Asianet News C Fore Survey 2021
(Search results - 21)IndiaFeb 26, 2021, 3:15 PM IST
'സോനാർ ബംഗ്ല'യിൽ കണ്ണ് നട്ട് ബിജെപി, രാഹുലിന് ജനവിധി നിർണായകം, ഇത് ഭാവിയുടെ സൂചിക
മമത ബാനർജിയെ അട്ടിമറിച്ച് ഭരണം പിടിച്ചാൽ അത് സംഘപരിവാറിന് നല്കുന്ന കരുത്ത് ചെറുതായിരിക്കില്ല. കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രയിലും ഒഡീഷയിലുമൊക്കെ സമാനവളർച്ചയ്ക്കുള്ള ബിജെപി നീക്കത്തിന് അത് ഇരട്ട എഞ്ചിൻ ഊർജ്ജം നല്‍കും.
Election NewsFeb 22, 2021, 2:42 PM IST
കേരളം ആര്‍ക്കൊപ്പം ? മനമറിഞ്ഞ ചോദ്യങ്ങള്‍, ഉത്തരങ്ങള്‍; അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തില്‍
2020 ഫെബ്രുവരി ഒന്നിനും 16 -നും ഇടയ്ക്ക് കേരളത്തിലെ അമ്പത് നിയോജക മണ്ഡലങ്ങളിലെ ജനങ്ങളിൽ നിന്നും വിവര ശേഖരണം നടത്തിയാണ് ഏഷ്യാനെറ്റ് ന്യൂസ് - സീ വോട്ടേഴ്സ് പ്രീ പോൾ ഇലക്ഷൻ സർവ്വേ പൂര്‍ത്തിയാക്കിയത്. 272 പേര് നഗരപ്രദേശങ്ങളിലും 811 പേര് ഗ്രാമപ്രദേശങ്ങളില്‍ നിന്നുമായി 10,396 ആളുകൾ സർവ്വേയുടെ ഭാഗമായി നടന്ന വിവരശേഖരണത്തില്‍ പങ്കെടുത്തു. വടക്കൻ കേരളം, മധ്യകേരളം, തെക്കൻ കേരളം എന്നിങ്ങനെ സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ച് വോട്ടുവിഹിതവും സീറ്റുവിഹിതവും കണക്കാക്കിയാണ് ഏഷ്യാനെറ്റ് ന്യൂസ് - സീ വോട്ടേഴ്സ് പ്രീ പോള്‍ ഇലക്ഷന് സര്‍വ്വേ നടത്തിയത്.ഒൻപത് മാസം മുമ്പ് കൊവിഡ് ലോക്ക് ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ച് തുടങ്ങിയ ഘട്ടത്തിൽ കൊവിഡാനന്തര കേരളത്തിന്റെ രാഷ്ട്രീയ മനസ് അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് - സീഫോര്‍ സര്‍വ്വ നടത്തിയിരുന്നു. ജൂലൈ നാലിന് പുറത്തു വിട്ട ആ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം അപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാൽ എൽഡിഎഫ് 77 മുതൽ 83 വരെ സീറ്റുകൾ നേടുമെന്നായിരുന്നു സര്‍വ്വേയിലെ കണ്ടെത്തൽ.യുഡിഎഫിന് 54 മുതൽ 60 വരെ സീറ്റുകളും എൻഡിഎയ്ക്ക് മൂന്ന് മുതൽ ഏഴ് വരെ സീറ്റുകളും പ്രവചിക്കപ്പെട്ടു. എൽഡിഎഫിന് 42, യുഡിഎഫിന് 38, ബിജെപിക്ക് 18 എന്നിങ്ങനെയാണ് വോട്ടു വിഹിതം പ്രവചിക്കപ്പെട്ടത്.
സ്വര്‍ണ്ണക്കടത്ത് കേസ്, സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍, ജാതി / മതം തിരിച്ചുള്ള വോട്ട് വിഹിതം എങ്ങനെ എന്നിങ്ങനെ ജനാധിപത്യ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഒട്ടുമിക്ക കാര്യങ്ങളെക്കുറിച്ചും സര്‍വ്വേയില്‍ ചോദ്യങ്ങളുണ്ടായിരുന്നു. ഈ ചോദ്യങ്ങളോടുള്ള ജനങ്ങളുടെ ഏറ്റവും പുതിയ പ്രതികരണമാണ് ഈ സര്‍വ്വേയിലൂടെ വ്യക്തമാകുന്നത്.
കഴിഞ്ഞ ജൂലൈയിലെ രാഷ്ട്രീയ കാലാവസ്ഥയിൽ നിന്നും എത്രത്തോളം വ്യത്യാസമാണ് ഇന്നത്തെ കേരളത്തിന്റെ രാഷ്ട്രീയ മനസ് എന്നതിനുള്ള ഉത്തരമാണ് ഈ സര്‍വ്വേ നൽകുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാര്‍ത്ഥി നിര്‍ണയവുമടക്കം തെരഞ്ഞെടുപ്പിലേക്ക് ഇനിയും നിര്‍ണായക ചുവടുകൾ ബാക്കിയുള്ളമ്പോൾ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം നിലവിൽ ആര്‍ക്കാണ് അനുകൂലമെന്ന് ഈ സര്‍വ്വേയിലൂടെ വ്യക്തമാകുന്നു. ഒറ്റ നോട്ടത്തില്‍ സര്‍വ്വേ ഫലങ്ങളറിയാം.
KeralaFeb 22, 2021, 1:02 PM IST
'രണ്ട് മുന്നണികളും ഇപ്പോൾ ഏതാണ്ട് ഒപ്പത്തിനൊപ്പം; ഏഷ്യാനെറ്റ് ന്യൂസ് സർവേയോട് പ്രതികരിച്ച് എ കെ ആൻ്റണി
തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ സ്ഥിതി മാറി. അടുത്ത പ്രധാന ഘട്ടം സ്ഥാനാർത്ഥി നിർണ്ണയമാണെന്നും എ കെ ആൻ്റണി.
Election NewsFeb 22, 2021, 11:47 AM IST
കേരളം ആര്‍ക്കൊപ്പം ? പിണറായി വിജയന് രണ്ടാമൂഴം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ
2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത്പക്ഷ സര്‍ക്കാറിന് ഭരണ തുടര്‍ച്ച പ്രവചിച്ച ഏഷ്യാനെറ്റ് ന്യൂസ് - സീഫോര്‍ സര്‍വ്വേ ഫലങ്ങള്‍ ഒറ്റ നോട്ടത്തിലറിയാം. ഇതിന് മുമ്പ് 2014-ലേയും 2019 -ലേയും ലോക്സഭാ തെരഞ്ഞെടുപ്പുകളും 2016 - നിയമസഭാ തെരഞ്ഞെടുപ്പിലേയും ഫലങ്ങൾ ഏഷ്യാനെറ്റ് ന്യൂസും സീ ഫോറും ചേര്‍ന്നാണ് പ്രഖ്യാപിച്ചിരുന്നത്.ഒമ്പത് മാസം മുമ്പ് കൊവിഡ് ലോക്ക് ഡൗണിന് ശേഷം ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങി തുടങ്ങിയ ഘട്ടത്തിൽ കൊവിഡാനന്തര കേരളത്തിന്റെ രാഷ്ട്രീയ മനസ് അറിയാൻ ഏഷ്യാനെറ്റ് ന്യൂസും സീഫോറും ചേര്‍ന്ന് സര്‍വ്വേ നടത്തിയിരുന്നു. ജൂലൈ നാലിന് പുറത്തു വിട്ട ആ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം അപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാൽ എൽഡിഎഫ് 77 മുതൽ 83 വരെ സീറ്റുകൾ നേടുമെന്നായിരുന്നു സര്‍വ്വേയിലെ കണ്ടെത്തൽ. യുഡിഎഫിന് 54 മുതൽ 60 വരെ സീറ്റുകളും എൻഡിഎയ്ക്ക് മൂന്ന് മുതൽ ഏഴ് വരെ സീറ്റുകളും അന്ന് പ്രവചിക്കപ്പെട്ടു. എൽഡിഎഫിന് 42, യുഡിഎഫിന് 38, ബിജെപിക്ക് 18 എന്നിങ്ങനെയാണ് വോട്ടു വിഹിതം അന്ന് പ്രവചിക്കപ്പെട്ടത്.
അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ നിന്നും എത്രത്തോളം വ്യത്യാസമാണ് ഇന്ന് കേരളത്തിന്റെ രാഷ്ട്രീയ മനസ് എന്നതിനുള്ള ഉത്തരമാണ് ഈ സര്‍വ്വേ നൽകുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാര്‍ത്ഥി നിര്‍ണയവുമടക്കം തെരഞ്ഞെടുപ്പിലേക്ക് ഇനിയും നിര്‍ണായക ചുവടുകൾ ബാക്കിയുള്ളമ്പോൾ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം നിലവിൽ ആര്‍ക്കാണ് അനുകൂലമെന്ന് ഈ സര്‍വ്വേയിലൂടെ വ്യക്തമാകുന്നു. ഒറ്റ നോട്ടത്തില്‍ സര്‍വ്വേ ഫലങ്ങളറിയാം.
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി തുടർഭരണം പ്രവചിച്ചിരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പ്രീ പോൾ സർവേ ഫലം. രാഷ്ട്രീയ ചരിത്രം പിണറായി വിജയൻ തിരുത്തുമെന്ന് തന്നെ സർവേ ഫലം വ്യക്തമാക്കുന്നു. എൽഡിഎഫ് 72 മുതൽ 78 സീറ്റ് വരെ നേടി ഭരണം തുടരുമ്പോൾ യുഡിഎഫ് 59 മുതൽ 65 സീറ്റ് വരെ നേടി കൂടുതൽ കരുത്തോടെ പ്രതിപക്ഷത്ത് ഇരിക്കും.
Election NewsFeb 22, 2021, 10:55 AM IST
'സർവേ ഫലം നഗ്നമായ സത്യം'; ജനക്ഷേമ പ്രവർത്തനത്തിനുള്ള അംഗീകാരമെന്ന് മന്ത്രി സുനിൽ കുമാര്‍
പ്രതിപക്ഷം എല്ലാ വിഷയത്തിലും തെറ്റിദ്ധാരണ പരത്തുന്നു. രമേശ് ചെന്നിത്തലയുടെ ആഴക്കടൽ വിവാദവും തെറ്റിദ്ധാരണ പരത്താൻ വേണ്ടിയാണെന്നും സുനിൽ കുമാർ വിമർശിച്ചു.
KeralaFeb 22, 2021, 9:37 AM IST
ഭരണത്തുടർച്ച ഉണ്ടാകില്ല, സംസ്ഥാനത്തെ ജനവികാരം ബിജെപിക്ക് അനുകൂലമെന്ന് കെ സുരേന്ദ്രൻ
ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന അഭിപ്രായത്തോട് യോചിക്കാനില്ല. മാത്രമല്ല തെക്കൻ കേരളത്തിൽ എൽഡിഎഫിന് മേൽക്കൈ ഉണ്ടാകില്ലെന്നും സുരേന്ദ്രൻ
Election NewsFeb 21, 2021, 9:18 PM IST
പിണറായി ചരിത്രം തിരുത്തും; ഭരണത്തുടർച്ച പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ സർവേ ഫലം
തെക്കൻ കേരളത്തിൽ ഇടതുമുന്നണി 41 ശതമാനം വോട്ടോടെ 24 മുതൽ 26 സീറ്റ് വരെ നേടും. യുഡിഎഫിന് 12 മുതൽ 14 സീറ്റേ ഇവിടെ ലഭിക്കൂ
Election NewsFeb 21, 2021, 9:17 PM IST
മുഖ്യമന്ത്രിയാകേണ്ടത് ഇവരെന്ന് ജനം: ഉമ്മൻ ചാണ്ടിക്കും തരൂരിനും ഒന്നും രണ്ടും സ്ഥാനം, ചെന്നിത്തല പിന്നിൽ
ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പ്രീ പോൾ സർവേയില്‍ ഉമ്മന്‍ചാണ്ടി ബഹുദൂരം മുന്നിലെത്തുന്ന കാഴ്ചയാണ് കണ്ടത്.
Election NewsFeb 21, 2021, 9:10 PM IST
മുസ്ലിം വോട്ടുകൾ എൽഡിഎഫിനൊപ്പം, ക്രൈസ്തവർ യുഡിഎഫിനെ കൈവിടില്ല, ജാതി നിർണായകമെന്ന് സർവേ
എൽഡിഎഫിനോട് ഏറ്റവും അടുത്ത് നിൽക്കുമെന്ന് കരുതപ്പെട്ടിരുന്ന യാക്കോബായക്കാർ ഇടതിൽ നിന്നകലുന്നു. തീർത്തും അപ്രതീക്ഷിതമായി ന്യൂനപക്ഷവിഭാഗങ്ങൾ, പ്രത്യേകിച്ച മുസ്ലിം വിഭാഗം ഇടതിനോടടുക്കുന്നു.
Election NewsFeb 21, 2021, 8:56 PM IST
ശബരിമല സ്വാധീനിക്കുമോ? ഹിന്ദു വിഭാഗത്തോടുള്ള ചോദ്യങ്ങളും ലഭിച്ച മറുപടികളും ഇങ്ങിനെ
ശബരിമലയിലെ സർക്കാർ ഇടപെടലായിരുന്നു പ്രധാന ചോദ്യം. ഇതടക്കമുള്ള ചോദ്യങ്ങളോട് ജനം പ്രതികരിച്ചത് എങ്ങിനെയാണ് എന്ന് നോക്കാം
Election NewsFeb 21, 2021, 8:26 PM IST
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കില്ലെന്ന് 51 ശതമാനം പേര്; സര്‍വേ ഫലം ഇങ്ങനെ
സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കും ഓഫീസിനും പങ്കുണ്ട് എന്ന് വിശ്വസിച്ചുവോ ജനങ്ങള്‍, അതോ വെറും രാഷ്ട്രീയ വിവാദങ്ങളും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കടന്നാക്രമണങ്ങളും മാത്രമായി അന്വേഷണം വിലയിരുത്തപ്പെടുകയാണോ.
Election NewsFeb 21, 2021, 8:21 PM IST
വടക്കൻ കേരളത്തിൽ ഇടതുപക്ഷത്തിന് വിജയം പ്രവചിച്ച് പ്രീ പോൾ സർവേ; ന്യൂനപക്ഷത്തോട് കൂടുതൽ അടുത്തെന്നും ഫലം
പതിവുപോലെ വടക്കൻ കേരളത്തിൽ വ്യക്തമായ ആധിപത്യം ഇടതുമുന്നണി നിലനിർത്തുമെന്നാണ് ഫലം. 43 ശതമാനം വോട്ടോടെ 32 മുതൽ 34 വരെ സീറ്റ് ഇടതുപക്ഷം നേടും
Election NewsFeb 21, 2021, 7:57 PM IST
സോളാറിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രിയാകാനുള്ള ഉമ്മൻ ചാണ്ടിയുടെ സാധ്യതകൾ കുറയ്ക്കുമോ? സർവേ ഫലം
തെരഞ്ഞെടുപ്പിന് മുമ്പ് സോളാർ കേസ് സിബിഐക്ക് വിട്ടത് ശരിയോ എന്ന് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പ്രീ പോൾ സർവേയില്‍ ചോദിച്ചപ്പോള്‍ വോട്ടര്‍മാരുടെ പ്രതികരണം ഇങ്ങനെ.
Election NewsFeb 21, 2021, 7:51 PM IST
ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കും മോഡറേഷൻ വേണ്ടി വരും, പൊതുജനത്തിന്റെ മാർക്കെന്ത്?
പ്രതിപക്ഷത്തിന് വളരെക്കുറവ് മാർക്കാണ് കൊവിഡാനന്തരം ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ആദ്യ സർവേയിലും കിട്ടിയത്. ഇത്തവണയും കോൺഗ്രസ് നേതാക്കളുടെ പ്രകടനം മോശമെന്ന് വിലയിരുത്തൽ വരികയാണ്. രക്ഷപ്പെടുമോ കോൺഗ്രസ്?
Election NewsFeb 21, 2021, 7:09 PM IST
മധ്യകേരളം യുഡിഎഫ് തിരിച്ചുപിടിക്കും, എൽഡിഎഫിന് തിരിച്ചടി; ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പ്രീ പോൾ സർവേ ഫലം
തൃശ്ശൂർ മുതൽ കോട്ടയം വരെയുള്ള ജില്ലകളിൽ കഴിഞ്ഞ തവണ എൽഡിഎഫിന് വലിയ മുന്നേറ്റം നേടാനായിരുന്നു