Bihar Election 2020
(Search results - 62)programNov 17, 2020, 5:28 PM IST
ഇടതുപക്ഷവും കോണ്‍ഗ്രസും കൈകോര്‍ക്കുന്നത് എന്ത് മാറ്റം ഉണ്ടാക്കും? ഇന്ത്യന്‍ മഹായുദ്ധം കാണാം
ബിഹാര്‍ കഴിഞ്ഞു. ഇനി എല്ലാ കണ്ണുകളും ബംഗാളിലേക്ക്. റൈറ്റേഴ്സ് ബില്‍ഡിംഗില്‍ ജയ് ശ്രീറാം മുഴങ്ങുമോ? ഇടതുപക്ഷവും കോണ്‍ഗ്രസും കൈകോര്‍ക്കുന്നത് എന്ത് മാറ്റം ഉണ്ടാക്കും? ബിഹാറിലെ ഒവൈസി തന്ത്രം വംഗനാട്ടില്‍ ഏശുമോ? ബിഹാര്‍ ഫലം ഇടതുപക്ഷത്തോട് പറയുന്നതെന്ത്? സിപിഐഎംഎല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ സംസാരിക്കുന്നു. നിര്‍മ്മല സീതാരാമന്റെ മൂന്നാം പാക്കേജ് പ്രമുഖ സാമ്പത്തിക എഡിറ്റര്‍മാര്‍ വിലയിരുത്തുന്നു...
IndiaNov 13, 2020, 7:28 AM IST
മഹാസഖ്യത്തില്‍ രോഷം പുകയുന്നു; കോണ്‍ഗ്രസിനെതിരെ സിപിഐ എംഎൽ, സിപിഎമ്മിന് മുന്നറിയിപ്പും
കോൺഗ്രസിന് 70 സീറ്റ് നൽകിയത് തിരിച്ചടിയായെന്ന് സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് തുറന്നടിച്ചു. അടിത്തറ നഷ്ടപ്പെട്ട പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസിന്റെ സാമൂഹിക രാഷ്ട്രീയ പ്രസക്തിയും നഷ്ടപ്പെട്ടു
IndiaNov 11, 2020, 7:53 PM IST
ബിഹാര്‍ വികസനത്തിന് വോട്ട് ചെയ്തെന്ന് മോദി; ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി ബിജെപി ആസ്ഥാനത്ത്
ബിഹാറിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജങ്കിള്‍ രാജ് തള്ളിയ ജനം വികാസ് രാജിന് വോട്ട് ചെയ്തു. സമാധാനപൂര്‍ണമായ തെരഞ്ഞെടുപ്പാണ് നടന്നത്. ജെപി നദ്ദയുടെ കഠിനാധ്വാനം വിജയം കണ്ടെന്നും ജനങ്ങള്‍ക്ക് ജനാധിപത്യത്തില്‍ തികഞ്ഞ വിശ്വാസമെന്നും മോദി പറഞ്ഞു.
Web SpecialsNov 11, 2020, 2:01 PM IST
രാഷ്ട്രീയത്തിലും റിസര്‍വ് ബെഞ്ചിലിരിക്കേണ്ടി വരുമോ തേജസ്വി യാദവിന്?
2010 -ല്‍ രാഷ്ട്രീയ ജനതാ ദളിനുവേണ്ടി പ്രചാരണത്തിനിറങ്ങിക്കൊണ്ടാണ് തേജസ്വി യാദവ് രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത്. പ്രചാരണതന്ത്രങ്ങളില്‍ നവീനമായ പാതകള്‍ സ്വീകരിക്കാനും ഡിജിറ്റല്‍ മേഖലകളെക്കൂടി പ്രചാരണത്തിനുപയോഗിക്കാനും തേജസ്വി ശ്രമിച്ചു.
IndiaNov 11, 2020, 10:18 AM IST
ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് തന്നെയെന്ന് ജെഡിയു; പാർട്ടി നിലപാട് വ്യക്തമാക്കി സംസ്ഥാന അധ്യക്ഷൻ
243 സീറ്റുകളുള്ള ബിഹാർ നിയമസഭയിൽ 125 സീറ്റുകള്‍ മറികടന്ന് എന്‍ഡിഎ സഖ്യം അധികാരം നിലനിര്‍ത്തിയെങ്കിലും ബിജെപിയാണ് സഖ്യത്തിലെ എറ്റവും വലിയ കക്ഷി. നിതീഷ് കുമാറിന്റെ ജെഡിയു 43 സീറ്റുകളിലാണ് ജയിച്ചത്. ബിജെപിയാകട്ടെ 74 സീറ്റുകൾ നേടി.
IndiaNov 11, 2020, 8:34 AM IST
'എല്ലാ പ്രാവശ്യവും ഇവിഎമ്മിന് എന്തോ പ്രശ്നമുണ്ടെന്നാണ് പറയുന്നത്,ഇത്തവണ വേറെയായെന്ന് മാത്രം'
തെരഞ്ഞെടുപ്പിൽ തോൽക്കുന്നവർ ആരോപണങ്ങൾ ഉന്നയിക്കുന്നത് സാധാരണയാണെന്ന് അൽഫോൻസ് കണ്ണന്താനം. കുറച്ചുകൂടി നന്നായി തങ്ങൾക്ക് തെരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിക്കുമായിരുന്നുവെന്നും ചിരാഗ് പസ്വാനാണ് അതിന് തടസമായതെന്നും കണ്ണന്താനം പറഞ്ഞു.
IndiaNov 11, 2020, 7:59 AM IST
ബീഹാറിലെ കോൺഗ്രസിന്റെ പ്രകടനം ആശങ്കയുണ്ടാക്കുന്നതാണെന്ന് എൻകെ പ്രേമചന്ദ്രൻ
കോൺഗ്രസിന്റെ സംഘടനാപരമായ ദൗർബല്യമാണ് ബീഹാറിലെ തെരഞ്ഞെടുപ്പിൽ ഇത്രയും മോശം പ്രകടനത്തിന് കാരണമായതെന്ന് എൻകെ പ്രേമചന്ദ്രൻ. ഇതൊരു ഗൗരവതരമായ പ്രശ്നമാണെന്നും ഇനിയെങ്കിലും കോൺഗ്രസ് ഇക്കാര്യം പരിഹരിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
IndiaNov 11, 2020, 7:47 AM IST
വോട്ടെണ്ണലിൽ ക്രമക്കേടെന്ന് ആരോപണം; കോടതിയെ സമീപിക്കാൻ മഹാസഖ്യം
ബിഹാർ വോട്ടെണ്ണൽ അട്ടിമറി ശ്രമം നടക്കുന്നതായി ആർജെഡി ചൊവ്വാഴ്ച രാത്രി തന്നെ പരാതിപ്പെട്ടിരുന്നതാണ്. എന്നാൽ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ രാത്രി തന്നെ നിഷേധിച്ചിരുന്നു.
IndiaNov 11, 2020, 7:30 AM IST
ബീഹാറിൽ ക്ലൈമാക്സ്; ഭരണം നിലനിർത്തി എൻഡിഎ സഖ്യം
കനത്ത പോരാട്ടത്തിനൊടുവിൽ ബീഹാറിൽ ഭരണം സ്വന്തമാക്കി എൻഡിഎ. പത്തൊമ്പത് മണിക്കൂറിലധികം നീണ്ടുനിന്ന വോട്ടെണ്ണലിന് ശേഷം 125 സീറ്റുകൾ നേടിയാണ് എൻഡിഎ ഭരണം നിലനിർത്തിയത്.
IndiaNov 11, 2020, 7:17 AM IST
ബിഹാറില്‍ നിറംമങ്ങി കോണ്‍ഗ്രസ്; കരുത്ത് തെളിയിച്ച് ഇടതുപാര്‍ട്ടികള്‍
പരമ്പരാഗത വോട്ടുബാങ്കായ മുസ്ലിം മേഖലകളില്‍ അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടി മത്സര രംഗത്തുണ്ടായതും കോണ്‍ഗ്രസിന് തിരിച്ചടിയായതായി വിലയിരുത്തുന്നു.
IndiaNov 11, 2020, 4:17 AM IST
എതിരാളികളെ അപ്രസക്തമാക്കിയ വിജയം; ബിഹാറും പിടിച്ച് ബിജെപി
കോണ്‍ഗ്രസും പിന്നീട് സോഷ്യലിസ്റ്റ് പാര്‍ട്ടികളും ഏറെക്കാലം അടക്കിവാണ ബിഹാര്‍ ബിജെപിയുടെ പൂര്‍ണ നിയന്ത്രണത്തിലേക്കാകുന്നതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം.
IndiaNov 11, 2020, 4:13 AM IST
ബിഹാറില്‍ ക്ലൈമാക്സ്; വീണ്ടും എന്‍ഡിഎ, വന്‍ നേട്ടവുമായി ബിജെപി
75 സീറ്റ് നേടിയ ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കഴിഞ്ഞ തവണ 80 സീറ്റാണ് ആര്‍ജെഡി നേടിയിരുന്നത്. തൊട്ടുപിന്നില്‍ 74 സീറ്റുമായി ബിജെപി വലിയ രണ്ടാമത്തെ കക്ഷിയായി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു 43 സീറ്റുകളിലൊതുങ്ങി.
IndiaNov 10, 2020, 11:34 PM IST
ബീഹാറില്‍ ഭരിക്കാന്‍ ഭൂരിപക്ഷം കിട്ടിയെന്ന് എന്‍ഡിഎ; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ബിജെപി
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിൽ ക്രമക്കേടെന്ന മഹാസഖ്യത്തിന്റെ ആരോപണവും ബിജെപി തള്ളി. തോൽക്കുമ്പോഴുള്ള സ്ഥിരം ആരോപണമാണിതെന്ന് ബിഹാർ അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ പ്രതികരിച്ചു.
IndiaNov 10, 2020, 10:48 PM IST
'ജെഡിയു-ബിജെപി സഖ്യം വോട്ട് അട്ടിമറിക്കുന്നു'; ആരോപണവുമായി ആർജെഡി
ബീഹാറിൽ വോട്ടെണ്ണൽ ഫോട്ടോഫിനിഷിലേക്ക് കടക്കുമ്പോൾ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് ആർജെഡി. പതിനഞ്ചോളം മണ്ഡലങ്ങളിൽ അട്ടിമറി നടന്നതായാണ് ആർജെഡിയുടെ ആരോപണം.
IndiaNov 10, 2020, 10:35 PM IST
ബീഹാറിൽ ഇഞ്ചോടിച്ച് പോരാട്ടം; കമ്മീഷനെതിരെ പരാതിയുമായി മഹാസഖ്യം
ബീഹാറിൽ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആരാകും സർക്കാർ രൂപീകരിക്കുക എന്നത് വീണ്ടും പ്രവചനാതീതമായി തുടരുന്നു. ബിജെപിയെ മറികടന്ന് ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുകയാണ്.