Anurag Thakur
(Search results - 41)IndiaSep 18, 2020, 6:45 PM IST
'പ്രധാനമന്ത്രി ദുരിതാശ്വാസ നിധി കുടുംബ ഫണ്ടാക്കി', നെഹ്റു കുടുംബത്തിനെതിരെ അനുരാഗ് താക്കൂര്‍, ഒടുവിൽ മാപ്പ്
'ആരാണീ ചെക്കൻ' എന്ന പരാമർശവുമായി കോൺഗ്രസ് അംഗം അധിരഞ്ജൻ ചൗധരി തിരിച്ചടിച്ചതോടെ സഭയിൽ ബഹളമായി.
Money NewsSep 16, 2020, 9:27 PM IST
ലോകബാങ്കില്‍ നിന്നും കൊവിഡ് പ്രതിരോധത്തിനായി 250കോടി ഡോളര്‍ വായ്പ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്രം
ഏപ്രില്‍ 3നാണ് ആദ്യ വായ്പയില്‍ ഒപ്പിട്ടത്. രാജ്യവ്യാപകമായി ലോക്ഡൌണ് പ്രഖ്യാപിച്ചതിന് തൊട്ട്പിന്നാലെയായിരുന്നു ഇത്. വായ്പയുടെ രണ്ടാം ഗഡു ലഭിച്ചത് മെയ് 15നായിരുന്നു. ഈ തുക പൂര്‍ണമായും ചെലവായിയെന്നും അനുരാഗ് താക്കൂര്‍ സഭയെ അറിയിച്ചു.
IndiaMay 14, 2020, 4:34 PM IST
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്‍പ്പെടെ മൂന്നുനേരത്തെ ഭക്ഷണം കേന്ദ്രം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി
ഇതരസംസ്ഥാന തൊഴിലാളികളുള്‍പ്പെടെ നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്കായി കേന്ദ്രം 11000 കോടി രൂപ നേരത്തെ അനുവദിച്ചിട്ടുണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ നേരത്തെയും സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും മൂന്നുനേരത്തെ ഭക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Money NewsApr 30, 2020, 7:11 PM IST
കടം വാങ്ങിയവര്‍, എഴുതിത്തള്ളിയ കടങ്ങള്‍; അറിയാം ചിലരെ
മഹാമാരിയില്‍പ്പെട്ട് ലോകത്തോടൊപ്പം ഇന്ത്യയും ഏതാണ്ട് നിശ്ചലമായിരിക്കുകയാണ്. വ്യാപാരം, വ്യവസായം, ഗതാഗതം എന്നിങ്ങനെ സമസ്ത മേഖലകളും നിശ്ചലമായിരിക്കുന്നു. ജനങ്ങളുടെയും സര്‍ക്കാറിന്റെയും വരുമാനം കുത്തനെ കുറഞ്ഞു. ഇന്ത്യയെ പോലൊരു മൂന്നാംലോക രാജ്യത്തെ, സര്‍ക്കാര്‍ വരുമാനത്തിലുണ്ടായ കുത്തനെയുള്ള ഇടിവ് ഏങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. കൊറോണാ വൈറസിനെതിരേയുള്ള പോരാട്ടം വിജയിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേക വസ്ത്രങ്ങളും മാസ്കും, രോഗികള്‍ക്കായി വെറ്റിലേറ്ററുകളും മറ്റ് പരിശോധനാ സാമഗ്രികളും വാങ്ങാന്‍ തന്നെ കോടികളാണ് ചെലവ്. വരുമാനനഷ്ടത്തിനിടെ ചെലവ് വര്‍ദ്ധിക്കുന്നത് രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കും. പ്രത്യേകിച്ചും, കൊവിഡ് 19 വൈറസിനെ പോലുള്ള മഹാമാരിയുടെ രോഗവ്യാപന സമയത്ത്.
രോഗ വ്യാപനത്തിന് മുമ്പ് തന്നെ വിവിധ ലോകബാങ്കുകളില്‍ വിവിധ വായ്പയ്ക്കായി അപേക്ഷ നല്കി കാത്തിരിക്കുകയാണ് ഇന്ത്യ. ഇതിനിടെയാണ് സാകേത് ഗോഖലെ എന്ന വിവരാവകാശപ്രവര്‍ത്തകന്റെ അപേക്ഷയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മറുപടി നല്‍കിയത്. രാജ്യത്ത് എഴുതിത്തള്ളിയ വായ്പകളുടെ കണക്കാണ് സാകേത് ഗോഖലെ ആവശ്യപ്പെട്ടത്. 2019 സെപ്തംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം വായ്പ തിരികെ അടയ്ക്കാതെ കിട്ടാകടമായി കിടന്നിരുന്ന 68,607 കോടി രൂപയുടെ വായ്പ എഴുതി തള്ളിയെന്നായിരുന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മറുപടി.ആര്‍ബിഐയുടെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ അഭയ് കുമാറാണ് വായ്പയെടുത്ത അന്‍പത് പേരുടെയായി 68,607 കോടി രൂപ എഴുതി തള്ളിയ കാര്യം വിശദമാക്കിയത്. വിജയ് മല്യയും മെഹുൽ ചോക്സിയും അടക്കമുള്ളവരുടെ വായ്പയാണ് എഴുതി തള്ളിയത്. വായ്പ എഴുതി തള്ളുന്നത് സംബന്ധിച്ച് ഫെബ്രുവരി 16 ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ക്ക്, ധനമന്ത്രി നിർമല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും മറുപടി നല്‍കിയിരുന്നില്ല. സര്‍ക്കാര്‍ മറച്ചുവച്ച വിവരമാണ് ഇപ്പോള്‍ വിവരാവകാശ രേഖയിലൂടെ വെളിച്ചം കണ്ടത്.
NewsApr 28, 2020, 3:21 PM IST
രാജ്യം വിട്ട ചോക്സിയും മല്യയും അടക്കം 50 പേരുടെ വായ്പ ബാങ്കുകള്‍ എഴുതിത്തള്ളി
68607 കോടി രൂപയുടെ വായ്പ ഇത്തരത്തില്‍ എഴുതി തള്ളിയതായാണ് വിവരാവകാശ ചോദ്യങ്ങള്‍ക്ക് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നല്കിയ മറുപടി. ഫെബ്രുവരി 16ന് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ക്ക് ധനമന്ത്രി നിർമല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും മറുപടി നല്‍കിയിരുന്നില്ല.
IndiaMar 3, 2020, 8:14 PM IST
'ഗോലി മാരോ മിനിസ്റ്റര്‍'; അനുരാഗ് ഠാക്കൂറിനെ പരിഹസിച്ച് പ്രതിപക്ഷം, സഭ നിര്‍ത്തിവെച്ച് സ്പീക്കര്‍
കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനെ പാര്‍ലമെന്റില്‍ പരിഹസിച്ച് പ്രതിപക്ഷ അംഗങ്ങള്‍.
IndiaMar 1, 2020, 7:23 PM IST
ഗോലി മാരോ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍
ദില്ലിയില്‍ 43 പേരുടെ ജീവന് നഷ്ടമാകുന്നതിന് കാരണമായ കലാപത്തിന് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി
IndiaMar 1, 2020, 6:37 AM IST
വാക്കുകള്‍ സൂക്ഷിച്ചും മിതമായും ഉപയോഗിക്കുക; ബിജെപി നേതാക്കള്‍ക്ക് ആര്‍എസ്എസിന്റെ പരോക്ഷ വിമര്‍ശനം
പൊതുജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും വാക്കുകളുടെ മിത ഉപയോഗമാണ് ശ്രീരാമന് നമ്മളെ പഠിപ്പിച്ചത്. ഈ പാഠം ബിജെപി നേതാക്കളെയും അണികളെയും പഠിപ്പിക്കണം.
IndiaFeb 29, 2020, 11:14 PM IST
'കപില്‍ മിശ്രയും അനുരാഗ് താക്കൂറുമുള്ള പാര്‍ട്ടിയില്‍ ഞാനില്ല'; നടി ബിജെപിയില്‍നിന്ന് രാജിവെച്ചു
രാജിക്കത്ത് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് അയച്ചു. പരിഗണിച്ചില്ലെങ്കില്‍ നേരിട്ട് അറിയിച്ച് രാജിവെക്കുമെന്നും സുഭദ്രാ മുഖര്‍ജി പറഞ്ഞു.
Web SpecialsFeb 26, 2020, 7:34 PM IST
ദില്ലി കലാപം ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോൾ നടന്ന വാദപ്രതിവാദങ്ങൾ ഇങ്ങനെ
എത്രപേരുടെ ജീവൻ നഷ്ടപ്പെട്ടാലാണ് നിങ്ങൾക്ക് സാഹചര്യം അനുയോജ്യമാണ് എന്ന് തോന്നിത്തുടങ്ങുക?" എന്ന് കോടതി. "കോടതി കോപിക്കരുത്..." എന്ന് സോളിസിറ്റർ. "ഇത് കോപമല്ല, മനോവിഷമമാണ്..." എന്ന് ജസ്റ്റിസ് മുരളീധറിന്റെ മറുപടി.
IndiaFeb 26, 2020, 5:21 PM IST
ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗം; കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് ദില്ലി ഹൈക്കോടതി
ദില്ലി കലാപവുമായി ബന്ധപ്പെട്ടുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിക്കണമെന്ന് ദില്ലി ഹൈക്കോടതി പൊലീസിന് നിര്‍ദ്ദേശം നല്കി. കപില്‍ മിശ്ര അടക്കം നാലുപേര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനമെടുത്ത ശേഷം കോടതിയെ അറിയിക്കാനാണ് നിര്‍ദ്ദേശം.
IndiaFeb 1, 2020, 1:05 PM IST
ബജറ്റ് അവതരണത്തിന് മുമ്പ് പ്രാർത്ഥിച്ച് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ
എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം എന്ന നയത്തിലാണ് മോദി സർക്കാർ വിശ്വസിക്കുന്നത്. രാജ്യത്തുടനീളമുള്ള ജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ചാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്.
IndiaFeb 1, 2020, 10:24 AM IST
എല്ലാവരോടും ഒപ്പം എല്ലാവര്ക്കും വളര്‍ച്ച: ബജറ്റിനെ കുറിച്ച് അനുരാഗ് ഠാക്കൂര്‍
എല്ലാവരോടും ഒപ്പം എല്ലാവര്ക്കും വളര്‍ച്ച , ഇതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍
IndiaJan 31, 2020, 7:49 PM IST
ജാമിയ വെടിവെപ്പ്: അനുരാഗ് താക്കൂറിനെതിരെ സര്‍വകലാശാല അധ്യാപക അസോസിയേഷന്
രാജ്യത്തെ ഒറ്റുകാര്‍ക്ക് നേരെ വെടിവെക്കാനായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ദില്ലിയിലെ പ്രചാരണ യോഗത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യം. . രാജ്യത്തെ ഒറ്റുന്നവര്‍ക്കെതിരെ എന്ന് ആഹ്വാനം ചെയ്ത താക്കൂര്‍, പ്രവര്‍ത്തകരെക്കൊണ്ട് 'വെടിവെക്കൂ'' മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു
IndiaJan 31, 2020, 5:39 PM IST
കേന്ദ്ര സഹമന്ത്രി അനുരാഗ് താക്കൂറിനെതിരെ പരാതിയുമായി മലയാളി വിദ്യാർത്ഥി
'ദേശ് കെ ഗദ്ദറോണ്‍'....എന്ന് താക്കൂര്‍ വിളിക്കുകയും 'ഗോലി മാരോ സാലോണ്‍ കോ' എന്ന് പ്രവര്‍ത്തകരെക്കൊണ്ട് വിളിപ്പിക്കുകയുമായിരുന്നു. മുതിര്‍ന്ന നേതാവ് ഗിരിരാജ് സിംഗിന്റെ സാന്നിധ്യത്തിലായിരുന്നു കേന്ദ്ര മന്ത്രിയുടെ ആഹ്വാനം