Chandrashekhar Azad  

(Search results - 44)
 • farmers protest leader krishnaprasad beaten up by Delhi Police in front of UP Bhawanfarmers protest leader krishnaprasad beaten up by Delhi Police in front of UP Bhawan

  IndiaOct 4, 2021, 3:41 PM IST

  യുപി ഭവന് മുന്നില്‍ സംഘര്‍ഷം; കര്‍ഷക സമര നേതാവ് കൃഷ്ണപ്രസാദിന് പൊലീസിന്‍റെ ക്രൂരമര്‍ദ്ദനം

  ദില്ലി യുപി ഭവന് മുന്നില്‍, ഇന്നലെ യുപില്‍ നടന്ന സംഭവവികാസങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ ദില്ലി പൊലീസിന്‍റെ ക്രൂരമര്‍ദ്ദനം.  ഇന്നലെ ഉത്തര്‍പ്രദേശിലെ (Uttarpradesh) ലഖിംപൂർ ഖേരിയിൽ (lakhimpur Kheri) ഉപമുഖ്യമന്ത്രി  കേശവ് പ്രസാദ് മൗര്യ (Keshav Prasad Maurya) ക്കെതിരെ കരിങ്കൊടി കാണിക്കാനെത്തിയ കര്‍ഷകര്‍ക്ക് നേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ (Ajaykumar Mishra) മകൻ ആശിഷ് മിശ്ര (Ashish Mishra) വാഹനം ഓടിച്ച് കയറ്റിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒമ്പത് പേര്‍ മരിച്ചിരുന്നു. നാല് പേര്‍ കര്‍ഷകരും ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകനും മൂന്ന് ബിജെപിക്കാരും ഒരു ഡ്രൈവറും ഉള്‍പ്പെടെ ഒമ്പത് പേരാണ് മരിച്ചത്. അക്രമത്തെ തുടര്‍ന്ന് സംഭവസ്ഥലത്തേക്ക് എത്തിച്ചേരാന്‍ ശ്രമിച്ച എല്ലാ പ്രതിപക്ഷ നേതാക്കളെയും യുപി പൊലീസ് പല സ്ഥലങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തു. ഇതേ തുടര്‍ന്ന് ദില്ലി യുപി ഭവന് മുന്നില്‍ കോണ്‍ഗ്രസ് - സിപിഎം - കര്‍ഷക സംഘടനാ നേതാക്കള്‍ എന്നിവര്‍ പ്രതിഷേധിക്കാനായെത്തി. പ്രതിഷേധിക്കാനെത്തിയ നേതാക്കള്‍ക്ക് നേരെ ദില്ലി പൊലീസ് അതിക്രൂരമായ മര്‍ദ്ദനം അഴിച്ച് വിട്ടെന്ന് സമര നേതാക്കള്‍ പറഞ്ഞു. എന്നാല്‍ തന്‍റെ മകന്‍ സംഭവസ്ഥലത്തില്ലായിരുന്നുവെന്ന് അജയ് കുമാർ മിശ്ര പിന്നീട് അവകാശപ്പെട്ടു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ദീപു എം നായര്‍.

 • Nine killed in Lakhimpur Kheri incident Up police arrests opposition leadersNine killed in Lakhimpur Kheri incident Up police arrests opposition leaders

  IndiaOct 4, 2021, 11:40 AM IST

  യുപിയില്‍ ഒമ്പത് മരണം; സംഭവ സ്ഥലത്തേക്ക് പ്രതിപക്ഷ നേതാക്കള്‍ക്ക് വിലക്കും അറസ്റ്റും

  അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന തെഞ്ഞെടുപ്പിന് മുമ്പ് ഉത്തര്‍പ്രദേശ് (Uttarpradesh)സംഘര്‍ഷത്തിലേക്ക്. ഇന്നലെ ഉത്തര്‍പ്രദേശിലെ ലഖിംപൂർ ഖേരിയിൽ (lakhimpur Kheri) ഉപമുഖ്യമന്ത്രി  കേശവ് പ്രസാദ് മൗര്യ(Keshav Prasad Maurya )ക്കെതിരെ കരിങ്കൊടി കാണിക്കാനെത്തിയ കര്‍ഷകര്‍ക്ക് നേരെ വാഹനം ഓടിച്ച് കയറ്റിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒമ്പത് പേരാണ് മരിച്ചത്. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. പ്രദേശിക മാധ്യമപ്രവര്‍ത്തകനായ രാം കശ്യപ് ഇന്നലെ രാത്രിയോടെ മരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന്  കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ (Ajaykumar Mishra) മകൻ ആശിഷ് മിശ്രയ്ക്കും (Ashish Mishra) 14 പേർക്കുമെതിരെ കേസെടുത്തു. എന്നാല്‍ ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അജയ് കുമാർ മിശ്രയെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി പദത്തില്‍ നിന്ന് പുറത്താക്കണമെന്നും ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇതിന് ശേഷം മാത്രമേ മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ തയ്യാറാകൂവെന്നും കര്‍ഷകര്‍ പറഞ്ഞു. ഇതിനിടെ സംഭവ സ്ഥലം സന്ദര്‍ഷിക്കാനെത്തിയ പ്രിയങ്കാ ഗാന്ധി (priyanka gandhi) എംപിയെയും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും ( Chandrashekhar Azad)അറസ്റ്റ് ചെയ്തെന്നും വാര്‍ത്തകളുണ്ട്. മാത്രമല്ല ഒരു പ്രതിപക്ഷ നേതാവിനെയും സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ പൊലീസ് അനുവദിക്കുന്നില്ല. അതിനിടെ കര്‍ഷകരുടെ കൊലപാതകത്തെ തുടര്‍ന്ന് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കാന്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തു. 

 • keralite student elected as new vice president of bhim armykeralite student elected as new vice president of bhim army

  KeralaApr 2, 2021, 3:56 PM IST

  ഭീം ആർമിയുടെ ദേശീയ ഉപാധ്യക്ഷയായി മലയാളി യുവതി

  ദളിത് വിഭാഗങ്ങളുടെ പുരോഗമനം ലക്ഷ്യമിട്ടാണ് ആസാദ് ഭീം ആര്‍മി രൂപീകരിക്കുന്നത്. ഡോ.ബി.ആര്‍.അംബേദ്കറുടെയും ബിഎസ്പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെയും ആശയങ്ങളും പ്രവര്‍ത്തനങ്ങളുമായിരുന്നു പ്രചോദനം

 • bhim army leader chandrashekhar azad in custodybhim army leader chandrashekhar azad in custody

  IndiaDec 8, 2020, 1:20 PM IST

  ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ, കാൺപൂരിലെ വീടിന് മുന്നിൽ വൻ പൊലീസ് സന്നാഹമെന്ന് സുഭാഷിണി അലി

  കർഷക വിരുദ്ധമായ നിയമം പിൻവലിക്കണമെന്നും സമരം പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരുടെ മാത്രം പ്രതിഷേധമല്ലെന്നും രാജ്യത്തിന്റെ പ്രക്ഷോഭമാണെന്നും സമരത്തിന് പിന്തുണ പ്രഖ്യാപചിച്ച് ചന്ദ്രശേഖർ ആസാദ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

 • Chandrashekhar azad against forward class reservationChandrashekhar azad against forward class reservation

  KeralaNov 2, 2020, 7:28 PM IST

  മുന്നോക്ക സംവരണം: കേരള സർക്കാരിനെതിരെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്

  സവർണ സംവരണം ഒരു സംഘപരിവാർ  അജണ്ടയാണ്. അത് ഈ സംസ്ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കും. കേരള സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിൻവലിക്കുക -  ആസാദ് ട്വിറ്ററിൽ കുറിച്ചു

 • Bhim Army chief Chandrashekhar Azad was detained by Uttar Pradesh police and put under house arrest after protest over Hathras gangrapeBhim Army chief Chandrashekhar Azad was detained by Uttar Pradesh police and put under house arrest after protest over Hathras gangrape

  IndiaOct 1, 2020, 8:59 AM IST

  ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വീട്ടുതടങ്കലിലാക്കിയതായി ആരോപണം

  ഉത്തര്‍ പ്രദേശില്‍ ക്രൂര ബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് നടപടി. ഹാഥ്റസിലെ ദളിത് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കൊപ്പം ദില്ലിയില്‍നിന്ന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് തിരിച്ച ചന്ദ്രശേഖര്‍ ആസാദിനെ ഉത്തര്‍ പ്രദേശ് പൊലീസ് ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്.

 • chandrashekhar azad launches azad samaj partychandrashekhar azad launches azad samaj party

  IndiaMar 15, 2020, 5:02 PM IST

  രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്

  കാൻഷി റാം മുന്നോട്ട് വച്ച ദൗത്യം പൂർത്തിയാക്കുമെന്ന് ചന്ദ്രശേഖർ ആസാദ് പറഞ്ഞു. പാർട്ടിയിലേക്ക് ആളുകളെ ക്ഷണിക്കാനായി വരും ദിവസങ്ങളിൽ ഉത്തർപ്രദേശിൽ പരിപാടികൾ സംഘടിപ്പിക്കും. 

 • chandrashekhar azad Bhim Army becomes political party announcement is likely todaychandrashekhar azad Bhim Army becomes political party announcement is likely today

  IndiaMar 15, 2020, 1:01 AM IST

  പൗരത്വ പ്രതിഷേധത്തില്‍ നിന്ന് രാഷ്ട്രീയ കളരിയിലേക്ക് ആസാദ്; ഭീം ആര്‍മി പാര്‍ട്ടി പ്രഖ്യാപനം ഇന്നുണ്ടായേക്കും

  രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഇന്ന്  ദില്ലിയില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന

 • Chandrashekhar Azad is going to create new party with sbspChandrashekhar Azad is going to create new party with sbsp

  IndiaMar 5, 2020, 2:16 PM IST

  രാഷ്ട്രീയ പടയൊരുക്കത്തിനൊരുങ്ങി ചന്ദ്രശേഖര്‍ ആസാദ്; കൈകോര്‍ക്കുക എസ്ബിഎസ്പിയുമായി

  പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍.

 • Bhim Army leader Chandrashekhar to launch political party on March 15Bhim Army leader Chandrashekhar to launch political party on March 15

  IndiaMar 3, 2020, 7:50 PM IST

  ഭീം ആര്‍മി രാഷ്ട്രീയ പാര്‍ട്ടിയാകുന്നു; പ്രഖ്യാപനം മാര്‍ച്ച് 15ന്, നെഞ്ചിടിപ്പോടെ ബിഎസ്‍പി

  ചന്ദ്രശേഖര്‍ ആസാദ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയതോടെ മായാവതിയുടെ ബിഎസ്‍പി അങ്കലാപ്പിലായി. മുന്‍ എംഎല്‍എമാരും എംപിമാരുമടക്കമുള്ള ബിഎസ്‍പി നേതാക്കള്‍ ഭീം ആര്‍മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

 • Bhim Army chief Chandrashekhar Azad Ravan cancels programs in Karnataka and off to delhiBhim Army chief Chandrashekhar Azad Ravan cancels programs in Karnataka and off to delhi

  IndiaFeb 25, 2020, 10:32 AM IST

  'അവസ്ഥ അതിരൂക്ഷം, പരിപാടികള്‍ റദ്ദാക്കി ദില്ലിയിലേക്ക് തിരിക്കുന്നു': ചന്ദ്രശേഖര്‍ ആസാദ്

  പൊലീസിന്‍റെ സാന്നിധ്യത്തിലാണ് ജനങ്ങള്‍ ആക്രമിക്കപ്പെടുന്നത്. സുപ്രീം കോടതി സംഘര്‍ഷ വിഷയത്തില്‍ സ്വമേധയാ ഇടപെടണം. ഭരണഘടനയുടെയും ജനങ്ങളുടെ ജീവന്റെയും സുരക്ഷ ഉറപ്പുവരുത്തണമെന്നും ചന്ദ്രശേഖര്‍ ആസാദ്

 • Chandrashekhar Azad sent letter to delhi policeChandrashekhar Azad sent letter to delhi police

  IndiaFeb 25, 2020, 12:03 AM IST

  ദില്ലിയിലെ കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി ചന്ദ്രശേഖര്‍ ആസാദ്; പൊലീസിന് കത്തയച്ചു

  ചന്ദ്രശേഖര്‍ ആസാദിന്‍റെ കത്തിന് ദില്ലി പൊലീസ് മറുപടി നല്‍കിയിട്ടില്ല. ദില്ലിയിലെ സ്ഥിതിഗതികളിൽ ആശങ്കയെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു. 
   

 • chandrashekhar azad dares rss chief to contest electionchandrashekhar azad dares rss chief to contest election

  IndiaFeb 23, 2020, 10:32 PM IST

  'നുണകളുടെ മറനീക്കി പുറത്തുവന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു നോക്കൂ': മോഹന്‍ ഭാഗവതിനോട് ആസാദ്

  ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ആര്‍എസ്എസിന്റെ അജണ്ടകളാണ് പൗരത്വ നിയമ ഭേദഗതിയും എന്‍ആര്‍സിയും എന്‍പിആറെന്നും ആസാദ് ആരോപിച്ചു. നാഗ്പൂരില്‍ ഭീം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 • people summit postponed from january 31stpeople summit postponed from january 31st

  KeralaJan 30, 2020, 10:26 PM IST

  ആരോഗ്യനില മോശം; ചന്ദ്രശേഖര്‍ ആസാദ് പങ്കെടുക്കേണ്ടിയിരുന്ന 'പീപ്പിള്‍ സമ്മിറ്റ്' മാറ്റിവച്ചു

   ചന്ദ്രശേഖർ ആസാദ് പൂർണ്ണമായും ആരോഗ്യം വീണ്ടെടുക്കാത്തതിനാൽ ഡോക്ടർ വിശ്രമം ആവശ്യപ്പെടുകയായിരുന്നു.

 • Bhim Army Chief Detained In Hyderabad Ahead Of Anti CAA ProtestBhim Army Chief Detained In Hyderabad Ahead Of Anti CAA Protest

  IndiaJan 26, 2020, 8:15 PM IST

  റിപ്പബ്ലിക് ദിനത്തില്‍ സമരത്തിന് എത്തിയ ചന്ദ്രശേഖർ ആസാദ് ഹൈദരാബാദിൽ കസ്റ്റഡിയിൽ

  ദില്ലി ജമാ മസ്‍ജിദിൽ നടന്ന സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ അറസ്റ്റിലായ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ്, ജാമ്യത്തിലിറങ്ങിയിട്ട് പത്ത് ദിവസമേ ആകുന്നുള്ളൂ.