Ashwin India Win  

(Search results - 3)
  • undefined

    CricketFeb 25, 2021, 8:10 PM IST

    ഇംഗ്ലണ്ടിനെ സ്പിന്‍ കെണിയില്‍ കറക്കി വീഴ്ത്തി; ഡേ-നൈറ്റ് ടെസ്റ്റില്‍ രണ്ടാം ദിനം ഇന്ത്യന്‍ ജയം

    ഇംഗ്ലണ്ടിനെതിരായ ഡേ-നൈറ്റ് ടെസ്റ്റില്‍ പത്ത് വിക്കറ്റ് ജയവുമായി നാലു മത്സര ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. രണ്ടാം ഇന്നിംഗ്സിലും ഇന്ത്യയുടെ സ്പിന്‍ കെണിയില്‍ കറങ്ങി വീണ ഇംഗ്ലണ്ട് ഇന്ത്യക്ക് മുന്നില്‍വെച്ച 49 റണ്‍സിന്‍റെ വിജയലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറികടന്നു. 25 റണ്‍സുമായി രോഹിത് ശര്‍മയും 15 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും പുറത്താകാതെ നിന്നു. വെറും 7.4 ഓവറില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. സ്കോര്‍ ഇംഗ്ലണ്ട് 112, 81, ഇന്ത്യ 145, 49/0.തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിന്‍റെ സാധ്യതകള്‍ അവസാനിച്ചു.

  • <p>మొదటి ఓవర్ వేసిన అక్షర్ పటేల్, మొదటి బంతికే ఓపెనర్ క్రావ్లేను బౌల్డ్ చేశాడు. ఆ తర్వాత రెండు బంతులకు బెయిర్ స్టో కూడా క్లీన్ బౌల్డ్ అయ్యాడు...</p>

    CricketFeb 25, 2021, 6:45 PM IST

    സ്പിന്‍ കെണിയില്‍ മുട്ടുകുത്തി ഇംഗ്ലണ്ട്, ഇന്ത്യക്ക് 49 റണ്‍സ് വിജയലക്ഷ്യം

    ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 49 റണ്‍സ് വിജയലക്ഷ്യം. 33 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 81 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റെടുത്ത അക്സര്‍ പട്ടേലും നാലു വിക്കറ്റെടുത്ത അശ്വിനും ഒരു വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടണ്‍ സുന്ദറുമാണ് ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തിയത്. 25 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ജോ റൂട്ട്(19), ഓലി പോപ്പ്(12) എന്നിവര്‍ മാത്രമാണ് സ്റ്റോക്സിന് പുറമെ ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നവര്‍.

  • <p>తొలి ఇన్నింగ్స్‌లో ఆరు వికెట్లు తీసిన అక్షర్ పటేల్, రెండో ఇన్నింగ్స్‌లో నాలుగు వికెట్లు తీసి 10 వికెట్లు పూర్తిచేసుకున్నాడు. అక్షర్ పటేల్‌కి ఇది రెండో టెస్టు కావడం విశేషం.&nbsp;</p>

    CricketFeb 25, 2021, 6:14 PM IST

    സ്പിന്‍ ചുഴലിയുമായി വീണ്ടും അക്സര്‍; രണ്ടാം ഇന്നിംഗ്സിലും തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്

    അഹമ്മദാബാദ്: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ടിന് കൂട്ടത്തകര്‍ച്ച. 33 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. ആറ് റണ്‍സ് വീതമെടുത്ത് ബെന്‍ ഫോക്സും ജാക് ലീച്ചും ക്രീസില്‍. മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ ഇംഗ്ലണ്ടിന്  42 റണ്‍സിന്‍റെ ആകെ ലീഡുണ്ട്.