Anil Akkara Mla
(Search results - 43)KeralaJan 12, 2021, 10:52 AM IST
ലൈഫ് മിഷൻ: വിധിയിൽ സന്തോഷം, വിജിലൻസ് അന്വേഷണം അവസാനിപ്പിക്കണം: അനിൽ അക്കര
വിധിന്യായത്തിൽ രാഷ്ട്രീയ നേതൃത്വത്തെ കുറ്റപ്പെടുത്താനാവില്ലെന്ന് വ്യക്തമായി കോടതി പറഞ്ഞിട്ടുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു
KeralaDec 18, 2020, 11:37 AM IST
വീട് മുടക്കിയവർക്കല്ല, വീട് കൊടുത്തവർക്കാണ് ജനം വോട്ട് ചെയ്തതെന്ന് എ.സി.മൊയ്തീൻ
ലൈഫ് മിഷൻ വിവാദം തുടങ്ങിയത് അനിൽ അക്കരയാണ്. എന്നാൽ അപവാദം പരത്തുന്നവർക്കൊപ്പമല്ല ജനം നിന്നത്. വീട് മുടക്കുന്നവർക്കല്ല വീട് കൊടുക്കുന്നവർക്കാണ് അവർ വോട്ട് ചെയ്തത്.
KeralaOct 3, 2020, 3:54 PM IST
ലൈഫ് മിഷൻ കേസ്: അനിൽ അക്കര എംഎൽഎ സിബിഐ ഉദ്യോഗസ്ഥരെ കാണുന്നു
അന്വേഷണ ഉദ്യോഗസ്ഥരുമായി ചില കാര്യങ്ങൾ ചർച്ച ചെയ്യാനാണ് ഓഫീസിൽ എത്തിയതെന്ന് എംഎൽഎ അറിയിച്ചു.
KeralaOct 3, 2020, 11:46 AM IST
'ലൈഫ് മിഷന് പദ്ധതി അട്ടിമറിക്കുന്നു'; അനില്‍ അക്കരയുടെ വീടിന് മുന്നില്‍ പ്രതിഷേധവുമായി ഭവനരഹിതര്‍
ലൈഫ് മിഷന് പദ്ധതിയില്‍ സിബിഐ അന്വേഷണം തുടങ്ങിയതോടെ യൂണിടാക് ഫ്ലാറ്റ് നിര്‍മ്മാണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെ 140 കുടുംബങ്ങള്‍ക്ക് വീടിനായി ഇനിയും കാത്തിരിക്കേണ്ടി വരും. ലൈഫ് മിഷന് പദ്ധതി അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അനില്‍ അക്കര എംഎല്‍എയുടെ വീടിന് സമീപം ഭവനരഹിതര്‍ കുത്തിയിരുപ്പ് സമരം നടത്തി. തൃശൂര്‍ വിളക്കിന്കാലയിലാണ് പത്തോളം കുടുംബങ്ങള്‍ പ്രതിഷേധിച്ചത്.
KeralaSep 29, 2020, 12:48 PM IST
കാത്തിരുന്നിട്ടും 'നീതു ജോണ്സണ്' വന്നില്ല; പൊലീസിൽ പരാതി നൽകി അനിൽ അക്കര എംഎൽഎ
നീതു ജോൺസൺ എവിടെ ഉണ്ടെങ്കിലും ഉടൻ അനിൽ അക്കര എം എൽ എ യെ കാണണം. നീതുവിന് വീട് വക്കാൻ നിരവധി ഓഫർ ആണ് എം എൽ എ നൽകുന്നത്.
KeralaSep 29, 2020, 11:00 AM IST
ലൈഫ് പദ്ധതിയിലെ വീട് മുടങ്ങിയെന്ന് പരാതി, നീതു ജോണ്‍സനെ കാത്ത് എംപിയും എംഎല്‍യും
ലൈഫ് മിഷന് ക്രമക്കേടില്‍ പരാതിയുന്നയിച്ച അനില്‍ അക്കര എംഎല്‍എക്കെതിരെ അപേക്ഷയുമായി ഫേസ്ബുക്ക് പോസ്റ്റിട്ട നീതു ജോണ്‍സണെ കാണാന്‍ റോഡരികില്‍ കാത്തിരുന്ന് അനില്‍ അക്കര എംഎല്‍എയും രമ്യ ഹരിദാസ് എംപിയും. രാവിലെ ഒമ്പതുമുതല്‍ റോഡരികില്‍ കാത്തിരിക്കുകയാണ് ഇരുവരും. ഇന്ന് വന്നില്ലെങ്കിലും കണ്ടെത്താന്‍ ശ്രമം തുടരുമെന്നും വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുമെന്നും അനില്‍ അക്കര പ്രതികരിച്ചു.
KeralaSep 29, 2020, 9:27 AM IST
നീതുവിനെ കാത്തിരിയ്ക്കാന്‍ അനില്‍ അക്കരക്കൊപ്പം രമ്യ ഹരിദാസ് എംപിയും
രാവിലെ ഒമ്പത് മുതല്‍ 11 വരെയാണ് ഇവര്‍ കാത്തിരിക്കുന്നത്. അനില്‍ അക്കരയോടൊപ്പം പെണ്‍കുട്ടിയെ കാത്തിരിക്കാന്‍ താനുമുണ്ടാകുമെന്ന് ഫേസ്ബുക്ക് കുറിപ്പിലാണ് രമ്യ ഹരിദാസ് അറിയിച്ചത്.
KeralaSep 28, 2020, 6:15 PM IST
'നീതു ജോണ്‍സണെ' കാണാന്‍ കാത്തിരിക്കുകയാണെന്ന് എംഎല്‍എ അനില്‍ അക്കര
കഴിഞ്ഞ ദിവസമാണ് സോഷ്യല്‍മീഡിയയില്‍ നീതു ജോണ്സണ് എന്ന പെണ്‍കുട്ടി എംഎല്‍എക്കെതിരെ എഴുതിയതെന്ന് അവകാശപ്പെടുന്ന കുറിപ്പ് പ്രചരിച്ചത്.
News hourSep 26, 2020, 9:07 PM IST
' എന്റെ പരാതിയിലെടുത്ത എഫ്ഐആര്‍ ക്ലോസ് ചെയ്യാന്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് ഹൈക്കോടതിയില്‍ പോകുന്നില്ല?'
വീട്ടിലേക്ക് പോകുന്നവഴി ആശുപത്രിയില്‍ പോയപ്പോള്‍ ഉള്ള അനുഭവം മുന്നിലുണ്ടായിരുന്നത് കൊണ്ട് സിബിഐയ്ക്ക് പോസ്റ്റ് വഴിയാണ് പരാതി അയച്ചതെന്ന് അനില്‍ അക്കര എംഎല്‍എ. ഞാന്‍ ബിജെപിയുമായി ചേര്‍ന്നെന്ന് ആരോപിക്കുകയാണ് ഇപ്പോള്‍ ഇടതുപക്ഷമെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
KeralaSep 26, 2020, 4:24 PM IST
'അനില്‍ അക്കരയ്ക്ക് സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും ഭീഷണി';പരാതിയുമായി ടിഎന്‍ പ്രതാപന്
അനില്‍ അക്കര എംഎല്‍എയ്ക്ക് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും ടിഎന്‍ പ്രതാപന് എംപി കത്ത് നല്കി. ഡിവൈഎഫ്ഐയും മറ്റ് സംഘങ്ങളും ഭീഷണിപ്പെടുത്തുവെന്നാണ് പരാതി. സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തില്‍ ഫോണിലൂടെയും പോസ്റ്റര്‍ ഒട്ടിച്ചും ഭീഷണിപ്പെടുത്തുവെന്ന് എംപി ആരോപിച്ചു.
KeralaSep 25, 2020, 8:52 PM IST
'താൻ സാത്താന്റെ സന്തതിയല്ല, പിണറായിക്ക് മുമ്പിലുള്ള കുരിശ്'; അനില്‍ അക്കര
അനിൽ അക്കര എംഎൽഎ, മലയാള വേദി പ്രവർത്തകനായ ജോർജ് വട്ടകുളം അടക്കമുളളവർ അന്വേഷണമാവശ്യപ്പെട്ട് സിബിആഐക്കും കേന്ദ്ര സർക്കാരിനും പരാതി നൽകിയിരുന്നു. ഇവരിൽ നിന്ന് പ്രാഥമിക വിവര ശേഖരണം നടത്തിയ ശേഷമാണ് സിബിഐ ലൈഫ് മിഷന് ക്രമക്കേടില്‍ കേസെടുത്തത്.
KeralaSep 25, 2020, 8:38 PM IST
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ കേസ് അനിൽ അക്കര എംഎൽഎയുടെ പരാതിയിൽ
ഫോറിൻ കോണ്ട്രിബൂഷൻ റെഗുലേഷൻ ആക്ട് പ്രകാരം ആണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. യുണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ, സെയ്ൻ വെഞ്ച്വേർസ്, ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഉന്നതർക്കും എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്
KeralaSep 25, 2020, 5:16 PM IST
മൂന്നുദിവസം മുമ്പ് സിബിഐ തന്റെ മൊഴിയെടുത്തിരുന്നതായി അനില്‍ അക്കര, രേഖകള്‍ കൈമാറിയെന്നും എംഎല്‍എ
വിജിലന്‍സ് അന്വേഷണം നടത്താനുള്ള തീരുമാനം നേരത്തെ അറിഞ്ഞാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് അനില്‍ അക്കര എംഎല്‍എ. തന്റെ ഫോണ്‍ ചോര്‍ത്തിയും വാഹനത്തില്‍ പിന്തുടര്ന്നുമാണ് സര്‍ക്കാറിന് ഇതേക്കുറിച്ച് സൂചന കിട്ടിയതെന്നും എംഎല്‍എ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
KeralaSep 15, 2020, 11:09 AM IST
'മെഡിക്കല്‍ കോളേജിന് മുന്നിലൂടെയാണ് വീട്ടില്‍ പോകുന്നത്, സ്വപ്നയുടെ സുരക്ഷയെക്കുറിച്ച് അന്വേഷിച്ചു'
സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് അറിഞ്ഞയുടന്‍ തന്റെ ഓഫീസിലിരുന്ന് ഫേസ്ബുക്ക് ലൈവിലൂടെ സ്വപ്നയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ അറിയിച്ചിരുന്നതായി അനില്‍ അക്കര എംഎല്‍എ. ഈ വീഡിയോ എന്‍ഐഎയ്ക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും മെഡിക്കല്‍ കോളേജിന് മുന്നിലൂടെ വീട്ടിലേക്ക് പോകും വഴി ശ്രദ്ധിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് പറയുകയായിരുന്നെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് എംഎല്‍എയുടെ വിശദീകരണം.
KeralaSep 15, 2020, 10:18 AM IST
സ്വപ്നയെത്തി രണ്ടുമണിക്കൂറിനുള്ളില്‍ അനില്‍ അക്കര ആശുപത്രിയില്‍, നിരീക്ഷിക്കാനെത്തിയതെന്ന് വിശദീകരണം
നെഞ്ചുവേദനയെത്തുടര്‍ന്ന് സ്വപ്ന സുരേഷിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതിന് രണ്ടുമണിക്കൂറിനുള്ളില്‍ അനില്‍ അക്കര എംഎല്‍എ ആശുപത്രിയിലെത്തി. സ്ഥലം എംഎല്‍എ ആയതിനാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രമുഖരാരെങ്കിലും എത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പോയതായാണ് എംഎല്‍എയുടെ വിശദീകരണം. ആറുദിവസത്തെ സ്വപ്നയുടെ ഫോണ്‍വിളികളാണ് എന്‍ഐഎ പരിശോധിക്കുന്നത്.