Cabo Delgado Province
(Search results - 2)InternationalNov 10, 2020, 9:15 PM IST
ഫുട്ബോള്‍ ഗ്രൌണ്ടിനെ കൊലക്കളമാക്കിയ ഐഎസ് തീവ്രവാദികള്‍ കൊന്നുതള്ളിയത് 50 പേരെ
നന്‍ജാബ ഗ്രാമത്തില്‍ റെയ്ഡ് നടത്തിയ ഐഎസ് ഭീകരവാദികള്‍ വെള്ളിയാഴ്ചയാണ് അമ്പതോളം പേരുടെ വധശിക്ഷ നടപ്പാക്കിയത്. വീടുകള്‍ക്ക് തീയിട്ട ശേഷമായിരുന്നു വധശിക്ഷ നടപ്പാക്കിയത്. ശിരസ് ഛേദിച്ച ശേഷം മൃതദേഹം വെട്ടിനുറുക്കിയതായാണ് റിപ്പോര്‍ട്ട്.
GALLERYNov 10, 2020, 1:18 PM IST
മൊസാംബിക്ക് ; ഇസ്ലാമിക തീവ്രവാദികള്‍ 50 പേരെ കഴുത്തറുത്തു കൊന്നു
ടന്സാനിയയുമായി അതിര്‍ത്തി പങ്കിടുന്ന മൊസാംബിക്കിന്റെ വടക്കൻ സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികള്‍ 50 പേരെ കഴുത്തറുത്ത് കൊന്നു. തീവ്രവാദികള്‍ ഒരു ഫുഡ്ബോള്‍ മൈതാനം വധശിക്ഷാ കേന്ദ്രമാക്കി മാറ്റുകയായിരുന്നെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 2017 മുതല്‍ ഈ പ്രദേശത്ത് ഇസ്ലാമിക തീവ്രവാദികളുടെ സ്വാധീനത്തിലാണ്. പെട്രോളിയം ഗ്യാസ്, മരതക ഖനന വ്യവസായങ്ങളാല്‍ സമ്പന്നമായ കാബോ ഡെൽഗഡോ പ്രവിശ്യയുടെ ഭാഗമായ ഈ പ്രദേശത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ഏറ്റവും രക്ഷരൂക്ഷിതമായ അക്രമണമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി നടക്കുന്ന ഇസ്ലാമിക തീവ്രവാദികളുടെ നിരന്തരമായ അക്രമണത്തില്‍ ഇതുവരെയായി രണ്ടായിരത്തോളം ആളുകൾ ക്രൂരമായി കൊല്ലപ്പെടുകയും 4,30,000 പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍.