Chiranjeevi  

(Search results - 125)
 • Chiranjeevi and Mohanlal

  Movie NewsJul 30, 2021, 3:37 PM IST

  ലൂസിഫര്‍ തെലുങ്ക് ചിത്രീകരണം തുടങ്ങുന്നു, സിനിമയുടെ പേരിട്ടു?

  പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമെന്ന നിലയില്‍ ചര്‍ച്ചയായതാണ് ലൂസിഫര്‍. മോഹൻലാല്‍ നായകനാകുകയും ചെയ്‍തപ്പോള്‍ വലിയ പ്രതീക്ഷയായി ചിത്രത്തിന്. ലൂസിഫര്‍ വൻ ഹിറ്റായി മാറുകയും ചെയ്‍തു. ലൂസിഫര്‍ രണ്ടാം ഭാഗമായി എമ്പുരാൻ എത്തുന്നതിനു മുന്നേ സിനിമ തെലുങ്കിലേക്ക് എത്തുമ്പോള്‍ വലിയ ആവേശത്തിലാണ് ആരാധകര്‍.
   

 • undefined

  Movie NewsJun 29, 2021, 10:15 AM IST

  ലൂസിഫര്‍ തെലുങ്ക് ഉപേക്ഷിച്ചിട്ടില്ല, ചിരഞ്‍ജീവി ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുന്നു

  പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമെന്ന നിലയിലാണ് ലൂസിഫര്‍ ശ്രദ്ധിക്കപ്പെട്ടത്. മോഹൻലാല്‍ ആണ് ചിത്രത്തില്‍ നായകനെന്നതും പ്രത്യേകതയായി. ലൂസിഫര്‍ ഹിറ്റായി മാറുകയും ചെയ്‍തു. ഇപോഴിതാ സിനിമയുടെ തെലുങ്ക് റീമേക്കിനെ കുറിച്ചുള്ളതാണ് വാര്‍ത്തകള്‍.

 • undefined

  Movie NewsJun 1, 2021, 11:06 AM IST

  'അവസാനമായി ഒന്നിച്ചെടുത്ത ഫോട്ടോ', ചിരഞ്‍ജീവി സര്‍ജയെ ഓര്‍ത്ത് യുവ സംവിധായകൻ

  കന്നഡ നടനാണെങ്കിലും മലയാളികളുടെയും പ്രിയപ്പെട്ട താരമായിരുന്നു ചിരഞ്‍ജീവി സര്‍ജ. മലയാളി നടി മേഘ്‍ന രാജിന്റെ ഭര്‍ത്താവായ ചിരഞ്‍ജീവി സര്‍ജ കഴിഞ്ഞ വര്‍ഷം ജൂണ്‍ ഏഴിന് ആയിരുന്നു അന്തരിച്ചത്. ചിരഞ്‍ജീവി സര്‍ജയുടെ അകാല വിയോഗ വാര്‍ത്ത എല്ലാവരും ഞെട്ടലോടെയായിരുന്നു കേട്ടത്. ഇപോഴിതാ ചിരഞ്‍ജീവി സര്‍ജയ്‍ക്കൊപ്പം അവസാനമായി എടുത്ത ഫോട്ടോ സംവിധായകൻ പന്നഗ ഭരണ പങ്കുവെച്ചതാണ് ചര്‍ച്ച.

 • తంలో మీలో ఎవరు కోటీశ్వరుడు స్టార్ మాలో ప్రసారం కావడం జరిగింది. వరుసగా మూడు సీజన్స్ కి నాగార్జున హోస్ట్ గా వ్యవహరించారు. నాగార్జున హోస్టింగ్ స్కిల్స్ కి మంచి మార్కులే పడ్డాయి.

  Movie NewsApr 21, 2021, 5:34 PM IST

  സിനിമാക്കാർക്കും മാധ്യമപ്രവർത്തകർക്കും സൗജന്യമായി കൊവിഡ് വാക്‌സിൻ നൽകും; ചിരഞ്ജീവി

  കൊവിഡ് മഹാമാരിയുടെ രണ്ടാം തരം​ഗം ഭീകരമായ സ്ഥിതിയിലേക്ക് പോകുന്ന സാഹചര്യത്തിൽ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യ കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള പദ്ധതിയുമായി തെലുങ്ക് നടൻ ചിരഞ്ജീവി. ചിരഞ്ജീവി നേതൃത്വം നൽകുന്ന കൊറോണ ക്രൈസിസ് ചാരിറ്റി അപ്പോളോ 247മായി ചേർന്നാണ് വാക്സിൻ നൽകുന്നത്. 

 • undefined

  Movie NewsApr 18, 2021, 3:34 PM IST

  ‘പ്രിയപ്പെട്ട ലാലിന്റെ മകന്‍‘; ഹൃദയം ടീമിന് ആശംസകളുമായി ചിരഞ്ജീവി

  പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'ഹൃദയ'ത്തിന് ആശംസകളുമായി തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി. ട്വിറ്ററിലൂടെയാണ് താരത്തിന്റെ ആശംസകൾ. ചിത്രത്തിന്റെ പോസ്റ്ററും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 

 • undefined

  Movie NewsApr 1, 2021, 12:56 PM IST

  പ്രചോദനമെന്ന് മഹേഷ് ബാബു, രജനികാന്തിന്റെ സംഭാവനകള്‍ അമൂല്യമെന്ന് ചിരഞ്‍ജീവി

  രജനികാന്തിനാണ് ഇത്തവണത്തെ ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ്. അമ്പത് വര്‍ഷത്തെ ചലച്ചിത്ര സംഭാവനകള്‍ക്കാണ് പരമോന്നത പുരസ്‍കാരം ലഭിച്ചത്. വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ്‍ ജാവദേകറാണ് ഇക്കാര്യം അറിയിച്ചത്. രജനികാന്തിന് അവാര്‍ഡ് ലഭിച്ചതില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ഭാഷാഭേദമന്യേ എല്ലാ താരങ്ങളും. രജനികാന്ത് അവാര്‍ഡിന് അര്‍ഹനാണ് എന്ന് എല്ലാവരും പറയുന്നു. സിനിമാ രംഗത്തെ രജനികാന്തിന്റെ സംഭാവനകള്‍ അമൂല്യമാണെന്ന് ചിരഞ്‍ജീവി പറയുന്നു.

 • undefined

  Movie NewsFeb 19, 2021, 1:15 PM IST

  അച്ഛന്റെ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് ജൂനിയര്‍ ചീരു- വീഡിയോ

  മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. മേഘ്‍ന രാജിന്റ ഭര്‍ത്താവ് കൂടിയായ ചിരഞ്‍ജീവി സര്‍ജ ഇന്ന് മലയാളികളുടെയും പ്രിയപ്പെട്ട നടനാണ്. ചിരഞ്‍ജീവി സര്‍ജയുടെ വിയോഗം മലയാളികളെയും അത്രമേല്‍ സങ്കടത്തിലാക്കിയിരുന്നു. ഇപോഴിതാ ചിരഞ്‍ജീവി സര്‍ജ നായകനാകുന്ന രാജമാര്‍ത്താണ്ഡ എന്ന സിനിമയുടെ ട്രെയിലര്‍ മകൻ ജൂനിയര്‍ ചീരു പുറത്തുവിട്ടിരിക്കുന്നു. മേഘ്‍ന രാജ് തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.  കെ രാമനാരായണ്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

 • undefined

  spiceFeb 12, 2021, 4:59 PM IST

  ഫെബ്രുവരി 14 വരെ കാത്തിരിക്കൂ; പ്രണയദിനത്തിൽ 'ജൂനിയര്‍ ചീരു'വിനെ കാണാമെന്ന് മേഘ്ന, വീഡിയോ

  ന്തരിച്ച നടൻ ചിരഞ്ജീവി സർജയുടേയും മേഘ്ന രാജിന്റെയും കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. കഴിഞ്ഞ വർഷം ജൂണിലായിരുന്നു ചിരഞ്ജീവി ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. അധികം വൈകാതെ മേഘ്ന ഒരു ആൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും മേഘ്ന സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ ജൂനിയർ ചീരുവന്റെ ചിത്രങ്ങളൊന്നും ഇതുവരെ മേഘ്ന പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിതാ കുഞ്ഞിനെ കാണാൻ തയ്യാറായിരിക്കാൻ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുകയാണ് നടി.

 • undefined

  spiceJan 27, 2021, 5:44 PM IST

  ചീരുവിന്റെ പേര് കയ്യിൽ ടാറ്റൂ ചെയ്ത് ആരാധിക; ആ സ്നേഹത്തിന് നന്ദി പറഞ്ഞ് മേഘ്ന

  ലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‍ന രാജ്. മേഘ്‍നക്കും ചിരഞ്‍ജീവി സര്‍ജയ്‍ക്കും കുഞ്ഞ് ജനിച്ചത് എല്ലാവരും ആഘോഷമാക്കിയിരുന്നു. കുഞ്ഞിനെ കാണാതെ ചിരഞ്‍ജീവി സര്‍ജ അകാലത്തില്‍ വിടവാങ്ങിയത് എല്ലാവരെയും ഞെട്ടിച്ചു. ആ വേദനയിൽ നിന്ന് മേഘ്നയ്ക്ക് കരകയറാൻ സാധിച്ചിട്ടില്ലെങ്കിലും മകന്‍ ജനിച്ചതോടെ ഭര്‍ത്താവിന്റെ പുനര്‍ജന്മമാണിതെന്ന് വിശ്വസിക്കുകയാണ് നടി.

 • <p>lucifer telugu</p>

  Short FilmJan 20, 2021, 5:19 PM IST

  ചിരഞ്ജീവി ആരാധകരുടെ കാത്തിരിപ്പിന് അവസാനം; 'ലൂസിഫര്‍' തെലുങ്കിന് തുടക്കം

  ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ലൂസിഫര്‍ റീമേക്ക്. തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ക്കണ്ട് തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാവും റീമേക്ക് എത്തുക.

 • undefined

  Movie NewsJan 18, 2021, 11:34 AM IST

  ചിരഞ്‍ജീവി സര്‍ജയുടെ സ്‍കെച്ചുമായി സംവിധായകനും മക്കളും, ഫോട്ടോ പങ്കുവെച്ച് മേഘ്‍ന രാജ്!

  മലയാളികള്‍ അടക്കമുള്ള തെന്നിന്ത്യൻ പ്രേക്ഷകര്‍ ഇന്ന് മേഘ്‍ന രാജിനെ സ്വന്തം വീട്ടിലെ ആളെ പോലെയാകും കാണുന്നുണ്ടാകുക. മേഘ്‍ന രാജിനും ചിരിഞ്‍ജീവി സര്‍ജയ്‍ക്കും അടുത്തിടെ ഒരു കുഞ്ഞ് ജനിച്ചത് എല്ലാവരും ആഘോഷമാക്കിയിരുന്നു. മേഘ്‍ന രാജിന്റെയും ചിരഞ്‍ജീവി സര്‍ജയുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ചിരഞ്‍ജീവി സര്‍ജയുടെ അടുത്ത സുഹൃത്തായ സംവിധായകന്റെ മക്കളുടെ ഫോട്ടോയാണ്. മേഘ്‍ന രാജ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ചിരഞ്‍ജീവി സര്‍ജയുടെ സ്‍കെച്ചുള്ള ഫോട്ടോയാണ് മേഘ്‍ന രാജിന്റെ ഇഷ്‍ടം സ്വന്തമാക്കിയത്.

 • undefined

  Movie NewsJan 17, 2021, 2:15 PM IST

  അച്ഛനും മകനും ഒന്നിക്കുന്നു, ചിരഞ്‍ജീവി ചിത്രത്തിലെ രാം ചരണിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു


  ചിരഞ്‍ജീവി നായകനാകുന്ന പുതിയ സിനിമയാണ് ആചാര്യ. കൊരടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആചാര്യയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയില്‍ അഭിനയിക്കുന്ന രാം ചരണിന്റെ ഫസ്റ്റ് ലുക്ക് ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. താരങ്ങളടക്കമുള്ളവര്‍ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. സാമൂഹ്യപ്രവര്‍ത്തകനായിട്ടാണ് ചിത്രത്തില്‍ ചിരഞ്‍ജീവി അഭിനയിക്കുന്നത്.

 • undefined

  Movie NewsJan 16, 2021, 8:20 PM IST

  കുഞ്ഞ് ചിരഞ്‍ജീവി സര്‍ജയുടെ ഫോട്ടോ പങ്കുവച്ച് മേഘ്‍ന രാജ്!

  മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‍ന രാജ്. മേഘ്‍ന രാജിനും ചിരഞ്‍ജീവി സര്‍ജയ്‍ക്കും അടുത്തിടെ ഒരു കുഞ്ഞ് ജനിച്ചത് എല്ലാവരും ആഘോഷമാക്കിയിരുന്നു. കുഞ്ഞിനെ കാണാതെ ചിരഞ്‍ജീവി സര്‍ജ അകാലത്തില്‍ വിടവാങ്ങിയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ചിരഞ്‍ജീവി സര്‍ജയുടെ കുട്ടിക്കാലത്തെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മേഘ്‍ന രാജ് ആണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.  വളരെ കുട്ടിത്തത്തോടെ ഫോട്ടോയില്‍ ചിരഞ്‍ജീവി സര്‍ജയെ കാണാം.

 • undefined

  Movie NewsJan 16, 2021, 7:37 PM IST

  ലൂസിഫര്‍ തെലുങ്കില്‍ നായികയാകാൻ നയൻതാര!

  മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് ലൂസിഫര്‍. മോഹൻലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്‍ത ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ്. ചിത്രം റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്ത ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ചിരഞ്‍ജീവി നായകനാകുന്ന ചിത്രത്തില്‍ നയൻതാര നായികയാകുന്നുവെന്നതാണ് ചര്‍ച്ചയാകുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. മഞ്‍ജു വാര്യര്‍ ചെയ്‍ത കഥാപാത്രമായിട്ടായിരിക്കും നയൻതാര റീമേക്കില്‍ അഭിനയിക്കുന്നത്.

 • undefined

  Movie NewsJan 8, 2021, 3:28 PM IST

  വെങ്കടേഷ് ചിത്രത്തിന് പിന്നാലെ ചിരഞ്‍ജീവിയുടെ ലൂസിഫര്‍ റീമേക്കിലും നായികയാകാൻ പ്രിയാമണി

  ധനുഷ് നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം അസുരൻ നാരപ്പ എന്ന പേരില്‍ തെലുങ്കിലേക്ക് എത്തുകയാണ്. വെങ്കടേഷ് ദഗുബാടി നായകനാകുന്ന ചിത്രത്തില്‍ പ്രിയാമണിയാണ് നായിക. സിനിമയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ പ്രിയാമണി ചിരഞ്‍ജീവിയുടെയും നായികയാകുന്നുവെന്നതാണ് വാര്‍ത്ത. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമൊന്നുമുണ്ടായിട്ടില്ല. എന്നാല്‍ വെങ്കടേഷ് ചിത്രത്തിന് പിന്നാലെ ചിരഞ്ജീവി ചിത്രത്തിലും പ്രിയാമണി നായികയാകുമെന്നാണ് വാര്‍ത്തകള്‍.