Arun Ashokan  

(Search results - 10)
 • Arun Ashokan

  Web SpecialsApr 15, 2020, 9:11 PM IST

  കൊവിഡ്: കേരളത്തിലെ വവ്വാലുകളെ പേടിക്കണോ?


  വവ്വാലുകളെ വെറുതെ അങ്ങോട്ട് ചെന്ന് ഉപദ്രവിക്കാതെ അവരെ അവരുടെ പാട്ടിന് വിടുന്നതാണ് നമുക്ക് നല്ലത്. മനുഷ്യരിലോ വളര്‍ത്തു മൃഗങ്ങളിലോ പക്ഷികളിലോ അസാധാരണ രോഗം കണ്ടാല്‍ അതിനെ ഗൗരവത്തോടെ കണ്ട് നടപടികള്‍ സ്വീകരിക്കുകയും വേണം.

   
 • arun ashokan

  Web SpecialsApr 8, 2020, 4:11 PM IST

  രോഗാണുക്കള്‍ക്കു പിന്നാലെ പായുന്നവര്‍!

  ആദ്യകോവിഡ് രോഗി ആരായിരുന്നു. അരുണ്‍ അശോകന്‍ എഴുതുന്നു

 • arun ashokan

  Web ExclusiveJan 25, 2019, 3:49 PM IST

  സ്വന്തം ഉപഗ്രഹങ്ങളുമായി വരിനെടാ പിള്ളേരെ, സംഗതി ഞങ്ങൾ ഫ്രീയായി ബഹിരാകാശത്ത് എത്തിച്ചുതരാമെന്ന് ഇസ്റൊ

  ഇപ്പറഞ്ഞതത്രയും കഥയാണ് ഇനി  പറയാൻ പോകുന്നത് കഥയല്ല. നാട്ടിലെ   സാറൻമാരുടെയും മാതാപിതാക്കളുടെയും ശ്രദ്ധയ്ക്ക്: പിള്ളേരെങ്ങാനും  ഞാൻ ഇസ്റൊക്ക് വേണ്ടിയുള്ള ഉപഗ്രഹം ഉണ്ടാക്കുന്ന തെരക്കിലാണെന്ന് പറഞ്ഞാൽ,  ചെക്കന്റെ/പെണ്ണിന്റെ റിലേ പോയി എന്ന് കരുതരുത്. അവൻ/അവൾ പറയുന്നത് ശരിക്കും സീരിയസായി തന്നെയായിരിക്കും.  

 • punathil

  WEB EXCLUSIVEOct 27, 2018, 12:54 PM IST

  ഒരു പരമരഹസ്യം ലോകത്തിന്‍റെ മുഖത്തേക്കെറിഞ്ഞാണല്ലോ, പുനത്തില്‍ കുഞ്ഞബ്ദുള്ളയും പോയത്!

  'ചുരുട്ടിപ്പിടിച്ച കൈയിൽ പേനയുമായി പിറന്ന് വീണവൻ' എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന മലയാളത്തിന്‍റെ കഥാകാരൻ. കഥ പറച്ചിലെന്ന വിശേഷ കർമ്മത്തിന് വേണ്ടിയുള്ള ആ പിറവി സംഭവിക്കുന്നത് 1940 ഏപ്രിലിലാണ്.

 • kerala floods

  WEB EXCLUSIVEAug 21, 2018, 3:11 PM IST

  ഈ മഹാപ്രളയത്തിലെ യഥാര്‍ത്ഥ വില്ലന്‍മാര്‍ ആരാണ്?

  ഈ പ്രളയം നമുക്ക് സമ്മാനിച്ചത് ഡാമുകളല്ല. ഈ പ്രളയത്തിന്‍റെ മൂലകാരണം ദിവസങ്ങള്‍ നീണ്ടുനിന്ന പേമാരിയാണ്. മഴക്കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതുമുതലുള്ള ചരിത്രത്തില്‍ ഏറ്റവും മഴ ലഭിച്ച ഓഗസ്റ്റാണ് ഇത്. ഓഗസ്റ്റ് 19 വരെ വരെ ശരാശരി ലഭിച്ചത് 859 മില്ലി മീറ്റര്‍ മഴയാണ്. ഓഗസ്റ്റ് കഴിയാന്‍ ഇനിയും ദിവസങ്ങള്‍  ബാക്കിയുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട ജൂണ്‍ ഒന്നുമുതല്‍ ഓഗസ്റ്റ് 20 വരെയുള്ള കണക്ക് നോക്കിയാലും കേരളത്തില്‍ 41.9 ശതമാനം അധികം മഴ ലഭിച്ചിട്ടുണ്ട്.  ഇടുക്കിയുടെ അധിക കണക്ക് 93.38 ശതമാനമാണ്. പ്രതീക്ഷിച്ചതിന്‍റെ ഏതാണ്ട് ഇരട്ടി. ആലപ്പുഴയില്‍ 31.81 ഉം എറണാകുളത്ത് 48.43 ഉം  പത്തനംതിട്ടയില്‍ 47.01 ശതമാനവുമാണ് കൂടുതല്‍ പെയ്തത്.

 • cloud seeding

  Mar 9, 2017, 9:05 AM IST

  കൃത്രിമ മഴ ശാശ്വതപരിഹാരമോ?

  അനുവദിക്കുന്ന ഫണ്ടിന് കൃത്യമായി മഴക്കുഴി വെട്ടുകയോ കുളങ്ങള്‍ വൃത്തിയാക്കുകയോ ജലസ്രോതസുകള്‍ പരിപാലിക്കുകയോ  ചെയ്യാത്ത നാട്ടില്‍ വിമാനത്തില്‍ അല്ല റോക്കറ്റില്‍ നിന്ന് സില്‍വര്‍ അയഡൈഡ് തളിച്ചാലും രക്ഷകിട്ടില്ല. ജിയോ എഞ്ചിനീയറിംഗ് എന്ന കുടത്തിലെ ഭൂതത്തെയല്ല നമ്മള്‍ തുറന്ന് വിടേണ്ടത്.  ആകാശത്ത് സ്വപ്നങ്ങള്‍ കാണാതെ നമുക്ക് ഭൂമിയില്‍ മഴക്കുഴികള്‍ എടുക്കാം . ഓരോ തുള്ളി ജലവും സംരക്ഷിക്കാം.  വേനലില്‍ അനുഭവിക്കുന്ന ദുരിതം മഴക്കാലത്ത് മറക്കുന്നത് ആവര്‍ത്തിക്കാതിരിക്കാം. 

 • undefined

  Nov 15, 2016, 12:01 PM IST

  പണമില്ലാത്ത കാലം വരുമോ?

  ഉന്നത സ്വര്‍ലോകത്ത് നിന്ന് ദൈവം ഭൂമിക്ക് നല്‍കിയതല്ല, പ്രകൃതിയില്‍ താനെ ഉണ്ടായി  വന്നതുമല്ല. ഇത് കുടിച്ച് ഇന്നേവരെ ആരുടെയും ദാഹം മാറിയിട്ടില്ല, ഭക്ഷ്യയോഗ്യവുമല്ല. പക്ഷെ ഈ ഒരു വസ്തു കുറച്ച് സമയത്തേക്കെങ്കിലും കയ്യില്‍ കിട്ടാതിരുന്നാല്‍ മനുഷ്യന്‍ എങ്ങനെ നെട്ടോട്ടമോടും എന്ന് ഒരാഴ്ചയായി ഇന്ത്യാക്കാര്‍ മനസ്സിലാക്കുന്നുണ്ട്. പറഞ്ഞുവന്നത് മറ്റൊന്നിനെയും കുറിച്ചല്ല, പണത്തെക്കുറിച്ചാണ്. ജനതതികളെ  നിലനിര്‍ത്തുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്ന സാക്ഷാല്‍ പണത്തെക്കുറിച്ച്.  രക്തചംക്രമണവ്യവസ്ഥ മനുഷ്യശരീരത്തെ എങ്ങനെ ജീവനോടെ നിലനിര്‍ത്തുന്നുവോ അതുപോലെയാണ് സമൂഹത്തെ പണം സചേതനമാക്കുന്നത്.  എന്നുമുതലാണ് പണം മനുഷ്യസമൂഹത്തിന്റെ അനിവാര്യതയായത്? എവിടെ നിന്നാകാം പണത്തിന്റെ തുടക്കം? പണത്തിന് ഭാവിയില്‍ എന്ത് സംഭവിക്കും ? ചോദ്യങ്ങള്‍ പലതാണ്.

 • Princess Diana

  Aug 31, 2016, 7:54 AM IST

  ആ രാത്രിയില്‍ ഡയാന രാജകുമാരിക്ക്  എന്താണ് സംഭവിച്ചത്?

  അപകട സ്ഥലത്ത് നിന്ന് മൂന്ന് മൈല്‍ മാത്രമകലെയുള്ള ആശുപത്രിയിലേക്ക് എത്താന്‍ ഡയാനയുമായി പുറപ്പെട്ട ആംബുലന്‍സിന് 1 മണിക്കൂര്‍ 10 മിനിറ്റ് വേണ്ടി വന്നു. ഇതിനിടയില്‍ രണ്ട് തവണ ആംബുലന്‍സ് നിറുത്തുകയും ചെയ്തു. ഡയാനയുടെ മരണം ഉറപ്പാക്കാനായിരുന്നു ഇതെന്നാണ് ഫയാദും ഗൂഢാലോചനാ വാദക്കാരും പറയുന്നത്. അപകടം നടന്ന ടണലില്‍ ഉണ്ടായിരുന്ന 10 സിസി ടിവി ക്യാമറകളില്‍ ഒന്ന് പോലും അപകടദിവസം പ്രവര്‍ത്തിച്ചിരുന്നില്ല. അപകടശേഷം തുരങ്കം അടച്ചില്ലെന്ന് മാത്രമല്ല പുലരുന്നതിന് മുമ്പേ പ്രത്യേക വാഹനം ഉപയോഗിച്ച് അപകടസ്ഥലം ഫ്രഞ്ച് പൊലീസ് വൃത്തിയാക്കുകയും ചെയ്തു. അരുണ്‍ അശോകന്‍ എഴുതുന്നു