില്‍ അന്തിമ വിധി.
pravasamDec 11, 2018, 2:05 PM IST
പ്രതിശ്രുത വധുവിനോട് 'തമാശ' പറഞ്ഞത് വിനയായി; യുഎഇയില്‍ യുവാവിന് 20,000 ദിര്‍ഹം പിഴയും രണ്ട് മാസം തടവും
അബുദാബി: പ്രതിശ്രുത വധുവിനെ അപമാനിച്ചുവെന്ന പരാതിയില്‍ യുവാവിന് അബുദാബി കോടതി രണ്ട് മാസം തടവും 20,000 ദിര്‍ഹം പിഴയും ശിക്ഷ വധിച്ചു. അറബ് പൗരനായ യുവാവ് വാട്സ്ആപിലൂടെ അയച്ച സന്ദേശമാണ് കേസിലേക്കും നിയമ നടപടികളിക്കും നയിച്ചത്. വിഡ്ഢി എന്ന് അര്‍ത്ഥം വരുന്ന അറബി വാക്കാണ് ഇയാള്‍ തമാശ രൂപത്തില്‍ അയച്ചത്.
pravasamDec 5, 2018, 1:16 PM IST
അനുവാദമില്ലാതെ സ്ത്രീയുടെ ഫോട്ടോയെടുത്ത പ്രവാസിക്ക് യുഎഇയില്‍ ഒന്നര ലക്ഷം ദിര്‍ഹം പിഴ
അബുദാബി: അനുമതിയില്ലാതെ ഫോട്ടോയെടുത്തതിന് പ്രവാസി വനിതയ്ക്ക് 1,50,000 ദിര്‍ഹം പിഴ. അബുദാബിയില്‍ വെച്ച് ഇവര്‍ എടുത്ത ബീച്ചിന്റെ ചിത്രത്തില്‍ ഉള്‍പ്പെട്ട സ്ത്രീയാണ് പരാതി നല്‍കിയത്. ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.