Amith Sha
(Search results - 326)IndiaJan 9, 2021, 12:09 PM IST
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല, കര്‍ഷകരോട് കോടതി കേറാന്‍ ആശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍
കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ ദില്ലി വിഗ്യാൻ ഭവനില്‍ നടന്ന എട്ടാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. നവംബര്‍ 26 ന്, വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കര്‍ഷകര്‍ ദില്ലി അതിര്‍ത്തികളിലെത്തിയിട്ട് 45 ദിവസങ്ങള്‍ പിന്നിടുകയാണ്. നിയമം പിന്‍വലിക്കാതെ പിന്മാറ്റമില്ലെന്ന് പറഞ്ഞ് തുടങ്ങിയ സമരത്തെ ദില്ലി അതിര്‍ത്തികളില്‍ കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ദില്ലി പൊലീസും ബിഎസ്എഫ്, സിആര്‍പിഎഫ് തുടങ്ങിയ അര്‍ദ്ധ സൈനീക വിഭാഗങ്ങളും കൂടി തടഞ്ഞു. തുടര്‍ന്ന് ദില്ലിക്ക് കടക്കാതെ സിംഗു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികളില്‍ തമ്പടിച്ച സമരക്കാര്‍ സമരം ഒരു മാസം നീണ്ടുപോയാലും പിന്മാറ്റമില്ലെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ സമരത്തെ കൂടുതല്‍ കാലത്തെക്ക് നീണ്ടിക്കൊണ്ട് പോവുകയെന്ന തന്ത്രമാണ് കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. കഴിഞ്ഞ 45 ദിവസത്തിനിടെ എട്ട് തവണയാണ് കേന്ദ്രസര്‍ക്കാരും കര്‍ഷകരും ചര്‍ച്ച നടത്തിയത്. എട്ട് തവണ നടന്ന ചര്‍ച്ചകളിലും 'ഭേദഗതി മാത്രം' എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. തുടര്‍ന്ന് എല്ലാ ചര്‍ച്ചകളും പരാജയപ്പെട്ടു. ഒടുവില്‍ ഇന്നലത്തെ ചര്‍ച്ചയില്‍ സമവായത്തിന് തയ്യാറല്ലെങ്കില്‍ കോടതിയെ സമീപിച്ചോളാൻ കേന്ദ്രസർക്കാർ പ്രതിനിധികൾ പറഞ്ഞതായി കർഷകർ വ്യക്തമാക്കി. ദില്ലി സമരഭൂമിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് വടിവേല്‍ പി.
IndiaDec 22, 2020, 8:27 AM IST
ദില്ലി ചലോ 27 -ാം ദിവസത്തിലേക്ക്; പ്രധാനമന്ത്രിക്ക് രക്തത്തില്‍ മുക്കി കത്തെഴുതി കര്‍ഷകര്‍
ദില്ലി ചലോ കര്‍ഷകസമരം 27 -ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കാര്‍ഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ പ്രധാനമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി. സിംഗു അതിര്‍ത്തിയിൽ സമരം നടത്തുന്ന കര്‍ഷകരാണ് അവരുടെ രക്തത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി അയച്ചത്. കർഷകരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിലൂടെ നിങ്ങള്‍ പാപം ചെയ്യുകയാണെന്ന് കര്‍ഷകര്‍ കത്തിൽ ആരോപിച്ചു. ദില്ലിയുടെ അതിര്‍ത്തികള്‍ ഉപരോധിച്ചുള്ള കർഷക സമരം ഇരുപത്തിയാറ് ദിവസം പിന്നിട്ടതോടെ കർഷക സംഘടനകളെ കേന്ദ്ര സർക്കാർ വീണ്ടും ചർച്ചക്ക് വിളിച്ചു. ദില്ലിയിലെ വിവിധ സമരസ്ഥലങ്ങളില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ക്യാമറാമാന്മാരായ അനന്തു പ്രഭ, വസീം സെയ്ദി, കൃഷ്ണപ്രസാദ് ആര് പി.
IndiaDec 19, 2020, 6:27 PM IST
ബംഗാൾ പിടിക്കാൻ നീക്കം ശക്തമാക്കി അമിത് ഷാ; മോദിയുടെ റാലികൾ അടുത്ത മാസം മുതൽ
തൃണമൂൽ വിട്ട സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ സിപിഎം, കോണ്‍ഗ്രസ് അംഗങ്ങൾ ഉൾപ്പടെ ഒമ്പത് സിറ്റിംഗ് എം.എൽ.എമാരും ഒരു തൃണമൂൽ എം.പിയും മുൻ എം.പിയും ബി.ജെ.പിയിൽ ചേര്‍ന്നു.
IndiaDec 15, 2020, 9:58 AM IST
ദില്ലി ചലോ; ജനങ്ങളോട് മാപ്പ് ചോദിച്ച്, ദില്ലി ഉപരോധിച്ച് കര്‍ഷക പ്രതിഷേധത്തിന്റെ രണ്ടാം ഘട്ടം
നവംബര്‍ 26 ആരംഭിച്ച കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് 20 -ാം ദിവസത്തിലേക്ക് കടന്നു. എന്നാല്‍ നിയമം കര്‍ഷകര്‍വേണ്ടിയാണെന്നും ചര്‍ച്ചയാകാമെന്നും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. എന്നാല്‍ ഇതുവരെ നടത്തിയ ചര്‍ച്ചകള്‍ പ്രഹസനമായതിനാല്‍ ഇനി നിയമം പിന്‍വലിച്ച ശേഷമാകാം ചര്‍ച്ചയെന്നാണ് കര്‍ഷകരുടെ നിലപാട്. ഇതിനിടെ സമരം ശക്തമാക്കി ദില്ലിയുടെ അതിര്‍ത്തികള്‍ അഞ്ചും അടച്ച കര്ഷകകര് ജനങ്ങള്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ക്ക് മാപ്പു ചോദിച്ചു. കർഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നതിനിടെ പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ പ്രതിഷേധക്കാരുടെ സംഘടനയായ സംങ്ക്യുക്ത കിസാൻ മോർച്ചയാണ് ജനങ്ങളോട് മാപ്പ് ചോദിച്ചുത്. ദില്ലിയിലെ സമര ഭൂമിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ വസിം സെയ്ദി, ദീപു എം നായര്‍, റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്.IndiaDec 11, 2020, 6:40 PM IST
ബംഗാളിൽ ക്രമസമാധാനം തകർന്നെന്ന് ഗവർണർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകി, അമിത് ഷാ ഈ മാസം ബംഗാളിൽ
ജെപി നഡഢയുടെ വാഹനവ്യൂഹത്തിനു നേരയുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ക്രമസമാധാനം പൂർണ്ണമായി തകർന്നെന്ന് ഗവർണർ ജഗ്ദീപ് ധാൻങ്കർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിരുന്നു.
IndiaDec 11, 2020, 2:15 PM IST
ജെ പി നദ്ദ ആക്രമിക്കപ്പെട്ട സംഭവം; മമതയും കേന്ദ്രവും തമ്മിൽ പോര് മുറുകുന്നു; കടുപ്പിച്ച് ആഭ്യന്തര മന്ത്രാലയം
മമതാ ബാനര്‍ജിയെ കടന്നാക്രമിച്ച് ഗവര്‍ണര്‍ ജഗ്ദീപ് ധാന്‍ങ്കർ രംഗത്തെത്തി.സംഭവത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചു വരുത്തും. ഇതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാളിലെത്തും
KeralaNov 21, 2020, 11:06 AM IST
അമിത് ഷാ ചെന്നൈയിൽ; അഴഗിരിയുമായി കൂടിക്കാഴ്ച നടത്തിയേക്കും, മുൻ ഡിഎംകെ എംപി ബിജെപിയില്‍ ചേര്‍ന്നു
ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ്റെ മൂത്തസഹോദരനും കരുണാനിധിയുടെ പുത്രനുമായ എം.കെ.അഴഗിരിയുമായി അമിത് ഷാ നാളെ നടത്തിയേക്കും എന്നാണ് ചെന്നൈയിൽ നിന്നുള്ള വാർത്തകൾ.
IndiaNov 19, 2020, 1:35 PM IST
അമിത് ഷാ ചെന്നൈയിലേക്ക്; രജനീകാന്തുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി ബിജെപി
അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് അന്തിമധാരണ ആയിട്ടില്ലെന്ന് രജനീകാന്തിന്റെ ഓഫീസ് അറിയിച്ചു.
IndiaNov 18, 2020, 5:11 PM IST
ബംഗാൾ പിടിക്കാൻ ബിജെപിയുടെ കഠിനപ്രയത്നം: അമിത് ഷായും നദ്ദയും ബംഗാൾ സന്ദർശനം സ്ഥിരമാക്കും
സ്ഥിതിഗതികള്‍ നേരിട്ട് മനസിലാക്കി കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്കാന് ജനറല്‍ സെക്രട്ടറിമാരുടെയും സെക്രട്ടറിമാരുടെയും ഒരു സംഘത്തെ ബംഗാളിലേക്കയച്ചിട്ടുണ്ട്.
programOct 13, 2020, 5:45 PM IST
ഫാദര്‍ സ്റ്റാന്‍ സ്വാമി കൂടി ജയിലിലാകുമ്പോള്‍ പൗരാവകാശ പ്രവര്‍ത്തകര്‍ക്ക് കേന്ദ്രം നല്കുന്ന സന്ദേശമെന്ത്?
പ്രമുഖ പൗരവകാശപ്രവര്ത്തകരായി ഹര്‍ഷ് മന്ദറും സ്റ്റാന്‍ തെക്കേക്കരയും പ്രതികരിക്കുന്നു.രാജ്യത്ത് കൊവിഡ് കണക്കുകളില്‍ ആശ്വാസം.കേരളത്തില്‍ എപ്പോള്‍ കുറയും?ഒപ്പം ദില്ലിയില്‍ കുടിയിറക്കപ്പെടുന്നവരുടെ വേദന. കാണാം ഇന്ത്യന്‍ മഹായുദ്ധം
IndiaOct 11, 2020, 1:23 PM IST
ത്രിപുര ബിജെപിയിൽ കലാപം: മുഖ്യമന്ത്രി ബിപ്ലവ് കുമാറിനെ മാറ്റണമെന്ന് ഒരു വിഭാഗം എംഎൽഎമാർ
മന്ത്രിസഭയിലെ മറ്റംഗങ്ങളോടും പാർട്ടി എംഎൽഎമാരോടും പൂർണമായും മുഖം തിരിക്കുകയാണ് മുഖ്യമന്ത്രിയെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിൻ്റെ പരാതി.
IndiaOct 5, 2020, 8:09 PM IST
ബിഹാറില്‍ ബിജെപി -ജെഡിയു സീറ്റ് ധാരണയായി; ജെഡിയുവിന് 122 സീറ്റ്
121 സീറ്റുകളില്‍ ബിജെപി മത്സരിക്കും.ജിതിന് റാം മാഞ്ചിക്ക് 7 സീറ്റുകള്‍ നല്‍കും. മാഞ്ചിക്ക് സീറ്റുകള്‍ നല്‍കുക ജെഡിയുവിന്റെ ക്വാട്ടയില്‍ നിന്ന്
IndiaOct 4, 2020, 2:13 PM IST
ബിഹാറില്‍ എന്‍ഡിഎയില്‍ കൂടുതല്‍ സീറ്റുകള്‍ ജെഡിയുവിന്; സീറ്റുവിഭജനത്തിന് ഏകദേശ ധാരണ
എല്‍ജെപി നേതാവ് ചിരാഗ് പാസ്വാനെ അനുനയിപ്പിക്കാന്‍ ബിജെപി ശ്രമം തുടരുന്നു. ഇരുപത് സീറ്റുകള്‍ നല്കി കൂടെ നിര്‍ത്താനാണ് നീക്കം
IndiaSep 27, 2020, 3:01 PM IST
ദില്ലിയിലെ 48,000 ചേരികള്‍ കേന്ദ്രസര്‍ക്കാര്‍ പൊളിക്കാന്‍ ഒരുങ്ങുന്നു; തെരുവിലാകുന്നത് ലക്ഷങ്ങള്‍
കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തി ഭൂമി തിരിച്ചെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.ഇവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുണ്ട്,ആധാര്‍ കാര്‍ഡുമുണ്ട്, ജീവിക്കാന്‍ മാത്രം സ്വന്തമായി സ്ഥലമില്ല.ഉപജീവനത്തിനായി ദില്ലിയിലേക്ക് കുടിയേറിയ ഒരുലക്ഷത്തിലധികം തമിഴ് കുടുംബങ്ങളും ഇക്കൂട്ടത്തില്‍ തെരുവിലാകും
KeralaSep 13, 2020, 10:44 AM IST
ജനാധിപത്യത്തില്‍ സാധാരണക്കാരുടെ വിശ്വാസം ഊട്ടിഉറപ്പിക്കുന്ന മൂന്ന് കോടതി വിധികള്‍
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്ക് സുപ്രീം കോടതിയുടെ പല വിധികളും കരിനിഴല്‍ വീഴ്ത്തി. എന്നാല്‍ ചില കോടതി വിധികള്‍ പ്രതീക്ഷ നല്‍കുന്നതാണ്