Big Boss  

(Search results - 107)
 • Surya Menon

  Movie NewsJul 28, 2021, 8:10 PM IST

  ഇതാ വളരെ നേരത്തെ തന്നെ സൂര്യ മേനോന്റെ 'ഓണം ലുക്ക്', ഫോട്ടോകളുമായി ബിഗ് ബോസ് താരം

  ബിഗ് ബോസിലൂടെ മലയാളികളുടെ പ്രിയം സ്വന്തമാക്കിയ താരമാണ് സൂര്യ മേനോൻ. കേരളത്തിലെ ആദ്യ വനിതാ ഡിജെമാരില്‍ ഒരാള്‍ എന്ന ഖ്യാതിയോടെയാണ് സൂര്യ ബിഗ് ബോസിലേക്ക് എത്തിയതും. സൂര്യയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ സൂര്യയുടെ പുതിയ ഫോട്ടോകളും ചര്‍ച്ചയാകുകയാണ്.

 • undefined

  Bigg BossMar 28, 2021, 2:18 PM IST

  'മജ്‍സിയ പോയാല്‍ ഡിംപലിന്റെ കരച്ചില്‍ ആയിരിക്കും', ബിഗ് ബോസില്‍ നിന്ന് പുറത്താകുന്നവരെ കുറിച്ചുള്ള സൂചനകള്‍

  ബിഗ് ബോസില്‍ ഏറ്റവും നിര്‍ണായകമായ ദിവസങ്ങളാണ് ശനിയും ഞായറും. കാരണം മോഹൻലാല്‍ വരുന്ന ദിവസമായ അന്നാണ് ബിഗ് ബോസില്‍ നിന്ന് ഒരാള്‍ പുറത്താകുക. പുറത്താകുന്ന ആളെ മോഹൻലാല്‍ തന്നെയാണ് പ്രഖ്യാപിക്കുക. ആരാകും പുറത്താകുകയെന്നത് പ്രേക്ഷകരുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുക. മത്സരാര്‍ഥികള്‍ തന്നെയാണ് പുറത്തുപോകേണ്ടവരെ നോമിനേറ്റ് ചെയ്യുന്നത്. വളരെ സങ്കടത്തോടെ ആ പേര് പ്രഖ്യാപിക്കുകയാണ് എന്നാണ് മോഹൻലാല്‍ ഇന്നത്തെ എപ്പിസോഡിന്റെ പ്രമോയില്‍ പറയുന്നത്.

 • undefined

  Bigg BossMar 26, 2021, 10:15 PM IST

  നിയമം ലംഘിച്ചുവെന്ന് പൊളി ഫിറോസ്, മോശമായി പോയെന്ന് സജിന, പരസ്പരം തർക്കിച്ച് ദമ്പതികൾ

  ബി​ഗ് ബോസ് മലയാളം മൂന്നാം സീസണിന്റെ നാല്പതാം ദിവസമായ ഇന്ന് തർക്കത്തോടെയാണ് വീട് ഉണർന്നത്. കഴിഞ്ഞ ദിവസം നടന്ന വീക്കിലി ടാസ്ക്കുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നം. പൊളി ഫിറോസ്- സജിന എന്നിവരായിരുന്നു ഇന്ന് മോണിം​ഗ് ആക്ടിവിറ്റി ചെയ്യേണ്ടിയിരുന്നത്. നല്ല സൗഹൃദത്തെ കുറിച്ച് ക്ലാസെടുക്കുക എന്നതാണ് ആക്ടിവിറ്റി. എന്നാൽ ഇക്കാര്യം പറയും മുമ്പ് തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസമായിരുന്നു ഇന്നലെ എന്ന് പറഞ്ഞാണ് ഫിറോസ് തുടങ്ങിയത്.

 • undefined

  Bigg BossMar 20, 2021, 10:17 PM IST

  'ഞങ്ങളെ വെല്ലുവിളിക്കുകയാണോ?' സജ്‍നയ്‍ക്കും ഫിറോസ് ഖാനും കടുത്ത ശിക്ഷ നല്‍കി മോഹൻലാല്‍

  ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയോട് കൂടി വലിയ തര്‍ക്കങ്ങളാണ് ഉണ്ടാകുന്നത്. മത്സാര്‍ഥികള്‍ പലപ്പോഴും ഇക്കാര്യത്തെ കുറിച്ച് പരാതിപ്പെട്ടിട്ടുമുണ്ട്. സജ്‍ന- ഫിറോസ് ദമ്പതിമാരാണ് തര്‍ക്കങ്ങള്‍ക്ക് കാരണക്കാര്‍ എന്നാണ് പറയുന്നത്. ഇന്ന് മത്സരാര്‍ഥികളെ കാണാനെത്തിയ മോഹൻലാല്‍ സജ്‍ന- ഫിറോസ് ദമ്പതിമാര്‍ക്ക് താക്കീതും നല്‍കിയിരിക്കുകയാണ്. അവസാന വാര്‍ണിംഗ് ആണ് ഇതെന്നാണ് മോഹൻലാല്‍ പറഞ്ഞിരിക്കുന്നത്. ബിഗ് ബോസില്‍ കാട്ടിയ പ്രശ്‍നങ്ങള്‍ക്ക് സജ്‍ന- ദമ്പതിമാരെ മോഹൻലാല്‍ ശിക്ഷിക്കുകയും ചെയ്‍തു.

 • undefined

  Bigg BossMar 14, 2021, 11:33 PM IST

  'കേട്ടാൽ സാരമില്ലെന്ന് പറയരുത്'; ഭാനുവിനോടും ഡിംപലിനോടും പൊട്ടിത്തെറിച്ച് മോഹൻലാൽ

  ബി​ഗ് ബോസ് മലയാളം മൂന്നാം സീസൺ 29മത്തെ എപ്പിസോഡിൽ എത്തി നിൽക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും മത്സരവും ടാസ്ക്കുകളും കടുത്ത് വരികയാണ്. ഇന്ന് വീക്കൻഡ് എപ്പിസോഡായിരുന്നു ഷോയിൽ നടന്നത്. ഇതിനിടയിൽ മൈക്ക് ശരിയായി ഉപയോ​ഗിക്കാത്തതിന്റെ പേരിൽ ഭാനുവിനോടും ഡിംപലിനോടും പൊട്ടിത്തെറിക്കുകയാണ് മോഹൻലാൽ.

 • undefined

  Bigg BossMar 14, 2021, 11:04 PM IST

  ഇവര്‍ ആരാണ് ഇവിടെ എല്ലാവര്‍ക്കും വേണ്ടി സംസാരിക്കാന്‍ ? ഡിംപലിനെ കുറിച്ച് ഭാഗ്യലക്ഷ്മി

  ബി​ഗ് ബോസ് സീസൺ മൂന്ന് ഓരോ ദിവസം കഴിയുന്തോറും രസകരമായ മുഹൂർത്തങ്ങളുമായി മുന്നോട്ട് പോകയാണ്. വീക്കൻഡ് എപ്പിസോഡായ ഇന്ന് ടാസ്ക്കോടെയാണ് മോഹൻലാൽ തുടങ്ങിയത്. പരസ്പര വിലയിരുത്തലുകളുമായി ടാസ്ക് മുന്നോട്ട് പോകുകയാണ്. ഇതിനിടയിൽ ലഭിച്ച ഇടവേളയിൽ അനൂപിനോട് ഭാഗ്യലക്ഷ്മി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. 

 • undefined

  Bigg BossMar 14, 2021, 10:58 PM IST

  'നേരെ ചെയ്യേണ്ട കാര്യങ്ങള്‍ വളച്ചൊടിക്കുമ്പോൾ അത് മറ്റുള്ളവരെയും ബാധിക്കും'; പൊളി ഫിറോസിനോട് എയ്ഞ്ചൽ

  വീക്കന്‍ഡ് ടാസ്ക്കില്‍ പരസ്പരം ഏറ്റുമുട്ടി എയ്ഞ്ചലും ഫിറോസും. 'അഴുക്ക് കൈ മാറുന്ന ആള്‍' എന്നായിരുന്നു എയ്ഞ്ചലിന് കിട്ടിയ ഓപ്ഷൻ. മറ്റൊന്നും ആലോചിക്കാതെ അത് പൊളി ഫിറോസ് ആണെന്ന് മത്സരാര്‍ത്ഥി പറയുകയായിരുന്നു. ഒരു പ്രശ്നം നടന്നാല്‍ അതിനെ എങ്ങനെ പരിഹരിക്കണമെന്ന് ഫിറോസിന് അറിയാം, പക്ഷേ നേരെ ചെയ്യേണ്ട കാര്യങ്ങള്‍ വളച്ചൊടിച്ച് പറയുമ്പോള്‍ അത് മറ്റുള്ളവരെയും ബാധിക്കുന്നുണ്ടെന്നും എയ്ഞ്ചൽ പറഞ്ഞു.

 • undefined

  Bigg BossMar 12, 2021, 9:13 AM IST

  ഭാഗ്യലക്ഷ്മി കാര്യങ്ങൾ ഒറ്റയ്ക്ക് തീരുമാനിക്കുന്നു, അവസരം തരുന്നില്ലെന്ന് സജ്ന

  രോ ദിവസം കഴിയുന്തോറും ബി​ഗ് ബോസ് സീസൺ മൂന്നിൽ മത്സരങ്ങളും തർക്കങ്ങളും കടുക്കുകയാണ്. ഷോയുടെ 25-ാം ദിവസമായ ഇന്നലെ പുലർച്ചെ കിച്ചനിൽ ഭാഗ്യലക്ഷ്മിയും സജ്നയും തമ്മിലുള്ള​ അഭിപ്രായവ്യത്യാസത്തിലാണ് തുടങ്ങിയത്. കിച്ചൻ ടീമിനോട് ആലോചിക്കാതെ ഭാഗ്യലക്ഷ്മി കാര്യങ്ങൾ സ്വയം തീരുമാനിക്കുന്നു എന്നായിരുന്നു സജ്നയുടെ പരാതി. 

 • undefined

  Bigg BossMar 11, 2021, 10:20 PM IST

  ബി​ഗ്ബോസ് യുവജനോത്സ വേദിയിൽ തിളങ്ങി 'ജയൻ'; ഒടുവിൽ കള്ളി വെളിച്ചത്ത്

  ബി​ഗ് ബോസിലെ ഓരോ ദിവസങ്ങളും രസകരമാക്കുന്നത് ടാസ്കുകളാണ്. തങ്ങളുടെ കഴിവുകൾ തെളിയിക്കുന്നതിനായി മികച്ച ടാസ്‍കുകളാണ് മത്സരാര്‍ഥികള്‍ക്ക് ലഭിക്കുന്നത്. ബിഗ് ബോസ് തന്നെയാണ് ടാസ്‍കുകള്‍ നല്‍കുന്നത്. കലാലയം എന്ന ടാസ്ക്കാണ് നിലവിൽ നടന്നു കൊണ്ടിരിക്കുന്നത്. ഇത്തവണ ബി​ഗ് ബോസ് കലാലയത്തെ ഇളക്കി മാറിക്കാൻ എത്തിയത് പ്രിയ താരം ജയനാണ്. 

 • undefined

  Bigg BossMar 7, 2021, 10:31 PM IST

  ഒരുപാട് പ്രലോഭനങ്ങള്‍ ഉണ്ടാകും അതിലൊന്നും വീഴരുത്, ഇതുവരെ വീണില്ലല്ലോ? നോബിയോട് മോഹൻലാൽ

  വാശിയേറിയ ടാസ്ക്കിന് പിന്നാലെ ബി​ഗ് ബോസ് സീസൺ മൂന്നിലെ നാലമത്തെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത് നോബിയാണ്.  ഫിറോസ്, അഡോണി എന്നിവരെ പിന്തള്ളിയായിരുന്നു നോബി ക്യാപ്റ്റനായത്. ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ നോബിക്ക് പകരക്കാരനായി റംസാനായിരുന്നു ബി​ഗ് ബോസ് നൽകിയ ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിച്ചത്. ഇതാദ്യമായായിരിക്കും കൂലിക്ക് ആളെ വച്ച് ക്യാപ്റ്റനാകുന്നതെന്നായിരുന്നു നോബിയുടെ ആദ്യ പ്രതികരണം. 

 • undefined

  Bigg BossMar 7, 2021, 12:11 AM IST

  'നീ മനസ്സിൽ എന്തോക്കെയോ ആലോചിച്ചു കൂട്ടുന്നുണ്ട്'; അഡോണിയോട് എയ്ഞ്ചൽ

  ദ്യത്തെ ബിഗ് ബോസില്‍ ചര്‍ച്ചയായത് പേളി- ശ്രീനിഷ് പ്രണയമായിരുന്നു. ഇത്തവണയും ഒട്ടേറെ പ്രണയങ്ങളുടെ സൂചന ബിഗ് ബോസില്‍ കാണാനാകും. ഗെയിം സ്‍ട്രാറ്റജിയുടെ ഭാഗമാണോ എന്നത് പിന്നാലെ കണ്ടറിയണം. എന്നാല്‍ അഡോണിയും എയ്ഞ്ചലും തമ്മിലുള്ള സംഭാഷണം പ്രേക്ഷകരിൽ കൗതുകം ഉണർത്തുകയാണ്. ഇരുവരും തമ്മിലുള്ള സംഭാഷണാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

 • undefined

  Bigg BossMar 6, 2021, 11:26 PM IST

  'പർപ്പസ്ഫുള്ളി എന്ന വാക്ക് പറയുമ്പോൾ സൂക്ഷിച്ചു ഉപയോഗിക്കണം'; ഋതുവിനോട് അഡോണി

  ബി​ഗ് ബോസ് സീസൺ മൂന്ന് നാലാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ സംഭവ ബഹുലമായ കാര്യങ്ങളാണ് നടന്നു കഴിഞ്ഞത്. നാളെ അടുത്ത എലിമിനേഷനും നടക്കും. ഈ സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് ഋതുവും അഡോണിയും. ഇരുവരും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോൾ ചർച്ചാവിഷയം. 'പർപ്പസ്ഫുള്ളി' എന്ന വാക്ക് പറയുമ്പോൾ സൂക്ഷിച്ചു ഉപയോഗിക്കണമെന്ന് ദേഷ്യത്തോടെ സംസാരിക്കുന്ന അഡോണിയുടെ വീഡിയോയാണ് പുറത്ത് വന്നത്. 

 • undefined

  Bigg BossMar 6, 2021, 10:09 PM IST

  ‘ഇനി ഇക്കാര്യവും പറഞ്ഞ് വരല്ലേ‘; മത്സരാർത്ഥികൾക്ക് മുന്നിൽ തൊഴു കയ്യോടെ മോഹൻലാൽ

  ബിഗ് ബോസ്  മത്സരാര്‍ഥികള്‍ക്കിടയില്‍ കൈയാങ്കളി നടന്നതിനെത്തുടര്‍ന്ന് ലക്ഷ്വറി ബജറ്റിനുവേണ്ടിയുള്ള ഈ വാരത്തിലെ വീക്കിലി ടാസ്‍ക് ബിഗ് ബോസ് റദ്ദാക്കിയിരുന്നു. 'പൊന്ന് വിളയും മണ്ണ്' എന്ന് പേരിട്ടിരുന്ന വീക്കിലി ടാസ്‍കില്‍ സായ് വിഷ്‍ണു കര്‍ഷകരില്‍ ഒരാളും സജിന പൊലീസ് ഉദ്യോഗസ്ഥയുമായിരുന്നു. ആക്റ്റിവിറ്റി ഏരിയയിലെ 'കൃഷിസ്ഥല'ത്ത് മറഞ്ഞിരിക്കുന്ന 'രത്നങ്ങള്‍' കരസ്ഥമാക്കണമെന്നതായിരുന്നു ഗെയിമിലെ ടാസ്‍ക്. ആക്റ്റിവിറ്റി ഏരിയയില്‍ നിന്ന് പുറത്തെത്തുന്ന 'കര്‍ഷകരെ' പരിശോധിക്കാന്‍ പൊലീസുകാര്‍ക്ക് അവകാശമുണ്ടായിരുന്നു. എന്നാല്‍ പരിശോധിക്കാന്‍ ശ്രമിക്കുന്നതിനിടെ സായ് വിഷ്‍ണു തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നായിരുന്നു സജിനയുടെ പരാതി. ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. 

 • undefined

  Bigg BossMar 1, 2021, 10:17 AM IST

  ‘ഈ ഷോയുടെ പുറത്ത് നിനക്ക് നല്ല പേരാണ്‘; നോബിയെ നോക്കി ഫിറോസ്

  ലയാള ടെലിവിഷനിലെ മികച്ച റിയാലിറ്റി ഷോകളിൽ ഒന്നായ ബി​ഗ് ബോസ് സീസൺ മൂന്ന് മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുകയാണ്. ഈ സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് നോബി മർക്കോസ്. ഇപ്പോഴിതാ പുറത്ത് നല്ലൊരു പേരുള്ള ആളാണ് നോബിയെന്ന് പറയുകയാണ് കിടിലം ഫിറോസ്. ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടയിലാണ് ഇക്കാര്യം ഫിറോസ് പറഞ്ഞത്. 

 • undefined

  Bigg BossMar 1, 2021, 12:11 AM IST

  'എന്നോട് 30000 പറഞ്ഞപ്പോൾ, കൂട്ടുകാരി രണ്ട് ലക്ഷത്തിനാണ് എന്‍റെ തല വച്ചിരുന്നത്'; അനുഭവം പറഞ്ഞ് എയ്ഞ്ചല്‍

  ഴിഞ്ഞ ദിവസമായിരുന്നു ബി​ഗ് ബോസ് മൂന്നാം സീസണിലെ 17മത്തെ മത്സരാര്‍ത്ഥിയായി എയ്ഞ്ചല്‍ തോമസ് എത്തിയത്. മോഡലും എംഎ സൈക്കോളജി വിദ്യാര്‍ഥിനിയുമാണ് എയ്ഞ്ചല്‍. യഥാര്‍ഥ പേര് ടിമി സൂസന്‍ തോമസ് എന്നാണ്. ഷോയിൽ എത്തി ഒരു ദിവസത്തിനുള്ളിൽ തന്നെ മറ്റ് മത്സരാര്‍ത്ഥികളുടെ ഇടയിൽ ശ്രദ്ധപിടിച്ചു പറ്റാന്‍ എയ്ഞ്ചലിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് കുടുംബാം​ഗങ്ങളോട് പറയുകയാണ് എയ്ഞ്ചല്‍.