Brisbane
(Search results - 72)CricketFeb 2, 2021, 8:57 PM IST
ഗാബയിലെ ഇന്ത്യന്‍ ജയം കണ്ട് പൊട്ടി കരഞ്ഞുവെന്ന് ലക്ഷ്മണ്
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഐതിഹാസിക വിജയം നേടിയ ഇന്ത്യന്‍ ടീമിന്റെ പ്രകടനം കണ്ട് കണ്ണു നിറഞ്ഞുവെന്ന് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്. കുടുംബവുമൊത്താണ് ബ്രിസ്ബേന്‍ ടെസ്റ്റിലെ അവസാന ദിവസത്തെ കളി കാണാനിരുന്നതെന്നും ലക്ഷ്മണ് സ്റ്റാര്‍ സ്പോര്‍ട്സിന്റെ ടോക് ഷോയില്‍ പറഞ്ഞു.
CricketJan 21, 2021, 6:47 PM IST
താരങ്ങള്‍ക്ക് ആവേശോജ്വല വരവേല്‍പ്പ്; കംഗാരു മാതൃകയില്‍ തയ്യാറാക്കിയ കേക്ക് മുറിക്കാന്‍ വിസമ്മതിച്ച് രഹാനെ
ഓസ്ട്രേലിയയിലെ മിന്നും ജയത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങള്‍ തിരികെ നാട്ടിലെത്തി. രണ്ട് മാസം നീണ്ടുനിന്ന പര്യടനം അവസാനിച്ച് ഇന്ത്യൻ താരങ്ങള്‍ മുംബൈ, ദില്ലി വിമാനത്താവളങ്ങളിലായി ഇന്ന് രാവിലെയാണ് പറന്നിറങ്ങിയത്. ആവേശകരമായ വരവേല്‍പ്പാണ് വിമാനത്താവളത്തിലും നാട്ടിലും ഒരുക്കിയിരുന്നത്.
CricketJan 19, 2021, 7:21 PM IST
ഞെട്ടല്‍ മാറാതെ ലാംഗര്‍; പഠിച്ചത് വലിയ പാഠമെന്ന് ഒസീസ് കോച്ച്.!
ഒന്നു വെറുതെകിട്ടില്ലെന്ന പാഠമാണ് ആദ്യത്തേത്. രണ്ടാമത്തേത് ഒരിക്കലും ഒരുകാലത്തും ഇന്ത്യക്കാരെ കുറച്ചുകാണരുതെന്നാണ്. 1.5 ബില്യൺ ഇന്ത്യക്കാരുണ്ട്. അതുകൊണ്ട് തന്നെ ഫൈനല്‍ ഇലവനില്‍ ഇടംപിടിക്കുന്നവരൊക്കെയും വലിയ കടമ്പകൾ കടന്നാകും വന്നിട്ടുണ്ടാകുക'' -ലാംഗർ മത്സരശേഷം പ്രതികരിച്ചു.
CricketJan 19, 2021, 7:08 PM IST
മോദി മുതല്‍ മോഹന്‍ലാല്‍ വരെ; ഗാബയിലെ ഓസീസ് കോട്ട തകര്‍ത്ത ടീം ഇന്ത്യക്ക് അഭിനന്ദനപ്രവാഹം
ബ്രിസ്ബേന്‍: ബ്രിസ്ബേനില്‍ കഴിഞ്ഞ 32 വര്‍ഷമായി തോറ്റിട്ടില്ലെന്ന ഓസീസ് ഹുങ്കിനെ അടിച്ചുപറത്തി ചരിത്രജയവും പരമ്പരയും സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനപ്രഹാവം. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ മുഖ്യമന്ത്രി പിണറായി വിജയനും നടന്മാരായ മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്മാന്, കുഞ്ചാക്കോ ബോബന്, നിവിന്‍ പോളി, ഉണ്ണി മുകുന്ദന് എന്നിവരെല്ലാം ടീം ഇന്ത്യയെ അഭിനന്ദിച്ചു. ടീം ഇന്ത്യക്ക് അഭിനന്ദനങ്ങളിലൂടെ.
CricketJan 19, 2021, 5:48 PM IST
ചരിത്ര ജയത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ
ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിലെ ഐതിഹാസിക ജയത്തോടെ ടെസ്റ്റ് പരമ്പര 2-1ന് സ്വന്തമാക്കിയതിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് പരമ്പരകളില്‍ ഒമ്പത് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും നേടിയ ഇന്ത്യ 430 പോയന്റുമായാണ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്.
CricketJan 19, 2021, 4:59 PM IST
'എക്കാലത്തെയും മഹാത്തായ വിജയം', ഇന്ത്യയെ അഭിനന്ദിച്ച് സുന്ദര്‍ പിച്ചായ്
ഇന്ത്യയുടെ ചരിത്ര വിജയത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് ഗൂഗിള്‍ സിഇഒയും ഇന്ത്യന്‍ വംശജനുമായ സുന്ദര്‍ പിച്ചായ് രംഗത്ത്.
CricketJan 19, 2021, 3:39 PM IST
ഓരോ താരത്തിനും കയ്യടി; മത്സരശേഷം വികാരാധീനനായി രഹാനെ
ബ്രിസ്ബേനില്‍ മൂന്ന് വിക്കറ്റിനായിരുന്നു ടീം ഇന്ത്യയുടെ ജയം. 1988ന് ശേഷം ആദ്യമായിട്ടാണ് ഗാബയില്‍ ഓസീസ് തോല്‍ക്കുന്നത്.
CricketJan 19, 2021, 2:41 PM IST
ഐതിഹാസിക ജയം: ഇന്ത്യന്‍ ടീമിനെ വാരിപ്പുണര്‍ന്ന് ക്രിക്കറ്റ് ലോകം; വമ്പന്‍ സമ്മാനം പ്രഖ്യാപിച്ച് ബിസിസിഐ
ഇതുപോലൊരു ഐതിഹാസിക ജയം. ടെസ്റ്റ് ക്രിക്കറ്റില്‍ ടീം ഇന്ത്യക്ക് എക്കാലവും ഓര്‍മ്മിക്കാവുന്ന മത്സരമായിരുന്നു ബ്രിസ്ബേനിലേത്.
CricketJan 19, 2021, 1:09 PM IST
പ്രതിരോധം...ആക്രമണം...അതിജീവനം; ഗാബയില്‍ ചരിത്രം കുറിച്ച് ഇന്ത്യ, പരമ്പര
നാല് ടെസ്റ്റുകളുടെ പരമ്പര 2-1ന് നേടിയാണ് അജിങ്ക്യ രഹാനെയും സംഘവും തലയുയര്‍ത്തി മടങ്ങുന്നത്. മുതിര്‍ന്ന താരങ്ങളുടെ അഭാവത്തില്‍ വിസ്മയ പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ യുവനിരയ്ക്ക് അവകാശപ്പെട്ടതാണ് ഈ മിന്നും വിജയം.
CricketJan 19, 2021, 10:30 AM IST
ബ്രിസ്ബേനില്‍ ഒരു സെഷന് ബാക്കി; ഇന്ത്യക്ക് ജയിക്കാന്‍ 145 റണ്‍സ്
ചേതേശ്വര്‍ പൂജാരയും(43) റിഷഭ് പന്തുമാണ്(10) ക്രീസില്‍. രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, അജിങ്ക്യ രഹാനെ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് അവസാന ദിനം നഷ്ടമായത്.
CricketJan 19, 2021, 9:41 AM IST
ഗില്ലിന് സെഞ്ചുറി നഷ്ടം; ഗാബ ടെസ്റ്റ് ആവേശക്കൊടുമുടിയിലേക്ക്
ഇന്ത്യ പ്രതീക്ഷിച്ച തുടക്കമല്ല ബ്രിസ്ബേനില്‍ അവസാന ദിനം ലഭിച്ചത്. തലേന്നത്തെ സ്കോറിനോട് മൂന്ന് റണ്‍സ് മാത്രം ചേര്‍ത്ത് നില്‍ക്കേ രോഹിത്തിനെ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് പിന്നില്‍ ടിം പെയ്ന്റെ കൈകളിലെത്തിക്കുകയായിരുന്നു.
CricketJan 19, 2021, 7:21 AM IST
രോഹിത് പുറത്ത്, ഗില്ലിന് അര്‍ധ സെഞ്ചുറി; ഇന്ത്യ പൊരുതുന്നു
തലേന്നത്തെ സ്കോറിനോട് മൂന്ന് റണ്‍സ് മാത്രം ചേര്‍ത്ത് നില്‍ക്കേ രോഹിത്തിനെ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് പിന്നില്‍ ടിം പെയ്ന്റെ കൈകളിലെത്തിക്കുകയായിരുന്നു.
CricketJan 18, 2021, 7:48 PM IST
ഓസീസ് വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാര്‍, അവസാന ദിനം ജയത്തിനായി ബാറ്റ് വീശുമെന്ന് സിറാജ്
ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിവസം പന്ത് ഉയര്‍ന്നും താഴ്ന്നും വരുന്ന ബ്രിസ്ബേന്‍ പിച്ചില്‍ ഓസീസ് ഉയര്‍ത്തിയ വെല്ലുവിളി ഏറ്റെടുക്കാന്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര തയാറാണെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. സമനിലക്കായല്ല, വിജയത്തിനായാണ് ഇന്ത്യഅവസാന ദിവസം ശ്രമിക്കുകയെന്നും ജയത്തോടെ പരമ്പര സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും സിറാജ് നാലാം ദിനത്തെ മത്സരത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിറാജ് പറഞ്ഞു.
CricketJan 18, 2021, 7:23 PM IST
അനിയാ...തകര്‍ത്തു; സിറാജിന് ബുമ്രയുടെ സ്നേഹാലിംഗനം; ഏറ്റെടുത്ത് ആരാധകര്‍- വീഡിയോ
ഓസീസിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ച ശേഷം പവലിയനിലേക്ക് മടങ്ങിയ മുഹമ്മദ് സിറാജിന് ടീം അംഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയിരുന്നു.
CricketJan 18, 2021, 6:39 PM IST
'ചെക്കന് വളര്‍ന്ന് വലുതായിരിക്കുന്നു'; സിറാജിന് കയ്യടിച്ച് സെവാഗ്
ബ്രിസ്ബേനിലെ ഗാബയില്‍ 19.5 ഓവറിൽ 73 റൺസ് വിട്ടുനൽകിയാണ് മുഹമ്മദ് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്.