Ali Akbar
(Search results - 19)Movie NewsJan 28, 2021, 8:15 AM IST
'സ്വപ്നം കണ്ട ഉദ്യമം സാക്ഷാത്കാരത്തിലേക്ക്'; ചിത്രത്തിന്റെ പൂജ ചടങ്ങുകൾ പ്രഖ്യാപിച്ച് അലി അക്ബർ
'1921 പുഴ മുതല്‍ പുഴ വരെ' എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ പ്രഖ്യാപിച്ച് സംവിധായകന് അലി അക്ബര്‍. പൂജ, സ്വിച്ച് ഓൺ, ഗാന സമർപ്പണ ചടങ്ങുകളെല്ലാം ഒന്നിച്ചാണ് നടക്കുന്നത്. ഫെബ്രുവരി രണ്ടിനാണ് ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നതെന്ന് അലി അക്ബർ ഫേസ്ബുക്കിൽ കുറിച്ചു.
Movie NewsJan 24, 2021, 1:46 PM IST
'അഭിനയിക്കുന്നത് മലയാളത്തിലെ പ്രഗത്ഭര്‍, അഡ്വാന്‍സ് കൊടുത്തു'; ഷൂട്ടിംഗ് തീയതി പ്രഖ്യാപിച്ച് അലി അക്ബര്‍
'ലക്ഷ്യത്തിലേക്ക് സാമ്പത്തികമായി എത്തിയിട്ടില്ലെങ്കിലും മൂന്ന് ഷെഡ്യൂളുകളിലായി ഷൂട്ടിംഗ് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. 30 ദിവസത്തെ ആദ്യ ഷെഡ്യൂള്‍ വയനാട്ടില്‍ നടക്കും..'
Movie NewsJan 8, 2021, 8:11 AM IST
'ദൂരെ നിന്നു നോക്കുമ്പോള്‍ വളരെ ചെറുത്, അടുക്കുമ്പോള്‍ വിശാലം'; സിനിമാ സെറ്റിന്റെ ചിത്രങ്ങളുമായി അലി അക്ബര്‍
'1921 പുഴ മുതല്‍ പുഴ വരെ' എന്ന ചിത്രത്തിന് വേണ്ടി ഒരുക്കുന്ന സിനിമാ സെറ്റിന്റെ ചിത്രങ്ങൾ പങ്കുവെച്ച് സംവിധായകന് അലി അക്ബര്‍. സ്വന്തം വീടിന് മുന്നിലാണ് അലി സിനിമ സെറ്റ് തയ്യാറാക്കുന്നത്. ഈ സ്ഥലത്ത് വലിയ ഷൂട്ടിങ് ഫ്ലോർ ഒരുക്കി ചിത്രമൊരുക്കാനുളള പദ്ധതിയിലാണ് സംവിധായകൻ. ഫേസ്ബുക്കിലാണ് സെറ്റിന്റെ ചിത്രങ്ങൾ അലി അക്ബർ പങ്കുവച്ചത്.
Movie NewsDec 29, 2020, 10:20 PM IST
1921 പശ്ചാത്തലമാക്കുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ച് അലി അക്ബര്‍
പ്രോജക്ട് പ്രഖ്യാപിച്ചതിനു പിന്നാലെ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ട്രോളുകള്‍ സംരംഭം കൂടുതല്‍ പേരിലേക്ക് എത്താന്‍ ഇടയാക്കിയെന്നും ഫേസ്ബുക്ക് ലൈവിലൂടെ സംവിധായകന് പറഞ്ഞു
Movie NewsDec 11, 2020, 12:12 PM IST
‘1921‘ന് വേണ്ടി 900 സ്ക്വയര്‍ ഫീറ്റിൽ ഷൂട്ടിംഗ് ഫ്ളോര്‍, 6 കെ ക്യാമറ; അലി അക്ബറിന് നേരെ ട്രോള്‍
‘1921‘എന്ന പേരിൽ ഒരുക്കുന്ന സിനിമയുടെ ചിത്രീകരണത്തിന് പാനസോണിക് ലൂമിക്സ് S1H 6 കെ ക്യാമറ സ്വന്തമാക്കിയെന്ന് സംവിധായകന് അലി അക്ബര്‍. ചിത്രത്തിനായി വീട്ടുമുറ്റത്ത് 900 സ്ക്വയര്‍ ഫീറ്റ് ഷൂട്ടിങ് ഫ്ലോര്‍ ഇയരുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങൾക്കൊപ്പം അറിയിച്ചു. സിനിമയുടെ പുതിയ വിവരങ്ങള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ വലിയ ട്രോളുകളാണ് അലി അക്ബറിനെതിരെ ഉയരുന്നത്.
Movie NewsDec 2, 2020, 5:26 PM IST
'ഒരു കോടി നന്ദി'; ക്രൗഡ് ഫണ്ടിംഗിലൂടെ ഇതുവരെ സമാഹരിച്ച തുക വെളിപ്പെടുത്തി അലി അക്ബര്‍
മലബാര്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്റെ സിനിമ പ്രഖ്യാപിച്ചത്
Movie NewsNov 30, 2020, 2:52 PM IST
മൂകാംബികയില്‍ തിരക്കഥ സമര്‍പ്പിച്ച് അലി അക്ബര്‍, '1921'ന്റെ ആദ്യ ഗാനത്തിന്റെ ജോലി തുടങ്ങി
മലബാര്‍ കലാപം പ്രമേയമായി സിനിമകള്‍ പ്രഖ്യാപിച്ചത് വലിയ ചര്‍ച്ചയായിരുന്നു. വാരിയൻകുന്നത്ത് ഹാജിയെ വില്ലനാക്കി അലി അക്ബര്‍ സിനിമ പ്രഖ്യാപിച്ചിരുന്നു. സിനിമ ഉടൻ തുടങ്ങുമെന്ന് അറിയിച്ചു. ഇപ്പോഴിതാ 1921 എന്ന സിനിമയുടെ തിരക്കഥ മൂകാംബിക ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരിക്കുകയാണ് അലി അക്ബര്‍. അലി അക്ബര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയുടെ ഒരു ഗാനം ചിട്ടപ്പെടുത്തി തുടങ്ങുമെന്നും അലി അക്ബര്‍ അറിയിച്ചു.
Movie NewsOct 24, 2020, 3:26 PM IST
'ചലിച്ചു തുടങ്ങി'; '1921' പശ്ചാത്തലമാവുന്ന സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി അലി അക്ബര്‍
ക്രൗണ്ട് ഫണ്ടിംഗിലൂടെ നിര്‍മ്മിക്കുമെന്ന് അറിയിച്ചിരിക്കുന്ന ചിത്രത്തിനുവേണ്ടി ഇതുവരെ പിരിഞ്ഞുകിട്ടിയിരിക്കുന്നത് 90.7 ലക്ഷം രൂപയാണെന്നാണ് അലി അക്ബര്‍ അറിയിച്ചിരിക്കുന്നത്.
Movie NewsOct 9, 2020, 8:38 PM IST
1921 പശ്ചാത്തലമാക്കുന്ന സിനിമ; ക്രൗഡ് ഫണ്ടിംഗിലൂടെ ഇതുവരെ ലഭിച്ച തുക വെളിപ്പെടുത്തി അലി അക്ബര്‍
മലബാര്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്റെ സിനിമ പ്രഖ്യാപിച്ചത്
Movie NewsOct 9, 2020, 1:55 PM IST
'നിലവിലെ സാമ്പത്തികസ്ഥിതിയിൽ വലിയ കാൻവാസ് സാധ്യമാവില്ല'; 1921 സിനിമയെക്കുറിച്ച് അലി അക്ബർ
മലബാര്‍ കലാപം പ്രമേയം സിനിമയാകുന്നുവെന്നത് വലിയ ചര്‍ച്ചയായിരുന്നു. വാരിയൻകുന്നത്ത് ഹാജിയെ വില്ലനാക്കി അലി അക്ബര്‍ സിനിമ പ്രഖ്യാപിച്ചിരുന്നു. സിനിമ ഉടൻ തുടങ്ങുമെന്നും അറിയിച്ചിരുന്നു. ജനങ്ങളില്‍ നിന്ന് പണം പിരിച്ച് സിനിമ ചെയ്യാൻ തീരുമാനിച്ച അലി അക്ബര്‍ കിട്ടിയ പണത്തിന്റെ കണക്ക് തന്റെ സാമൂഹ്യമാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. ബാങ്ക് സ്റ്റേറ്റ്മെന്റ് കൃത്യമായി ചിദാനന്ദപുരി സ്വാമിജിയുടെ കയ്യിൽ ഏൽപ്പിക്കുന്നുണ്ട് എന്നും അലി അക്ബര്‍ പറയുന്നു. നിലവിലെ സാമ്പത്തിക സ്ഥിതി വച്ച് വലിയ ക്യാൻവാസ് സാധ്യമാകില്ല എന്നും അലി അക്ബര്‍ സാമൂഹ്യമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
Movie NewsJul 22, 2020, 6:43 PM IST
'2223 പേരില്‍ നിന്ന് സംഭാവനയായി ഇതുവരെ ലഭിച്ച തുക'; അലി അക്ബര്‍ വെളിപ്പെടുത്തുന്ന കണക്ക്
ആഷിക് അബുവും അലി അക്ബറും പ്രഖ്യാപിച്ചതു കൂടാതെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പശ്ചാത്തലമാക്കി സിനിമയെടുക്കുമെന്ന് അറിയിച്ച മറ്റു സംവിധായകര്‍ പി ടി കുഞ്ഞുമുഹമ്മദും ഇബ്രാഹിം വേങ്ങരയുമാണ്.
Movie NewsJun 27, 2020, 5:07 PM IST
'രണ്ട് ദിവസത്തില്‍ ലഭിച്ചത്'; 1921 പശ്ചാത്തലമാക്കുന്ന സിനിമയ്ക്ക് കിട്ടിയ സംഭാവന വെളിപ്പെടുത്തി അലി അക്ബര്‍
ഇതില്‍ താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ക്രൗഡ് ഫണ്ടിംഗ് വഴിയാവും നിര്‍മ്മിക്കുകയെന്ന് അലി അക്ബര്‍ പറഞ്ഞിരുന്നു. പിന്നാലെ സംഭാവന സ്വീകരിക്കുന്ന അക്കൗണ്ട് വിവരങ്ങളും സംവിധായകന് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.
MagazineSep 14, 2019, 6:26 PM IST
'ഹംഗാമാ ഹേ ക്യൂം ബര്‍പാ'; മദ്യത്തെ പ്രകീര്‍ത്തിക്കുന്ന ഈ ഗസല്‍ മദ്യത്തെപ്പറ്റിയല്ല!
പ്രത്യക്ഷത്തില്‍ മദിരയെപ്പറ്റി എന്ന് തോന്നാമെങ്കിലും, ഈ ഗസല്‍ മദ്യത്തെപ്പറ്റിയോ മദ്യപാനത്തെപ്പറ്റിയോ അല്ല. എന്ന് മാത്രവുമല്ല, അതെഴുതിയ കവി തന്റെ ആയുഷ്കാലത്തില്‍ മദ്യം കൈകൊണ്ടൊന്നു തൊട്ടിട്ടുപോലുമില്ല!
newsMay 23, 2019, 9:04 PM IST
'സംഘി ഡാ'; കുമ്മനം തോറ്റാല്‍ തലമൊട്ടയടിക്കുമെന്ന് പറഞ്ഞ വാക്ക് പാലിച്ച് അലി അക്ബര്‍
തെരഞ്ഞെടുപ്പ് കാലത്ത് പന്തയം വയ്ക്കലും ഒരു കലാപരിപാടിയാണ്. സ്ഥാനാര്‍ത്ഥികള്‍ ജയിക്കുമെന്ന് പറഞ്ഞു തുടങ്ങുന്നവര്‍ വലിയ പന്തയങ്ങള്‍ക്കും മടിക്കാറില്ല. പലരും വാക്ക് പാലിക്കാറില്ലെന്നതാണ് മറ്റൊരു കാര്യം. എന്നാല്‍ പന്തയത്തില്‍ പരാജയപ്പെട്ടതിനുപിന്നാലെ വാക്ക് പാലിച്ചിരിക്കുകയാണ് സംവിധായകന് അലി അക്ബര്‍
KeralaMay 14, 2019, 3:48 PM IST
ഗോഡ്സെയെ പിന്തുണച്ച് അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ
അലി അക്ബറിന്റെ പോസ്റ്റിനെ വിമര്‍ശിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. അലിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നാണ് നിരവധി പേര് പോസ്റ്റിനു താഴെ ആവശ്യപ്പെടുന്നത്.