Asianet News MalayalamAsianet News Malayalam
643 results for "

Bahrain

"
First international drama award of Bahrain Prathibha awarded by Minister Saji CheriyanFirst international drama award of Bahrain Prathibha awarded by Minister Saji Cheriyan

Bahrain Prathibha: പ്രതിഭ പ്രഥമ അന്തർദേശീയ നാടക അവാർഡ് മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു

ബഹ്‌റൈന്‍ പ്രതിഭയുടെ (Bahrain Prathibha) പ്രഥമ അന്തര്‍ ദേശീയ നാടക അവാര്‍ഡ് (Drama Award) ദാനം തിരുവല്ലയില്‍ നടന്നു.  സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവാര്‍ഡ് ജേതാവായ രാജശേഖരന്‍ ഓണംതുരുത്തിന് പുരസ്‌കാരം സമ്മാനിച്ചു.  'ഭഗവാന്റെ പള്ളി നായാട്ട്' എന്ന രചനയാണ് അവാര്‍ഡിന് അര്‍ഹമായത്. 

pravasam Jan 21, 2022, 10:32 PM IST

over three thousand new covid cases reported in Bahrain on January 20over three thousand new covid cases reported in Bahrain on January 20

Bahrain Covid Report : ബഹ്‌റൈനില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; മൂവായിരത്തിലധികം പുതിയ കേസുകള്‍

മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേപ്പോലെ ബഹ്റൈനിലും (Bahrain) ഒരു ഇടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകള്‍ (Daily covid cases) ഉയരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വ്യാഴാഴ്ച 3,303 പേര്‍ക്കാണ് ബഹ്റൈനില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,915 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി.

pravasam Jan 21, 2022, 9:35 AM IST

14 year old girl who was missing for four days found and police questioning a young Bahraini man14 year old girl who was missing for four days found and police questioning a young Bahraini man

Missing girl found: ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

ബഹ്റൈനില്‍ (Bahrain) നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. വെള്ളിയാഴ്‍ച രാവിലെയാണ് ഇസാ ടൌണിലെ (Isa Town ) കെയ്‍റോ റോഡില്‍ നിന്ന് ശഹദ് അല്‍ ഗല്ലാഫ് (Shahad Al Ghallaf) എന്ന ബഹ്റൈനി പെണ്‍കുട്ടിയെ കാണാതായത്. രാവിലെ ആറ് മണിയോടെ വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നുവെന്നാണ് അമ്മ പൊലീസിനെ അറിയിച്ചത്.

pravasam Jan 20, 2022, 3:21 PM IST

Bahraini Man sues Wife for playing game with someone in bedroomBahraini Man sues Wife for playing game with someone in bedroom

Man sues Wife : അന്യപുരുഷനുമായി ബെഡ്റൂമില്‍ വീഡിയോ ഗെയിം കളിച്ചു; ഭാര്യക്കെതിരെ ഭര്‍ത്താവ് കോടതിയില്‍

ബഹ്‌റൈനില്‍(Bahrain) അന്യപുരുഷനുമായി ബെഡ്‌റൂമില്‍ വീഡിയോ ഗെയിം കളിച്ച ഭാര്യക്കെതിരെ ഭര്‍ത്താവ് കോടതിയില്‍. രണ്ടു പെണ്‍മക്കളെ സംരക്ഷിക്കുന്നതിനുള്ള അവകാശം തനിക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ നല്‍കിയ കേസ് ശരീഅ കോടതി തള്ളി. പ്ലേസ്റ്റേഷന്‍ കളിക്കാനായി ഭാര്യ മറ്റൊരു പുരുഷനെ ബെഡ്‌റൂമില്‍ വിളിച്ചുവരുത്തി എന്നതാണ് ഇതിന് കാരണമായി ഇയാള്‍ പറയുന്നത്.

pravasam Jan 20, 2022, 12:17 AM IST

Minister Saji Cheriyan will give Bahrain Prathibha  awardMinister Saji Cheriyan will give Bahrain Prathibha  award

Bahrain Prathibha : ബഹ്‌റൈന്‍ പ്രതിഭ പ്രഥമ നാടകരചനാ പുരസ്‌കാരം മന്ത്രി സജി ചെറിയാന്‍ സമര്‍പ്പിക്കും

ബഹ്‌റൈന്‍ പ്രതിഭയുടെ പ്രഥമ നാടക രചനാ പുരസ്‌കാരം കേരള സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനില്‍ നിന്ന് അവാര്‍ഡ് ജേതാവായ രാജശേഖരന്‍ ഓണംതുരുത്ത്, കോട്ടയം സ്വീകരിക്കും.

pravasam Jan 19, 2022, 6:11 PM IST

Search continues for missing Bahraini 14 year old girlSearch continues for missing Bahraini 14 year old girl

Girl Missing: ബഹ്റൈനില്‍ വീടിന് മുന്നില്‍ നിന്ന് കാണാതായ 14 വയസുകാരിക്കായി തെരച്ചില്‍ തുടരുന്നു

ബഹ്റൈനില്‍ (Bahrain) വിടീന് മുന്നില്‍ നിന്ന് കാണാതായ 14 വയസുകാരിയെ കണ്ടെത്താനുള്ള (14 year old girl) തെരച്ചില്‍ പുരോഗമിക്കുന്നു. വെള്ളിയാഴ്‍ച രാവിലെയാണ് ഇസാ ടൌണിലെ കെയ്‍റോ റോഡില്‍ നിന്ന് ശഹദ് അല്‍ ഗല്ലാഫ് എന്ന ബഹ്റൈനി പെണ്‍കുട്ടിയെ കാണാതായത്. രാവിലെ ആറ് മണിയോടെ വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു.

pravasam Jan 16, 2022, 10:59 AM IST

Restaurant shut for Covid violations in Bahrain action taken against other businessesRestaurant shut for Covid violations in Bahrain action taken against other businesses

Raids in Bahrain: ബഹ്റൈനില്‍ നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി: ഒരു റസ്റ്റോറന്റ് പൂട്ടിച്ചു

ബഹ്റൈനില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ (Covid precautions) പാലിക്കാത്ത സ്ഥാപനങ്ങളെ കണ്ടെത്താനുള്ള കര്‍ശന പരിശോധന തുടരുന്നു. നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ അധികൃതര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടപടിയെടുത്തു. തലസ്ഥാന നഗരത്തില്‍ കൊവിഡ് നിബന്ധന പാലിക്കാതെ പ്രവര്‍ത്തിച്ച ഒരു റസ്റ്റോറന്റ് അധികൃതര്‍ പൂട്ടിച്ചു (Restaurant closed).

pravasam Jan 15, 2022, 1:12 PM IST

Expatriate contracts are renewed only if qualified native candidates are not available for the role in BahrainExpatriate contracts are renewed only if qualified native candidates are not available for the role in Bahrain

Expats in Bahrain പ്രവാസികളുടെ തൊഴില്‍ കരാറുകള്‍ പുതുക്കുന്നത് യോഗ്യരായ സ്വദേശികള്‍ ഇല്ലെങ്കില്‍ മാത്രം

ബഹ്റൈനിലെ സര്‍ക്കാര്‍ മേഖലയില്‍ താത്കാലിക കരാറുകളുടെ അടിസ്ഥാനത്തില്‍ 7356 പ്രവാസികള്‍ ജോലി ചെയ്യുന്നുവെന്ന് കണക്കുകള്‍. ബഹ്റൈന്‍ സിവില്‍ സര്‍വീസ് കമ്മീഷന്റെ കൂടി ചുമതലയുള്ള പാര്‍ലമെന്റ് ആന്റ് ശൂറ കൗണ്‍സില്‍ മന്ത്രി ഗനീം അല്‍ ബുനൈനാണ് ഇക്കാര്യം പാര്‍ലമെന്റിനെ രേഖാമൂലം അറിയിച്ചത്. അതത് മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും അഭ്യര്‍ത്ഥിച്ചതുകൊണ്ട് മാത്രമാണ് സര്‍ക്കാര്‍ മേഖലയില്‍ പ്രവാസികളെ നിയമിച്ചതെന്നും അദ്ദേഹം അറിയിച്ചു.

pravasam Jan 15, 2022, 12:07 PM IST

Woman in Bahrain seeks divorce from husband because he is not romanticWoman in Bahrain seeks divorce from husband because he is not romantic

Woman seeks divorce : സീരിയലിലെ പോലെ ഭര്‍ത്താവ് റൊമാന്റിക് അല്ല; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

ടെലിവിഷന്‍ സീരിയലുകള്‍ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. എന്നാല്‍ ടര്‍ക്കിഷ് സീരിയല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു വിവാഹമോചനത്തിന്(divorce) വഴിയൊരുക്കിയിരിക്കുകയാണ്. ടെലിവിഷന്‍ സീരിയല്‍ ആരാധികയായ ബഹ്‌റൈനിലെ(Bahrain) ഒരു സ്ത്രീ തന്റെ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. ടര്‍ക്കിഷ് സീരിയലുകളിലെ നായക കഥാപാത്രങ്ങളെപ്പോലെയുള്ള ഭംഗിയോ അവരുടെ പെരുമാറ്റ രീതി അനുകരിക്കാനോ തന്റെ ഭര്‍ത്താവിന് കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി വിവാഹമോചനത്തിനൊരുങ്ങുന്നത്. 

pravasam Jan 13, 2022, 6:01 PM IST

Three men found guilty of leaking company secrets in Bahrain and sentenced for three years in jailThree men found guilty of leaking company secrets in Bahrain and sentenced for three years in jail

Disclosing company secrets : കമ്പനി രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസില്‍ ബഹ്റൈനില്‍ മൂന്ന് പേര്‍ക്ക് ശിക്ഷ വിധിച്ചു

ബഹ്റൈനില്‍ (Bahrain) സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയുടെ (State owned company) രഹസ്യങ്ങള്‍ ഒരു സ്വകാര്യ സ്ഥാപനത്തിന് ചോര്‍ത്തിക്കൊടുത്ത (disclosing secrets)  സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ശിക്ഷ. ഒരു അമേരിക്കന്‍ പൗരനും രണ്ട് ബഹ്റൈന്‍ സ്വദേശികളും മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണമെന്നാണ് ഹൈ ക്രിമിനല്‍ കോടതി (Bahrain high criminal court) കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിന്യായത്തില്‍ പറയുന്നത്. അമേരിക്കന്‍ പൗരന്റെ അസാന്നിദ്ധ്യത്തിലാണ് വിധി പ്രസ്‍താവിച്ചത്.

pravasam Jan 13, 2022, 11:21 AM IST

Bahrain Prathibha commemorates Pappan ChiranthanaBahrain Prathibha commemorates Pappan Chiranthana

Pappan Chiranthana : പപ്പൻ ചിരന്തനയുടെ വേർപാടിൽ ബഹ്റൈൻ പ്രതിഭ അനുശോചനം രേഖപ്പെടുത്തി

പ്രമുഖ നാടക പ്രവർത്തകനും സിനിമാ സീരിയൽ നടനും പ്രതിഭയുടെ കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന പപ്പൻ ചിരന്തനയുടെ നിര്യാണത്തില്‍ ബഹ്റൈൻ പ്രതിഭ അനുശോചനം രേഖപ്പെടുത്തി. 1980കളിൽ ബഹ്റൈനിലേക്ക് വന്ന പപ്പൻ ചിരന്തന, 1985ൽ ഇബ്രാഹീം വേങ്ങര കോഴിക്കോട് കേന്ദ്രമാക്കി ചിരന്തന എന്ന നാടക സമിതി രൂപീകരിച്ചപ്പോൾ അതിന്റെ അരങ്ങിലും അണിയറയിലും സജീവമായി പ്രവർത്തിക്കാനായാണ് നാട്ടിലേക്ക് മടങ്ങിയത്. 

pravasam Jan 11, 2022, 1:18 PM IST

Woman faces legal action over slanderous video in BahrainWoman faces legal action over slanderous video in Bahrain

Gulf news : സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്‍ത യുവതിക്കെതിരെ നടപടി

സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയിലൂടെ ബഹ്റൈനിലെ പ്രമുഖ വ്യക്തിത്വങ്ങളെ അവഹേളിച്ച സംഭവത്തില്‍ യുവതിക്കെതിരെ നടപടി. ഇപ്പോള്‍ മറ്റൊരു രാജ്യത്ത് താമസിക്കുന്ന ബഹ്റൈന്‍ സ്വദേശിനിക്കെതിരെയാണ് അധികൃതര്‍ നിയമ നടപടികള്‍ തുടങ്ങിയത്.

pravasam Jan 2, 2022, 4:20 PM IST

Bahrain announced New Year HolidayBahrain announced New Year Holiday

New Year Holiday : ബഹ്‌റൈനില്‍ പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു

ബഹ്‌റൈനില്‍(Bahrain) പുതുവര്‍ഷ ദിന(New Year) അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ സര്‍ക്കുലര്‍ പുറത്തിറക്കി.

pravasam Dec 30, 2021, 9:22 PM IST

Shura Council rejected bill to reserve public sector jobs to BahrainisShura Council rejected bill to reserve public sector jobs to Bahrainis

Civil Service Law : വിദേശികളെ സര്‍ക്കാര്‍ ജോലിയില്‍ നിയമിക്കരുതെന്ന ഭേദഗതി; ബില്‍ തള്ളി

സിവില്‍ സര്‍വീസ് നിയമത്തില്‍ (Civil Service Law)ഭേദഗതി ആവശ്യപ്പെട്ടുള്ള രണ്ട് ബില്ലുകള്‍ ശൂറ കൗണ്‍സില്‍(Shura Council) തള്ളി. പൊതുമേഖലയിലെ കരാര്‍ ജോലികള്‍ ഉള്‍പ്പെടെ എല്ലാ ജോലികളും സ്വദേശികള്‍ക്കായി മാറ്റിവെക്കണമെന്ന് നിയമഭേദഗതി ആവശ്യപ്പെടുന്ന ബില്ലാണിത്. 

pravasam Dec 29, 2021, 9:55 PM IST

Indian Ambassador in Bahrain inaugurates faber castle spectra internationalIndian Ambassador in Bahrain inaugurates faber castle spectra international

Gulf News : ഫേബർ കാസ്റ്റൽ സ്‍പെക്ട്ര ഇന്റർനാഷണൽ ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്‍തു

ആദ്യത്തെ ഫേബർ കാസ്റ്റൽ സ്‍പെക്ട്ര ഇന്റർനാഷണൽ 2021 ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്‍തവ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനിലെ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഏറ്റവും വലിയ വാർഷിക ആർട്ട് കാർണിവൽ വിജയകരമായി നടത്തിയ ശേഷം, ഈ വർഷം ICRF SPECTRA ലോകമെമ്പാടും വ്യാപിപ്പിച്ചിട്ടുണ്ട്. 16 രാജ്യങ്ങളിൽ നിന്നും 59 സ്‌കൂളുകളിൽ നിന്നുമുള്ള ഏകദേശം 250 വിദ്യാർത്ഥികൾ ആദ്യത്തെ ഫേബർ കാസ്റ്റൽ സ്‍പെക്ട്ര ഇന്റർനാഷണൽ 2021ൽ പങ്കെടുത്തു. 

pravasam Dec 28, 2021, 11:48 PM IST