Chicken Stall  

(Search results - 6)
  • Hike in chicken price ahead of bakridHike in chicken price ahead of bakrid

    KeralaJul 19, 2021, 5:10 PM IST

    കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നതായി പരാതി: വില നിശ്ചയിക്കുന്നത് തമിഴ് കോഴി ഫാം ലോബിയെന്ന് വ്യാപാരികൾ

    ഒരാഴ്ചയ്ക്കിടെ  എണ്‍പത് രൂപയോളമാണ് കോഴി ഇറച്ചിയുടെ വില കൂടിയത്. തമിഴ്നാട് ലോബി വില നിയന്ത്രിക്കുന്നതില്‍ ഇടപെടുന്നതാണ് കൃത്രിമമായി വില കൂടാനുള്ള കാരണമെന്നാണ്  വ്യാപാരിക

    കോഴിക്കോട്: കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നെന്ന പരാതിയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ലീഗൽ മെട്രോളജി വിഭാഗവും സിവിൽ സപ്ലൈസും സംയുക്തമായി  ഇറച്ചിക്കടകളിൽ പരിശോധന നടത്തി. പലയിടങ്ങളിലും പല വിലയാണ് ഈടാക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. എന്നാൽ പരിശോധനകൾക്കെതിരെ വ്യാപാരികൾ രംഗത്തെത്തി. തമിഴ്നാടിലെ കോഴി ഫാം ലോബിയാണ്  വില കൂട്ടുന്നതിന് പിന്നിലെന്ന് കോഴിക്കച്ചവടക്കാര്‍ ആരോപിച്ചു.
    ‍‌
    ഒരാഴ്ചയ്ക്കിടെ  എണ്‍പത് രൂപയോളമാണ് കോഴി ഇറച്ചിയുടെ വില കൂടിയത്. തമിഴ്നാട് ലോബി വില നിയന്ത്രിക്കുന്നതില്‍ ഇടപെടുന്നതാണ് കൃത്രിമമായി വില കൂടാനുള്ള കാരണമെന്നാണ്  വ്യാപാരികളുടെ ആരോപണം. ഫാമില്‍ 132 രൂപയാണ് കോഴിക്ക് വില. കടകളിലെത്തുമ്പോള്‍ ഇത് 142 രൂപയാവും. കോഴിക്കോട്ട് ഇറച്ചിയായി വിപണിയില്‍ വില്‍ക്കുന്നത് ഇപ്പോള്‍ 230 രൂപയ്ക്കാണ്. സംസ്ഥാനത്തെ മറ്റിടങ്ങളില്‍ വില വ്യത്യാസമുണ്ട്. 

    കോഴി ഇറച്ചിക്ക് പല വില ഈടക്കുന്നുവെന്ന പരാതിയില്‍ ലീഗല്‍ മെട്രോളജിവിഭാഗവും സിവില്‍ സപ്ലൈസും കോഴിക്കോട്ടെ 23 കടകളിലാണ് പരിശോധന നടത്തിയത്. ചിലയിടങ്ങളില്‍ വിലകൂട്ടി വില്‍പ്പന നടത്തുന്നതായി  ഉദ്യോഗസ്ഥര്‍ കണ്ടെത്തി. വില ഏകീകരിക്കാന്‍ നടപടി എടുക്കാതെ കച്ചവടക്കാരെ  ദ്രോഹിക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് വ്യാപാര സംഘടനകള്‍ ആരോപിച്ചു. നഷ്ടം സഹിച്ച് കടകള്‍ തുറക്കാനാവില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. പെരുന്നാളിന് ശേഷം കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് അവര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ മാത്രം 3000 ഓളം കോഴിക്കച്ചവടക്കാരാണ് ഉള്ളത്.


     

    ളുടെ ആരോപണം. 

  • hike in chicken meat pricehike in chicken meat price

    KeralaMay 15, 2020, 7:51 AM IST

    ഇറച്ചിക്കോഴി വില കുത്തനെ ഉയരുന്നു, കോഴിക്കോട് ജില്ലയിൽ കോഴികടകൾ അടച്ചിട്ടു

    വില നിയന്ത്രണം ഏർപ്പെടുത്തിയ ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ചിക്കൻ സ്റ്റാളുകൾ ഇന്ന് മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടും

  • chicken stalls in kozhikode will be closed  from tomorrow on wardschicken stalls in kozhikode will be closed  from tomorrow on wards

    KeralaMar 12, 2020, 11:07 PM IST

    കോഴിക്കോട്ട് നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് ചിക്കന്‍ കടകള്‍ അടച്ചിടും

    പക്ഷിപ്പനി പ്രതിരോധത്തിന്‍റെ പേരിൽ വേങ്ങേരിയിലെയും കൊടിയത്തൂരിലും പത്തുകിലോമീറ്റർ പരസരത്തെയും ചിക്കൻ കടകൾ മൂന്ന് മാസത്തേക്ക് അടച്ചിടാൻ ജില്ലാഭരണകൂടം ഉത്തരവിട്ടതിൽ പ്രതിഷേധിച്ചാണ് സമരം. 

  • instruction to close chicken stall due to bird fluinstruction to close chicken stall due to bird flu

    KeralaMar 8, 2020, 5:52 PM IST

    പക്ഷിപ്പനി: കോഴികളെ കൊന്ന് തുടങ്ങി, ചിക്കന്‍ സ്റ്റാളുകള്‍ അടയ്ക്കാന്‍ നിര്‍ദ്ദേശം

    നഗരസഭ പരിധിയിൽ നാളെ മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കോഴിയിറച്ചി വിൽപ്പന നടത്തരുതെന്നും ഉത്തരവ്. പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് കോർപ്പറേഷനിലും കൊടിയത്തൂർ പഞ്ചായത്തിലും കോഴികളെ കൊന്ന് തുടങ്ങി.

  • chicken stalls should be closed in kozhikode says collectorchicken stalls should be closed in kozhikode says collector

    KeralaMar 7, 2020, 9:48 PM IST

    പക്ഷിപ്പനി: കോഴിക്കോട് നഗരത്തില്‍ കോഴിയിറച്ചി വില്‍പ്പനയ്ക്ക് വിലക്ക്

    അനുസരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം നടപടിയെടുക്കുമെന്നും കളക്ടറുടെ മുന്നറിയിപ്പ്

  • Two held for selling crow meat to chicken stalls in RameswaramTwo held for selling crow meat to chicken stalls in Rameswaram

    IndiaJan 31, 2020, 7:41 AM IST

    ചി​ക്ക​ൻ സ്റ്റാ​ളു​ക​ളി​ൽ കാ​ക്ക‍​യി​റ​ച്ചി വിറ്റു: രണ്ടുപേര്‍ പിടിയില്‍

    ത​മി​ഴ്നാ​ട്ടി​ലെ രാ​മേ​ശ്വ​ര​ത്ത് ചി​ക്ക​ൻ സ്റ്റാ​ളു​ക​ളി​ൽ കാ​ക്ക‍​യി​റ​ച്ചി വി​റ്റ ര​ണ്ടു പേ​രെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്തു.