Blasters

(Search results - 681)

Lalthathanga Khawlhring

Football16, Sep 2020, 6:06 PM

യുവതാരം 'പ്യൂട്ടിയ' കേരള ബ്ലാസ്റ്റേഴ്സിൽ

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റ് എഫ്‌സി യുവതാരം ലാല്‍തങ്ക ഖോള്‍ഹ്രിംഗ് കേരള ബ്ലാസ്റ്റേഴ്സില്‍. പ്യൂട്ടിയ എന്നറിയപ്പെടുന്ന 22 കാരനായ ലാല്‍തങ്ക ഒരേ സമയം മധ്യനിരയിലും വിംഗുകളിലും പ്രതിഭ തെളിയിച്ച താരമാണ്. മിസോറം പ്രീമിയര്‍ ലീഗില്‍ ബെത്‍ലഹേം വെങ്ത്‍ലാങ് ക്ലബിന് വേണ്ടി കളിച്ചാണ് ലാല്‍തങ്ക ഫുട്ബോള്‍ കരിയര്‍ തുടങ്ങുന്നത്.

Prasanth Kerala Blasters

Football12, Sep 2020, 4:50 PM

മലയാളിതാരം പ്രശാന്തിന്റെ കരാര്‍ നീട്ടി കേരളാ ബ്ലാസ്റ്റേഴ്സ്

മലയാളി താരവും വിംഗറുമായ പ്രശാന്ത് കറുത്തേടത്കുനിയുമായുള്ള കരാർ ഒരു വർഷത്തേക്ക് നീട്ടി കേരള ബ്ലാസ്റ്റേഴ്സ്. കോഴിക്കോട് നിന്നുള്ള 23കാരനായ താരം ഇന്ത്യൻ സൂപ്പർ ലീഗിലെ വരുന്ന സീസണിലും ടീമിന്റെ ഭാഗമായിരിക്കും. വലത് കാലു കൊണ്ട് ചടുലമായ നീക്കങ്ങൾ നടത്തുന്ന മിഡ്ഫീൽഡർ ആയ താരം യഥാർത്ഥത്തിൽ അത്ലറ്റിക്സ് റണ്ണറായിരുന്നു.

Prabhsukhan Singh Gill

Football9, Sep 2020, 5:13 PM

യുവ ഗോൾ കീപ്പർ പ്രഭ്‌സുഖാൻ ഗിൽ ബ്ലാസ്റ്റേഴ്‌സിൽ

ഭാവി വാഗ്ദാനമായ യുവ ഗോൾകീപ്പർ പ്രഭ്‌സുഖാൻ സിംഗ് ഗിൽ  ഐഎസ്എൽ ഏഴാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഭാഗമാകും.  രണ്ട് വർഷത്തേക്കാണ് കരാർ.  ബെംഗളൂരു എഫ്‌സിയിൽ നിന്നാണ്  പ്രഭ്‌സുഖാൻ സിംഗ് ഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ എത്തുന്നത്. പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച 19 കാരനായ ഗിൽ,

• Kerala Blasters vs Bangaluru

Football7, Sep 2020, 6:32 PM

ഇനി കളി കാര്യമാകും, പ്ലേയർ ട്രാക്കർ സംവിധാനമൊരുക്കി കേരള ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എൽ ഏഴാം സീസണിൽ ആധുനിക ഹൈടെക് സംവിധാനങ്ങൾ ഒരുക്കികൊണ്ട് ടീമിന്റെ പ്രകടനം അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാന്‍ ലക്ഷ്യമിട്ട് കേരളാ ബ്ലാസ്റ്റേഴ്സ്. ഇതിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ്ബുകളായ യുവന്റസ് എഫ്‌സി, പാരീസ് സെന്റ് ജെർമെയ്ൻ, ലിവർപൂൾ എന്നിവർക്കായി പ്രവർത്തിക്കുന്ന സ്റ്റാറ്റ് സ്പോർട്സുമായി ബ്ലാസ്റ്റേഴ്‌സ് ദീർഘകാല കരാറിലേർപ്പെട്ടു

Facundo Pereyra

Football2, Sep 2020, 6:29 PM

ആരാധകര്‍ കാത്തിരുന്ന മിന്നും സൈനിംഗ്: അർജന്റീനിയൻ പ്ലേമേക്കർ ഫകുണ്ടോ പെരേയ്റാ ബ്ലാസ്റ്റേഴ്സിൽ

ഇന്ത്യയിലെ ഏറ്റവും ആരാധക പിന്തുണയുള്ള ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായി കരാറിലെത്തുന്നത് ഒരു പദവിയായി കാണുന്നതായി താരം.

Sandesh Jhingan

Cricket31, Aug 2020, 6:07 PM

ജീവനാണ് ബ്ലാസ്റ്റേഴ്സ്, ജീവിതം രൂപപ്പെട്ടതും അവിടെ: സന്ദേശ് ജിങ്കാൻ

ഇന്ത്യയുടെ പ്രതിരോധ താരം സന്ദേശ് ജിങ്കാൻ ഈ വർഷമാണ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്.

• Bartholomew Ogbeche, Kerala Blasters, ISL

Football28, Aug 2020, 6:27 PM

സന്ദേശ് ജിങ്കാന് പിന്നാലെ നായകന്‍ ഓഗ്‌ബെച്ചേയും കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ടു

സന്ദേശ് ജിങ്കാന് പിന്നാലെ കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ നയിച്ച സെന്റർ ഫോർവേഡ് ബർത്തലോമിയോ ഓഗ്‌ബെച്ചെ ക്ലബ്ബ് വിട്ടു.  കഴിഞ്ഞ സീസണില്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയിൽ നിന്ന് ബ്ലാസ്റ്റേഴ്സിലെത്തിയ 35കാരനായ നൈജീരിയൻ താരം ബ്ലാസ്റ്റേഴ്സിനായി മിന്നുന്ന പ്രകടനം പുറത്തെടുത്തിരുന്നു. ബ്ലാസ്റ്റേഴ്സിനായി 15 കളികളില്‍ 16 ഗോളുകള്‍ ഓഗ്ബെച്ചെ നേടി. ഡിസംബറില്‍ ചെന്നൈയിനെതിരെ ഓഗ്ബെച്ചെ നേടിയ ഗോളായിരുന്നു കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോളായി ആരാധകര്‍ തെരഞ്ഞെടുത്തത്.

কেকেআরে খেলবেন কি মেসি, ভাইরাল ফটো ঘিরে তোলপার নেট দুনিয়া

Football26, Aug 2020, 9:25 PM

നൈറ്റ് റൈഡേഴ്സിലേക്ക് വരുന്നോ എന്ന് മെസിയോട് കൊല്‍ക്കത്ത

സൂപ്പര്‍ താരം ലിയോണല്‍ മെസി ബാഴ്സലോണ വിടുന്നുവെന്ന വാര്‍ത്തകളായിരുന്നു ഇന്നലെ രാത്രി ഫുട്ബോള്‍ ലോകത്തെ പിടിച്ചു കുലുക്കിയത്. ബാഴ്സ വിടാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി മെസി അയച്ച ഫാക്സ് സന്ദേശമാണ് ഫുട്ബോള്‍ ലോകത്തും സമൂഹമാധ്യമങ്ങളിലുമെല്ലാം വലിയ ചര്‍ച്ചയായത്. ലക്ഷക്കണക്കിന് ട്വീറ്റൂകള്‍ പാറിപറക്കുന്നതിനിടെ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞതും മെസി എന്ന പേരായിരുന്നു.

Rohit Kumar

Football26, Aug 2020, 6:07 PM

മിഡ്‌ഫീൽഡിലും കരുത്തുകൂട്ടി ബ്ലാസ്റ്റേഴ്സ്: രോഹിത് കുമാർ ടീമില്‍

മിഡ്‌ഫീൽഡിലും കരുത്തുകൂട്ടി കേരളാ ബ്ലാസ്റ്റേഴ്സ്. മിഡ്ഫീല്‍ കരുത്തുറ്റതാക്കുന്നതിന്റെ ഭാഗമായി 23 കാരനായ ഹൈദരാബാദ് എഫ്‌സി താരം രോഹിത് കുമാറുമായി ബ്ലാസ്റ്റേഴ്സ് കരാറിലെത്തി. ഡി‌എസ്‌കെ ശിവാജിയൻസ് എൽ‌എഫ്‌സി അക്കാദമിയിൽ ചേരുന്നതിന് മുമ്പ് ബൈച്ചംഗ് ബൂട്ടിയ ഫുട്ബോൾ സ്കൂളിലാണ് ദില്ലി സ്വദേശിയായ രോഹിത്  കരിയർ ആരംഭിച്ചത്.  2013 ൽ ബി.സി റോയ് ട്രോഫിയിൽ ഡൽഹിയെ നയിച്ച യുവതാരം 2015 ൽ ഇന്ത്യ അണ്ടർ 19 ടീമിൽ അംഗമായിരുന്നു.

Sandeep Singh

Football22, Aug 2020, 6:27 PM

പ്രതിരോധം കടുപ്പിക്കാന്‍ ബ്ലാസ്റ്റേഴ്സ്; സന്ദീപ് സിംഗ് ടീമില്‍

പ്രതിരോധനിര താരം സന്ദീപ് സിംഗ് അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. ഒരു വർഷത്തെ കരാറിലാണ് സന്ദീപ് എത്തുന്നത്. മണിപ്പൂരിലെ ഇംഫാലിൽ നിന്നുള്ള 25കാരനായ സന്ദീപ് ഷില്ലോംഗ് ലജോംഗ് അക്കാദമിയിൽ നിന്നാണ് ഫുട്ബോൾ കരിയര്‍ തുടങ്ങുന്നത്. 2014 ൽ അവരുടെ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നേടി.

Givson Singh

Football19, Aug 2020, 7:00 PM

ഗിവ്സൺ സിംഗ് കേരള ബ്ലാസ്റ്റേഴ്സിൽ

യുവതാരം ഗിവ്സൺ സിംഗ് മൊയിരംഗ്ദെം കേരള ബ്ലാസ്റ്റേഴ്സില്‍. ഇന്ത്യൻ ആരോസിൽ  നിന്നാണ് പതിനെട്ടുകാരനായ ഗിവ്സൺ  കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. കഴിഞ്ഞ ഐ ലീഗ് സീസണിൽ ഇന്ത്യൻ ആരോസിനു വേണ്ടി പ്രൊഫെഷണൽ അരങ്ങേറ്റം കുറിച്ച ഗിവ്സൺ രണ്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും ടീമിനായി കാഴ്ചവെച്ചു. മണിപ്പൂരിലെ മൊയ് രംഗ് എന്ന ചെറിയ പട്ടണത്തിൽ നിന്നാണ് ഗിവ്സൺ സിംഗ് വരുന്നത്. പഞ്ചാബ് എഫ് സി ക്ക് വേണ്ടി കളിച്ചാണ് ഗിവ്സൺ ഫുട്ബോൾ ലോകത്തേക്ക് പ്രവേശിക്കുന്നത്.

Sandesh Jhingan

Football17, Aug 2020, 10:30 AM

കേരളം വിട്ടിട്ടും ജിങ്കാന്റെ ദോശകമ്പം തീര്‍ന്നില്ല; താരത്തിന്റെ ദോശപ്രേമം ഇങ്ങനെ

ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ദോശയില്‍ അടങ്ങിയിരിക്കുന്ന പോഷകാംശങ്ങളെ കുറിച്ചൊക്കെ പറയുന്നുണ്ട്. ജിങ്കാന്‍ ദോശയുണ്ടാക്കുന്ന ഫോട്ടോയും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

Halicharan Narzary

Football13, Aug 2020, 10:18 PM

ബ്ലാസ്റ്റേഴ്‌സ് വിങ്ങര്‍ നര്‍സാരിയെ സ്വന്തമാക്കി ഹൈദരാബാദ് എഫ്‌സി

ഐഎസ്എല്ലില്‍ നാല് ടീമിനായി കളിച്ചിട്ടുള്ള നര്‍സാരി 59 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്

Denechandra Meitei

Football5, Aug 2020, 6:52 PM

പ്രതിരോധം കടുപ്പിച്ച് ബ്ലാസ്റ്റേഴ്സ്; മണിപ്പൂരി താരം ദെനേചന്ദ്ര മെയ്തേ ടീമില്‍

ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയെ കൂടുതൽ ശക്തിപ്പെടുത്തികൊണ്ട് 26കാരനായ മണിപ്പൂരി പ്രതിരോധ താരം യെന്ദ്രെമ്പം ദെനേചന്ദ്ര മേയ്തേ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറിലൊപ്പുവെച്ചു. തന്റെ പ്രാദേശിക ക്ലബ്ബിനായി പത്താം വയസ്സിൽ ഫുട്ബോൾ കളിക്കാൻ ആരംഭിച്ച മേയ്തേ അവിടെനിന്നും ജില്ലാ ടീമിലേക്ക് മുന്നേറി, തുടർന്ന് മണിപ്പൂർ ഫുട്ബോൾ ടീമിന്റെ ഭാഗമായി യുവ, ദേശീയ മത്സരങ്ങളിൽ ബൂട്ടണിഞ്ഞു.

Abdul Hakku

Football29, Jul 2020, 5:41 PM

കരാര്‍ നീട്ടി; അബ്ദുൾ ഹക്കു ബ്ലാസ്റ്റേഴ്സിൽ തുടരും

സെന്റർ ബാക്ക് അബ്ദുൾ ഹക്കു കേരള ബ്ലാസ്റ്റേഴ്സിൽ തുടരും. മൂന്ന് വർഷത്തേക്കാണ് കരാർ ദീർഘിപ്പിച്ചത്.  കേരളത്തിൽ നിന്നുള്ള പ്രാദേശിക യുവപ്രതിഭകളെ വളർത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ക്ലബ്ബിന്റെ കാഴ്ചപ്പാടും, പരിശ്രമവുമാണ് കരാർ വിപുലീകരണത്തിലൂടെ വ്യക്തമാകുന്നത്.  മലപ്പുറത്തെ വാണിയന്നൂർ സ്വദേശിയായ 25കാരനായ അബ്ദുൽ ഹക്കു നെടിയോടത്ത് തിരൂർ സ്പോർട്സ് അക്കാദമിയിൽ നിന്നാണ് തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്.