Asianet News MalayalamAsianet News Malayalam
11 results for "

Banned Countries

"
permission to enter saudi for people from banned countries came into effectpermission to enter saudi for people from banned countries came into effect

വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് യാത്രാനുമതി പ്രാബല്യത്തില്‍; സെപ്തംബര്‍ ഒന്ന് മുതല്‍ സര്‍വീസ്

കൊവിഡ് സാഹചര്യത്തില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് യാത്രാനുമതി നല്‍കാനുള്ള സൗദി സര്‍ക്കാരിന്റെ തീരുമാനം പ്രാബല്യത്തില്‍.

pravasam Aug 25, 2021, 11:19 PM IST

Expo 2020 participants will be allowed to fly into UAE from banned countriesExpo 2020 participants will be allowed to fly into UAE from banned countries

ഇന്ത്യ ഉള്‍പ്പെടെ യുഎഇയില്‍ യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് എക്സ്പോയില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുമതി

ദുബൈയില്‍ നടക്കാനിരിക്കുന്ന എക്സ്പോ 2020ല്‍ പങ്കെടുക്കാന്‍ ഇന്ത്യ ഉള്‍‌പ്പെടെ യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന അനുമതി. ഇന്ത്യയും പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും ഇന്തോനേഷ്യയും ഉള്‍പ്പെടെ 16 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇങ്ങനെ അനുമതി ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു. എക്സ്പോയില്‍ പങ്കെടുക്കുന്നവര്‍, എക്സിബിറ്റര്‍മാര്‍, പരിപാടികളുടെ സംഘാടകര്‍ സ്‍പോണ്‍സര്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് അനുമതി ലഭിക്കുക.

pravasam Jul 23, 2021, 11:02 AM IST

Saudi authorities extend iqama reentry and visit visa validity of expatriates from banned countriesSaudi authorities extend iqama reentry and visit visa validity of expatriates from banned countries

പ്രവാസികള്‍ക്ക് ആശ്വാസം; സൗദി അറേബ്യയിലെ ഇഖാമ, റീഎന്‍ട്രി, സന്ദര്‍ശക വിസകളുടെ കാലാവധി വീണ്ടും നീട്ടി

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി അറേബ്യയിലെ ഇഖാമ, റീഎന്‍ട്രി, സന്ദര്‍ശക വിസകളുടെ കാലാവധി വീണ്ടും സൗജന്യമായി നീട്ടി. നിലവില്‍ പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമയുടെയും റീ-എൻട്രി, സന്ദർശന വിസകളുടെയും കാലാവധിയാണ് സ്വമേധയാ ആഗസ്റ്റ് 31 വരെ പുതുക്കുന്നത്. സൗദി പാസ്‍പോർട്ട് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.

pravasam Jul 20, 2021, 10:20 PM IST

saudi arabia permits entry from 11 countries including UAEsaudi arabia permits entry from 11 countries including UAE

യുഎഇ അടക്കം യാത്രാവിലക്കുള്ള 11 രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശനാനുമതി

യുഎഇ ഉള്‍പ്പെടെ നിലവില്‍ യാത്രാ വിലക്കുള്ള 11 രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിച്ചു. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന 20 രാജ്യങ്ങളില്‍ 11 രാജ്യങ്ങളില്‍ നിന്ന് ഇനി മുതല്‍ സൗദിയിലേക്ക് പ്രവേശനം സാധ്യമാവും. അതേസമയം ഇന്ത്യ ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള വിലക്ക് തുടരും.

pravasam May 29, 2021, 5:29 PM IST

expatriate domestic workers can return to kuwait from banned countriesexpatriate domestic workers can return to kuwait from banned countries

കുവൈത്തില്‍ പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മടങ്ങിയെത്താം

കുവൈത്തിലേക്ക് നേരിട്ട് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഡിസംബര്‍ ഏഴ് മുതല്‍ രാജ്യത്ത് പ്രവേശിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. നിലവില്‍ സാധുതയുള്ള താമസ വിസ കൈവശമുള്ള എണ്ണായിരത്തോളം ഗാര്‍ഹിക തൊഴിലാളികള്‍ വിദേശത്തുണ്ടെന്നാണ് കണക്ക്.

pravasam Dec 1, 2020, 7:34 PM IST

kuwait may take a favourable decision on resuming flights to 34 banned countrieskuwait may take a favourable decision on resuming flights to 34 banned countries

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസ്; അനുകൂല തീരുമാനം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയടക്കം കുവൈത്ത് യാത്രാ വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന 34 രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ വിമാനക്കമ്പനികളായ കുവൈത്ത് എയര്‍വേയ്‍സും ജസീറ എയര്‍വേയ്‍സും, ആരോഗ്യ മന്ത്രാലയവുമായും സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റുമായും നടത്തിയ ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച ഏകദേശ ധാരണയായെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. ഘട്ടം ഘട്ടമായി വ്യോമ ഗതാഗതം ഈ രാജ്യങ്ങളിലേക്ക് അനുവദിച്ചേക്കും.

pravasam Oct 25, 2020, 8:43 PM IST

kuwait health minister promised to study proposal to allow entry of expatriates from banned countrieskuwait health minister promised to study proposal to allow entry of expatriates from banned countries

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ മടക്കം; നിര്‍ദേശങ്ങള്‍ പരിശോധിക്കുമെന്ന് മന്ത്രി

യാത്രാ വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന 34 രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ മടങ്ങിവരാന്‍ അനുവദിക്കുന്ന കാര്യത്തില്‍ നിര്‍ദേശങ്ങള്‍ പരിശോധിക്കുമെന്ന് കുവൈത്ത്. ദേശീയ വിമാനക്കമ്പനികളായ കുവൈത്ത് എയര്‍വേയ്‍സും ജസീറ എയര്‍വേയ്‍സും സമര്‍പ്പിച്ച ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളും മറ്റ് നടപടികളും പരിശോധിച്ച് തീരുമാനമെടുക്കുമെന്നാണ് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് അറിയിച്ചത്.

pravasam Oct 23, 2020, 11:48 AM IST

kuwait civil aviation authority denies reports of flight service to banned countrieskuwait civil aviation authority denies reports of flight service to banned countries

സാമൂഹിക മാധ്യമങ്ങളിലെ പ്രചരണം തെറ്റ്; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിലക്ക് തുടരും

യാത്രാ വിലക്കുള്ള 34 രാജ്യങ്ങളില്‍ ചിലതില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

pravasam Oct 10, 2020, 10:33 AM IST

Kuwait to bring back government staff from banned countries through chartered flightsKuwait to bring back government staff from banned countries through chartered flights

യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് പ്രവാസികളായ സര്‍ക്കാര്‍ ജീവനക്കാരെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തിക്കും

കുവൈത്തിലെ സർക്കാർ ഏജൻസികൾക്ക് പ്രവാസികളായ തങ്ങളുടെ ജീവനക്കാരെ ചാർട്ടർ വിമാനങ്ങളിൽ തിരിച്ചെത്തിക്കാം. ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലിഹിന്റെ അധ്യക്ഷതയിലുള്ള കൊറോണ എമര്‍ജന്‍സി കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ കുവൈത്തില്‍ പ്രവേശന വിലക്കുള്ള 34 രാജ്യങ്ങളില്‍ നിന്നുള്ളവരെയും ഇങ്ങനെ തിരികെ എത്തിക്കാനാവും.

pravasam Sep 27, 2020, 11:03 PM IST

Kuwait approves return of 800 expatriates from banned countriesKuwait approves return of 800 expatriates from banned countries

യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് 800 പ്രവാസികള്‍ക്ക് കുവൈത്തില്‍ മടങ്ങിവരാന്‍ അനുമതി

കുവൈത്ത് യാത്രാ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള 800 പ്രവാസികള്‍ക്ക് രാജ്യത്ത് മടങ്ങി വരാന്‍ അനുമതി. ഇങ്ങനെ എത്തുന്നവരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ താമസിപ്പിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. കൊവിഡ് സംബന്ധമായ കാര്യങ്ങള്‍ തീരുമാനിക്കുന്ന സുപ്രീം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

pravasam Sep 18, 2020, 2:57 PM IST

expatriates can enter kuwait after spending 14 days in non banned countriesexpatriates can enter kuwait after spending 14 days in non banned countries

വിലക്കില്ലാത്ത രാജ്യങ്ങളില്‍ രണ്ടാഴ്ച താമസിച്ച പ്രവാസികള്‍ക്ക് കുവൈത്തില്‍ പ്രവേശിക്കാം

കുവൈത്തില്‍ പ്രവേശന വിലക്കുള്ള 31 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് രണ്ടാഴ്ച തങ്ങിയാല്‍ കുവൈത്തില്‍ പ്രവേശിക്കാം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ അടക്കം 31 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിലവില്‍ കുവൈത്തില്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.

pravasam Aug 3, 2020, 11:09 AM IST