Asianet News MalayalamAsianet News Malayalam
43 results for "

Britan

"
Amazon to stop accepting Visa UK issued credit cards over high feesAmazon to stop accepting Visa UK issued credit cards over high fees

ബ്രിട്ടണില്‍ ഷോപ്പിംഗ് നടത്താന്‍ വിസ ക്രഡിറ്റ് കാര്‍ഡുകള്‍ എടുക്കില്ലെന്ന് ആമസോണ്‍; കാരണമായത് ഇത്

ഇത് സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് ആമസോണ്‍ ഇ-മെയില്‍ അയച്ചിട്ടുണ്ട്. ജനുവരി 19വരെ വിസ കാര്‍ഡ് ആമസോണില്‍ ഉപയോഗിക്കാം. അതേ സമയം മാസ്റ്റര്‍കാര്‍ഡ്, അമേരിക്കന്‍ എക്സ്പ്രസ് തുടങ്ങിയ കാര്‍ഡുകള്‍ക്ക് വിലക്ക് ഇല്ല. 

What's New Nov 18, 2021, 10:55 AM IST

devils in skirts World War I pictures of tragic memories of the centurydevils in skirts World War I pictures of tragic memories of the century

'പാവാട ധരിച്ച ചെകുത്താന്മാർ'; നൂറ്റാണ്ടിന്‍റെ ഓര്‍മ്മകളില്‍ ഒന്നാം ലോകമഹായുദ്ധ ചിത്രങ്ങള്‍

അമേരിക്കയും റഷ്യയും തമ്മില്‍ ഉക്രൈയിനില്‍ ഉടലെടുത്ത അസ്വാരസ്യങ്ങളും ചൈനയ്ക്കും തായ്‍വാനുമിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷവും ലോകത്തെ അസ്വസ്ഥമാക്കുമ്പോള്‍ നൂറ്റാണ്ട് പഴക്കമുള്ള യുദ്ധ ഓര്‍മ്മകളുമായി ഒരു പുസ്തകം പുറത്തിറങ്ങി, ദ ഗ്രേറ്റ് വാർ ഇല്ലസ്‌ട്രേറ്റഡ് 1915 (The Great War Illustrated 1915: Archives and Colour Photographs of WW1). 1914 ജൂലൈ 28 മുതൽ 1918 നവംബർ 11 വരെ നീണ്ടുനിന്ന ഒന്നാം ലോക മഹായുദ്ധ (first world war)കാലത്തെ ചിത്രങ്ങളടങ്ങിയ പുസ്തകം. ഇതുവരെ കണ്ട് പരിചയിച്ച ഒന്നാം ലോക മഹായുദ്ധത്തിന്‍റെ ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി പഴയ യുദ്ധകാല ചിത്രങ്ങളുടെ കളര്‍പ്രിന്‍റുകളാണ് പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ചരിത്രത്തില്‍ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും വലിയ യുദ്ധങ്ങളിലൊന്നാണ്. അതിന്‍റെ തുടര്‍ച്ചയിലാണ് പിന്നീട് ലോകക്രമം തന്നെ രൂപപ്പെട്ടത്. 60 ദശലക്ഷത്തിലധികം യൂറോപ്യന്മാർ ഉൾപ്പെടെ 70 ദശലക്ഷത്തിലധികം സൈനികരെ അണിനിരത്തിയ യുദ്ധത്തില്‍ 8.5 ദശലക്ഷം സൈനീകരും 13 ദശലക്ഷം സാധാരണക്കാരും കൊല്ലപ്പെട്ടതായി കണക്കുന്നു. ദ ഗ്രേറ്റ് വാർ ഇല്ലസ്‌ട്രേറ്റഡ് 1915 ലെ ഭൂരിഭാഗം ചിത്രങ്ങളും ഫ്രാൻസിലും ബെൽജിയത്തിലും പ്രവര്‍ത്തിച്ച പടിഞ്ഞാറന്‍ സഖ്യത്തിന്‍റെ പടങ്ങളാണ്. ചില ചിത്രങ്ങള്‍, തുർക്കി പ്രദേശമായ ഗാലിപ്പോളില്‍ (Gallipoli) ഓട്ടോമൻ സാമ്രാജ്യത്തിനെതിരെ (Ottoman Empire)യുദ്ധം ചെയ്യുന്നു. ഒരു ചിത്രത്തില്‍ ജർമ്മൻ പട്ടാളക്കാർ 'പാവാട ധരിച്ച ചെകുത്താന്മാർ' (devils in skirts) അല്ലെങ്കിൽ 'നരകത്തിൽ നിന്നുള്ള സ്ത്രീകൾ' (ladies from hell)  എന്ന് വിളിക്കപ്പെടുന്ന സ്കോട്ടിഷ് സൈനികര്‍ പടിഞ്ഞാറന്‍ സഖ്യത്തോടൊപ്പം ഒരു ട്രഞ്ചില്‍ ഇരിക്കുന്ന ചിത്രങ്ങളുണ്ട്.  ജർമ്മൻ പട്ടാളക്കാർ 210 എംഎം ഭാരമുള്ള ഹോവിറ്റ്സർ മോർസർ 10 ഉപയോഗിക്കുന്ന ചിത്രവും പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു. വില്യം ലാങ്‌ഫോർഡ്, ജാക്ക് ഹോൾറോയ്ഡ് എന്നീ തൂലികാനാമങ്ങളിൽ റോണി വിൽക്കിൻസൺ എഴുതിയ പുസ്തകം അദ്ദേഹത്തിന്‍റെ മകൻ ജോൺ ആണ് പുനഃപ്രസിദ്ധീകരിക്കുന്നത്. 

Web Specials Nov 15, 2021, 10:38 AM IST

UK MP David Amess Killed Britan said its terrorist attackUK MP David Amess Killed Britan said its terrorist attack

ബ്രിട്ടനില്‍ പാര്‍ലമെന്‍റ് അംഗത്തെ കുത്തികൊലപ്പെടുത്തിയത് ഭീകരാക്രമണമെന്ന് ബ്രിട്ടൻ

വേദിയിലേക്ക് അതിക്രമിച്ച് കയറി അക്രമകാരി ഡേവിഡ് അമെസിനെ തുടരെ തുടരെ കഠാരകൊണ്ട് കുതതിയെന്നാണ് ദൃസാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

International Oct 16, 2021, 7:06 AM IST

twitter viral discussion on britannia bourbon biscuit sizetwitter viral discussion on britannia bourbon biscuit size
Video Icon

ഈ ബിസ്‌കറ്റിന് ഇതിനേക്കാള്‍ വലിപ്പമില്ലായിരുന്നോ? സംശയത്തിന് ഉത്തരം നല്‍കി ബ്രിട്ടാനിയ, ചര്‍ച്ച വൈറല്‍

ബ്രിട്ടാണിയയുടെ പ്രമുഖ ബ്രാന്‍ഡായ ബര്‍ബണ്‍ ബിസ്‌കറ്റിനെ കുറിച്ചാണ് ട്വിറ്ററില്‍ ഇപ്പോള്‍ ചര്‍ച്ച. തുടങ്ങിവെച്ചത് ഫുഡ് ജേണലിസ്റ്റായ വീര്‍ സാങ് വി. ബര്‍ബണ്‍ ബിസ്‌കറ്റിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഈ ബിസ്‌കറ്റിന് ഇതിനേക്കാള്‍ നീളം കൂടുതലില്ലായിരുന്നോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.സംശയത്തിന് ഉത്തരവുമായി ബ്രിട്ടാണിയ കമ്പനി തന്നെയെത്തി. ഒപ്പം ത്രിണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയും.. 

Explainer Sep 22, 2021, 6:56 PM IST

Tokyo Olympics:Indian women's hockey team to face Great Britan in Bronze medal matchTokyo Olympics:Indian women's hockey team to face Great Britan in Bronze medal match

ഒളിംപിക്സ് വനിതാ ഹോക്കി: വെങ്കല മെഡല്‍ പോരാട്ടത്തിലും ഇന്ത്യക്ക് കരുത്തുറ്റ എതിരാളി

ടോക്യോ ഒളിംപിക്സില്‍ ചരിത്രനേട്ടവുമായി സെമിയിലെത്തുകയും സെമിയില്‍ അര്‍ജന്‍റീനയോട് പൊരുതി വീഴുകയും ചെയ്ത ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് വെങ്കല മെഡല്‍ പോരാട്ടത്തില്‍ നേരിടേണ്ടത് നിലവിലെ ചാമ്പ്യന്‍മാരായ ബ്രിട്ടനെ. നെതര്‍ലന്‍ഡ്സിനോട് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ന്നടിഞ്ഞാണ് ബ്രിട്ടന്‍ വെങ്കല മെഡല്‍ പോരാട്ടത്തിന് ഇറങ്ങുന്നത്.

 

Other Sports Aug 4, 2021, 8:55 PM IST

Indigenous Canadians against Britain and the Catholic ChurchIndigenous Canadians against Britain and the Catholic Church

വംശഹത്യ ; ബ്രിട്ടനും കത്തോലിക്കാ സഭയ്ക്കുമെതിരെ തദ്ദേശീയ കനേഡിയന്‍ ജനത


കാനഡയിലെ തദ്ദേശീയ ജനതയുടെ വംശഹത്യയ്ക്കായി റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ സ്ഥാപിക്കുകയും അതിന്‍റെ മറവില്‍ അതിക്രൂരമായ പീഢനത്തിന് വിധേയമാക്കി കൊന്ന് കുഴിച്ച് മൂടിയ ആയിരക്കണക്കിന് കുട്ടികളുടെ ശവക്കുഴികള്‍ അടുത്ത കാലത്ത് കണ്ടെത്തിയതോടെ ബ്രിട്ടീഷ്  രാജാധികാരത്തിനും കത്തോലിക്കാ സഭയ്ക്കുമെതിരെ കാനഡയില്‍ പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടത്. കാനഡയിലെ തദ്ദേശീയ ജനതയുടെ വംശഹത്യയ്ക്ക് കൂട്ടു നിന്ന വിക്റ്റോറിയ രാജ്ഞിയുടെയും എലിസബത്ത് രണ്ടാമന്‍ രാജ്ഞിയുടെയും പ്രതിമകള്‍ കനേഡിയന്‍ ദിനമായ ജൂലൈ ഒന്നിന് കാനഡയിലെ തദ്ദേശീയര്‍ തകര്‍ത്തെറിഞ്ഞു. ദേശീയ ദിനമായ ജൂലൈ ഒന്നിന് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പങ്കെടുത്ത പരിപാടിക്കൊടുവില്‍ ഇടതുപക്ഷ, കൊളോണിയൽ വിരുദ്ധ 'ഐഡിൽ നോ മോർ' ഗ്രൂപ്പിലെ അംഗങ്ങളുടെ നേതൃത്വത്തിൽ വിക്റ്റോറിയ രാജ്ഞിയുടെയും എലിസബത്ത് രണ്ടാമന്‍ രാജ്ഞിയുടെയും പ്രതിമകളാണ് തകര്‍ക്കപ്പെട്ടത്. ബ്രിട്ടനെ സംബന്ധിച്ച് ഒരിക്കലും ചിന്തിക്കാന്‍ പോലും കഴിയാത്തൊരു സംഭവമാണ് കാനഡയില്‍ നടന്നത്. സ്വാതന്ത്രം ലഭിച്ചെങ്കിലും കാനഡയുടെ രാജ്ഞി ഇന്നും എലിസബത്ത് രാജ്ഞിയാണെന്നത് സംഭവങ്ങളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. 

International Jul 3, 2021, 4:00 PM IST

Refugee children drown on European shores after Alan KurdiRefugee children drown on European shores after Alan Kurdi

ഐലാന്‍ കുര്‍ദ്ദിന് ശേഷവും യൂറോപ്യന്‍ തീരത്ത് മുങ്ങി മരിക്കുന്ന അഭയാര്‍ത്ഥി കുട്ടികള്‍


2015 സെപ്തംബര്‍ 2 നാണ് ഐലാന്‍ കുര്‍ദ്ദിയെന്ന മൂന്ന് വയസുകാരന്‍റെ മൃതദ്ദേഹം തുര്‍ക്കിയുടെ മെഡിറ്ററേനിയന്‍ തീരത്ത് അടിയുന്നത്. അസ്ഥിരമായ രാജ്യങ്ങളില്‍ നിന്ന് മെച്ചപ്പെട്ട ജീവിതം സ്വപ്മം കണ്ട് പലായനം ചെയ്യപ്പെടുന്നരുടെ , കുട്ടികളുടെ നിരവധി കഥകള്‍ അതിന് പുറകെയേത്തി. ലോകം പലായനം ചെയ്യുന്നവര്‍ക്കൊപ്പം നിന്നു. എന്നാല്‍ 2021 ലും പലായനം ചെയ്യുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് മാത്രമാണ് രേഖപ്പെടുത്തിയതെന്ന് നേര്‍വെയില്‍ നിന്ന് പുറത്ത് വരുന്ന കണക്കുകള്‍ കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ നോര്‍വേയുടെ ഡങ്കിര്‍ക്കിന് 900 മൈല്‍ അകലെ ആര്‍ട്ടിന്‍ ഇറാന്‍ നെജാദ് എന്ന 18 മാസം പ്രായമുള്ള കുര്‍ദ്ദിഷ് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ആര്‍ട്ടിന്‍റെ കുടുംബത്തിലെ നാല് പേരും മരിച്ചു. അച്ഛന്‍ റസൂല്‍, അമ്മ ശിവ, ഒമ്പത് വയസ്സുള്ള സഹോദരി അനിത, സഹോദരന്‍ അര്‍മിന്‍ എന്നിവടക്കം ആ ചെറിയ ബോട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച 21 പേരില്‍ ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 

International Jun 8, 2021, 1:34 PM IST

Spanish Grand Prix 2021 Lewis Hamilton won titleSpanish Grand Prix 2021 Lewis Hamilton won title

സ്‌പാനിഷ് ഗ്രാൻപ്രീ: ഹാമിൽട്ടന് തുടര്‍ച്ചയായ അഞ്ചാം കിരീടം

പോൾ പൊസിഷനിൽ നിന്ന് തുടങ്ങിയ ഹാമിൽട്ടൻ റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റപ്പനെ പിന്നിലാക്കിയാണ് ഒന്നാമതെത്തിയത്. 

Other Sports May 10, 2021, 10:14 AM IST

American retreat after 20 years of Afghan warAmerican retreat after 20 years of Afghan war

20 വര്‍ഷത്തെ യുദ്ധത്തിനൊടുവില്‍ അമേരിക്കന്‍ പിന്‍മാറ്റം; അഫ്ഗാന്‍ രാഷ്ട്രീയം ഇനിയെങ്ങോട്ട് ?

അമേരിക്കൻ സൈന്യത്തെ അഫ്ഗാനിസ്ഥാനിൽ നിന്ന് സെപ്റ്റംബർ പതിനൊന്നോടെ പൂർണമായും പിൻവലിക്കുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. അതും വേള്‍ഡ് ട്രേഡ് സെന്‍റര്‍ അക്രമണത്തിന് 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വരുന്ന സെപ്തംബര്‍ 11 ന് അമേരിക്കന്‍ സൈനീകര്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂര്‍ണ്ണമായും പിന്‍വാങ്ങും. ലോകത്തെ ഏറ്റവും തീവ്രമായ മതബോധത്തോടെ ജീവിക്കുന്ന താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ വീണ്ടും ശക്തിപ്രാപിക്കുമോയെന്ന് കാത്തിരുന്നു കാണണം. അമേരിക്കയുടെ ഏറ്റവും നീണ്ട യുദ്ധം തുടരാൻ വ്യക്തമായ കാരണങ്ങൾ ഇല്ലെന്നായിരുന്നു ബൈഡൻ വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്. എന്നാല്‍ സൈന്യത്തെ പിന്‍വലിച്ച ശേഷവും അഫ്ഗാനിസ്ഥാനെ പിന്തുണയ്ക്കുന്നത് അമേരിക്ക തുടരുമെങ്കിലും സൈനിക പിന്തുണയുണ്ടാവില്ലെന്നും ജോ ബൈഡന്‍ വ്യക്തമാക്കി. 2001 ല്‍ അമേരിക്കയുടെ അഫ്ഗാന്‍ വ്യോമാക്രമണം സ്ഥിരീകരിച്ച വൈറ്റ് ഹൗസിലെ അതേമുറിയില്‍ നിന്നാണ് സൈന്യത്തെ പിന്‍വലിക്കുന്ന വിവരവും പ്രഖ്യാപിക്കുന്നത്. അമേരിക്കന്‍ സൈന്യത്തിന്‍റെ പിന്‍മാറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യയേയാകുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. പ്രദേശത്തെ ഏറ്റവും വലിയ ശക്തിയാകാന്‍ ശ്രമിക്കുന്ന ചൈനയ്ക്ക് ഇപ്പോള്‍ തന്നെ അഫ്ഗാനില്‍ വലിയ വിപണി താല്‍പര്യങ്ങളുണ്ട്. ഇത് ഇന്ത്യയ്ക്കെതിരെയുള്ള നിഴല്‍ യുദ്ധത്തിനായി ഉപയോഗിക്കപ്പെടുമോയെന്ന് കണ്ടറിയണം. അതോടൊപ്പം താലിബന്‍ വീണ്ടും ശക്തി പ്രാപിച്ചാല്‍ ഇന്ത്യയിലെ നിലവിലെ തീവ്രവലത് ഭരണത്തോട് എങ്ങനെ പ്രതികരിക്കുമെന്നതും കണ്ടുതന്നെ അറിയണം. 

International Apr 17, 2021, 3:29 PM IST

Yes its another monolith And this time its in BritainYes its another monolith And this time its in Britain

വീണ്ടും നിഗൂഢ ലോഹ സ്തൂപം, ഇത്തവണ ഇംഗ്ലണ്ടില്‍.!

ലോഹതൂണുകളുടെ നിഗൂഢതയിലാണ് ലോകം ഇപ്പോള്‍. യൂട്ടായില്‍ പ്രത്യക്ഷപ്പെടുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്ത സ്തൂപത്തിന്റെ അവ്യക്തത മായും മുന്നേ ഇതാ വീണ്ടും അത്തരമൊരു സംഭവം. ഇത്തവണ ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരത്ത് ഐല്‍ ഓഫ് വൈറ്റിലാണ് യൂട്ടായില്‍ കണ്ടതിനു സമാനമായ രൂപം കണ്ടെത്തിയിരിക്കുന്നത്. 

Science Dec 13, 2020, 1:24 PM IST

Mastercard could be forced to pay Brits 300 each after losing court case appealMastercard could be forced to pay Brits 300 each after losing court case appeal

46 ദശലക്ഷം മാസ്റ്റര്‍കാര്‍ഡ് ഉടമകള്‍ക്ക് 29100 രൂപ വച്ച് കിട്ടിയേക്കും; നിര്‍ണ്ണായക വിധി.!

1992 മുതല്‍ 2008 വരെയുള്ള കാലയളവില്‍ ബ്രിട്ടനിലെ ഉപയോക്താക്കളില്‍ നിന്നും മാസ്റ്റര്‍കാര്‍ഡ് അമിത ചാര്‍ജ് ഈടാക്കിയെന്നാണ് കേസിന് ആടിസ്ഥാനമായ ആരോപണം. ഇതില്‍ ഉപയോക്താക്കളുടെ പരാതികള്‍ ഏകോപിച്ചാണ് കേസ് നടത്തിയത്. 

Money News Dec 11, 2020, 7:42 PM IST

Covid 19 Britain closed again in the second waveCovid 19 Britain closed again in the second wave

കൊവിഡ് 19 ; രണ്ടാം തരംഗത്തില്‍ വീണ്ടും അടച്ച് പൂട്ടി ബ്രിട്ടന്‍

2020 ജനുവരിയില്‍ ചൈനയില്‍ നിന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്ന് കയറിയ കൊവിഡ് 19 വൈറസ് ഇതുവരെയായി 5,08,12,578  പേരില്‍ സ്ഥിരീകരിച്ചതായി വേള്‍ഡോ മീറ്ററിന്‍റെ കണക്കുകള്‍. ഇതില്‍ 12,63,106 പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ 3,58,33,647 പേര്‍ക്ക് രോഗം ഭേദമായി. എന്നാല്‍ ഇപ്പോഴും രോഗവ്യാപനത്തിന് ശമനമൊന്നുമില്ല. പുതിയ രോഗികളോടൊപ്പം നേരത്തെ രോഗം ബാധിച്ചവര്‍ക്കും വീണ്ടും രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നത് ആശങ്കയുയര്‍ത്തുന്നു. ഇതോടൊപ്പം യൂറോപ്പില്‍ കൊവിഡ് 19 ന്‍റെ രണ്ടാം വ്യാപനം നടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ യൂറോപ്പിലെ മിക്ക രാജ്യങ്ങളും രണ്ടാം ലോക്ഡൌണിലേക്ക് നീങ്ങി. ഇംഗ്ലണ്ടാണ് വീണ്ടും ലോക്ഡൌണിലേക്ക് നീങ്ങിയ ആദ്യ രാജ്യങ്ങളിലൊന്ന്. 
 

GALLERY Nov 9, 2020, 4:25 PM IST

Britannia shares hit Over three month lowBritannia shares hit Over three month low

മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇടിഞ്ഞ് ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ഓഹരികൾ

ജൂലൈ മൂന്നിന് ശേഷമുള്ള ഏറ്റവും ദുർബലമായ ക്ലോസിം​ഗ് നിരക്കാണിത്. സെപ്റ്റംബർ 30 ന് അവസാനിച്ച മൂന്ന് മാസ കാലയളവിൽ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് 498.13 കോടി അറ്റാദായം നേടി.

Companies Oct 20, 2020, 8:47 PM IST

WHO says Covid situation in Europe very serious, Britan may goes to second lock downWHO says Covid situation in Europe very serious, Britan may goes to second lock down

യൂറോപ്പിനെ വിറപ്പിച്ച് കൊവിഡിന്റെ രണ്ടാം വരവ്; ബ്രിട്ടനില്‍ ലോക്ക്ഡൗണിന് സാധ്യത

കഴിഞ്ഞ രണ്ടാഴ്ചയായി ഭൂരിപക്ഷം യൂറോപ്യന്‍ രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ പത്ത് ശതമാനം വര്‍ധനവുണ്ടായി.
 

International Sep 18, 2020, 9:45 PM IST

Spain government allows childrens to come out of homeSpain government allows childrens to come out of home

സ്പെയിനിൽ കുട്ടികൾക്ക് പുറത്തിറങ്ങാൻ അനുമതി, ബ്രിട്ടനിലെ കെയർ ഹോമുകളിൽ ആയിരങ്ങൾ മരിച്ചതായി റിപ്പോർട്ട്

വൃദ്ധരും ഭിന്ന ശേഷിയുള്ളവരുമായി നാലായിരത്തിലേറെ പേർ ബ്രിട്ടനിലെ കെയർ ഹോമുകളിൽ കിടന്ന് മരിച്ചെന്ന് റിപ്പോർട്ടുകൾ

International Apr 19, 2020, 4:08 PM IST