Bjp Government

(Search results - 82)
• undefined

INDIA9, Nov 2020, 12:43 PM

മണിക്കൂറുകള്‍ കൊണ്ട് കമ്പ്യൂട്ടര്‍ ബാബയുടെ ആശ്രമം ഇടിച്ച് തകര്‍ത്ത് മധ്യപ്രദേശ് സര്‍ക്കാര്‍

രണ്ട് ഏക്കർ സർക്കാർ ഭൂമി കൈയേറ്റം ചെയ്തുവെന്നാരോപിച്ച് മധ്യപ്രദേശ് സർക്കാർ ഇൻഡോർ ഹതോദ് പ്രദേശത്തെ ആള്‍ദൈവമായ കമ്പ്യൂട്ടർ ബാബയുടെ ആശ്രമം തകർത്തു. അനധികൃതമായി ഭൂമി കൈയേറിയ കേസില്‍ കമ്പ്യൂട്ടര്‍ ബാബയെയും അദ്ദേഹത്തിന്‍റെ അനുയായികളെയും മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം ബിജെപി സര്‍ക്കാരും  പിന്നാലെ വന്ന കോണ്‍ഗ്രസ് സര്‍ക്കാരും മന്ത്രി സ്ഥാനം നല്‍കിയ ആളാണ് കമ്പ്യൂട്ടര്‍ ബാബ. എന്നാല്‍, ബിജെപിയുമായി അദ്ദേഹം ആദ്യമേ അകന്നിരുന്നു. പിന്നീട് കോണ്‍ഗ്രസുമായി അടുത്തു. ഈ അടുപ്പമാണ് ബാബയ്ക്ക് ഇപ്പോള്‍ എതിരായിതീര്‍ന്നതെന്ന ആരോപണവും ഇതോടെ ഉയര്‍ന്നു.

shanimol usman against yogi govt on hathras gangrape

Video Icon

News hour4, Oct 2020, 9:21 PM

യോഗി എന്ന് മുഖ്യമന്ത്രിയായോ അന്നുമുതല്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ധിച്ചു വരുന്നു: ഷാനിമോള്‍

യുപിയുടെ തലപ്പത്തിരിക്കുന്ന യോഗി ആദിത്യനാഥ് മുതല്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ വരെ ജനാധിപത്യത്തിന് എതിരായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ഷാനിമോള്‍ ഉസ്മാന്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വിഷയങ്ങളില്‍ യോഗിയെ തിരുത്താന്‍ ബിജെപി നേതൃത്വം തയ്യാറായിട്ടുണ്ടോ എന്നും ഷാനി ന്യൂസ് അവറില്‍ പറഞ്ഞു.

കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമുയർത്തി കർഷകരക്ഷാ യാത്രക്ക് തുടക്കമിട്ട് രാഹുൽ ഗാന്ധി. കർഷകരുടെ ഭൂമി തട്ടിയെടുത്ത് കോടീശ്വരന്മാർക്ക് കൈമാറാനാണ് കാർഷിക ഭേദഗതി നിയമങ്ങൾ കൊണ്ടുവന്നതെന്ന് രാഹുൽ ആരോപിച്ചു.

Video Icon

India4, Oct 2020, 7:26 PM

'അംബാനിയും അദാനിയും ചരട് വലിക്കുന്ന പാവ സർക്കാരാണ് കേന്ദ്രത്തിലേത്';കർഷകരക്ഷാ യാത്രക്ക് തുടക്കം

കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമുയർത്തി കർഷകരക്ഷാ യാത്രക്ക് തുടക്കമിട്ട് രാഹുൽ ഗാന്ധി. കർഷകരുടെ ഭൂമി തട്ടിയെടുത്ത് കോടീശ്വരന്മാർക്ക് കൈമാറാനാണ് കാർഷിക ഭേദഗതി നിയമങ്ങൾ കൊണ്ടുവന്നതെന്ന് രാഹുൽ ആരോപിച്ചു.

Priyanka Gandhi, Priyanka Gandhi Bungalow, PM Modi, Modi government

India20, Sep 2020, 10:40 AM

കാർഷിക ബിൽ മോദി സർക്കാരിന്റെ സമ്പന്നരായ സുഹൃത്തുക്കൾക്ക്​ വേണ്ടി; പ്രിയങ്ക ​ഗാന്ധി

നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലുകൾക്കെതിരെ വിമർശനവുമായി കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. സർക്കാരിന്റെ കോടീശ്വരൻമാരായ സുഹൃത്തുക്കൾക്ക്​ വേണ്ടിയാണ്​ പുതിയ കാർഷിക ബില്ലുകൾ കൊണ്ടുവന്നതെന്ന് പ്രിയങ്ക ആരോപിച്ചു​.

India recorded its biggest single-day surge of 78,761 fresh infections on Sunday, setting a new global record, as it passed 35 lakh cases. More than 64,000 people have died of COVID in India so far.

India5, Sep 2020, 12:27 PM

ബിജെപി എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ കര്‍ണാടക

സംഘ്പരിവാര്‍ നേതാക്കളടക്കമുള്ളവര്‍ക്കെതിരെയുള്ള 63 കേസുകളാണ് ഓഗസ്റ്റില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

आज गाजियाबाद में श्रमिक ट्रेनों के लिए रजिस्ट्रेशन करवाने के लिए हजारों मजदूर एकजुट हुए थे। रामलीला मैदान में इस दौरान सोशल डिस्टेंसिंग का उल्लंघन हुआ। भीड़ बेकाबू नजर आई।

India10, Jul 2020, 7:44 PM

ഉത്തര്‍പ്രദേശ് കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മാറി; ബിജെപിക്കെതിരെ പ്രിയങ്കാ ഗാന്ധി

കാണ്‍പൂരില്‍ ഗുണ്ടാസംഘം പൊലീസുകാരെ കൊലപ്പെടുത്തിയതും തുടര്‍ന്നുണ്ടായ എന്‍കൗണ്ടറുകളില്‍ പ്രധാന പ്രതി വികാസ് ദുബെ അടക്കം കൊല്ലപ്പെട്ടതും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു.

manipur

India18, Jun 2020, 7:34 AM

മണിപ്പൂരിൽ ബിജെപി സർക്കാർ തുലാസിൽ, മൂന്ന് എംഎൽഎമാർ കോൺഗ്രസിൽ

മണിപ്പൂരിൽ ബിജെപി സർക്കാർ പ്രതിസന്ധിയിൽ. മൂന്ന് ബിജെപി എംഎൽഎമാർ കോൺഗ്രസിൽ ചേർന്നു.

• undefined

INDIA8, Jun 2020, 12:14 PM

ലോക്ഡൗണില്‍ ഇളവുകള്‍; ഇന്ത്യയില്‍ ദിവസം 10,000 ത്തോളം രോഗികള്‍, മരണം 7207

2020 മെയ് 25 -നാണ് കൊറോണാ വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ സംമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക് നീങ്ങിയത്.  76 ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് രാജ്യത്ത് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരും. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയില്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോഴും  രോഗവ്യാപനവും മരണസംഖ്യയും കൂടുകയാണ്. എന്നാല്‍, കേന്ദ്ര സര്‍ക്കാരും കേന്ദ്ര ആരോഗ്യമന്ത്രാലയവും രാജ്യത്ത് സമൂഹവ്യാപനമില്ലെന്നാണ് പറയുന്നത്. ഇതിനിടെയാണ് രാജ്യത്ത് കൂടുതല്‍ ഇളവുകളും നിലവില്‍ വന്നത്.

വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ ഇതുവരെയുള്ള മൊത്തം രോഗികളേക്കാള്‍ രോഗികള്‍  മഹാരാഷ്ട്രാ സംസ്ഥാനത്ത് തന്നെ റിപ്പോര്‍ട്ട് ചെയ്തു. മരണനിരക്കിലും മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണ് മഹാരാഷ്ട്ര. ഇന്ത്യയില്‍ ബംഗാളും മധ്യപ്രദേശും ദിവസങ്ങള്‍ക്കുള്ളില്‍ പതിനായിരും രോഗികളാകും. മഹാരാഷ്ട്ര,തമിഴ്നാട് , ദില്ലി, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ പതിനായിരത്തിന് മുകളിലാണ് രോഗികള്‍.

• undefined

INDIA3, Jun 2020, 3:54 PM

ഇന്ത്യ : കൊവിഡ് രോഗികള്‍ 2 ലക്ഷം , മരണം 5,815

കഴിഞ്ഞ ഒറ്റ ദിവസത്തില്‍ ഇന്ത്യയില്‍ പുതുതായി രേഖപ്പെടുത്തിയത് 8909 രോഗികളും 217 മരണവും. ഇതോടെ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 2,07,615 പേർക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഏറ്റവുമൊടുവിലത്തെ കണക്ക് അനുസരിച്ച് ഇത് വരെ രോഗം ബാധിച്ചത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5815 ആയി ഉയർന്നു. ഒരു ലക്ഷത്തോളം പേർക്ക്, കൃത്യമായി പറഞ്ഞാൽ, 1,00,303 പേർക്ക് രോഗമുക്തിയുണ്ടായി എന്നത് മാത്രമാണ് ഈ കണക്കുകളിൽ ആശ്വാസം നൽകുന്ന ഏക കാര്യം. പക്ഷേ, ദിവസം തോറും രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നത്, രാജ്യം പോകുന്നതെങ്ങോട്ട് എന്നതിലെ കൃത്യമായ ചൂണ്ടുപലകയാണ്. ലോകത്ത് രോഗവ്യാപനക്കണക്കുകളിൽ ഇന്ത്യ ഏഴാം സ്ഥാനത്തെത്തിയെന്നതും ആശങ്ക കൂട്ടുകയാണ്. ഇതിനിടെ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ത്യയില്‍ കൊറോണാ വൈറസിന് സമൂഹ വ്യാപനം സാധ്യമായിട്ടില്ലെന്ന് വീണ്ടും അവകാശപ്പെട്ടു.

• Modi government canceled yogi government decision to give sc reservation to OBC

India31, May 2020, 7:14 PM

മോദി 2.0 ആദ്യ വര്‍ഷം എങ്ങനെ? തുറന്ന് പറഞ്ഞ് യോഗി ആദിത്യനാഥ്

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്, മുത്തലാഖ് നിരോധിച്ചത്, അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന് വഴിതുറന്നത് എന്നിവയാണ് മോദി 2.0യുടെ നേട്ടങ്ങളായി യോഗി വാഴ്ത്തിയത്.

savarker

India28, May 2020, 7:07 PM

മേൽപ്പാലത്തിന് സവർക്കറുടെ പേര്; കർണാടക സർക്കാരിന്റെ തീരുമാനം വിവാദത്തിൽ

യെലഹങ്കയിലുള്ള മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ റോഡിലെ മേൽപ്പാലത്തിനാണ് സവർക്കറുടെ പേരിടുന്നത്. സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്ന നടപടിയാണ് ഇതെന്ന് കോൺ​ഗ്രസും ജെഡിഎസും ആരോപിച്ചു.

മരണനിരക്ക് 5.9 നിലനില്‍ക്കുന്ന സംസ്ഥാമായ ഗുജറാത്തിലെ സ്ഥിതിയും മറ്റൊന്നല്ല. 6,79,36,000 ജനസംഖ്യയുള്ള ഗുജറാത്തില്‍ പത്ത് ലക്ഷം പേരില്‍ 2277 പേര്‍ക്കാണ് ടെസ്റ്റിങ്ങ് നിരക്ക്. അതായത് ഇതുവരെ സാംപിള്‍ ടെസ്റ്റ് നടത്തിയത് 1,54,574 പേര്‍ക്ക് മാത്രം.

INDIA28, May 2020, 2:34 PM

ഇന്ത്യന്‍ ലോക്ഡൗണ്‍ അഞ്ചാംഘട്ടത്തിലേക്ക് ; രാജ്യത്ത് 1,50,000 രോഗികള്‍; മരണം 5000 ലേക്ക്

നഗരങ്ങളിലല്ല ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവെന്ന് പറഞ്ഞത് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയാണ്. ഈ കോറോണാ കാലത്ത് ഏറ്റവും പ്രസക്തമായ വാക്കുകളാണിത്. കാരണം, കൊവിഡ് 19 എന്ന മഹാമാരിയുടെ കാലത്ത് ലോകത്ത് ഏറ്റവും കൂടുതല്‍ ലോക്ഡൗണ്‍ കാലം അനുഭവിക്കേണ്ടി വന്ന ജനതയാണ് നാം. 65 ദിവസമായിരിക്കുന്നു ഇന്ത്യ ലോക്ഡൗണിലേക്ക് നീങ്ങിയിട്ട്. ലോക്ഡൗണിന്‍റെ തുടക്കത്തില്‍ 500 രോഗികള്‍ മാത്രമാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 65 ദിവസങ്ങള്‍ക്കിപ്പുറത്ത് ആ സംഖ്യ ഒന്നര ലക്ഷത്തിലേക്ക് കയറിയിരിക്കന്നു. മരണമാകട്ടെ അയ്യായിരത്തിലേക്ക് കുതിക്കുന്നു. നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് കൊറോണാ വൈറസ് വ്യാപനവും ഇതിനിടെ ഉണ്ടായി. നഗരങ്ങളിലെ വൈറസ് ബാധയെ നേരിടാനാവശ്യമായ ആരോഗ്യപ്രവര്‍ത്തകരും മറ്റ് സൗകര്യങ്ങളും ഉണ്ടെങ്കില്‍ ഇന്ത്യയിലെ ഗ്രാമങ്ങളിലെ അവസ്ഥ നേരെ തിരിച്ചാണ്. ഇന്നും വൈദ്യുതിയും വെള്ളവും ലഭ്യമല്ലാത്ത ഗ്രാമങ്ങളാണ് ഇന്ത്യയില്‍ ഏറെയും. ഇവിടേക്കാണ് ശ്രമിക് ട്രെയിനുകളില്‍ കയറിയ ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇവര്‍ക്ക് കൃത്യമായ പരിശോധനയോ വൈദ്യസഹായമോ ലഭ്യമാക്കാന്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കഴിയുന്നില്ല. ഇതിനിടെയാണ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലതും കൊവിഡ് ബാധിച്ചുള്ള മരണക്കേസുകള്‍ പലതും രേഖപ്പെടുത്തുന്നില്ലെന്ന പരാതിയും ഉയരുന്നത്.

sachin pilot

India22, May 2020, 2:48 PM

ബസ് രാഷ്ട്രീയവിവാദത്തിൽ യോ​ഗി ആദിത്യനാഥിന് 'ഉരുളയ്ക്കുപ്പേരി മറുപടി'യുമായി രാജസ്ഥാൻ സർക്കാർ

രാജസ്ഥാനിലെ കോട്ടയിൽ നിന്ന് വിദ്യാർത്ഥികളെ തിരികെ കൊണ്ടുപോകാൻ ഉത്തർപ്രദേശ് നൽകിയ വാഹനങ്ങളുടെ പട്ടികയിൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങളും ഉണ്ടായിരുന്നു. അതിന്റെ പേരിൽ ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിതടയാതിരുന്നത് മാന്യത കൊണ്ടാണെന്നും സച്ചിൻ പൈലറ്റ്

lock down and politics -cover story

Video Icon

Cover story2, May 2020, 9:50 PM

തുടരുന്ന ലോക്ഡൗണില്‍ വളരുന്ന രക്ഷകരും, അതിന്റെ രാഷ്ട്രീയവും ; കാണാം കവര്‍ സ്‌റ്റോറി

ലോക്ഡൗണിന് ചെറിയ ഇളവുകള്‍, ജീവിതം തിരിച്ച് പിടിക്കാന്‍ ഇനി എത്രനാള്‍ ?

• centre generate 375 crore for kumbh mela
Video Icon

India4, Apr 2020, 5:24 PM

കൊവിഡ് പ്രതിരോധത്തിനിടെ കുംഭമേളയ്ക്ക് പണം അനുവദിച്ച് കേന്ദ്രം; വിമര്‍ശനം

കുംഭമേളയ്ക്ക് 375 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍. 2021 ജനുവരി 15 മുതല്‍ മാര്‍ച്ച് 4 വരെയാണ് കുംഭമേള ഹരിദ്വാറില്‍ നടക്കുന്നത്. കൊവിഡ് പ്രതിരോധത്തിനിടെ മേളയ്ക്ക് പണം അനുവദിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.