Asianet News MalayalamAsianet News Malayalam
35 results for "

Actor And Director

"
prithviraj share photo with rana daggubatiprithviraj share photo with rana daggubati

Prithviraj : ഒടുവിൽ അവർ കണ്ടുമുട്ടി; കോശി കുര്യനെ കാണാൻ ഡാനിയൽ ശേഖർ എത്തിയപ്പോൾ

തെലുങ്ക് സിനിമാപ്രേമികള്‍(Tollywood) ഏറെനാളായി കാത്തിരിക്കുന്ന ചിത്രമാണ് 'അയ്യപ്പനും കോശിയും'(ayyappanum koshiyum) എന്ന മലയാള ചിത്രത്തിന്‍റെ റീമേക്ക്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ(sachi) അവസാന ചിത്രം, തെലുങ്കിലെത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും(Pawan Kalyan) റാണ ദഗുബാട്ടിയുമാണ്( Rana Daggubati).'ഭീംല നായക്' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ഡാനിയൽ ശേഖർ എന്നാണ് റാണയുടെ കഥാപാത്രത്തിന്റെ പേര്. ഇപ്പോഴിതാ ചിത്രത്തിൽ മലയാളത്തിൽ കോശിയായി എത്തിയ പൃഥ്വിരാജിനെ(prithviraj) കാണാൻ ഡാനിയൽ ശേഖർ എത്തിയിരിക്കുകയാണ്. 

spice Dec 6, 2021, 1:33 PM IST

artist balachandra menon tribute to bichu thirumalaartist balachandra menon tribute to bichu thirumala

Bichu Thirumala: എന്നെ 'മേനവനേ' എന്ന് വിളിക്കുന്ന ജ്യേഷ്‍ഠ സഹോദരൻ; ബിച്ചു തിരുമലയെ ഓർത്ത് ബാലചന്ദ്ര മേനോൻ

ഗാനരചയിതാവ് ബിച്ചു തിരുമലയുടെ(Bichu Thirumala) വിയോ​ഗത്തിൽ അനുശോചനമറിയിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍(balachandra menon). തന്റെ ആദ്യ സിനിമയിലെ ഗാനരചയിതാവ്, സിനിമയിലെ തുടക്കത്തിലെ അമരക്കാരനാണ് ബിച്ചു തിരുമലയെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം സംവിധാനം ചെയ്ത സിനിമയിലെയും പാട്ടിന്റെ വരികളും ആദ്യമായി പാടിയ പാട്ടിന്റെ വരികളും ബിച്ചു തിരുമലയുടേതാണെന്നും ബാലചന്ദ്ര മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Music Nov 26, 2021, 10:52 AM IST

dhyan sreenivasan new movie thrayam second look posterdhyan sreenivasan new movie thrayam second look poster

Thrayam Movie| നിഗൂഢതകൾ നിറച്ച് 'ത്രയം' രണ്ടാം പോസ്റ്റർ

ണ്ണി വെയ്ൻ(sunny wayne), ധ്യാൻ ശ്രീനിവാസൻ(dhyan sreenivasan), അജു വർഗ്ഗീസ്(aju varghese), എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന 'ത്രയം'(thrayam) എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ റിലീസായി. പൂർണമായും രാത്രിയിൽ ചിത്രീകരിച്ച ചിത്രത്തിൽ നിരഞ്ജ് രാജു,രാഹുൽ മാധവ്,ശ്രീജിത്ത് രവി,ചന്തുനാഥ്, കാർത്തിക് രാമകൃഷ്ണൻ, തിരികെ ഫെയിം ഗോപീകൃഷ്ണൻ കെ വർമ്മ,ഡെയ്ൻ ഡേവിസ്,സുരഭി സന്തോഷ്, നിരഞ്ജന അനൂപ്,സരയൂ മോഹൻ, അനാർക്കലി മരിക്കാർ,ഷാലു റഹീം,ഡയാന ഹമീദ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

Movie News Nov 21, 2021, 10:21 PM IST

basil joseph movie Janeman clean u certificate will release in november 19basil joseph movie Janeman clean u certificate will release in november 19

Janeman|തിയേറ്ററുകളില്‍ ആഘോഷമാവാന്‍ 'ജാന്‍ എ മന്‍'; ചിത്രത്തിന് ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ്

യുവതാരങ്ങളെ അണിനിരത്തി ചിദംബരമൊരുക്കുന്ന ഫണ്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രം ജാന്‍ എ മനിന്(jan e man) ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ്. ചിത്രം ഈ മാസം 19ന് തിയേറ്ററുകളിലെത്തും. ആക്ഷനും മാസും നിറഞ്ഞ ഇപ്പോഴത്തെ സിനിമാ സാഹചര്യത്തില്‍ കംപ്ലീറ്റ് കോമഡി എന്റര്‍ടെയ്‌നറായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

Movie News Nov 11, 2021, 9:14 AM IST

actor kamal haasan status tamil bigg boss season fiveactor kamal haasan status tamil bigg boss season five

കപ്പിത്താനായി ഉലകനായകന്‍; 18 മത്സരാർത്ഥികളുമായി തമിഴ് ബിഗ് ബോസ് അഞ്ചാം സീസണ് തുടക്കം

ടെലിവിഷൻ ചരിത്രത്തിലെ ബ്രഹ്മാണ്ഡ റിയലിറ്റി ഷോയായ ബി​ഗ്ബോ​സ് തമിഴ് പതിപ്പിന്റെ അഞ്ചാം സീസണ് ​ഗംഭീര തുടക്കം. തുടർച്ചയായ അഞ്ചാം സീസണിലും നടൻ കമലഹാസൻ തന്നെയാണ് അവതാരകനായി എത്തുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാവിധ പ്രോട്ടോക്കോളുകളും പിന്തുടർന്നാകും ഷോ നടത്തുക. സ്റ്റുഡിയോയിൽ പ്രേക്ഷകർ ഉണ്ടായിരിക്കില്ല. 

Movie News Oct 4, 2021, 8:52 AM IST

actor ramesh pisharody thanks to fans who wish birthday in yesterdayactor ramesh pisharody thanks to fans who wish birthday in yesterday

‘ഇന്ന് അനുഭവിച്ച സന്തോഷം അളവറ്റതാണ്’; ആശംസകൾക്ക് നന്ദി പറഞ്ഞ് രമേശ് പിഷാരടി

ലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ താരമാണ് രമേശ് പിഷാരടി(ramesh pisharody). നടൻ(actor) എന്നതിന് പുറമെ താനൊരു മികച്ച അവതാരകനും സംവിധായകനുമാണെന്നും താരം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. രമേശ് പിഷാരടിയുടെ പിറന്നാളായിരുന്നു(birthday) കഴിഞ്ഞ ദിവസം. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസയുമായി രം​ഗത്തെത്തിയത്. ഇപ്പോഴിതാ ഈ ആശംസകൾക്കെല്ലാം നന്ദി പറയുകയാണ് പിഷാരടി. 

Movie News Oct 2, 2021, 9:12 AM IST

actor kunchacko boban sent beautiful cake to ramesh pisharodyactor kunchacko boban sent beautiful cake to ramesh pisharody

'പ്രകൃതി ഇടപ്പെട്ടൊരു' കേക്കുമായി ചാക്കോച്ചനും ഭാര്യയും; കഴിക്കാൻ തോന്നുന്നില്ലെന്ന് പിഷാരടി

ലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ താരമാണ് രമേശ് പിഷാരടി. നടൻ എന്നതിന് പുറമെ താനൊരു മികച്ച അവതാരകനും സംവിധായകനുമാണെന്നും താരം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. രമേശ് പിഷാരടിയുടെ പിറന്നാളായിരുന്നു ഇന്ന്. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസയുമായി രം​ഗത്തെത്തിയത്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും പിഷാരടിക്ക് സമ്മാനിച്ച കേക്കാണ് ശ്രദ്ധനേടുന്നത്. 

spice Oct 1, 2021, 9:00 PM IST

actor prithviraj reveal his movie Bhramam release dateactor prithviraj reveal his movie Bhramam release date

പൃഥ്വിരാജ്- ഉണ്ണിമുകുന്ദൻ ചിത്രം ആമസോണിൽ; 'ഭ്രമ'ത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

പൃഥ്വിരാജിനൊപ്പം നടൻ ഉണ്ണിമുകുന്ദനും പ്രധാന വേഷത്തിലൊത്തുന്ന ഭ്രമം എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. രവി കെ. ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 7ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിൽ തിയറ്ററുകളിലും ചിത്രം ഇതേദിവസം പ്രദർശനത്തിന് എത്തുമെന്ന് പൃഥ്വിരാജ് അറിയിച്ചു. 

Movie News Sep 19, 2021, 1:18 PM IST

actor mohanlal share photos with prithvirajactor mohanlal share photos with prithviraj

'ആക്ടർ പൃഥ്വിരാജിന് ഒപ്പം'; മലയാള സിനിമയെ താങ്ങിനിർത്തുന്ന തൂണുകളെന്ന് ആരാധകർ, വൈറൽ

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും മോഹൻലാലും വീണ്ടും ഒന്നിക്കുന്നുവെന്നത് തന്നെയാണ് ഇതിന് കാരണം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ മോഹൻലാൽ പങ്കുവച്ചൊരു ചിത്രമാണ് ശ്രദ്ധനേടുന്നത്. 

spice Sep 18, 2021, 7:11 PM IST

actor prithviraj post mohanlal giftactor prithviraj post mohanlal gift

'ഖുറേഷി അബ്രാമി'ന്റെ ആ കണ്ണട ഇനി 'സയീദ് മസൂദി'ന്; ചിത്രവുമായി പൃഥ്വിരാജ്, വില തിരക്കി ആരാധകർ

ടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ് ലൂസിഫർ. ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളാണ് മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയും ഖുറേഷി അബ്രാമും. സയീദ് മസൂദ് എന്ന കഥാപാത്രമായാണ് പൃഥ്വി ചിത്രത്തിലെത്തിയിരുന്നത്. ലൂസിഫറില്‍ മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം ഖുറേഷിയായപ്പോള്‍ ഉപയോഗിച്ച കണ്ണടയും ഏവര്‍ക്കും ഇഷ്ടമായിരുന്നു.

spice Sep 10, 2021, 9:16 AM IST

actor anoop menon movie varaal shooting startedactor anoop menon movie varaal shooting started

അനൂപ് മേനോനും പ്രകാശ് രാജും ഒന്നിക്കുന്ന 'വരാൽ'; പൊളിറ്റിക്കൽ ഡ്രാമയുടെ ഷൂട്ടിം​ഗ് ആരംഭിച്ചു

നൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയിൻ ടീം ഒന്നിക്കുന്ന, കണ്ണൻ താമരക്കുളത്തിന്റെ പൊളിറ്റിക്കൽ ഡ്രാമ 'വരാലി'ന്റെ പൂജ കൊച്ചിയിൽ നടന്നു. അനൂപ് മേനോന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം ടൈം ആഡ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ പി.എ സെബാസ്റ്റ്യനാണ്‌ നിർമിക്കുന്നത്. ഒരിടവേളയ്ക്ക്‌ ശേഷം മലയാളത്തിലൊരുങ്ങുന്ന, ഏറെ കാലികപ്രാധാന്യമുള്ള പൊളിറ്റിക്കൽ ഡ്രാമയായിരിക്കും വരാൽ എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

Movie News Sep 6, 2021, 12:05 PM IST

artist prithviraj share bro daddy updateartist prithviraj share bro daddy update

'ബ്രോ ഡാഡി'ക്കായി ഗാനം ഒരുക്കാൻ വിനീതും ദീപക് ദേവും; ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ബ്രോ ഡാഡി'. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ് പൃഥ്വി ഇപ്പോൾ. നിലവിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. 

Movie News Aug 15, 2021, 8:32 AM IST

artist kamal haasan new poster from vikram movieartist kamal haasan new poster from vikram movie

സിംഹം എന്നും സിംഹം തന്നെയായിരിക്കും; കമൽഹാസന്റെ പോസ്റ്ററുമായി 'വിക്രം' ടീം

പ്രഖ്യാപന സമയം മുതൽ ഏറെ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രമാണ് വിക്രം. കമല്‍ ഹാസനൊപ്പം ആദ്യമായി ഫഹദ് ഫാസിൽ സ്ക്രീൻ പങ്കിടുന്ന ചിത്രം കൂടിയാണിത്. വിജയ് സേതുപതിയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നരെയ്‍നും കാളിദാസ് ജയറാമും ചിത്രത്തിലുണ്ട്. ഇപ്പോഴിതാ വിക്രമിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

Movie News Aug 12, 2021, 9:02 AM IST

artist vineeth sreenivasan says hridayam movie pack upartist vineeth sreenivasan says hridayam movie pack up

പ്രണവിന്റെ ‘ഹൃദയ’ത്തിന് പാക്കപ്പ്; തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് വിനീത് ശ്രീനിവാസന്‍

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ‘ഹൃദയം‘. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനാകുന്നത് പ്രണവ് മോഹന്‍ലാൽ ആണ്. ഇപ്പോഴിതാ ഹൃദയത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്ന് അറിയിക്കുകയാണ് വിനീത്. ചിത്രം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹമെന്നും അതിനായി പരമാവധി ശ്രമിക്കുമെന്നും വിനീത് പറഞ്ഞു.

Movie News Jul 25, 2021, 5:48 PM IST

artist vineeth sreenivasan share malarvadi arts club memoryartist vineeth sreenivasan share malarvadi arts club memory

ഞങ്ങളുടെ ആദ്യ ഫ്രെയിം; 'മലർവാടിക്കൂട്ടം' അന്ന് ഒന്നിച്ചപ്പോൾ, ഫോട്ടോയുമായി വിനീത്

ലർവാടി ആർട്സ് ക്ലബ് എന്ന ചിത്രം തിരശീലയിൽ ഹിറ്റായപ്പോൾ ആക്കൂട്ടത്തിൽ തെളി‍ഞ്ഞത് അഞ്ച് ചെറുപ്പക്കാരുടെ ജീവിതം കൂടിയാണ്. ഇന്ന് മുൻനിര നടന്മാരായി മാറിയ നിവിൻ പോളി, അജു വർഗീസ് എന്നിവർ ഉൾപ്പടെ മറ്റ് മൂന്ന് പുതുമുഖങ്ങളും മലയാള സിനിമയിലേക്ക് എത്തിയിട്ട് 11 വർഷം തികയുകയാണ്. മലർവാടി ആർട്ട്സ് ക്ലബ് എന്ന  ഇവരുടെ അരങ്ങേറ്റ ചിത്രത്തിന് വേണ്ടി  വിനീത് ശ്രീനിവാസനാണ് സംവിധായക കുപ്പായം അണിഞ്ഞത്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവയ്ക്കുകയാണ് വിനീത്. 

spice Jul 16, 2021, 8:27 AM IST