Asianet News MalayalamAsianet News Malayalam
1 results for "

Basanthi

"
Biju C Damodharan shortfilm BasanthiBiju C Damodharan shortfilm Basanthi

Basanthi film| ഇരുട്ടും മഴയും 'ബസന്തി'യും, ഹ്രസ്വചിത്രം ചര്‍ച്ചയാകുന്നു

വെറും 16 മിനിറ്റ് കൊണ്ട് ഒരു ജീവിതം തന്നെ പറയുന്ന മനോഹരമായ ഹ്രസ്വചിത്രമാണ് ബസന്തി (Basanthi). ഇരുട്ടും മഴയും പശ്ചാത്തലമായി ഒരു ജീവിതം പറയുന്ന ഹ്രസ്വചിത്രം മികച്ച രചനയിലൂടെയും സംവിധാനത്തിലൂടെയും ബിജു സി ദാമോദരൻ (Biju C Damodharan) കൃത്യമായി തന്നെ ചിലത് പറഞ്ഞുവയ്ക്കുന്നുണ്ട്. ഒരു സംഭാഷണം പോലും ഇല്ലാതെ കഥ പറയുന്ന രീതി സംവിധായകന്റെ ബ്രില്യൻസ് തന്നെ ആണ് വ്യക്തമാക്കുന്നത്. തെരുവോരങ്ങളിൽ വളയും മാലയും വിറ്റ് ജീവിതം കരപിടിപ്പിക്കാൻ ശ്രമിക്കുന്ന ബസന്തിയെന്ന പെൺകുട്ടിയും അവളറിയാതെ അവളെ പിന്തുടരുന്ന മറ്റൊരാളും. ഉദ്വേഗജനകമായ കഥാ പശ്ചാത്തലവും മഴയും ഇരുട്ടും നമ്മെ അവരിലേക്ക് പിന്തുടരാൻ പ്രേരിപ്പിക്കുന്നും ഉണ്ട്. നമ്മുടെ ചിന്തകളെ കീറി മുറിച്ചുകൊണ്ട് ആ രാത്രി നടക്കുന്ന സംഭവം ആണ് ബസന്തിയുടെ ഇതിവൃത്തം
.

Movie News Nov 4, 2021, 2:42 PM IST