C U Soon
(Search results - 15)Movie NewsNov 13, 2020, 7:29 PM IST
ഫഹദും റോഷനും തകർത്തഭിനയിച്ച സിനിമ; ‘സി യു സൂണി‘ന്റെ ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ
ഒടിടി ഡയറക്ട് റിലീസ് ആയി ഓണത്തിന് പ്രേക്ഷകരിലേക്കെത്തി മികച്ച പ്രതികരണം നേടിയ 'സി യു സൂണി'ന്റെ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍. നവംബർ 15 വൈകുന്നേരം 6. 30 ന് ചിത്രം സംപ്രേഷണം ചെയ്യും.പൂർണമായും ഐ ഫോണിൽ ചിത്രീകരിച്ച സിനിമയാണ് ‘സി യു സൂൺ‘.
Movie NewsOct 21, 2020, 11:58 PM IST
'സി യു സൂണ്‍' ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍
ലോക്ക് ഡൗണ്‍ കാലയളവില്‍ പരിമിതമായ സാഹചര്യങ്ങളില്‍ ഒരുക്കപ്പെട്ട ചിത്രം ചലച്ചിത്രഭാഷ കൊണ്ടും സമീപനം കൊണ്ടും കൈയ്യടി നേടിയ സിനിമയാണ്.
Movie NewsOct 5, 2020, 6:31 PM IST
കൊവിഡില്‍ സഹായം, 'സീ യു സൂണ്‍' വരുമാനത്തില്‍ നിന്ന് 10 ലക്ഷം രൂപ നല്കി ഫഹദും മഹേഷ് നാരായണനും
കൊവിഡ് പ്രതിസന്ധിയില്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് സഹായവുമായി 'സീ യു സൂണ്‍'. സിനിമയില്‍ നിന്ന് ലഭിച്ച വരുമാനത്തില്‍ നിന്ന് 10 ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറി. ഫെഫ്കെ ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ആണ് ഇക്കാര്യം അറിയിച്ചത്. സംവിധായകൻ മഹേഷ് നാരായണനും ഫഹദും എത്തിയാണ് പണം കൈമാറിയത്. ബി ഉണ്ണികൃഷ്ണൻ മഹേഷ് നാരായാണനും ഫഹദിനും ഒപ്പമുള്ള ഫോട്ടോയും ഷെയര്‍ ചെയ്തിട്ടുണ്ട്. ഹജീവികളായ ചലച്ചിത്ര പ്രവർത്തകരോട് കാട്ടിയ സ്നേഹത്തിനും ഐക്യദാർഡ്യത്തിന് നന്ദിയെന്ന് ബി ഉണ്ണികൃഷ്ണൻ പറയുന്നു.
Movie NewsSep 16, 2020, 10:50 AM IST
'സി യു സൂണി'നു ശേഷം ഫഹദും ദര്‍ശനയും വീണ്ടും; 'ഇരുള്' കുട്ടിക്കാനത്ത് ആരംഭിച്ചു
നസീഫ് യൂസഫ് ഇസുദ്ദീന്‍ എന്ന നവാഗതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫഹദിനും ദര്‍ശനയ്ക്കുമൊപ്പം സൗബിന് ഷാഹിറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു
INTERVIEWSep 4, 2020, 5:04 PM IST
'ടെക്നിക്കൽ ഗിമ്മിക്കുകൾ ഇല്ലാതെ ഒരു കഥ പറയണമെന്നാണ് എന്റെ ആഗ്രഹം'; മഹേഷ് നാരായണൻ പറയുന്നു
മലയാള സിനിമയിൽ പുതിയൊരു വഴിത്തിരിവുണ്ടാക്കിയിരിക്കുകയാണ് 'സീ യൂ സൂൺ' എന്ന ചിത്രം. കൊവിഡും ലോക്ക്ഡൗണും എല്ലാം ചേർന്ന് ലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു കാലഘട്ടത്തെ മറികടക്കണം എന്ന തോന്നലിൽ നിന്നാണ് ഈ ചിത്രമുണ്ടായതെന്ന് പറയുകയാണ് സംവിധായകൻ മഹേഷ് നാരായണൻ.
Movie NewsSep 1, 2020, 2:20 PM IST
'സി യു സൂണ്‍' കാണാന്‍ ക്ഷണിച്ച് ഫഹദ് ഫാസില്‍
മഹേഷ് നാരായണന്റെ സംവിധാനത്തില്‍ റോഷന് മാത്യു, ദര്‍ശന രാജേന്ദ്രന് എന്നിവര്‍ക്കൊപ്പം താനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'സി യു സൂണ്‍' കാണാന്‍ ക്ഷണിച്ച് ഫഹദ് ഫാസില്‍. വീട്ടിലെ സ്മാര്‍ട്ട് ടിവിയ്ക്കു മുന്നില്‍ നില്ക്കുന്ന തന്റെ ചിത്രത്തിനൊപ്പമാണ് സോഷ്യല്‍ മീഡിയയിലൂടെ ചുരുങ്ങിയ വാക്കുകളില്‍ ഫഹദ് ഫാസിലിന്റെ ക്ഷണം. 'ഞങ്ങളിപ്പോള്‍ നിങ്ങളുടെ ഡിജിറ്റല്‍ സ്ക്രീനുകളിലുണ്ട്. സി യു സൂണ്‍ പ്രൈമില്‍ ഇപ്പോള്‍ കാണുക' എന്നുമാത്രമാണ് ഫഹദിന്റെ കുറിപ്പ്.
Movie NewsAug 31, 2020, 7:23 AM IST
തീയേറ്റര്‍ റിലീസുകളില്ലാത്ത ഓണം; അര നൂറ്റാണ്ടിനിടയില്‍ ഇതാദ്യം
ഇത്തവണ ഓണത്തിന് ആറ് സിനിമകളാണ് റിലീസിന് ഒരുങ്ങിയിരുന്നത്. ചിത്രീകരണം പൂര്‍ത്തിയായതും പാതിവഴി നിലച്ചതുമായ അറുപതിലേറെ സിനിമകള്‍ കാത്തിരിക്കുന്നു.500 കോടിയോളം രൂപയാണ് ഈ സിനിമകള്‍ക്ക് വേണ്ടി മുടക്കിയിരിക്കുന്നത്
Movie NewsAug 30, 2020, 1:04 PM IST
തീയേറ്ററുകള്‍ ഇല്ലെങ്കിലും ഓണം റിലീസുകളുണ്ട്; സിനിമകള്‍ എവിടെ എപ്പോള്‍ കാണാം?
മലയാള സിനിമയുടെ വര്‍ഷത്തിലെ ഏറ്റവും വലിയ സീസണുകളില്‍ ഒന്നാണ് ഓണം. കൊവിഡ് പശ്ചാത്തലത്തില്‍ അഞ്ച് മാസമായി അടഞ്ഞുകിടക്കുന്ന തീയേറ്ററുകള്‍ ഇനിയും തുറന്നിട്ടില്ലാത്തതിനാല്‍ മലയാള സിനിമയ്ക്ക് ഇത്തവണത്തെ ഓണം സീസണും നഷ്ടമാവുകയാണ്. എന്നാല്‍ തീയേറ്ററുകള്‍ അടഞ്ഞുതന്നെയെങ്കിലും പുതിയ റിലീസുകള്‍ ഈ ഓണത്തിനുമുണ്ട്. നേരത്തെ തീയേറ്റര്‍ റിലീസ് ലക്ഷ്യമാക്കി നേരത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമകളും കൊവിഡ് കാലത്ത് പരിമിത സാഹചര്യങ്ങളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സിനിമയും അക്കൂട്ടത്തിലുണ്ട്. നേരിട്ടുള്ള ടെലിവിഷന്‍ റിലീസും ഒടിടി റിലീസും ഉണ്ട്. മൂന്ന് സിനിമകളാണ് മലയാള സിനിമാപ്രേമികളെ തേടി ഈ ഓണക്കാലത്ത് എത്തുന്നത്.
INTERVIEWAug 28, 2020, 6:33 PM IST
'എട്ട് വര്‍ഷം അമേരിക്കയില്‍ താമസിച്ച് തിരിച്ച് വന്നപ്പോ ഇങ്ങനെ ആയതല്ല': അഭിനയത്തെക്കുറിച്ച് ഫഹദ്
താനൊട്ടും പ്രാക്ടിക്കലല്ലെന്ന് തുറന്നുപറയുകയാണ് ഫഹദ് ഫാസില്‍. പക്ഷേ നസ്രിയ റിയാലിറ്റിയില്‍ ജീവിക്കുയാളാണ്, അതുകൊണ്ടാണ് ബാലന്‍സ് ചെയ്ത് പോകുതെന്നും എട്ട് വര്‍ഷം അമേരിക്കയില്‍ പോയി തിരിച്ച് വപ്പോ ഇങ്ങനെ ആയതല്ലെന്നും അദ്ദേഹം പറയുന്നു. സിനിമാ വിശേഷങ്ങളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് ഫഹദ് ഫാസില്‍ തുറന്ന് പറയുന്നു.....
INTERVIEWAug 28, 2020, 3:06 PM IST
'ആദ്യം എക്സൈറ്റ്മെന്റായിരുന്നു, ട്രെയിലര്‍ പോലെ സിനിമയും എല്ലാവര്ക്കും ഇഷ്ടമായെങ്കില്‍...': ഫഹദ് പറയുന്നു
സി യു സൂണ്‍ എന്ന സിനിമ തുടങ്ങുമ്പോള്‍ എക്സൈറ്റ്മെന്റായിരുന്നുവെന്ന് നടന് ഫഹദ് ഫാസില്‍. ഇപ്പോള്‍ ടെന്‍ഷന്‍ ആണ്. ഓഡിയന്‍സ് തുറന്ന മനസുള്ളവരാണ്, ട്രെയിലര്‍ സ്വീകരിക്കപ്പെട്ടതുപോലെ പടവും സ്വീകരിക്കപ്പെട്ടാല്‍ മതിയായിരുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.Movie NewsAug 28, 2020, 12:05 PM IST
'സി യു സൂണ്‍' എന്റെ വര്‍ക് ഫ്രം ഹോം; കമല്‍ ഹാസന് നല്കിയ പ്രചോദനത്തെക്കുറിച്ചും മഹേഷ് നാരായണന്
'എനിക്കറിയാവുന്ന പലരും ദോശമാവ് വിറ്റുതുടങ്ങി. പലരും വീടുകളില്‍ ഭക്ഷണം ഉണ്ടാക്കി വിറ്റുതുടങ്ങി. അങ്ങനെ ഭക്ഷണം ഉണ്ടാക്കി കൊടുത്തവരില്‍ സംസ്ഥാന അവാര്‍ഡ് വാങ്ങിയ എഡിറ്റര്‍മാര്‍ വരെയുണ്ട്..'
INTERVIEWAug 28, 2020, 10:32 AM IST
'സര്‍വൈവ് ചെയ്യാനുള്ള വഴിനോക്കാന്‍ കമല്ഹാസന് പറഞ്ഞു, സീ യു സൂണ്‍ പിറന്നു..'
മഹേഷ് നാരായണന് സംവിധാനം ചെയ്ത് ഹഹദ് ഫാസില്‍,റോഷന് മാത്യു,ദര്‍ശന രാജേന്ദ്രന് അഭിനയിച്ച 'സി യു സൂണ്‍' സെപ്തംബര്‍ ഒന്നിന് ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസാവുന്നു. സിനിമയുടെ വിശേഷങ്ങളെക്കുറിച്ചും കൊവിഡ് കാലത്തെ സിനിമാപ്രതിസന്ധിയെക്കുറിച്ചും സംവിധായകന് 'നമസ്തേ കേരള'ത്തില്‍ സംസാരിക്കുന്നു..
Chat Celebrity VideosAug 26, 2020, 7:20 PM IST
സംവിധാനം ഇപ്പോള്‍ ആലോചനയിലില്ല
അനുരാഗ് കശ്യപില് നിന്നുള്ള സ്കൂളിംഗ്, ഫഹദിനൊപ്പമെത്തുന്ന സി യു സൂണ്‍, കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പ്..
Movie NewsAug 25, 2020, 1:07 PM IST
'സീ യു സൂണു'മായി മഹേഷ് നാരായണൻ, ഫഹദ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ സീ സൂണിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കൊവിഡ് കാലത്തെ നിയന്ത്രണങ്ങളില്‍ നിന്നുകൊണ്ട് പൂര്‍ത്തീകരിച്ച സിനിമയാണ് സീ യു സൂണ്‍.
Movie NewsAug 21, 2020, 10:19 PM IST
ഓണത്തിന് ഫഹദ്, ഒപ്പം റോഷന് മാത്യു; ഐഫോണില്‍ ചിത്രീകരിച്ച 'സീ യു സൂണ്‍' ആമസോണ്‍ പ്രൈം റിലീസ്
ഐ ഫോണില്‍ ചിത്രീകരിച്ച, ഫീച്ചര്‍ സിനിമകളുടെ ദൈര്‍ഘ്യമില്ലാത്ത ചിത്രമായിരിക്കും സീ യു സൂണ്‍. ആമസോണ്‍ പ്രൈമില്‍ സെപ്റ്റംബര്‍ ഒന്നിനാണ് റിലീസ്.