Asianet News MalayalamAsianet News Malayalam
6 results for "

Agriculture Bills

"
Agriculture bills should be withdrawn Oommen Chandy walk for farmers in PuthuppallyAgriculture bills should be withdrawn Oommen Chandy walk for farmers in Puthuppally

കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണം; പുതുപ്പള്ളിയില്‍ കര്‍ഷകര്‍ക്കായി ഉമ്മന്‍ചാണ്ടിയുടെ പദയാത്ര

കാര്‍ഷിക ബില്ല് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്‍റെ പദയാത്ര. പുതുപ്പള്ളി മണ്ഡലത്തിലെ തോട്ടപ്പള്ളിയില്‍ നിന്ന് രാവിലെ 8.30 ആരംഭിച്ച പദയാത്ര ഉച്ചയ്ക്ക് പുതുപ്പള്ളി നഗരത്തില്‍ അവസാനിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമരത്തില്‍ പങ്ക് ചേരും. നിരവധി ട്രക്റ്ററുകള്‍ ഉള്‍പ്പെടെയാണ് കോണ്‍ഗ്രസിന്‍റെ പദയാത്ര. എന്നാല്‍, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്‍റെ സംസ്ഥാന രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള ഉമ്മന്‍ചാണ്ടിയുടെ മടങ്ങി വരവാണ് പദയാത്രയുടെ ലക്ഷ്യമെന്ന വാദവും ഉയര്‍ന്നു. പുതുപ്പള്ളിയില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത് ആകാശ് പുതുപ്പള്ളി. 

Kerala Jan 6, 2021, 1:04 PM IST

Karnataka Bandh Buses metro services to function normally on Sep 28Karnataka Bandh Buses metro services to function normally on Sep 28

കര്‍ഷക പ്രതിഷേധം; കർണാടകത്തിൽ ഇന്ന് ബന്ദ്

യെദ്യൂരപ്പ സർക്കാർ ഈയിടെ പാസാക്കിയ ഭൂപരിഷ്കരണ നിയമ ഭേദഗതി - സർക്കാർ സംഭരണ കേന്ദ്രങ്ങളുടെ അധികാരം എടുത്തു കളഞ്ഞത് എന്നീ നടപടികൾക്കെതിരെയാണ് പ്രതിഷേധം. 

India Sep 28, 2020, 6:46 AM IST

shivraj singh chouhan says those opposing agriculture bills are enemies of farmersshivraj singh chouhan says those opposing agriculture bills are enemies of farmers

'കാര്‍ഷിക ബില്ലിനെ എതിര്‍ക്കുന്നവര്‍ കര്‍ഷകന്റെ ശത്രുക്കള്‍'; ശിവരാജ് സിംഗ് ചൗഹാന്‍

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കര്‍ഷകബില്ലുകളെ എതിർക്കുന്നവർ കർഷകരുടെ ശത്രുക്കളാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. കർഷകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഈ പ്രതിഷേധങ്ങളെന്നും ശിവരാജ് സിംഗ് പറഞ്ഞു. 

India Sep 24, 2020, 12:08 PM IST

smriti irani says congress misleading people over farm billsmriti irani says congress misleading people over farm bill

കാർഷിക ബിൽ; കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് സ്മൃതി ഇറാനി

കാർഷിക ബില്ലിനെ കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കർഷകർക്ക് സ്വതന്ത്രമായി ഉത്‌പാദനം നടത്താനും വരുമാനം ഉറപ്പാക്കാനും സാധിക്കുന്ന കാർഷിക ബില്ലുകളാണ് പാസാക്കിയത്. എന്തിനാണ് പ്രതിപക്ഷം ഈ ബില്ലിനെ എതിർക്കുന്നതെന്നും സ്മൃതി ഇറാനി ചോദിച്ചു.

India Sep 24, 2020, 10:14 AM IST

Punjab Farmers Tractor Rally reches to delhiPunjab Farmers Tractor Rally reches to delhi

കാര്‍ഷിക ബില്ലില്‍ അടങ്ങാത്ത പ്രതിഷേധം; കര്‍ഷകരുടെ ട്രാക്ടര്‍ റാലി ദില്ലിയിലേക്ക് അടുക്കുന്നു

പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയെടുത്ത കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം അലയടിക്കുകയാണ്. കാര്‍ഷിക മേഖലയെ പ്രധാനമായി ആശ്രയിക്കുന്ന പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലാണ് പ്രതിഷേധം അലയടിക്കുന്നത്. നിരവധി കര്‍ഷക സംഘടനകള്‍ ബില്ലുകള്‍ക്കെതിരെ രംഗത്തുണ്ട്. പഞ്ചാബില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദില്ലിയിലേക്ക് ട്രാക്ടര്‍ റാലി നടക്കുകയാണ്. ആയിരങ്ങളാണ് റാലിയില്‍ അണിനിരക്കുന്നത്.
 

India Sep 20, 2020, 7:20 PM IST

Agriculture bills in the Rajya Sabha today as the farmer  agitation continuesAgriculture bills in the Rajya Sabha today as the farmer  agitation continues

കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെ കാർഷിക ബില്ലുകൾ ഇന്ന് രാജ്യസഭയിൽ

കാര്‍ഷിക മേഖലയിലെ പരിഷ്കരണത്തിനായുള്ള ബില്ലുകൾ ഇന്ന് രാജ്യസഭയിൽ കൊണ്ടുവരും. ലോക്സഭ പാസാക്കിയ ബില്ലുകൾക്കെതിരെ രാജ്യത്ത് കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെയാണ് ബില്ല് രാജ്യസഭയിലും പാസാക്കാനുള്ള സര്‍ക്കാര്‍ നീക്കം. 

India Sep 20, 2020, 7:20 AM IST