Actress Molestation Case
(Search results - 64)KeralaJan 11, 2021, 8:41 AM IST
നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികൾ ഇന്ന് പുനരാരംഭിക്കും
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയും കോടതിയുടെ പരിഗണനയിൽ ഉണ്ട്.
Movie NewsDec 20, 2020, 6:56 AM IST
ഷോപ്പിങ് മാളിൽ നടിയെ അപമാനിച്ച കേസിലെ അന്വേഷണം സമീപ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു
25 വയസ്സിന് താഴെ പ്രായമുള്ള രണ്ട് പേരിൽ ഉയരം കുറഞ്ഞ ആളാണ് ആദ്യം നടിയെ അപമാനിച്ചത്. പിന്നീടാണ് ഇയാൾ രണ്ടാമനെയും കൂട്ടി വീണ്ടും എത്തി മോശമായി പെരുമാറിയത്
crimeNov 30, 2020, 6:59 AM IST
നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തല്‍: പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
പുതുതായി വാങ്ങിയ മൊബൈല്‍ ഫോണും സിം കാര്‍ഡും ട്രെയിനില്‍ ഉപേക്ഷിച്ചു എന്ന് പ്രദീപ്കുമാര്‍ മൊഴി നല്‍കിയെങ്കിലും പൊലീസ് ഇത് വിശ്വാസത്തില്‍ എടുത്തിട്ടില്ല.
KeralaNov 25, 2020, 3:25 PM IST
നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രദീപ് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയാണ് പ്രദീപ് കുമാർ. 29ന് വൈകുന്നേരം 3.30 വരെയാണ് ഇയാളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ആറ് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്.
KeralaNov 23, 2020, 6:58 PM IST
നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രദീപ് കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
പ്രതിയെ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ വ്യക്തമായ കാരണം കോടതിയെ ബോധിപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുമുണ്ട്. കെ ബി ഗണേഷ് കുമാർ എം എൽ എ യുടെ ഓഫീസ് സെക്രട്ടറിയാണ് പ്രദീപ് കുമാർ.
KeralaNov 20, 2020, 2:29 PM IST
വിചാരണക്കോടതി മാറ്റില്ല; നടിയുടെയും സർക്കാരിന്റെയും ഹർജികൾ തള്ളി
ഉത്തരവിന് ഒരാഴ്ചത്തെ സ്റ്റേ വേണമെന്ന സർക്കാർ ആവശ്യവും കോടതി തള്ളി. തിങ്കളാഴ്ച മുതൽ വിചാരണ തുടരാൻ കോടതി നിർദ്ദേശിച്ചു.
ExplainerSep 19, 2020, 3:50 PM IST
നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം; ഭാമയ്ക്ക് നേരെ സൈബർ ആക്രമണം
നടി ആക്രമിക്കപ്പെട്ട കേസിൽ കൂറ് മാറിയതിന് പിന്നാലെ നടി ഭാമയ്ക്ക് നേരെ സൈബർ ആക്രമണം. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പ്രോസിക്യൂഷൻ സാക്ഷികളായ ഭാമയും സിദ്ദിഖും കൂറ് മാറിയത്.
KeralaSep 15, 2020, 2:32 PM IST
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റി
ദിലീപിനോട് വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടു. കേസിൽ നടൻ മുകേഷിന്റെ സാക്ഷി വിസ്താരവും പൂർത്തിയായി.
KeralaSep 15, 2020, 10:42 AM IST
നടിയെ ആക്രമിച്ച കേസ്;സാക്ഷി വിസ്താരത്തിന് മുകേഷ് ഹാജരായി
കേസിൽ 302 സാക്ഷികളുടെ വിസ്താരമാണ് പൂർത്തിയാക്കണ്ടത്. ആക്രമിക്കപ്പെട്ട നടിയടക്കം 44 സാക്ഷികളുടെ വിസ്താരം ഇതിനോടകം പ്രത്യേക കോടതിയിൽ പൂർത്തിയായിട്ടുണ്ട്. പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നൽകിയ ഹർജി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും.
KeralaJan 30, 2020, 5:27 AM IST
നടിയെ ആക്രമിച്ച കേസിൽ വിചാരണ ഇന്ന് തുടങ്ങുന്നു; ആദ്യം നടിയെ വിസ്തരിക്കും
അടച്ചിട്ട മുറയിലായിരിക്കും വിചാരണ നടക്കുക. ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്യും. നടിയുടെയോ അവരുടെ വാഹനത്തിന്റെയോ ദൃശ്യങ്ങൾ മാധ്യമങ്ങൾ ഉൾപ്പെടെ പകർത്തുന്നത് കോടതി വിലക്കിയിട്ടുണ്ട്.
KeralaJan 29, 2020, 6:03 PM IST
നടിയെ ആക്രമിച്ച കേസില്‍ വിചാരണ നാളെ തുടങ്ങുന്നു; ദിലീപിനെതിരെ സർക്കാർ
ആക്രമിക്കപ്പെട്ട നടിയുടെ സാക്ഷിവിസ്താരമാണ് നാളെ നടക്കുക. ഇതിനിടെ മുഖ്യ പ്രതി സുനിൽ കുമാർ ജയിലിൽ നിന്ന് ഫോൺവിളിച്ച് ഭീഷണിപ്പെടുത്തിയന്ന സംഭവത്തിൽ പ്രത്യേക വിചാരണ വേണമെന്ന നടന് ദിലീപിന്റെ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി.
KeralaJan 10, 2020, 7:51 PM IST
കേസ് വൈകിപ്പിക്കാന്‍ ദിലീപ് വീണ്ടും സുപ്രീംകോടതിയില്‍; വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ഹര്‍ജി
ആക്രമണ ദൃശ്യങ്ങളെ കുറിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് വരുന്നതുവരെ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കോടതി വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കും.
KeralaDec 31, 2019, 3:20 PM IST
നടിയെ ആക്രമിച്ച കേസ്; പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കണമെന്ന് ദിലീപ് കോടതിയില്‍
ഹർജിയിലെ വിശദാംശങ്ങൾ പരസ്യപ്പെടുത്തരുതെന്നു കോടതി നിര്‍ദ്ദേശിച്ചു. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പരാമർശം ഹർജിയിൽ ഉള്ളതിനാലാണ് നടപടി.
KeralaNov 29, 2019, 5:52 AM IST
നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന ദിലീപിന്റെ ഹർജിയിൽ വിധി ഇന്ന്
ദൃശ്യങ്ങൾ കിട്ടിയാൽ മാത്രമേ തന്റെ നിരപരാധിത്വം തെളിയിക്കാനാകൂ എന്നാണ് ദിലീപിന്റെ വാദം. സ്വകാര്യത കണക്കിലെടുത്ത് ദൃശ്യങ്ങൾ കൈമാറരുതെന്ന് സംസ്ഥാന സര്‍ക്കാരും ആക്രമണത്തിന് ഇരയായ നടിയും കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
IndiaNov 28, 2019, 8:16 PM IST
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി നാളെ
ദൃശ്യങ്ങളുടെ പതിപ്പ് വേണമെന്ന് ദിലീപിന്റെ ഹര്‍ജിയിലാണ് കോടതി വിധി പറയുന്നത്. നടിയുടെ സ്വകാര്യത കണക്കിലെടുത്ത് ദൃശ്യങ്ങള്‍ കൈമാറരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു