Bigg Boss Malayalam Season Two  

(Search results - 114)
 • Daya Aswathi

  Bigg Boss24, Mar 2020, 2:19 PM IST

  രജിത്തിനെ അനുകരിക്കാൻ ശ്രമിച്ചിരുന്നോ?, തുറന്നുപറഞ്ഞ് ദയ അശ്വതി

  സോഷ്യൽ മീഡിയയിൽ വിവാദ വീഡിയോകൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട  ദയ അശ്വതി ബിഗ് ബോസിൽ എത്തുമ്പോൾ പ്രേക്ഷകർ കരുതിയത് എല്ലാവരോടും ദയ സോഷ്യൽ മീഡിയയിൽ കാണുന്ന പോലെ പെരുമാറും എന്നാണ്. എന്നാൽ ബിഗ് ബോസിലെ ദയ നിരന്തരം കരയുകയും ബിഗ് ബോസിനോട് ആവലാതി പറയുകയുമായിരുന്നു ചെയ്‍തത്. ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ചു ദയ സംസാരിക്കുന്നു.

 • Aleena Padikkal

  Bigg Boss22, Mar 2020, 3:29 PM IST

  'ചൈൽഡ്ഹുഡ് ഫ്രണ്ട് ആണ് ഫുക്രു', ഫേക്ക് എന്ന് വിളി കേള്‍ക്കേണ്ടി വന്നത് എന്തുകൊണ്ടെന്നും എലീന പടിക്കല്‍

  ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ അവസാന പത്തു മത്സരാര്‍ത്ഥികളിൽ ഒരാളാണ് എലീന പടിക്കൽ. എല്ലാവരും ആദ്യ ദിവസങ്ങളിൽ ഫേക്ക് എന്ന് വിളിക്കുകയും പിന്നീട് നിറഞ്ഞു സ്നേഹിക്കുകയും ചെയ്‍ത മത്സരാർത്ഥി. എലീന ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം  വിശേഷങ്ങൾ പങ്കുവയ്‍ക്കുന്നു. സുനിത ദേവദാസ് നടത്തിയ അഭിമുഖം.

 • Amrutha Suresh

  Bigg Boss21, Mar 2020, 9:35 PM IST

  ഇപ്പോള്‍ തമാശ പറയാനുള്ള സമയമല്ല, ജനതാ കര്‍ഫ്യുവിനെ പിന്തുണയ്ക്കണമെന്നും ലൈവില്‍ അമൃത സുരേഷ്

  ലോകം കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള ജാഗ്രതയിലാണ്. ഇന്ത്യയിലും കൊവിഡ് 19 സ്ഥിരീകരിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബിഗ് ബോസ് സംപ്രേഷണം നിര്‍ത്തിവച്ചിരുന്നു. ബിഗ് ബോസ് നിര്‍ത്തിവയ്‍ക്കുന്ന തീരുമാനം റിയാലിറ്റി ഷോയുടെ ആരാധകരെ ഞെട്ടിച്ചിരുന്നു. ബിഗ് ബോസ്സില്‍ ബാക്കിയുണ്ടായിരുന്ന മത്സരാര്‍ഥികള്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തുകയും ചെയ്‍തു. ഇപ്പോള്‍ വിശേഷങ്ങളുമായി സാമൂഹ്യമാധ്യമത്തില്‍ ലൈവില്‍ എത്തിയിരിക്കുകയാണ് അമൃത സുരേഷ്.

 • Aleena and Daya Aswathi

  Bigg Boss18, Mar 2020, 1:15 AM IST

  പാട്ടിനിടയ്‍ക്കും കരഞ്ഞത് എന്തിന്, ദയ അശ്വതിയെ ട്രോളി കൂട്ടുകാര്‍

  ടാസ്‍ക്കുകളും ഓരോ ആഴ്‍ചയിലെയും എലിമിനേഷനും ഒക്കെയായി ബിഗ് ബോസ് സംപ്രേഷണം തുടരുകയാണ്. ഒരുമിച്ച് കഴിയുന്നവര്‍ അടുത്ത സൗഹൃദത്തിലാകുന്നത് പതിവാണ്. ടാസ്‍ക്കുകള്‍ക്കിടയില്‍ കയ്യാങ്കളികളൊക്കെ ഉണ്ടാകാറുണ്ട്. പക്ഷേ പരസ്‍പരമുള്ള സൗഹൃദക്കാഴ്‍ചകള്‍ക്കും ബിഗ് ബോസ് വേദിയാകാറുണ്ട്. ഒരു ഗ്രൂപ്പായി മാറിയ ഫുക്രുവും ആര്യയും ദയ അശ്വതിയും എലീനയും തമ്മിലുള്ള സൗഹൃദസംഭാഷണങ്ങള്‍ ഇന്ന് കണ്ടു.

 • Arya

  Bigg Boss17, Mar 2020, 11:58 PM IST

  ഇന്നത്തെ ടാസ്‍ക് തലയിണ നിര്‍മ്മിക്കല്‍, ആര്യക്ക് പരുക്കേറ്റു

  ബിഗ് ബോസ്സിലെ ആകര്‍ഷണങ്ങളില്‍ ഒന്നാണ് ടാസ്‍ക്കുകള്‍. ലക്ഷ്വറി പോയന്റുകള്‍ക്കായും ക്യാപ്റ്റനെ നിശ്ചയിക്കുന്നതിനുള്ള പോയന്റുകള്‍ക്കായുമാണ് ടാസ്‍ക്കുകള്‍. അതുകൊണ്ടുതന്നെ ടാസ്‍ക്കുകള്‍ കയ്യാങ്കളിയിലേക്ക് എത്താറുണ്ട്. ഇന്ന് തലയണ നിര്‍മ്മിക്കുന്നതായിരുന്നു ടാസ്‍ക്ക്. ടാസ്‍ക്കിനിടെ ആര്യക്ക് പരുക്കേല്‍ക്കുകയും ചെയ്‍തു.

 • Sujo

  Bigg Boss17, Mar 2020, 11:22 PM IST

  ബിഗ് ബോസ്സില്‍ പ്രാങ്ക് ടാസ്‍ക്, പുറത്തുപോകേണ്ടി വരുമെന്ന് അറിഞ്ഞപ്പോള്‍ പൊട്ടിത്തെറിച്ച് സുജോ

  ബിഗ് ബോസ്സിലെ ആവേശകരമായ കാഴ്‍ചകളാണ് ടാസ്‍ക്കുകള്‍. ലക്ഷ്വറി ബജറ്റിനായും ക്യാപ്റ്റനെ നിശ്ചയിക്കാനും ടാസ്‍ക്കില്‍ കിട്ടുന്ന പോയന്റുകളാണ് അടിസ്ഥാനം. അതിനാല്‍ ടാസ്ക്കുകള്‍ തര്‍ക്കങ്ങളിലേക്കും കയ്യാങ്കളിയിലേക്കും എത്താറുണ്ട്. ഇത്തവണ പക്ഷേ ഒരു പ്രാങ്ക് ടാസ്‍ക്കായിരുന്നു ബിഗ് ബോസ് നടത്തിയത്. സുജോയായിരുന്നു പ്രാങ്ക് ടാസ്‍ക്കില്‍ കബളിപ്പിക്കപ്പെട്ടത്.

 • Daya Aswathi and Alasandra

  Bigg Boss17, Mar 2020, 2:24 AM IST

  ടാസ്‍ക്കില്‍ ഞാൻ അഹങ്കാരിയായ കുട്ടിയാണ്, അതുകൊണ്ടാണ് അങ്ങനെ ചെയ്‍തത്; ദയയോട് തര്‍ക്കിച്ച് അലസാന്ദ്ര

  ബിഗ് ബോസ്സില്‍ ഇന്ന് നോമിനേഷനായിരുന്നു. ആരൊക്കെയാണ് പുറത്തുപോകേണ്ടത് എന്ന് നിര്‍ദ്ദേശിക്കുന്ന ഓപ്പണ്‍ നോമിനേഷൻ. സാധാരണ ടാസ്‍ക്കുകളില്‍ തര്‍ക്കങ്ങളും കയ്യാങ്കളിയുമുണ്ടാകാറുണ്ട്. എന്നാല്‍ ഇന്ന് നോമിനേഷനെ ചൊല്ലിയായിരുന്നു തര്‍ക്കം. ഓപ്പണ്‍ നോമിനേഷനില്‍ ദയ അശ്വതി പറഞ്ഞ കാര്യത്തെ കുറിച്ചായിരുന്നു അലസാന്ദ്ര പിന്നീട് ചര്‍ച്ച ചെയ്‍തത്.

 • Amrutha

  Bigg Boss16, Mar 2020, 11:57 PM IST

  ഞാൻ എവിടെയെങ്കിലും പോയാല്‍ എന്റെ ഉടുപ്പൊക്കെ കെട്ടിപിടിച്ചാണ് അവള്‍ കിടക്കാറുള്ളത്, മകളെ കുറിച്ച് അമൃത

  ബിഗ് ബോസ്സിലെ മത്സരാര്‍ഥികള്‍ എല്ലാവരും മികച്ച പ്രകടനത്തോടെ ഷോ മുന്നോട്ടു കൊണ്ടുപോകുകയാണ്. എല്ലാവരും ഒന്നാം സ്ഥാനത്ത് എത്താൻ ശ്രമിക്കുന്നു. അതിനിടയ്‍ക്ക് സംഘര്‍ഷങ്ങളും കയ്യാങ്കളിയുമുണ്ടാകാറുണ്ട്. വീട്ടിലുള്ളവരെ ഓര്‍ത്ത് മത്സരാര്‍ഥികള്‍ വിഷമം പങ്കുവയ്‍ക്കാറുമുണ്ട്. മകളെ ഓര്‍ത്ത് സങ്കടപ്പെടുന്ന അമൃതയെയാണ് ഇന്ന് കണ്ടത്.

 • bigg boss

  Bigg Boss16, Mar 2020, 11:16 PM IST

  ആരൊക്കെ പുറത്താകും?, ബിഗ് ബോസ്സില്‍ ഒരാള്‍ ഒഴികെ എല്ലാവര്‍ക്കും നോമിനേഷൻ

  മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് പ്രേക്ഷകപ്രീതിയോടെ സംപ്രേഷണം തുടരുകയാണ്. ഓരോ ആഴ്‍ചത്തെയും നാമനിര്‍ദ്ദേശം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാണുന്ന ഒന്നാണ്. തര്‍ക്കങ്ങളും കയ്യാങ്കളിയുമൊക്കെ ബിഗ് ബോസില്‍ ഉണ്ടാകാറുണ്ട്. റിലയാലിറ്റി ഷോയില്‍ നിന്ന് ആരൊക്കെ പുറത്താകാൻ സാധ്യതയുണ്ട് എന്നറിയാനാണ് പ്രേക്ഷകര്‍ നാമനിര്‍ദ്ദേശം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാണുന്നത്. ഇന്ന് നടന്നത് ഓപ്പണ്‍ നോമിനേഷൻ ആയിരുന്നു.

 • Sangeetha Menon

  Bigg Boss14, Mar 2020, 3:52 PM IST

  സഹിക്കാൻ കഴിയാത്തത്ര ഭീകരമാണ് കാര്യങ്ങൾ, തുറന്നുപറഞ്ഞ് ആർ ജെ രഘുവിന്റെ ഭാര്യ സംഗീത മേനോൻ

  ബിഗ് ബോസിൽ നടക്കുന്ന ഓരോ സംഭവങ്ങളുടെയും അനുരണനങ്ങൾ പുറത്തും ഉണ്ടാവുന്നുണ്ട്. അകത്ത് മത്സരാർത്ഥികളുടെ പ്രകടനം. പുറത്തു മത്സരാർത്ഥികളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും വെട്ടുക്കിളി ഫാന്സിന്റെയും മാധ്യമങ്ങളുടെയും കളി. ഇത്തവണ ശരിക്കും കളികൾ വേറെ ലെവലിൽ തന്നെയാണ്. ബിഗ് ബോസിലെ വനിതാ മത്സരാര്‍ത്ഥികളും മത്സരാർത്ഥികളുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ വനിതകളും അനുഭവിക്കുന്ന  വേറൊരു ക്രൂരമായ കളിയും ഇതിനിടയിൽ ആരും കാര്യമായി ശ്രദ്ധിക്കപ്പെടാതെ നടക്കുന്നുണ്ട്. സൈബർ ബുള്ളിയിങ്. അത്തരത്തിൽ സൈബർ ബുള്ളിയിങ്ങിനു ഇരയായി കൊണ്ടിരിക്കുന്ന ബിഗ് ബോസ് മത്സരാർത്ഥി ആർ ജെ രഘുവിന്റെ ഭാര്യ സംഗീത മേനോൻ താനും തന്നെപോലെ നിരവധി സ്ത്രീകളും ബിഗ് ബോസിന്റെ ഭാഗമായി നേരിടുന്ന അക്രമണങ്ങളെക്കുറിച്ചു സംസാരിക്കുന്നു. യു എ ഇയിൽ ഫിനാൻസ് മേഖലയിൽ ജോലി ചെയ്യുകയാണ് സംഗീത.

 • Rajith and Raghu

  Bigg Boss12, Mar 2020, 2:40 PM IST

  ഇരുതല മൂര്‍ച്ചയുള്ള വാളാണ് രഘു, രജിത്തിനെ രക്തസാക്ഷിയാക്കി നടത്തുന്ന മുതലെടുപ്പും

  മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് ശകുനി. തന്ത്രശാലിയായ ശകുനി മഹാഭാരത കഥയിൽ കുതന്ത്രങ്ങൾ ഉപദേശിച്ചു നടന്നു കഥയിൽ കാര്യമായ വഴിതിരിവുകൾക്ക് നിമിത്തമാവുന്ന  കഥാപാത്രമാണ്. ഒറ്റയ്‍ക്ക്  തനിക്ക് വലിയ ബലവും കഴിവുമൊന്നും ഇല്ലെന്നു അറിയാവുന്ന ശകുനി കരുത്തരുടെ കൂടെ നിന്ന് കുളം കലക്കിയാണ് ആഗ്രഹിച്ചത് നേടുക. ഇതിപ്പോൾ പറഞ്ഞത് എന്തിനാണെന്ന് വച്ചാൽ രഘുവിനെ ഇപ്പോൾ പലരും ബിഗ് ബോസിലെ ശകുനി എന്ന് വിളിക്കുന്നുണ്ട്. അതെന്തു കൊണ്ടാണെന്നു നോക്കാം.

 • Raghu and Rajith

  Bigg Boss12, Mar 2020, 12:59 AM IST

  'അന്നേരം മുഖത്ത് വില്ലൻ ലുക്കായിരുന്നു', രജിത് മുളക് തേച്ചത് എന്തുകൊണ്ടെന്ന് വിശദീകരിച്ച് രഘു

  ബിഗ് ബോസ് വീട്ടില്‍ ഇതുവരെ നടക്കാത്ത സംഭവങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. ഒരു ടാസ്‍ക്കുമായി ബന്ധപ്പെട്ടായിരുന്നു ബിഗ് ബോസ്സില്‍ അവിചാരിത സംഭവങ്ങള്‍ നടന്നത്. രജിത് രേഷ്‍മയുടെ കണ്ണില്‍ മുളക് തേക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രജിത്തിനെ ബിഗ് ബോസ് തല്‍ക്കാലത്തേയ്‍ക്ക് പുറത്താക്കുകയും ചെയ്‍തു. രജിത് അങ്ങനെ ചെയ്‍തത് എന്തിന് എന്നായിരുന്നു ഇന്ന് ബിഗ് ബോസ്സില്‍ ചര്‍ച്ച.

 • Daya Aswathi

  Bigg Boss11, Mar 2020, 10:51 PM IST

  ദയാ അശ്വതിക്ക് പെട്ടെന്ന് നെഞ്ചുവേദന, നടുക്കത്തോടെ ബിഗ് ബോസ് വീട്

  ബിഗ് ബോസ് വീട്ടില്‍ കഴിഞ്ഞ ദിവസം തൊട്ട് ശോകമൂകമായ രംഗങ്ങളാണ്. ഒരു ടാസ്‍ക്കിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് കാരണം. രജിത് രേഷ്‍മയുടെ കണ്ണില്‍ മുളക് തേക്കുകയായിരുന്നു. സംഭവത്തില്‍ രജിത്തിനെ താല്‍ക്കാലികമായി ബിഗ് ബോസ് പുറത്താക്കിയിരുന്നു. ഇന്ന് ദയാ അശ്വതിക്ക് നെഞ്ച് വേദന അനുഭവപ്പെട്ടതാണ് ഇന്നത്തെ വലിയ സംഭവം.

 • Reshma and Rajith

  Bigg Boss11, Mar 2020, 10:02 PM IST

  രേഷ്‍മ ബിഗ് ബോസ്സില്‍ തിരിച്ചെത്തി, രജിത്തിന്റെ ഭാവി ഇനിയെന്ത്?

  ബിഗ് ബോസ്സില്‍ കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന സംഭവമാണ് ഉണ്ടായത്. ഒരു ടാസ്‍ക്കുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. രേഷ്‍മയുടെ കണ്ണില്‍ രജിത് മുളക് തേക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രജിത്തിനെ താല്‍ക്കാലികമായി ബിഗ് ബോസ്സില്‍ നിന്ന് പുറത്താക്കുകയും ചെയ്‍തു. അതേസമയം രേഷ്‍മ ബിഗ് ബോസ്സിലേക്ക് ചികിത്സ കഴിഞ്ഞ് തിരിച്ചെത്തി.

 • Rajith

  Bigg Boss11, Mar 2020, 1:33 AM IST

  സോറി, ഏറ്റവും കുരുത്തംകെട്ടവനാകാൻ ശ്രമിച്ചതാണ്; നിരാശയോടെ രജിത്

  മലയാളം ബിഗ് ബോസ്സില്‍ ഇതുവരെയുണ്ടാകാത്ത സംഭവങ്ങള്‍ക്കായിരുന്നു പ്രേക്ഷകര്‍ ഇന്ന് സാക്ഷ്യം വഹിച്ചത്. ഒരു ടാസ്‍ക്കുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു ഇന്ന് ബിഗ് ബോസ്സില്‍. രജിത് രേഷ്‍മയുടെ കണ്ണില്‍ മുളക് തേച്ച സംഭവമാണ് പ്രേക്ഷകരെ ഞെട്ടിച്ചത്. സംഭവത്തില്‍ രജിത്തിനെ ബിഗ് ബോസ് തല്‍ക്കാലത്തേയ്‍ക്ക് പുറത്താക്കുകയും ചെയ്‍തു. കുരത്തക്കേട് കാണിക്കാൻ ശ്രമിച്ചതാണെന്നായിരുന്നു സംഭവത്തെ കുറിച്ച് രജിത്തിന്റെ പ്രതികരണം.