Assam

(Search results - 504)
• undefined

IndiaJul 29, 2021, 2:20 PM IST

അസം - മിസ്സോറാം അതിർത്തി സംഘർഷം: അടിയന്തരമായി ഗതാഗതം പുനസ്ഥാപിക്കണമെന്ന് മിസ്സോറാം

ഇരു സംസ്ഥാനങ്ങളിലേയും അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍  മേഖലയിൽ സിആര്‍പിഎഫിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസുകാരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ മിസ്സോറാം എംപിയെ അസം പൊലീസ് ഉടന്‍ ചോദ്യം ചെയ്യും.

• undefined

IndiaJul 28, 2021, 11:25 AM IST

അതിര്‍ത്തി സംഘര്‍ഷം; അസമും മിസോറാമും തുടരുന്ന സംഘര്‍ഷം

അസമിലെ ബരാക് വാലി ജില്ലകളായ കാച്ചാർ, കരിംഗഞ്ച്, ഹൈലകണ്ടി എന്നീ ജില്ലകള്‍ മിസോറാമിന്‍റെ ഐസ്വാൾ, കൊളാസിബ്, മാമിറ്റ് എന്നീ ജില്ലകളുമായി 164 കിലോമീറ്റർ അതിർത്തി പങ്കിടുന്നു. ഈ അതിര്‍ത്തിക്കിടയില്‍ വനപ്രദേശവും കൃഷിപ്രദേശവും ജനവാസകേന്ദ്രങ്ങളുമുണ്ട്. ഈ അതിര്‍ത്തിയാണ് ഇരുസംസ്ഥാനങ്ങള്‍ക്കിടയിലെയും സംഘര്‍ഷ ഭൂമി. ഏതാണ്ട് 50 വര്‍ഷത്തോളമായി അതിര്‍ത്തി സംഘര്‍ഷത്തിലാണ് അസമും മിസാറാമും. മാസങ്ങളോളം നീണ്ടു നിന്ന സംഘർഷം പരിഹരിക്കാതെ വഷളാക്കിയതാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത്രയും രക്തരൂക്ഷിതമായ അക്രമണം ആദ്യമായാണ്. ഫെഡറല്‍ ഭരണസംവിധാനത്തില്‍ കീഴിലെ രണ്ട് സംസ്ഥാനങ്ങളുടെ പൊലീസ് സേനകള്‍ തമ്മില്‍ പരസ്പരം ആയുധമുപയോഗിക്കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്തതാണ്. പൊലീസുകാരുടെ മരണത്തിന് ശേഷം പ്രശ്നം കൂടുതല്‍ വഷളാകുന്നതിന് മുമ്പ് തന്നെ ആഭ്യന്തരമന്ത്രി അമിത് ഷാ വിഷയത്തില്‍ ഇടപെട്ടു. ഇരുസംസ്ഥാനത്തെയും മുഖ്യമന്ത്രിമാരോട് അതിർത്തിയിൽ സമാധാനം ഉറപ്പാക്കാൻ ഷാ ആവശ്യപ്പെട്ടു. അതിനിടെ കോണ്‍ഗ്രസിന്‍റെ പ്രത്യേക സംഘം ഇരുസംസ്ഥാനാതിര്‍ത്തിയിലെയും സംഘര്‍ഷ മേഖല ഇന്ന് സന്ദര്‍ശിക്കും. ദില്ലിയില്‍ ഇന്ന് ആഭ്യന്തര സെക്രട്ടറി സംസ്ഥാന സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തും. അതിനിടെ സംഘര്‍ഷങ്ങള്‍ക്ക് ശേഷവും ഇരു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെ ഇരുവിഭാഗങ്ങളിലെയും ഉദ്യോഗസ്ഥർ പരസ്പരം അക്രമത്തിന് പ്രേരിപ്പിക്കുന്നുവെന്നും ആരോപണയുര്‍ന്നു.

• elephant attack

IndiaJul 27, 2021, 10:54 PM IST

റോഡ് മുറിച്ച് കടന്ന ആനക്കൂട്ടത്തെ ആള്‍ക്കൂട്ടം പ്രകോപിപ്പിച്ചു, ഒരാളെ ചവിട്ടിക്കൊന്നു; ഞെട്ടിക്കുന്ന വീഡിയോ

ആനക്കൂട്ടത്തെ ആള്‍ക്കൂട്ടം ആര്‍പ്പുവിളിച്ച് പ്രകോപിപ്പിച്ചു. ആള്‍ക്കൂട്ടത്തിനിടയിലെ ഒരാള്‍ മഞ്ഞ നിറത്തിലുള്ള ബാഗ് വീശി ആനക്കൂട്ടത്തെ കൂടുതല്‍ പ്രകോപിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

• elephant attack

IndiaJul 27, 2021, 3:47 PM IST

അസമില്‍ ദേശീയപാതയ്ക്ക് സമീപം യുവാവിനെ ചവിട്ടിയരച്ച് കാട്ടാന

ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചുമായിരുന്നു ആനകളെ തുരത്തിക്കൊണ്ടിരുന്നത്. ഇതിനിടയിലാണ് ഒരു ആന ആളുകള്‍ക്ക് നേരെ ചീറിയടുത്തത്.

• assam-mizoram border clash

IndiaJul 26, 2021, 9:17 PM IST

അസം-മിസോറം അതിര്‍ത്തി സംഘര്‍ഷം; പരസ്പരം കുറ്റപ്പെടുത്തി മുഖ്യമന്ത്രിമാര്‍

അസം ഭൂമി കൈയേറുന്നത് തടഞ്ഞ ഉദ്യോഗസ്ഥര്‍ക്കുനേരെ കല്ലേറുണ്ടാകുകയായിരുന്നെന്ന് അസം പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് മിസോറം മുഖ്യമന്ത്രി സൊറംതാംഗയും ട്വീറ്റ് ചെയ്തു. പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടാകുന്ന വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്. പ്രശ്‌നത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Assam - Mizoram Border Clash

IndiaJul 26, 2021, 8:50 PM IST

അസം-മിസോറം അതിർത്തി തർക്കം; വെടിവെപ്പിൽ അസം പൊലീസിലെ ആറ് പേർ മരിച്ചു

മിസോ അതിര്‍ത്തിയിലെ ചില നിര്‍മ്മാണങ്ങൾ അസം സര്‍ക്കാര്‍ പൊളിച്ചുനീക്കിയതിന് പിന്നാലെയാണ് രണ്ട് സംസ്ഥാനങ്ങൾക്കിടയിൽ അതിര്‍ത്തി തര്‍ക്കം തുടങ്ങിയത്.

• undefined

HealthJul 21, 2021, 9:45 AM IST

വനിത ഡോക്​ടർക്ക്​ ഒരേ സമയം കൊവിഡിന്‍റെ രണ്ട് വകഭേദങ്ങൾ സ്ഥിരീകരിച്ചു

ചെറിയ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഡോക്​ടർ​ പരിശോധനയ്ക്ക്​ വിധേയമാകുകയായിരുന്നു. വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞ ഡ‍ോക്ടർ രോഗമുക്തി നേടുകയും ചെയ്​തു.

Himanta Biswa Sarma

Web SpecialsJul 20, 2021, 2:15 PM IST

163 കോടി വിലവരുന്ന മയക്കുമരുന്ന് കൂട്ടിയിട്ട് കത്തിച്ച് അസം മുഖ്യമന്ത്രി!

മയക്കുമരുന്നിന് അടിമകളായവരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാൻ മൂന്ന് തലത്തിലുള്ള കർമപദ്ധതി ബിശ്വ അധികാരമേറ്റ ശേഷം മുന്നോട്ട് വച്ചിരുന്നു.

• undefined

INDIAJul 20, 2021, 11:00 AM IST

ഉത്തരേന്ത്യയില്‍ കനത്ത മഴ; 38 മരണം

വടക്കേ ഇന്ത്യയില്‍ തുടരുന്ന അതിശക്തമായ മഴയിലും മണ്ണിടിച്ചിലിലും 38 പേര്‍ മരിച്ചു. താനെയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു. മഹാരാഷ്ട്രാ, ഗുജറാത്ത്, ജമ്മു ഡിവിഷൻ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലും കൊങ്കണ്‍ മേഖലയിലും അടുത്ത ദിവസങ്ങളില്‍ കനത്ത മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഗുജറാത്തിലെ വാപി, ഉമര്‍ഗം മേഖലയും മറ്റ് താഴ്ന്ന പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണെന്നാണ് റിപ്പോര്‍ടുകള്‍. മുംബൈയിലും കൊങ്കണ്‍ മേഖലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയിലെ റോഡുകളില്‍ ശക്തമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഗുഡ്ഗാവിലും ഐടിഒയിലും ഗതാഗതം സ്തംഭിച്ചു. ഒരാഴ്ച കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം റിപ്പോര്‍ട്ട്. ഉത്തരേന്ത്യയിലെ പല സംസ്ഥനാങ്ങളിലും അടുത്ത് 24 മണിക്കൂറില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

sedition charges

IndiaJul 19, 2021, 12:49 PM IST

2014നും 2019നും ഇടയില്‍ രജിസ്റ്റര്‍ ചെയ്തത് 326 രാജ്യദ്രോഹക്കേസുകള്‍; ശിക്ഷിച്ചത് ആറ് പേരെ

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124(എ) വകുപ്പ് വലിയ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് സുപ്രീം കോടതി വിമര്‍ശനം വന്നതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് വരുന്നത്. കേന്ദ്ര ആഭ്യന്തര വകുപ്പിന്‍റെ കണക്കുകളുടെ അടിസ്ഥാനത്തില്‍ 2019ലാണ് ഈ വകുപ്പിന് കീഴില്‍ ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

• undefined

IndiaJul 12, 2021, 1:44 PM IST

കൊവിഡ് ബാധിച്ച് മരിച്ചവരുടെ വിധവകള്‍ക്ക് ധനസഹായവുമായി അസം സര്‍ക്കാര്‍

6159 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് അസമില്‍ മരിച്ചിട്ടുള്ളത്. നിലവില്‍ 873 വിധവകളെയാണ് കണ്ടെത്താനായിട്ടുള്ളതെന്നും ഇത് 2000 മുതല്‍ 2500 വരെ എത്താനുള്ള സാധ്യതകള്‍ ഉണ്ടെന്നും അര്‍ഹരായവരെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അസം മുഖ്യമന്ത്രി

Earthquake, Richter scale, Delhi, National Centre for Seismology

IndiaJul 7, 2021, 2:14 PM IST

അസമിലും ബം​ഗാളിലെ ചിലയിടങ്ങളിലും ഭൂചലനം; തീവ്രത 5.2

മേഘാലയയിലെ ട്യൂറയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി ട്വീറ്റിൽ വ്യക്തമാക്കി.

• undefined

IndiaJul 6, 2021, 5:41 PM IST

രക്ഷപ്പെടുന്ന ക്രിമിനലുകളെ വെടിവച്ചിടുന്നത് പൊലീസിന്‍റെ സ്ഥിരം രീതിയാകണമെന്ന് അസ്സം മുഖ്യമന്ത്രി

കൊലപാതകം, മയക്കുമരുന്ന് കേസുകൾ, ആക്രമണങ്ങൾ എന്നിവയിൽ എത്രയും വേ​ഗത്തിൽ വിചാരണ നടക്കുന്ന രീതിയിൽ പൊലീസ് നടപടികള്‍ ആവശ്യമാണെന്നും പൊലീസ് ഉദ്യോ​ഗസ്ഥരോട് മുഖ്യമന്ത്രി പറഞ്ഞു.

Firing

IndiaJul 3, 2021, 10:23 AM IST

തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമം; 9 വയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ്

ജൂണ്‍ 20നാണ് ഒന്‍പത് വയസുകാരിയുടെ മൃതദേഹം പീഡനത്തിന് ഇരയായി കൊല ചെയ്ത നിലയില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടക്കുന്നതിനിടയിലാണ് മൂത്രമൊഴിക്കാനെന്ന വ്യാജേന പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത്

akhil gogoi

IndiaJul 2, 2021, 8:54 AM IST

പൌരത്വ നിയമഭേദഗതി വിരുദ്ധ സമരം; 19 മാസം ജയിലില്‍ അടച്ച അസം എംഎല്‍എയെ കുറ്റവിമുക്തനാക്കി

ഇതോടെ 19 മാസമായുള്ള അഖില്‍ ഗൊഗോയിയുടെ ജയില്‍വാസം അവസാനിക്കും. യുഎപിഎയുടെ കീഴില്‍ അഖിലിന്‍റെ പേരിലുള്ള അവസാന കേസിലാണ് പ്രത്യേക എന്‍ഐഎ കോടതിയുടെ തീരുമാനം