Caa Nrc
(Search results - 81)Web SpecialsJan 1, 2021, 5:42 PM IST
പൗരത്വപ്രശ്നത്തില്‍ ഒന്നരവര്‍ഷം ജയില്കിടന്ന കുടുംബം ഇന്ത്യക്കാരെന്ന് കോടതി വിധി
എന്നാല്‍, ഇന്നലെ അവരെ മോചിപ്പിച്ചു. അവര്‍ ബംഗ്ലാദേശികളല്ല, ശരിക്കും ഇന്ത്യക്കാരാണ് എന്ന് ഫോറിനേഴ്സ് ട്രിബ്യൂണല്‍ പുനര്വിചാരണയില് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മോചനം.
IndiaOct 25, 2020, 8:12 PM IST
'ഞങ്ങള്‍ കുട്ടികളല്ല തെറ്റിദ്ധരിപ്പിക്കപ്പെടാന്‍'; മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്കെതിരെ ഒവൈസി
പൗരത്വത്തിന്റെ അടിസ്ഥാനം മതമാണെന്ന് പറയുന്ന ഏത് നിയമത്തെയും എതിര്‍ക്കുമെന്ന് ഒവൈസി പറഞ്ഞു.
INDIAMar 24, 2020, 1:54 PM IST
കൊവിഡ് 19 പ്രതിരോധം; ഷഹീന് ബാഗ് പൗരത്വ പ്രതിഷേധ പന്തലും പൊളിച്ചു
ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ ഷഹീന് ബാഗില്‍ അമ്മമാര്‍ നടത്തിവന്ന പൗരത്വപ്രതിഷേധ പന്തല്‍ കോറോണാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പൊളിച്ച് മാറ്റി. സുപ്രീംകോടതിയില്‍ നിരവധി തവണ കയറിയിറങ്ങിയ ഷഹീന്‍ബാഗ് സമരം ഇതോടെ താത്കാലികമായെങ്കിലും അവസാനിച്ചു. പൗരത്വപ്രതിഷേധങ്ങള്‍ ശക്തിപ്രാപിച്ച കാലത്തായിരുന്നു ഷഹീന്‍ബാഗിലും സമരം ആരംഭിച്ചത്. എന്നാല്‍ പിന്നീട് മറ്റ് പ്രതിഷേധങ്ങള്‍ അവസാനിച്ച് തുടങ്ങിയതോടെ ഷഹീന്‍ബാഗ് സമരമായിരുന്നു പൗരത്വപ്രതിഷേധങ്ങളുടെ മുഖ്യകേന്ദ്രം. കൊറോണാ ഭീതിക്കിടെ പൗരത്വപ്രതിഷേധങ്ങള്‍ മുങ്ങിപ്പോവുകയാണ്... ഷഹീന്‍ബാഗില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.
IndiaMar 2, 2020, 12:21 PM IST
പൗരത്വ നിയമ ഭേദഗതി: 79 ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടത് 69 പേർ; കൂടുതലും അക്രമ സംഭവങ്ങളിൽ
പൗരത്വ നിയമ ഭേദഗതി പാർലമെന്റിൽ പാസ്സാക്കിയതിന് ശേഷം നടന്ന സംഘർഷങ്ങളിൽ അസമിൽ ആറ് പേരും ഉത്തർപ്രദേശിൽ 19 പേരും കർണാടകയിൽ രണ്ട് പേരും ദില്ലിയിൽ ഇതുവരെ 42 പേരും കൊല്ലപ്പെട്ടു.
IndiaFeb 27, 2020, 10:30 AM IST
പൗരത്വ നിയമ ഭേദഗതി; സമരമുഖത്തെ സ്ത്രീ പോരാട്ടം
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യയില്‍ പലയിടത്തും സമരങ്ങളും പ്രതിഷേധങ്ങളും ഉടലെടുത്തു. പലപ്പോഴും ഭരണകൂടം ഇത്തരം പ്രതിഷേധങ്ങളെയെല്ലാം ശക്തമായി തന്നെ അടിച്ചമര്‍ത്തി. എന്നാല്‍ രാജ്യതലസ്ഥാനത്ത്, ഷഹീന് ബാഗില്‍ സ്ത്രീകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ ഇന്നും ശക്തമായി തുടരുന്നു. ഷഹീന് ബാഗിലെ പ്രതിഷേധത്തിന് മുന്നില്‍ എന്നുമുണ്ടായിരുന്നത് സ്ത്രീകളാണ്. രാവും പകലും കൊടുംതണുപ്പിലും അവര്‍ കുട്ടികളെയും മാറോടണച്ച് സമരമുഖത്ത് നിലനിന്നു. ഒരു ശക്തിക്കും ആ സമരത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ആ സമരത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ചെന്നെയിലും കോഴിക്കോട്ടും മുംബൈയിലും പശ്ചമബംഗാളിലും ഷഹീന്‍ബാഗ് മോഡല്‍ സമരം ആരംഭിച്ചു. കാണാം ആ കാഴ്ചകള്‍.
IndiaFeb 22, 2020, 9:16 AM IST
ട്രംപിന്റെ സന്ദര്‍ശനം: പൗരത്വ നിയമം ചര്‍ച്ചയാകും, മതസ്വാതന്ത്ര്യം പ്രധാനമെന്ന് വൈറ്റ് ഹൗസ്
ഇന്ത്യയിലെ ജനാധിപത്യ പാരമ്പര്യങ്ങളോട് ബഹുമാനം യുഎസിനുണ്ട്. അതുകൊണ്ട് അത് തുടരാന്‍ ഇന്ത്യയെ പ്രചോദിപ്പിക്കുന്നത് ഇനിയും തുടരും. സിഎഎ, എന്‍ആര്‍സി വിഷയങ്ങളില്‍ യുഎസിന് ആശങ്കയുണ്ടെന്നും പ്രതിനിധി
Fact CheckFeb 18, 2020, 2:23 PM IST
ജാമിയ ലൈബ്രറിയിലെത്തിയ വിദ്യാര്‍ഥിയുടെ കയ്യിലുള്ളത് കല്ല് അല്ല; ദേശീയ മാധ്യമങ്ങളുടെ നുണ പൊളിഞ്ഞു
ഡിസംബര്‍ 15ന് ജാമിയ മിലിയ സര്‍വകലാശാലയിലെ ലൈബ്രറിയില്‍ എത്തിയ ഒരു 'വിദ്യാര്‍ഥി ഇരു കൈയിലും കല്ല് കരുതിയിരിക്കുന്നു' എന്നായിരുന്നു വാര്‍ത്ത
IndiaFeb 17, 2020, 8:49 PM IST
പൗരത്വ നിയമ ഭേദഗതി നടപ്പാക്കണം; മോദിക്ക് പിന്തുണയുമായി മുന്‍ ജഡ്ജിമാരുടെയും ഐഎഎസ് ഉദ്യോഗസ്ഥരുടെയും കത്ത്
നിലവില്‍ നടക്കുന്ന സമരങ്ങളെ ഗൗരവത്തോടെ കാണണം. സിഎഎ. എന്‍ആര്‍സി, എന്‍പിആര്‍ വിരുദ്ധ സമരത്തിന് പിന്നിലുള്ളവര്‍ക്കെതിരെ നടപടിയെടുത്ത് ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും പ്രമുഖര്‍ ആവശ്യപ്പെട്ടു.
IndiaFeb 15, 2020, 12:16 PM IST
പ്രതിരോധത്തിനിടെ കൊല്‍ക്കത്തയിലൊരു സമൂഹ വിവാഹം
കൊല്‍ക്കത്തിയില്‍ ഇന്നലെ പ്രണയദിനത്തില്‍ വിവിധ മതവിഭാഗങ്ങളില്‍ നിന്നുള്ള 170 ഓളം വധൂവരന്മാര് വിവാഹിതരായി. അലോയ് ഫെറ എന്ന എൻജിഒ പ്രണയത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനായി സംഘടിപ്പിച്ചതായിരുന്നു സമൂഹ വിവാഹ ചടങ്ങ്. കുടുംബത്തിൽ അടിസ്ഥാന സാമ്പത്തിക സഹായം ഇല്ലാത്ത വിവിധ പിന്നോക്ക സമുദായത്തിലെ വധൂവരന്മാര് പരിപാടിയില്‍ സംബന്ധിച്ചു. കാണാം ചിത്രങ്ങള്‍.
IndiaFeb 15, 2020, 9:40 AM IST
പ്രതിരോധത്തിന്റെ മറ്റൊരു ഷഹീന് ബാഗ് ആകാന്‍ വടക്കന്‍ ചെന്നൈ തെരുവുകള്‍
പ്രതിരോധത്തിന്റെ പുതിയ പാഠങ്ങള്‍ പഠിപ്പിച്ച ഷഹീൻബാഗിന് ദക്ഷിണ്യേന്ത്യന് തുടര്‍ച്ചയാകാന്‍ വടക്കൻ ചെന്നൈയിലെ തെരുവുകൾ. പൗരത്വ നിയമഭേദഗതിക്ക് എതിരെ ഇന്നലെ വൈകീട്ടോടെ അപ്രതീക്ഷിതമായിട്ടായിരുന്നു സമരം ആരംഭിച്ചത്. അർദ്ധരാത്രി പിന്നിട്ട് ഇപ്പോഴും തെരുവില്‍ സമരം തുടരുകയാണ്. ഇന്നലെ വൈകിട്ട് നഗരത്തിലെ വാഷർമാൻപേട്ടിൽ സമരക്കാരെ പൊലീസ് തല്ലിച്ചതച്ചു. പ്രതിഷേധം പിരിച്ച് വിടാൻ ശ്രമിച്ചത് സ്ഥിതി വഷളാക്കി. തീർത്തും അപ്രതീക്ഷിതമായി തുടങ്ങിയ സമരം പൊലീസിനെയും ആശയക്കുഴപ്പത്തിലാക്കി. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് അനൂപ് പകര്‍ത്തിയ വട ചെന്നൈ പ്രതിഷേധ ചിത്രങ്ങള്‍ കാണാം.
EntertainmentFeb 11, 2020, 8:08 PM IST
വെള്ളക്കാരന്റേം അയിന് മുമ്പ പറങ്ക്യോള്ടേം ഒലപ്പാമ്പ് കണ്ട് പേടിക്കാത്ത ഞമ്മളോടാ; താക്കീതുമായി സരസ ബാലുശേരി
സിഎഎ, എന്‍ആര്‍സി എന്നിവയെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുന്ന ആല്‍ബത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്നു. സരസ ബാലുശേരിയുടെ പ്രകടനവും അഭിനന്ദിക്കപ്പെടുന്നുണ്ട്.
IndiaFeb 5, 2020, 2:41 PM IST
സിഎഎയും എൻപിആറും ദുർമന്ത്രവാദത്തിന് സമം, ബിജെപി ദുശ്ശാസനന്റെ പാർട്ടി; ആഞ്ഞടിച്ച് മമത ബാനർജി
ഇത്തരം നടപടികൾ ദുർമന്ത്രവാദത്തിന് സമമാണെന്നും എങ്ങനെയെങ്കിലും ഇത് അവസാനിപ്പിക്കുമെന്നും മമത കൂട്ടിച്ചേർത്തു. രാജ്യത്തെ രക്ഷിക്കാൻ ജനങ്ങൾ ഒന്നിച്ചു നിൽക്കണമെന്നായിരുന്നു മമത ബാനർജിയുടെ അഭ്യർത്ഥന.
IndiaFeb 4, 2020, 11:55 AM IST
പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം; ലോകസഭ നിർത്തിവച്ചു
അനന്ത്കുമാർ ഹെഗ്ഡേയുടെ ഗാന്ധിവിരുദ്ധ പരാമർശം ഉയർത്തി കോൺഗ്രസ് ലോകസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു. ബിജെപി ഗോഡ്സെ പാർട്ടിയെന്നുമെഴുതിയ പ്ലക്കാഡുകളുമായാണ് അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയത്.
IndiaFeb 2, 2020, 10:59 PM IST
'പൗരത്വ ഭേദഗതി നിയമം ആവശ്യമുള്ളത്, എന്‍ആര്‍സിയും എന്‍പിആറും നടപ്പിലാക്കില്ല'; നിലപാട് വ്യക്തമാക്കി ഉദ്ധവ് താക്കറെ
ദേശീയ പൗരത്വ നിയമ ഭേദഗതി ആരേയും രാജ്യത്തിന് പുറത്താക്കില്ലെന്ന് ഉദ്ധവ് പറഞ്ഞു. ഹിന്ദുക്കള്‍ക്കും മുസ്ലിംകള്ക്കും പൗരത്വം തെളിയിക്കുന്നതിന് പ്രയാസമുണ്ടാകുന്ന ഒരു സാഹചര്യമുണ്ടാവാന്‍ അനുവദിക്കില്ലെന്നും ഉദ്ധവ്
IndiaJan 29, 2020, 6:20 PM IST
'മോദിയും അമിത് ഷായും ഹിന്ദു-മുസ്ലീം സംഘർഷങ്ങള്‍ സൃഷ്ടിക്കാൻ ശ്രമിക്കുന്നു': കനയ്യകുമാർ
ഹിന്ദു-മുസ്ലീം സംഘർഷം സൃഷ്ടിക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്ന് കനയ്യ ആരോപിച്ചു. സിഎഎയ്ക്കും എൻആർസിക്കുമെതിരെ മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിലെ പാത്രിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.