Al Qaeda

(Search results - 47)
• undefined

InternationalJul 21, 2021, 1:04 PM IST

അഫ്ഗാന്‍ പിന്മാറ്റത്തിന് പിന്നാലെ സോമാലിയയില്‍ വ്യോമാക്രമണം നടത്തി അമേരിക്ക

ഇരുപത് വര്‍ഷം അഫ്ഗാനിസ്ഥാന്‍ മണ്ണില്‍ നിന്ന് താലിബാനെതിരെ പോരാടി പരാജയപ്പെട്ട അമേരിക്ക, സോമാലിയയില്‍ ആദ്യ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാറിനൊപ്പം നിന്നാണ് അമേരിക്കയും നാറ്റോ സഖ്യവും താലിബാനെതിരെ പോരാടിയത്. എന്നാല്‍, കാര്യമായ വിജയങ്ങളൊന്നും നേടാന്‍ അമേരിക്കയ്ക്കോ നാറ്റോ സഖ്യത്തിനോ കഴിഞ്ഞില്ലെന്ന് മാത്രമല്ല ഏറെ നഷ്ടങ്ങളും അമേരിക്കയ്ക്ക് സമ്മാനിച്ച അധിനിവേശമായിരുന്നു അഫ്ഗാനിലേത്. ഇതിന്‍റെ ഫലമായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അമേരിക്ക അഫ്ഗാനില്‍ നിന്നുള്ള പിന്മാറ്റത്തെ കുറിച്ച് ചിന്തിക്കുകയായിരുന്നു. ഒടുവില്‍ ഡോണാള്‍ഡ് ട്രംപിന് പുറകെ അമേരിക്കന്‍ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍റെ കീഴില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കന്‍ പിന്മാറ്റം പൂര്‍ത്തിയാക്കി. എന്നാല്‍, തൊട്ട് പിന്നാലെ അഫ്ഗാനില്‍ താലിബാന്‍ ശക്തമായ തിരിച്ച് വരവ് നടത്തുന്നതായുള്ള വാര്‍ത്തകളും പുറത്ത് വന്നു. ഇതിന് പുറകെയാണ് സോമാലിയന്‍ സര്‍ക്കാറുമായി ചേര്‍ന്ന് ജോ ബൈഡന്‍ ഭരണകൂടം സോമാലിയയിലെ അൽ-ഷബാബ് ജിഹാദികളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയെന്ന വാര്‍ത്ത പുറത്ത് വരുന്നത്. സോമാലി സർക്കാരുമായി ഏകോപിപ്പിച്ച് യുഎസ് മിലിട്ടറി കമാൻഡ് ഫോർ ആഫ്രിക്ക (ആഫ്രികോം) യാണ് വ്യോമാക്രമണത്തിന് നേതൃത്വം നല്‍കിയത്. അൽ-ഷബാബിനെതിരെ മൊഗാദിഷുവിന് വടക്കുകിഴക്കായി 430 മൈൽ അകലെയുള്ള സൊമാലിയയിലെ ഗാൽക്കായോയ്ക്ക് സമീപമാണ് വ്യോമാക്രമണം നടത്തിയതെന്നാണ് വിവരം.

ప్రపంచంతోపాటుగా పాకిస్తాన్ లో కూడా మారణహోమం సృష్టించిన ఒసామా బిన్ లాడెన్ ఇప్పుడు ఉన్నట్టుండి పాకిస్తాన్ కి అత్యంత ప్రీతిపాత్రుడు, అమరవీరుడు అయ్యాడు. పార్లమెంటు సాక్షిగా ఈ వ్యాఖ్యలు చేసాడు ఇమ్రాన్ ఖాన్. ఇమ్రాన్ ఖాన్ ఈ వ్యాఖ్యలను బడ్జెట్ సమావేశాల సందర్భంగా మాట్లాడాడు. అసందర్భంగా, పార్లమెంటులో ఇమ్రాన్ ఖాన్ ఈ వ్యాఖ్యలు చేయడం సర్వత్రా చర్చనీయాంశంగా మారింది. ఈ నేపథ్యంలో వాస్తవికంగా క్షేత్రస్థాయి పరిస్థితులు ఏమిటో ఒకసారి చూద్దాము.

InternationalJun 27, 2021, 6:57 PM IST

'ലാദന്‍ രക്തസാക്ഷി'; ഇമ്രാന്‍ഖാന്‍റെ വിവാദ പ്രസ്താവന വീണ്ടും ചര്‍ച്ചയാകുന്നു

അമേരിക്ക അബോട്ടാബാദിൽ ആക്രമണം നടത്തിയെന്നും ഒസാമയെ രക്തസാക്ഷിയാക്കിയെന്നും (ഷഹീദ്) ഇമ്രാൻ പറഞ്ഞു. ഈ വിഡിയോയുടെ ക്ലിപ്പ് വൈറലാകുകയും രാജ്യാന്തരതലത്തിൽ ഇത് രൂക്ഷവിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

Shakeel Afridi

InternationalApr 28, 2021, 12:13 PM IST

ബിന്‍ ലാദനെ കണ്ടെത്താന്‍ അമേരിക്കയ്ക്ക് സഹായം; പാകിസ്ഥാന്‍റെ കണ്ണില്‍ കരട്, ഇന്നും ഏകാന്ത തടവില്‍ ഈ ഡോക്ടര്‍

വിദേശ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പാകിസ്ഥാനികള്‍ക്കുള്ള സന്ദേശമാണ് ഷക്കീലിന്‍റെ ശിക്ഷയെന്നാണ് ബിന്‍ലാദന്‍ കൊല്ലപ്പെടുന്ന സമയത്തെ വാഷിംഗ്ടണിലെ പാകിസ്ഥാന്‍ അംബാസിഡറായിരുന്ന ഹുസൈന്‍ ഹഖാനിയുടെ പ്രതികരണം

കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ  ഹിറ്റ് സ്‌ക്വാഡ് ടെഹ്റാനിൽ നുഴഞ്ഞുകയറി അൽ ക്വയ്ദയുടെ നമ്പർ 2 ഭീകരവാദി ആയിരുന്ന  മുഹമ്മദ് അൽ മസ്രിയെ വധിച്ചെന്നുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ആരാണ് മുഹമ്മദ് അൽ മസ്രി?

Video Icon

ExplainerNov 17, 2020, 6:35 PM IST

ഇസ്രായേൽ ചാരസംഘടന വധിച്ച മുഹമ്മദ് അൽ മസ്രി ആരാണ്?

കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ  ഹിറ്റ് സ്‌ക്വാഡ് ടെഹ്റാനിൽ നുഴഞ്ഞുകയറി അൽ ക്വയ്ദയുടെ നമ്പർ 2 ഭീകരവാദി ആയിരുന്ന  മുഹമ്മദ് അൽ മസ്രിയെ വധിച്ചെന്നുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ആരാണ് മുഹമ്മദ് അൽ മസ്രി?

ഒന്നാം നിലയില്‍ രണ്ടു പുരുഷന്മാരും, രണ്ടാം നിലയില്‍ കുടുംബത്തോടൊപ്പം ബിന്‍ ലാദനും ആയിരുന്നു താമസിച്ചിരുന്നത്.

InternationalNov 14, 2020, 10:25 PM IST

അല്‍ഖ്വയ്ദ നേതാവിനെ ടെഹ്‌റാനില്‍വെച്ച് ഇസ്രായേല്‍ വധിച്ചെന്ന് അമേരിക്കന്‍ മാധ്യമം; നിഷേധിച്ച് ഇറാന്‍

രാജ്യത്ത് അല്‍ഖ്വയ്ദ പ്രവര്‍ത്തകരില്ലെന്നും മാധ്യമങ്ങളിലൂടെ തെറ്റായ വിവരം നല്‍കി ഇറാനെ മോശപ്പെടുത്താനാണ് ഇസ്രായേലും യുഎസും ശ്രമിക്കുന്നതെന്നും ഇറാന്‍ ആരോപിച്ചു.

• arrest

KeralaNov 2, 2020, 9:44 PM IST

'തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം'; അൽഖ്വയ്‍ദ കേസില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍

മുർഷിദാബാദിലെ റായ്പൂർ ദാരൂർ ഹുദ ഇസ്ലാമിയ മദ്രസയിൽ ഇയാൾ അധ്യാപകമായി ജോലിചെയ്ത് വരികയായിരുന്നു. ഇയാൾ അൽഖ്വയ്ദ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായിരുന്നതായി എൻഐഎ വ്യക്തമാക്കി.

• undefined

viralSep 22, 2020, 4:02 PM IST

തീവ്രവാദമായാലും ശരി അല്ലേലും ശരി പൊറോട്ടയടിക്കാനാറിയാമോ ? കാണാം ചില തീവ്രവാദ ട്രോളുകള്‍

കഴിഞ്ഞ ദിവസം രാജ്യത്തെ ഞെട്ടിച്ച് കൊണ്ട് ഒരു വാര്‍ത്ത് വന്നു. രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ അൽ ഖ്വയ്ദ തീവ്രവാദഗ്രൂപ്പിൽപ്പെട്ട ഒമ്പത് പേരെ പിടികൂടി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡുകളിലാണ് ഇവർ പിടിയിലായതെന്നാണ് എൻഐഎ അറിയിച്ചു. ആറ് പേരെ ബംഗാളിലെ മൂർഷിദാബാദിൽ നിന്നും മൂന്ന് പേരെ കേരളത്തിലെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയതെന്നായിരുന്നു ആ വാര്‍ത്ത. നാടന്‍ തോക്കുകള്‍, നാടന്‍ രീതിയില്‍ നിര്‍മ്മിച്ച ശരീര കവചം, തദ്ദേശീയമായി സ്ഫോടക വസ്തുക്കളുണ്ടാക്കുന്നത് എങ്ങനെയാണെന്ന് വിശദമാക്കുന്ന ലഘു വിവരണങ്ങള്‍, ഡിജിറ്റൽ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരിൽ നിന്നും പിടിച്ചെടുത്തെന്നും എൻഐഎ പറഞ്ഞു. ചിത്രങ്ങളും പുറത്ത് വിട്ടു. അതൊടൊപ്പം കളമശ്ശേരിക്കടുത്ത് പാതാളത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ലേബർ ക്യാമ്പിൽ താമസിച്ച മുർഷിദ് ഹസ്സൻ, പെരുമ്പാവൂരിൽ നിന്ന് യാക്കൂബ് ബിശ്വാസ്, മുസറഫ് ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. പുലർച്ചെ 2 മണിയോടെ ഉറങ്ങിക്കിടക്കുകയായിരുന്ന മുഷറഫ് ഹുസൈനിനെ പിടികൂടുകയായിരുന്നു. മുസറഫ് കഴിഞ്ഞ ഏഴ് വർഷമായി പെരുമ്പാവൂരിലെ ന്യൂ ബോംബെ ടെകസ്റ്റൈൽ ജീവനക്കാരനാണ്. യാക്കൂഹ് ബിശ്വാസ് രണ്ടര മാസം മുൻപാണ് പെരുമ്പാവൂരിലെത്തിയത്. ചായക്കടയിൽ പൊറോട്ടയടിച്ച് ജീവിക്കുകയായിരുന്നു ഇയാൾ എന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വന്നു. പക്ഷേ ആയുധങ്ങളുടെ ചിത്രം കണ്ടവര്‍ കണ്ടവര്‍ ഞെട്ടി. അല്‍ ഖ്വയ്ദ പോലൊരു അന്തര്‍ദേശീയ തീവ്രവാദി സംഘത്തിന് കേരളത്തിലെത്തിയപ്പോള്‍ എന്ത് സംഭവിച്ചുവെന്നായിരുന്നു ചിത്രങ്ങള്‍ കണ്ടവര്‍ അതിശയിച്ചത്. പക്ഷേ അതിന് ഉത്തരം നല്‍കിയത് ട്രോളന്മാരായിരുന്നു. കാണാം ആ കണ്ടെത്തലുകള്‍.

• undefined

IndiaSep 21, 2020, 7:30 PM IST

ബംഗാളില്‍ അല്‍ഖ്വയ്ദ സാന്നിധ്യം കൂടുതല്‍; കേരളത്തിലും ബന്ധമെന്ന് എന്‍ഐഎ

ബംഗാളിലും മറ്റ് സംസ്ഥാനങ്ങളിലും അല്‍ഖ്വയ്ദ പ്രവര്‍ത്തകര്‍ ഉണ്ട്. മാള്‍ഡയിലെ അല്‍ഖ്വയ്ദ പ്രവര്‍ത്തകര്‍ ശനിയാഴ്ച പിടിയിലായ ആറുപേരുമായി കഴിഞ്ഞ വ്യാഴാഴ്ച യോഗം ചേര്‍ന്നിരുന്നെന്നും എന്‍ഐഎ വ്യക്തമാക്കി.

• undefined

KeralaSep 21, 2020, 2:48 PM IST

ഒമ്പത് അൽ ഖ്വയ്ദ ഭീകരരെയും ദില്ലിയിൽ എത്തിച്ചു, നാളെ കോടതിയിൽ ഹാ‍ജരാക്കും, കൂടുതൽ അറസ്റ്റിന് സാധ്യത

രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ പ്രവർത്തിച്ചിരുന്ന ഇവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുക വഴി കൂടുതൽ ഭീകരരിലേക്ക് എത്തിച്ചേരാനാകുമെന്നാണ് എൻഐഎ കണക്കുക്കൂട്ടുന്നത്.

• undefined
Video Icon

munshiSep 20, 2020, 11:03 PM IST

അല്‍ ഖ്വയ്ദ ബന്ധത്തില്‍ അറസ്റ്റ്: കേരളത്തില്‍ ഇന്റലിജെന്റ്‌സൊന്നുമില്ലേ?

അല്‍ ഖ്വയ്ദ ബന്ധത്തില്‍ അറസ്റ്റ്: കേരളത്തില്‍ ഇന്റലിജെന്റ്‌സൊന്നുമില്ലേ?

al qaeda arrest

Video Icon

NerkkunerSep 20, 2020, 10:00 PM IST

ഇതരസംസ്ഥാന തൊഴിലാളികളില്ലാത്തൊരു കേരളം സാധ്യമാകില്ലെങ്കില്‍ സുരക്ഷയ്ക്ക് പോംവഴിയെന്താണ്?

ഭായിമാരില്‍ ഭീകരരും? മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സാജന്‍ പീറ്റര്‍, സിഎംഐഡി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ ബിനോയ് പീറ്റര്‍, കോണ്‍ഗ്രസ്സ് നേതാവ്  ഡൊമിനിക് പ്രസന്റേഷന്‍ , ബിജെപി നേതാവ് അഡ്വ.എസ് സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കുന്നു.

al qaeda terrorist

Video Icon

KeralaSep 20, 2020, 3:48 PM IST

അല്‍ ഖ്വയ്ദ സംഘത്തിലെ പ്രധാനി പാതാളത്ത് നിന്ന് അറസ്റ്റിലായ മുര്‍ഷിദ് ഹസന്‍

ഇന്ത്യയില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട അല്‍ ഖ്വയ്ദ സംഘടനയിലെ പത്തിലധികം പേരെ തിരിച്ചറിഞ്ഞതായി ദേശീയ അന്വേഷണ ഏജന്‍സി. കൊച്ചിയില്‍ നിന്ന് പിടിയിലായ മുര്‍ഷിദ് ഹസനാണ് ഈ സംഘത്തിലെ പ്രധാനികളില്‍ ഒരാളെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. പ്രതികളെ ദില്ലിയിലേക്ക് കൊണ്ടുപോയി. അതേസമയം എറണാകുളം ജില്ലയില്‍ കേരളാ പൊലീസും അതിഥി തൊഴിലാളികള്‍ക്കിടയില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

• undefined

IndiaSep 20, 2020, 3:17 PM IST

അല്‍ ഖ്വയ്ദ ബന്ധം; പത്തിലധികം പേരെ തിരിച്ചറിഞ്ഞെന്ന് എൻഐഎ; സംഘത്തിലെ പ്രധാനി മുര്‍ഷിദ് ഹസൻ

കേരളത്തില്‍നിന്നും ബംഗാളില്‍നിന്നുമായി 9 പേരെയാണ് എൻഐഎ ഇന്നലെ പിടികൂടിയത്. ഈ സംഘത്തിലെ പ്രധാനിയാണ് കളമശ്ശേരിക്ക് സമീപത്തെ പാതാളത്തുനിന്ന് അറസ്റ്റിലായ മുര്‍ഷിദ് ഹസൻ.

police checking in ernakulam migration employees camp

Video Icon

KeralaSep 20, 2020, 12:55 PM IST

എറണാകുളത്ത് അതിഥി തൊഴിലാളികള്‍ക്കിടയില്‍ പൊലീസ് പരിശോധന

നടപടി അല്‍ഖ്വയ്ദ ഭീകരര്‍ പിടിയിലായതിനെ തുടര്‍ന്ന്.തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ തൊഴില്‍ ഉടമയ്‌ക്കെതിരെ കര്‍ശന നടപടി എടുക്കും

al qaeda kochi

KeralaSep 20, 2020, 6:54 AM IST

കൊച്ചി അൽഖ്വയ്ദ വേട്ട; പിടിയിലായവരെ ഇന്ന് ദില്ലിയിലേക്ക് കൊണ്ടുപോകും

പെരുമ്പാവൂര്‍, കളമശ്ശേരി മേഖലകളിൽ നിന്ന് ഇന്നലെ പിടികൂടിയ മുർഷിദാബാദ് സ്വദേശി മുർഷിദ് ഹസ്സൻ, പെരുമ്പാവൂരിൽ താമസിച്ചിരുന്ന യാക്കൂബ് ബിശ്വാസ് , മുസറഫ് ഹുസൈൻ എന്നിവരെയാണ് ദില്ലി കോടതിയിൽ ഹാജരാക്കുക.