Abu Dhabi Police  

(Search results - 31)
  • UAE Accident video

    pravasam29, Sep 2019, 9:50 PM IST

    ഒരു നിമിഷത്തെ അശ്രദ്ധ..! അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുഎഇ പൊലീസ്

    വാഹനമോടിക്കുന്നവര്‍ റോഡില്‍ ഒരിക്കലും അശ്രദ്ധരാകരുതെന്ന് ഓര്‍മിപ്പിക്കുകയാണ് അബുദാബി പൊലീസ്. മുഴുവന്‍ ശ്രദ്ധയും ഡ്രൈവിങില്‍ തന്നെയായിരിക്കണം. സ്മാര്‍ട്ട് ഫോണുകളിലേക്ക് ഒരു നിമിഷം ശ്രദ്ധ മാറുന്നതോ അല്ലെങ്കില്‍ ഫോട്ടോ എടുക്കാനോ മേക്ക് അപ്പ് ചെയ്യാനോ നടത്തുന്ന ഒരു ശ്രമമോ ചിലപ്പോള്‍ വലിയ അപകടത്തിലേക്ക് നിങ്ങളെ നയിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതമാണ് പൊലീസിന്റെ ബോധവത്കരണം.

  • Abu Dhabi drifting

    pravasam21, Aug 2019, 5:58 PM IST

    റോഡില്‍ വാഹനം കൊണ്ട് അഭ്യാസം; യുവാവിനെ അബുദാബി പൊലീസ് മര്യാദ പഠിപ്പിച്ചത് ഇങ്ങനെ...വീഡിയോ

    നിയമങ്ങളെയും അധികൃതരെയും വെല്ലുവിളിച്ച് റോഡില്‍ വാഹനങ്ങള്‍ കൊണ്ട് അഭ്യാസം കാണിക്കുന്നവരുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ അടിക്കടി പ്രത്യക്ഷപ്പെടാറുണ്ട്. അബുദാബിയിലെ ഒരു സ്വദേശി യുവാവ് റൗണ്ട് എബൗട്ടിന് നടുവിലെ പുല്‍ത്തകിടിയിലേക്ക് വാഹനം ഓടിച്ചുകയറ്റുന്ന വീഡിയോയും കഴിഞ്ഞ ദിവസം ഇത്തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഭംഗിയായി നട്ടുവളര്‍ത്തി പരിപാലിച്ചിരുന്ന പുല്‍ത്തകിടിയില്‍ പിക് അപ് ട്രക്ക് ഓടിച്ചുകയറ്റി ചെടികള്‍ നശിപ്പിച്ചയാളെ മര്യാദ പഠിപ്പിക്കാന്‍ അധികൃതര്‍ കണ്ടെത്തിയതും അല്‍പം വ്യത്യസ്ഥമായൊരു രീതി തന്നെയായിരുന്നു.

  • Parking

    pravasam19, Aug 2019, 7:36 PM IST

    നിങ്ങള്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് ശരിയായ രീതിയിലാണോ? യുഎഇ പൊലീസിന്റെ നിര്‍ദേശം ഇങ്ങനെ

    നിങ്ങള്‍ വാഹനം എങ്ങനെയാണ് പാര്‍ക്ക് ചെയ്യാറുള്ളത്? സഞ്ചരിച്ച് ചെല്ലുന്ന അതേ ദിശയില്‍ നേരെ പാര്‍ക്ക് ചെയ്യുന്നതാണോ അതോ ആദ്യം വാഹനം പിന്നോട്ടെടുത്ത് പാര്‍ക്ക് ചെയ്യുന്നതാണോ നിങ്ങളുടെ രീതി? ആദ്യം റിവേഴ്‍സെടുക്കുകയും പിന്നീട് പാര്‍ക്ക് ചെയ്യുകയും ചെയ്യുന്നതാണ് കൂടുതല്‍ സുരക്ഷിതമെന്നാണ് അബുദാബി പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്.

  • Cannabis UAE

    pravasam14, Jul 2019, 1:33 PM IST

    യുഎഇയില്‍ കഞ്ചാവ് കൃഷി; രണ്ട് പ്രവാസികള്‍ അറസ്റ്റില്‍ - റെയ്‍ഡിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

    യുഎഇയില്‍ രഹസ്യമായി കഞ്ചാവ് ചെടികള്‍ കൃഷി ചെയ്ത രണ്ട് പ്രവാസികളെ അബുദാബി പൊലീസ് പിടികൂടി. അല്‍ഐനിലെ ഫാമില്‍ 37 ചെടികളാണ് ഇവര്‍ വളര്‍ത്തിയത്. പിടിയിലായവര്‍ രണ്ട് പേരും ഏഷ്യക്കാരാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.

  • Abu Dhabi School bus accident

    pravasam28, Jun 2019, 9:30 AM IST

    സ്കൂള്‍ ബസ് അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് സാന്ത്വനവുമായി അബുദാബി പൊലീസ്

    കഴിഞ്ഞ ദിവസമുണ്ടായ അപകടങ്ങളില്‍ പരിക്കേറ്റ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവുമായി അബുദാബി പൊലീസ് സംഘം ആശുപത്രിയിലെത്തി. അബുദാബിയില്‍ രണ്ട് സ്കൂള്‍ ബസുകള്‍ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒന്‍പത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.

  • UAE Drug

    pravasam19, Jun 2019, 3:30 PM IST

    യുഎഇയില്‍ വന്‍മയക്കുമരുന്ന് വേട്ട; 12 പ്രവാസികള്‍ പിടിയില്‍

    അബുദാബി പൊലീസ് നടത്തിയ വന്‍ മയക്കുമരുന്ന് വേട്ടയില്‍ 423 കിലോഗ്രാം ഹെറോയിന്‍ ഉള്‍പ്പെടെയുള്ള നിരവധി നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ബുധനാഴ്ച പൊലീസ് തന്നെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ക്രിസ്റ്റല്‍ ഡ്രഗ്സ്, മയക്കുമരുന്ന് ഗുളികള്‍ തുടങ്ങിയവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

  • UAE Smart Driving test

    pravasam14, Jun 2019, 10:01 AM IST

    അബുദാബിയിലും ഇനിമുതല്‍ സ്മാര്‍ട്ട് ഡ്രൈവിങ് ടെസ്റ്റ്; അത്യാധുനിക സംവിധാനങ്ങളുള്ള വാഹനം - വീഡിയോ

    അബുദാബിയിലും ഇനിമുതല്‍ സ്മാമാട്ട് ഡ്രൈവിങ് ടെസ്റ്റ് ആരംഭിക്കുന്നു. നിര്‍മിത ബുദ്ധി ഉള്‍പ്പെടെ നൂതന സംവിധാനം ഉപയോഗിച്ച് പഠിതാക്കളുടെ ഡ്രൈവിങ് ശേഷി നിരീക്ഷിച്ചായിരിക്കും  ലൈസന്‍സ് അനുവദിക്കുക. 

  • Car Night

    pravasam25, May 2019, 2:05 PM IST

    ക്രൂസ് കണ്‍ട്രോള്‍ തകരാറിലായി കുതിച്ചുപാഞ്ഞ കാറില്‍ നിന്ന് സാഹസികമായി ഡ്രൈവറെ രക്ഷിച്ചു

    വേഗത നിയന്ത്രണ സംവിധാനമായ ക്രൂസ് കണ്‍ട്രോള്‍ തകരാറിലായ വാഹനത്തില്‍ നിന്ന് സാഹസികമായി ഡ്രൈവറെ രക്ഷിച്ചു. അബുദാബി, ദുബായ് പൊലീസ് സംഘങ്ങള്‍ ചേര്‍ന്നാണ് 130 കിലോമീറ്റര്‍ വേഗതയില്‍ പോവുകയായിരുന്ന കാറില്‍ നിന്ന് ഒരു പോറല്‍ പോലുമേല്‍ക്കാതെ ഡ്രൈവറെ രക്ഷിച്ചത്. അബുദാബിയില്‍ നിന്ന് ദുബായിലേക്കുള്ള വഴിയില്‍ ശൈഖ് മക്തൂം സ്ട്രീറ്റില്‍ അല്‍ റഹ്ബയില്‍ വെച്ചായിരുന്നു സംഭവം.

  • pravasam10, May 2019, 11:24 AM IST

    പ്രസവിച്ചയുടന്‍ നവജാത ശിശുവിനെ കുത്തിക്കൊന്നു; അമ്മ അറസ്റ്റില്‍

    പ്രസവിച്ചയുടന്‍ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കെതിരെ അബുദാബി കോടതി കുറ്റം ചുമത്തി. വീട്ടുജോലിക്കാരിയിരുന്ന എത്യോപ്യന്‍ പൗര കുട്ടിയെ കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് കോടതി രേഖകള്‍. കുട്ടിയുടെ അച്ഛന്‍ ആരാണെന്ന് തനിക്ക് അറിയാത്തത് കൊണ്ടാണ് കൊന്നതെന്നാണ് ഇവര്‍ പറഞ്ഞത്.

  • UAE Scam

    pravasam19, Apr 2019, 11:53 AM IST

    പുതിയ തട്ടിപ്പ് സംഘങ്ങള്‍ സജീവമാകുന്നു; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

    അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടുന്ന സംഘങ്ങള്‍ പുതിയ തന്ത്രങ്ങളുമായി രംഗത്ത്. നിരവധി പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും തട്ടിപ്പുകാരുടെ സന്ദേശങ്ങള്‍ ലഭിച്ചതോടെ അബുദാബി പൊലീസ് സോഷ്യല്‍ മീഡിയ വഴി മുന്നറിയിപ്പ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

  • Abu Dhabi police Video

    pravasam13, Apr 2019, 10:55 PM IST

    1000 ദിര്‍ഹം പിഴ ലഭിക്കും ഈ കുറ്റത്തിന്; വീഡിയോ പുറത്തുവിട്ട് അബുദാബി പൊലീസ്

    യുഎഇയിലെ സ്കൂള്‍ അവധി ദിനങ്ങള്‍ അവസാനിക്കാറയതോടെ ഗതാഗത നിയമലംഘനങ്ങളെക്കുറിച്ച് ബോധവത്കരിക്കാന്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അബുദാബി പൊലീസ്. സ്കൂള്‍ ബസുകളിലെ സ്റ്റോപ് അടയാളം അവഗണിച്ച് നീങ്ങുന്ന വാഹനങ്ങളുടെ ദൃശ്യങ്ങളാണ് പൊലീസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

  • Abu Dhabi Police Rescue

    pravasam7, Apr 2019, 12:01 PM IST

    അപകടത്തെ തുടര്‍ന്ന് പരിഭ്രാന്തനായി കടലില്‍ ചാടിയ ഡ്രൈവറെ പൊലീസുകാരന്‍ രക്ഷിച്ചു

    വാഹനാപകടത്തെ തുടര്‍ന്ന് പരിഭ്രാന്തനായി കടലില്‍ ചാടിയ ഡ്രൈവറെ സാഹസികമായി രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹം. ആഴ്ചകള്‍ക്ക് മുന്‍പ് നടന്ന സംഭവം ഇന്നലെയാണ് അബുദാബി പൊലീസ് പുറത്തുവിട്ടത്. കടലില്‍ ചാടി ഡ്രൈവറെ രക്ഷിക്കുന്നതിന്റെ രേഖാ ചിത്രവും പൊലീസ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.

  • Abu Dhabi Police

    pravasam24, Mar 2019, 9:23 PM IST

    വാഹനം ഓടിക്കുമ്പോള്‍ വീഡിയോ ചിത്രീകരിക്കുന്നതിനെതിരെ അബുദാബി പൊലീസ്

    പൊടിയും ശക്തമായ കാറ്റുമുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിപ്പുമായി അബുദാബി പൊലീസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോശം കാലാവസ്ഥ മൂലം ദൂരക്കാഴ്ച കുറയുന്ന സാഹചര്യമുണ്ടാകുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

  • UAE dust wind

    pravasam23, Mar 2019, 3:17 PM IST

    യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പുമായി പൊലീസ്

    പൊടിയും ശക്തമായ കാറ്റുമുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിപ്പുമായി അബുദാബി പൊലീസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോശം കാലാവസ്ഥ മൂലം ദൂരക്കാഴ്ച കുറയുന്ന സാഹചര്യമുണ്ടാകുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

  • Asians arrested drugs

    pravasam10, Mar 2019, 11:57 AM IST

    40 കിലോ മയക്കുമരുന്നുമായി യുഎഇയില്‍ രണ്ട് വിദേശികള്‍ പിടിയില്‍

    40 കിലോഗ്രാം മയക്കുമരുന്നുമായി രണ്ട് ഏഷ്യന്‍ പൗരന്മാരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. മുസഫ ഇന്റസ്ട്രിയല്‍ ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നാണ് ക്രിസ്റ്റല്‍മെത്ത് പിടിച്ചെടുത്തത്. അബുദാബിയിലേക്ക്മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന് ഇവര്‍ പലയിടങ്ങളിലായി ഇത് വിതരണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.