Afghan War  

(Search results - 8)
 • afghan crisis live updates evacuation resumes from afghanistanafghan crisis live updates evacuation resumes from afghanistan

  InternationalAug 21, 2021, 11:47 AM IST

  അഫ്ഗാനിൽ നിന്ന് ഇന്ത്യ വീണ്ടും ഒഴിപ്പിക്കൽ തുടങ്ങി, 85 യാത്രക്കാരുമായി വിമാനം പുറപ്പെട്ടു

  താജിക്കിസ്ഥാനിൽ ഇന്ധനം നിറയ്ക്കാനായി വ്യോമസേനാ വിമാനം ഇറങ്ങിയിട്ടുണ്ട്. 85 യാത്രക്കാരാണ് വിമാനത്തിലുള്ളതെന്നാണ് സൂചന. നേരത്തേ ഇരുന്നൂറോളം പേർക്ക് വിമാനത്താവളത്തിലേക്ക് കടക്കാനാകുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 

 • afghan war india observing the situation in kabulafghan war india observing the situation in kabul

  InternationalAug 15, 2021, 1:20 PM IST

  കാബൂളിലെ സാഹചര്യം നിരീക്ഷിച്ച് ഇന്ത്യ; നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ സമ്മർദ്ദം

  എംബസി ഇപ്പോൾ അടച്ചു പൂട്ടുന്നത് അഫ്ഗാൻ സർക്കാരിനെ കൈവിടുന്നതിന് തുല്യമാകും എന്നതാണ് സർക്കാരിന്‍റെ നിലപാട്. എന്നാൽ അടിയന്തര ഘട്ടം വന്നാൽ വിമാനങ്ങൾ അയച്ച് ഉദ്യോസ്ഥരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന.

 • Afghan War Taliban close in on Afghan capital KabulAfghan War Taliban close in on Afghan capital Kabul

  InternationalAug 14, 2021, 3:38 PM IST

  കാബൂളിന് തൊട്ടരികെ താലിബാൻ, മൗനം വെടിഞ്ഞ് അഫ്ഗാൻ പ്രസിഡന്‍റ്, നിർണായകം

  പതിനെട്ട് പ്രവിശ്യാതലസ്ഥാനങ്ങൾ നിലവിൽ താലിബാന്‍റെ അധീനതയിലാണ്. കാബൂളിന് തൊട്ടടുത്തുള്ള പ്രവിശ്യ കീഴടക്കാനായി ശക്തമായ പോരാട്ടം നടക്കുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 

 • Afghan war Kabul's young women plead for help as Taliban advance A bbc report by Yalda HakimAfghan war Kabul's young women plead for help as Taliban advance A bbc report by Yalda Hakim

  InternationalAug 14, 2021, 2:41 PM IST

  'എന്നെ ഒന്ന് പുറത്ത് കടക്കാൻ സഹായിക്കാമോ?' ആരും അഭയമില്ലാതെ കാബൂളിലെ സ്ത്രീകൾ

  ബിബിസിയുടെ കാബൂളിലെ ലേഖിക യാൾഡ ഹക്കീം എഴുതുന്നു. ആരും അഭയം നൽകാനില്ലാതെ നിലവിളിക്കുകയാണ് അഫ്ഗാനിസ്ഥാനിലെ, കാബൂളിലെ സ്ത്രീകൾ. അവർ ചെയ്ത കുറ്റമോ? സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചുവെന്നത് മാത്രം. 

 • 50 indian officials evacuated from Afghanistan as taliban attack intensifies50 indian officials evacuated from Afghanistan as taliban attack intensifies

  InternationalJul 11, 2021, 10:53 AM IST

  താലിബാൻ ആക്രമണം: അഫ്ഗാനിൽ നിന്ന് 50 നയതന്ത്ര ഉദ്യോഗസ്ഥരെ നാട്ടിലെത്തിച്ച് ഇന്ത്യ

  താലിബാൻ ഭീകരരുടെ ആക്രമണം ശക്തമായതിന് പിന്നാലെയാണ് നടപടി. ഖാണ്ഡഹാറിലെ ഇന്ത്യൻ കോൺസുലേറ്റ് അടച്ചു. അഫ്ഗാന്‍റെ 85 ശതമാനം പ്രവിശ്യകളും താലിബാന്‍റെ നിയന്ത്രണത്തിലായി എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

 • American retreat after 20 years of Afghan warAmerican retreat after 20 years of Afghan war

  InternationalApr 17, 2021, 3:29 PM IST

  20 വര്‍ഷത്തെ യുദ്ധത്തിനൊടുവില്‍ അമേരിക്കന്‍ പിന്‍മാറ്റം; അഫ്ഗാന്‍ രാഷ്ട്രീയം ഇനിയെങ്ങോട്ട് ?

  അമേരിക്കൻ സൈന്യത്തെ അഫ്ഗാനിസ്ഥാനിൽ നിന്ന് സെപ്റ്റംബർ പതിനൊന്നോടെ പൂർണമായും പിൻവലിക്കുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. അതും വേള്‍ഡ് ട്രേഡ് സെന്‍റര്‍ അക്രമണത്തിന് 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വരുന്ന സെപ്തംബര്‍ 11 ന് അമേരിക്കന്‍ സൈനീകര്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂര്‍ണ്ണമായും പിന്‍വാങ്ങും. ലോകത്തെ ഏറ്റവും തീവ്രമായ മതബോധത്തോടെ ജീവിക്കുന്ന താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ വീണ്ടും ശക്തിപ്രാപിക്കുമോയെന്ന് കാത്തിരുന്നു കാണണം. അമേരിക്കയുടെ ഏറ്റവും നീണ്ട യുദ്ധം തുടരാൻ വ്യക്തമായ കാരണങ്ങൾ ഇല്ലെന്നായിരുന്നു ബൈഡൻ വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്. എന്നാല്‍ സൈന്യത്തെ പിന്‍വലിച്ച ശേഷവും അഫ്ഗാനിസ്ഥാനെ പിന്തുണയ്ക്കുന്നത് അമേരിക്ക തുടരുമെങ്കിലും സൈനിക പിന്തുണയുണ്ടാവില്ലെന്നും ജോ ബൈഡന്‍ വ്യക്തമാക്കി. 2001 ല്‍ അമേരിക്കയുടെ അഫ്ഗാന്‍ വ്യോമാക്രമണം സ്ഥിരീകരിച്ച വൈറ്റ് ഹൗസിലെ അതേമുറിയില്‍ നിന്നാണ് സൈന്യത്തെ പിന്‍വലിക്കുന്ന വിവരവും പ്രഖ്യാപിക്കുന്നത്. അമേരിക്കന്‍ സൈന്യത്തിന്‍റെ പിന്‍മാറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യയേയാകുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. പ്രദേശത്തെ ഏറ്റവും വലിയ ശക്തിയാകാന്‍ ശ്രമിക്കുന്ന ചൈനയ്ക്ക് ഇപ്പോള്‍ തന്നെ അഫ്ഗാനില്‍ വലിയ വിപണി താല്‍പര്യങ്ങളുണ്ട്. ഇത് ഇന്ത്യയ്ക്കെതിരെയുള്ള നിഴല്‍ യുദ്ധത്തിനായി ഉപയോഗിക്കപ്പെടുമോയെന്ന് കണ്ടറിയണം. അതോടൊപ്പം താലിബന്‍ വീണ്ടും ശക്തി പ്രാപിച്ചാല്‍ ഇന്ത്യയിലെ നിലവിലെ തീവ്രവലത് ഭരണത്തോട് എങ്ങനെ പ്രതികരിക്കുമെന്നതും കണ്ടുതന്നെ അറിയണം. 

 • Australian elite soldiers unlawfully killed 39 people during the Afghan warAustralian elite soldiers unlawfully killed 39 people during the Afghan war

  InternationalNov 19, 2020, 2:10 PM IST

  അഫ്ഗാന്‍ യുദ്ധത്തിനിടയില്‍ ഓസ്ട്രേലിയന്‍ പട്ടാളം നിരപരാധികളെ കൊന്നൊടുക്കിയതായി റിപ്പോര്‍ട്ട്

  'ബ്ലഡിംഗ് എന്ന പരിശീലന മുറയില്‍ തടവുകാരെ വെടിവച്ച് കൊന്ന് പരിശീലനം നേടാന്‍ ജൂനിയര്‍ ഓഫീസര്‍മാരോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ മൃതദേഹങ്ങള്‍ക്ക് പരിസരത്ത് തോക്കുകള്‍ അടക്കമുള്ള ആയുധങ്ങള്‍ വച്ച് കൊലപാതകം ന്യായീകരിച്ചിരുന്നു. യുദ്ധത്തിലെ കൊലപാതകങ്ങള്‍ ക്രൂരമായിരുന്നു'

 • will there be peace in afghanistanwill there be peace in afghanistan

  InternationalMar 4, 2020, 4:10 PM IST

  അഫ്ഗാന്‍; ഉടമ്പടികള്‍ സമാധാനം കൊണ്ടുവരുമോ ?

  1955 മുതല്‍ 1975 വരെ 20 വര്‍ഷം നീണ്ട വിയറ്റ്നാം യുദ്ധത്തിന് ശേഷം അമേരിക്ക പരാജയപ്പെടുന്ന മറ്റൊരു യുദ്ധമുഖമായി അഫ്ഗാന്‍ മാറുകയാണ്. 2001 ല്‍ അഫ്ഗാന്‍ യുദ്ധത്തിന് അമേരിക്ക തുടക്കമിട്ടത് മുതല്‍ അമേരിക്കന്‍ പ്രസിഡന്‍റായ ഡോണാള്‍ഡ് ട്രംപ് 2017 ല്‍ 'ഒരിക്കലും ഒടുങ്ങാത്ത യുദ്ധം' എന്ന് അഫ്ഗാന്‍ യുദ്ധത്തെ വിശേഷിപ്പിക്കുന്നത് വരെ അഫ്ഗാനിലെ താലിബാനികള്‍ അമേരിക്കയുമായി നിരന്തരയുദ്ധത്തില്‍ തന്നെയായിരുന്നു. അവസാനത്തെ വിദേശ സൈനീകനും രാജ്യം വിടും വരെ ആയുധം താഴെ വെയ്ക്കില്ലെന്നായിരുന്നു താലിബാന്‍റെ നയം. ഒടുവില്‍ കഴിഞ്ഞ ഒരു വര്‍ഷമായി അമേരിക്ക മുന്‍കൈയെടുത്ത് ഖത്തറില്‍ വച്ച് നടന്ന മാരത്തോണ്‍ സമാധാന ചര്‍ച്ചകളുടെ ഫലമായി അന്തിമ വിജയം എന്നൊന്നുണ്ടായില്ലെങ്കിലും തത്വത്തില്‍ അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം വിജയമില്ലാതെ മടങ്ങുകയാണ്. കാണാം അമേരിക്ക - താലിബാന്‍ യുദ്ധ ചിത്രങ്ങള്‍.