America

(Search results - 1612)
• antony blinken

IndiaJul 28, 2021, 5:04 PM IST

കൊവിഡ് പ്രതിരോധിക്കാൻ ഇന്ത്യക്ക് അമേരിക്കയുടെ ധനസഹായം; 25 മില്ല്യണ്‍ ഡോളർ നല്‌കുമെന്ന് ആന്റണി ബ്ലിങ്കൻ

25 മില്ല്യണ്‍ യുഎസ് ഡോളർ സഹായം ഇന്ത്യക്ക് നൽാകാനാണ് ധാരണയായിരിക്കുന്നത്. ഭീകരതയ്ക്ക് എതിരെ ഒന്നിച്ച് പോരാടാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി.

joe biden church

InternationalJul 28, 2021, 10:11 AM IST

ഡെല്‍റ്റ വകഭേദം പിടിമുറുക്കുമോ എന്ന് ഭയം; വീണ്ടും മാസ്‌കണിയാന്‍ അമേരിക്ക

ചില പ്രദേശങ്ങളില്‍ ഡെല്‍റ്റ വകഭേദം വര്‍ധിക്കുന്നുണ്ടെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്റ് ഡയറക്ടര്‍ റോച്ചെല്ലെ വാലന്‍സ്‌കി പറഞ്ഞു. രോഗവ്യാപനം വര്‍ധിച്ചതിനാല്‍ വാഷിങ്ടണില്‍ മാസ്‌ക് നിര്‍ബന്ധമാക്കി.

• michael kuruvilla
Video Icon

America Ee AazhchaJul 27, 2021, 7:57 PM IST

അമേരിക്കയിലെ ആദ്യ മലയാളി പൊലീസ് മേധാവിയായി 38കാരൻ; അപൂര്‍വ നേട്ടത്തിനുടമയായി മൈക്കല്‍ കുരുവിള

അമേരിക്കയിലെ ആദ്യ മലയാളി പൊലീസ് മേധാവിയായി 38കാരൻ; അപൂര്‍വ നേട്ടത്തിനുടമയായി മൈക്കല്‍ കുരുവിള

• undefined

InternationalJul 21, 2021, 1:04 PM IST

അഫ്ഗാന്‍ പിന്മാറ്റത്തിന് പിന്നാലെ സോമാലിയയില്‍ വ്യോമാക്രമണം നടത്തി അമേരിക്ക

ഇരുപത് വര്‍ഷം അഫ്ഗാനിസ്ഥാന്‍ മണ്ണില്‍ നിന്ന് താലിബാനെതിരെ പോരാടി പരാജയപ്പെട്ട അമേരിക്ക, സോമാലിയയില്‍ ആദ്യ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാറിനൊപ്പം നിന്നാണ് അമേരിക്കയും നാറ്റോ സഖ്യവും താലിബാനെതിരെ പോരാടിയത്. എന്നാല്‍, കാര്യമായ വിജയങ്ങളൊന്നും നേടാന്‍ അമേരിക്കയ്ക്കോ നാറ്റോ സഖ്യത്തിനോ കഴിഞ്ഞില്ലെന്ന് മാത്രമല്ല ഏറെ നഷ്ടങ്ങളും അമേരിക്കയ്ക്ക് സമ്മാനിച്ച അധിനിവേശമായിരുന്നു അഫ്ഗാനിലേത്. ഇതിന്‍റെ ഫലമായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അമേരിക്ക അഫ്ഗാനില്‍ നിന്നുള്ള പിന്മാറ്റത്തെ കുറിച്ച് ചിന്തിക്കുകയായിരുന്നു. ഒടുവില്‍ ഡോണാള്‍ഡ് ട്രംപിന് പുറകെ അമേരിക്കന്‍ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍റെ കീഴില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കന്‍ പിന്മാറ്റം പൂര്‍ത്തിയാക്കി. എന്നാല്‍, തൊട്ട് പിന്നാലെ അഫ്ഗാനില്‍ താലിബാന്‍ ശക്തമായ തിരിച്ച് വരവ് നടത്തുന്നതായുള്ള വാര്‍ത്തകളും പുറത്ത് വന്നു. ഇതിന് പുറകെയാണ് സോമാലിയന്‍ സര്‍ക്കാറുമായി ചേര്‍ന്ന് ജോ ബൈഡന്‍ ഭരണകൂടം സോമാലിയയിലെ അൽ-ഷബാബ് ജിഹാദികളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയെന്ന വാര്‍ത്ത പുറത്ത് വരുന്നത്. സോമാലി സർക്കാരുമായി ഏകോപിപ്പിച്ച് യുഎസ് മിലിട്ടറി കമാൻഡ് ഫോർ ആഫ്രിക്ക (ആഫ്രികോം) യാണ് വ്യോമാക്രമണത്തിന് നേതൃത്വം നല്‍കിയത്. അൽ-ഷബാബിനെതിരെ മൊഗാദിഷുവിന് വടക്കുകിഴക്കായി 430 മൈൽ അകലെയുള്ള സൊമാലിയയിലെ ഗാൽക്കായോയ്ക്ക് സമീപമാണ് വ്യോമാക്രമണം നടത്തിയതെന്നാണ് വിവരം.

• দীর্ঘ অপেক্ষার পর আন্তর্জাতিক ট্রফি জয়ের স্বপ্নপূরণে মুহূর্ত।

FootballJul 20, 2021, 10:26 PM IST

'പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി'; കേരളത്തിലെ ആരാധകരെ ചേര്‍ത്തുപ്പിടിച്ച് അര്‍ജന്റൈന്‍ എംബസി

മരക്കാനയില്‍ നടന്ന ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. ഡി പോളിന്റെ പാസില്‍ എയ്ഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ ഗോള്‍ നേടിയത്.

• undefined
Video Icon

America Ee AazhchaJul 20, 2021, 4:17 PM IST

ഡെല്‍റ്റ വ്യാപനത്തില്‍ ആശങ്ക ഉയരുന്നു; കാണാം അമേരിക്ക ഈ ആഴ്ച 20 July 2021

ഡെല്‍റ്റ വ്യാപനത്തില്‍ ആശങ്ക ഉയരുന്നു; കാണാം അമേരിക്ക ഈ ആഴ്ച

kids mast student mask

InternationalJul 20, 2021, 4:05 PM IST

ദൈവ സാദൃശ്യത്തില്‍ സൃഷ്ടിച്ച മനുഷ്യന്‍റെ മുഖം മറയ്ക്കുന്നത് മതവിരുദ്ധം, മാസ്കിനെതിരെ കത്തോലിക്കാ സ്കൂള്‍

മാസ്ക് ധരിച്ചുകൊണ്ടിരിക്കുന്നത് അലര്‍ജി അടക്കമുള്ള ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്നും പഠനത്തിന് വെല്ലുവിളിയാവുമെന്നുമാണ്  ഇവര്‍ വാദിക്കുന്നത്. അധ്യാപകര്‍ പറയുന്നത് കുട്ടികള്‍ക്ക് മനസിലാകാതെ വരുമെന്നും ഇവര്‍ വാദിക്കുന്നു

• undefined

InternationalJul 20, 2021, 12:52 PM IST

അമേരിക്കയില്‍ എരിഞ്ഞടങ്ങിയത് 3,00,000 ഏക്കര്‍ ഭൂമി

അമേരിക്കന്‍ സംസ്ഥാനമായ ഒറിഗോണിൽ കഴിഞ്ഞ രണ്ടാഴ്ചകളായി കത്തിപ്പിടിച്ച കാട്ടുതീയില്‍ 3,00,000 ലക്ഷത്തിലധികം ഭൂമി കത്തി നശിച്ചു. ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്നും ഇതിനകം ഒഴിപ്പിച്ചു. ഒറിഗോണ്‍ സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തങ്ങളിലൊന്നാണിത്.  ബൂട്ട്ലെഗ് ഫയറെന്ന് പേരില്‍ അറിയപ്പെടുന്ന ഈ തീപിടിത്തം അണയ്ക്കാനായി ഏതാണ്ട് രണ്ടായിരത്തിലധികം അഗ്നിശമന സേനാംഗങ്ങളാണ് കര്‍മ്മനിരതരായിരംഗത്തുള്ളത്. ജൂലൈ ആറിനാണ് ആദ്യമായി തീ കണ്ടെത്തിയത്. രണ്ടാഴ്ചകള്‍ക്കുള്ളില്‍ ലോസ് ഏഞ്ചല്‍സ് നഗരത്തേക്കാള്‍ വലിയ പ്രദേശം ഇതിനകം കത്തിനശിച്ചെന്ന് അധികൃതര്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനമാണ് ഇത്രയധികം കാട്ടുതീക്ക് കാരണമാകുന്നതായി വിദഗ്ദര്‍ പറയുന്നു. കാര്‍ബണ്‍ ഉദ്‍വമനം കുറയ്ക്കാന്‍ ലോകരാജ്യങ്ങള്‍ മുന്‍കൈയെടുക്കണമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

amazon founder jeff bezos and crew to space on tuesday

Video Icon

InternationalJul 20, 2021, 10:24 AM IST

ജെഫ് ബെസോസും സംഘവും ബഹിരാകാശത്തേക്ക്; വിക്ഷേപണം ടെക്‌സാസില്‍ നിന്നും

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും സംഘവും ഇന്ന് ബഹിരാകാശത്തേക്ക് പറക്കും. ടെക്‌സസില്‍ നിന്നാണ് വിക്ഷേപണം. ദൗത്യത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ബെസോസിന്റെ ബ്ലൂ ഒറിജിന്‍ കമ്പനി അറിയിച്ചു.

• undefined

FootballJul 19, 2021, 2:50 PM IST

ഒറ്റ ചിത്രം കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ റൊണാള്‍ഡോയെ ഡ്രിബ്ബിള്‍ ചെയ്ത് മുന്നേറി മെസ്സി

ഇന്‍സ്റ്റഗ്രാമില്‍ ലോകത്തേറ്റവും കൂടുതല്‍പേർ പിന്തുടരുന്ന കായിക താരമാണ് പോര്‍ച്ചുഗല്‍ നായകനായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡ‍ോ. 30 കോടിയിലധികം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ റൊണാള്‍ഡോയെ പിന്തുടരുന്നത്.

america

InternationalJul 18, 2021, 10:28 AM IST

അമേരിക്കൻ സൈന്യത്തിന് അഫ്‌ഗാനിസ്ഥാനിൽ കാലിടറിയത് എന്തുകൊണ്ട്?

അഫ്‌ഗാനിസ്ഥാനിലെ ഈ പരിശ്രമത്തിന് അവർക്ക് ഏറ്റവും വലിയ വിലങ്ങുതടിയായിരുന്നത്, സോവിയറ്റ് യൂണിയനെതിരായ ഒളിപ്പോരിൽ അവരുടെ ദീർഘകാല പങ്കാളി ആയിരുന്ന പാകിസ്ഥാൻ തന്നെ ആയിരുന്നു

Lionel Messi

FootballJul 17, 2021, 1:57 PM IST

മെസിയെ ഇത്ര സന്തോഷത്തില്‍ മുന്‍പ് കണ്ടിട്ടില്ല; കോപ്പ കിരീട നേട്ടത്തില്‍ സഹതാരം

ടൂർണമെന്റിൽ തോൽവിയറിയാതെ കിരീടം സ്വന്തമാക്കി സ്വപ്‌നം യാഥാർത്ഥ്യമായതിൽ സന്തോഷമെന്ന് പരേഡസ്

• undefined

InternationalJul 16, 2021, 1:44 PM IST

പടിഞ്ഞാറന്‍ കാനഡയിലും അമേരിക്കയിലും അതിശക്തമായ ഉഷ്ണതരംഗം

ജര്‍മ്മനി, നെതര്‍ലാന്‍റ്, ബെല്‍ജിയം എന്നീ രാജ്യങ്ങളുള്‍പ്പെടുന്ന പടിഞ്ഞാറന്‍ യൂറോപ്പില്‍ കഴിഞ്ഞ മൂന്ന് ദിവസമായി പെയ്ത മഴയില്‍ പ്രളയമുണ്ടായപ്പോള്‍ വടക്കേ അമേരിക്കയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ കഴിഞ്ഞ അഞ്ച് ആഴ്ചകളായി അതിതീഷ്ണമായ ഉഷ്ണതരംഗമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭൂമിയുടെ പല വന്‍കരകളില്‍ പ്രകൃതി അതിരൂക്ഷമായി പ്രതികരിക്കുന്നത് കാലാവസ്ഥാ മാറ്റത്തിന്‍റെ പ്രത്യക്ഷ ഉദാഹരണമാണെന്ന് കാലാവസ്ഥാ വിദഗ്ദരും പറയുന്നു. അഞ്ച് ആഴ്ചകള്‍ക്കുള്ളില്‍ നാലാമത്തെ ഉഷ്ണതരംഗമാണ് കാലിഫോര്‍ണിയയിലും പടിഞ്ഞാറന്‍ കാനഡയിലും വീശുന്നതെന്ന് വാഷിംങ്ങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഇത്തവണത്തേത് ഇതുവരെ ഉണ്ടായ ഉഷ്ണതരംഗത്തേക്കാള്‍ കടുത്തതാണെന്നാണ് സൂചന. ഈഴ്ചയോട് കൂടി ശക്തമാകുന്ന ഉഷ്ണതരംഗം തിങ്കളാഴ്ച ഏറ്റവും ഉയരത്തിലെത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഉഷ്ണതരംഗത്തെ തുടര്‍ന്ന് ശക്തമായ 70 തോളം കാട്ടുതീകളാണ് സൃഷ്ടിക്കപ്പെട്ടത്.

• undefined

InternationalJul 15, 2021, 4:29 PM IST

പരിസ്ഥിതി സംരക്ഷണം ; ഒരു ബലൂണ്‍ പറത്തിയാല്‍ 1000 ഡോളര്‍ പിഴ !

മരണമോ ജനനമോ ഇനി മറ്റെന്ത് ആഘോഷമെന്തായാലും ആകാശത്തേക്ക് ഹീലിയം ബലൂണ്‍ പറത്തിവിടുകയെന്നത് ലോകം മുഴുവനും ഇന്നൊരാചാരമായി മാറിയിട്ടുണ്ട്. എന്നാല്‍, അമേരിക്കയിലെ വിക്ടോറിയയില്‍ ഇനി ബലൂണ്‍ പറത്തിയാല്‍ 1000 ഡോളര്‍ പിഴയടക്കണമെന്ന് പരിസ്ഥിതി സംരക്ഷണ അതോറിറ്റി ഉത്തരവിട്ടു. ബലൂണും പരിസ്ഥിതി സംരക്ഷണം തമ്മിലെന്ത് ബന്ധമെന്നല്ലേ ? പരിസ്ഥിതി നശീകരണത്തില്‍ ബലൂണുകള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ടെന്നാണ് വിക്ടോറിയന്‍ പരിസ്ഥിതി സംരക്ഷണ അതോറിറ്റിയുടെ കണ്ടെത്തല്‍. ജൂലൈ ഒന്ന് മുതല്‍ ഔദ്ധ്യോഗികമായി പിഴ ചുമത്താന്‍ പരിസ്ഥിതി സംരക്ഷണ അതോറിറ്റി അധികാരവും നല്‍കി. ഇനി വ്യക്തികളല്ല. കമ്പനിയുടെ പേരിലാണ് ബലൂണ്‍ പറത്തുന്നതെങ്കില്‍ അതിന്  4956 ഡോളറായിരിക്കും പിഴ.

Maradona Super Cup

FootballJul 14, 2021, 8:57 AM IST

യൂറോ, കോപ്പ ജേതാക്കള്‍ നേര്‍ക്കുനേര്‍; വരുന്നു മറഡോണ സൂപ്പ‍ർ കപ്പ് ?

ഫുട്ബോള്‍ ഇതിഹാസം മറഡോണയ്‌ക്ക് ആദമർപ്പിച്ചുള്ള ചാമ്പ്യൻ പോരാട്ടം ഈ വർഷം അവസാനം നടന്നേക്കും. ഇത് സംബന്ധിച്ചുള്ള ആവശ്യം ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ യുവേഫയ്‌ക്ക് മുന്നില്‍ വച്ചു.