Civil War  

(Search results - 19)
 • Seven killed 140 injured 300 arrested in military coup in SudanSeven killed 140 injured 300 arrested in military coup in Sudan

  InternationalOct 26, 2021, 4:21 PM IST

  സുഡാന്‍; സൈനീക അട്ടിമറിക്ക് പിന്നാലെ ഏഴ് മരണം 140 പേര്‍ക്ക് പരിക്ക് 300 ഓളം പേര്‍ അറസ്റ്റില്‍


  മൂന്ന് പതിറ്റാണ്ടോളം സുഡാന്‍ (sudan) ഭരിച്ച സൈനീക ഭരണാധികാരിയും ഇസ്ലാമിസ്റ്റ് പ്രസിഡന്‍റ് ഒമര്‍ അല്‍ ബഷീറിനെ (Omar al-Bashir) ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കി 2019 ഏപ്രിലിലാണ് സുഡാനില്‍ ഒരു പരമാധികാര കൌണ്‍സില്‍ നിലവില്‍ വന്നത്. , 2023 അവസാനത്തോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തി അധികാരം കൈമാറണമെന്നും കരാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആഴ്ചകളായി രാജ്യത്ത് നിലനില്‍ക്കുന്ന പ്രതിഷേധങ്ങളുടെ മറപറ്റി സൈന്യം രാജ്യത്തെ പരമാധികാരം കൈയാളുകയായിരുന്നു.  പ്രധാനമന്ത്രിയടക്കം നിരവധി പേരെ അറസ്റ്റ് ചെയ്ത സൈന്യം ഇവരെ രഹസ്യ കേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. സൈന്യം രാജ്യത്തിന്‍റെ അധികാരമേറ്റെടുത്തതായി ദേശീയ ടെലിവിഷനിലൂടെ ജനറല്‍ അബ്ദൽ ഫത്താഹ് അല്‍ ബുർഹാൻ (Abdel Fattah al-Burhan)അവകാശപ്പെട്ടു. സുരക്ഷിതത്വം നിലനിര്‍ത്തുന്നതിന്  രാജ്യത്ത് ജനറല്‍ ബുര്‍ഹാന്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ജനം തെരുവിലിറങ്ങി. സൈനികരും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഏഴ് പേർ വെടിവെപ്പിൽ കൊല്ലപ്പെടുകയും 140 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ അറിയിച്ചു. തലസ്ഥാനമായ കാർട്ടൂമിലെ സൈനിക ആസ്ഥാനത്തിന് സമീപം വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഏതാണ്ട് മുന്നൂറോളം പേരെ അറസ്റ്റ് ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. 

 • Three killed and 12 injured in Military coup in SudanThree killed and 12 injured in Military coup in Sudan

  InternationalOct 25, 2021, 11:32 PM IST

  സുഡാനില്‍ സൈനീക അട്ടിമറി; മൂന്ന് മരണം, 12 പേര്‍ക്ക് പരിക്ക്


  ലോകമാകെ കൊവിഡ് പടര്‍ന്ന് പിടിച്ചതിന് ശേഷം വീണ്ടുമൊരു ജനാധിപത്യ ഭരണകൂടത്തെ കൂടി സൈന്യം കീഴടക്കി. മ്യാന്മാറിനും (Myanmar) അഫ്ഗാനിസ്ഥാനും (Afghanistan) ശേഷം മറ്റൊരു രാജ്യത്ത് കൂടി, ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ച് സൈനീക ഭരണകൂടം അധികാരം ഏറ്റെടുത്തു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സുഡാനില്‍ (sudan) രൂപപ്പെട്ട് വന്ന രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിലാണ് സൈന്യം അധികാരമേറ്റെടുത്തതായി ജനറൽ അബ്ദൽ ഫത്താഹ് അല്‍ ബുർഹാൻ (Abdel Fattah al-Burhan) ദേശീയ ടെലിവിഷനിലൂടെ ജനങ്ങളെ അറിയിച്ചത്. ഇതോടെ സൈന്യവും സിവിലിയന്‍ സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരമുള്ള സുഡാന്‍റെ പരമാധികാര കൌണ്‍സില്‍ ( Sovereignty Council of Sudan) ഇല്ലാതെയായി. ഭരണം പൂര്‍ണ്ണമായും സൈന്യത്തിന്‍റെയും ജനറല്‍ അബ്ദുൽ ഫത്താഹ് അല്‍ ബുർഹാന്‍റെയും കൈയിലൊതുങ്ങി. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് പിന്നാലെ സിവിലിയന്‍ സമൂഹം തെരഞ്ഞെടുക്കുന്ന സര്‍ക്കാറിന് അധികാരം കൈമാറുമെന്ന് ബുർഹാന്‍ സുഡാന്‍ ജനതയ്ക്ക് വാഗ്ദാനം നല്‍‌കി. 

 • National Resistance Front defeat the Taliban in the Panchsheer ValleyNational Resistance Front defeat the Taliban in the Panchsheer Valley

  InternationalAug 24, 2021, 1:02 PM IST

  യുദ്ധമില്ല ചര്‍ച്ചയെന്ന് പറയുമ്പോഴും താലിബാനെതിരെ തയ്യാറെടുത്ത് പഞ്ച്ശീര്‍ താഴ്‍വാര


  കാബൂളിലേക്ക് പ്രതിഷേധങ്ങളില്ലാതെ കടന്നുകയറാന്‍ താലിബാന് കഴിഞ്ഞെങ്കിലും പഞ്ച്ശീര്‍ താലിബാന് മുന്നില്‍ മുട്ട് മടക്കില്ലെന്ന നിലപാടിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ പഞ്ച്ശീറിന് സമീപത്തെ മൂന്ന് ജില്ലകള്‍ താലിബാനെ നേരിടുന്ന പ്രാദേശീക കൂട്ടായ്മ തിരിച്ച് പിടിച്ചിരുന്നു. എന്നാല്‍, ഇതിന് ശേഷം താലിബാന്‍ ശക്തമായ ഏറ്റുമുട്ടലില്‍ ബാനോ, ദേഹ് സാലിഹ്, പുൽ ഇ-ഹെസർ ജില്ലകള്‍ ഇന്നലെ തിരിച്ച് പിടിച്ചെന്ന അവകാശവാദമുമായി താലിബാനെത്തി. ആഗസ്റ്റ് 15 ന് അഫ്ഗാന്‍ പൂര്‍ണ്ണമായും കീഴടക്കിയെന്ന താലിബാന്‍റെ അവകാശവാദത്തെ തള്ളിക്കളഞ്ഞ് കൊണ്ടായിരുന്നു വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീര്‍ താഴ്വരയില്‍ പോരാട്ടം തുടങ്ങിയത്. താലിബാന്‍റെ അപ്രമാദിത്വം അംഗീകരിക്കാത്ത പ്രദേശീക സായുധ സംഘങ്ങളാണ് പഞ്ച്ഷീര്‍ താഴ്വരയുടെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്. ഇവരുടെ നേതൃത്വത്തിലായിരുന്നു ബാനോ, ദേഹ് സാലിഹ്, പുൽ ഇ-ഹെസർ ജില്ലകൾ പിടിച്ചെടുത്തിരുന്നത്. ഇതോടെ അഫ്ഗാന്‍ താലിബാന് മുന്നില്‍ പൂര്‍ണ്ണമായും കീഴടങ്ങില്ലെന്നും വരും ദിവസങ്ങളില്‍ താലിബാനെതിരെ കൂടുതല്‍ പ്രദേശിക സായുധ സംഘങ്ങള്‍ മുന്നോട്ട് വരാനുമുള്ള സാധ്യത നിലനില്‍ക്കുകയാണ്. 

 • taliban prominent leaders in Afghanistantaliban prominent leaders in Afghanistan

  InternationalAug 15, 2021, 8:48 PM IST

  അഫ്ഗാനില്‍ ഭരണം പിടിച്ചെടുക്കാന്‍ നേതൃത്വം നല്‍കിയ താലിബാന്‍ ഭീകരര്‍ ആരൊക്കെ; അറിയാം ഇവരെ

  മുല്ല മുഹമ്മദ് ഒമറായിരുന്നു താലിബാന്‍ സ്ഥാപകന്‍. അമേരിക്ക താലിബാന്‍ ഭരണത്തിന് അന്ത്യം കുറിച്ചതോടെ ഒമറിനെ കാണാതായി. 2013ലാണ് ഒമറിന്റെ മരണം സ്ഥിരീകരിക്കുന്നത്. പിന്നീട് മറ്റ് നേതാക്കളുടെ നേതൃത്വത്തിലാണ് അഫ്ഗാനില്‍ താലിബാന്‍ ആക്രമണം തുടര്‍ന്നതും ഇപ്പോള്‍ ഭരണം പിടിച്ചെടുത്തതും.
   

 • 25 killed in myanmar in civil war and buddhist monks to fight against the Myanmar army25 killed in myanmar in civil war and buddhist monks to fight against the Myanmar army

  InternationalJul 7, 2021, 3:21 PM IST

  ജുണ്ട പ്രതിരോധം 25 മരണം ; മ്യാന്മാര്‍ സൈന്യത്തിനെതിരെ പോരാടാന്‍ ബുദ്ധ ഭിക്ഷുക്കളും

  കഴിഞ്ഞ ഫെബ്രുവരിയിൽ തെരഞ്ഞെടുക്കപ്പെട്ട ആംഗ് സാൻ സൂകിയുടെ സർക്കാരിനെ അട്ടിമറിച്ച് അധികാരം കൈയാളിയ സൈന്യത്തിനെതിരെ മ്യാന്മാറില്‍ പ്രതിഷേധങ്ങള്‍ കനക്കുകയാണ്. 1962 ല്‍ രാജ്യത്തെ ആദ്യത്തെ സര്‍ക്കാറിനെ അടിമറിച്ച സൈനീക ഭരണകൂടത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിന്‍റെ വാര്‍ഷികത്തിലാണ് മ്യാന്മാറില്‍ ജനങ്ങള്‍ വീണ്ടും തെരുവിലിറങ്ങിയത്. ഫെബ്രുവരി മുതല്‍ നടക്കുന്ന പ്രതിഷേധത്തിനിടെ സൈനീക ഭരണകൂടം 880 -ളം പേരെ കൊന്നതായി പ്രക്ഷോഭകാരികള്‍ പറഞ്ഞു. ഇന്നലത്തെ പ്രതിഷേധത്തിനിടെ മധ്യ മ്യാൻമറിൽ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഇരുപത്തിയഞ്ചോളം പ്രതിഷേധക്കാരെയും സാധാരണക്കാരെയും സൈന്യം വെടിവച്ച് കൊന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സൈനീക നടപടിക്കെതിരെ ജനങ്ങള്‍ ജുണ്ട പ്രതിരോധം എന്ന പേരില്‍ ഒരു സായുധ സേനയുണ്ടാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ രാജ്യത്തെ വനാന്തര്‍ഭാഗങ്ങളില്‍ ബുദ്ധസന്ന്യാസിമാര്‍ സൈന്യത്തിനെതിരെ പോരാടാനുള്ള തയ്യാറെടുപ്പിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊവിഡ് വ്യാപനത്തിനിടെയുണ്ടായ സൈനീക നടപടിയില്‍ പ്രതിഷേധിച്ച് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും പണിമുടക്കിലാണ്. ഇതോടെ രാജ്യത്തിന്‍റെ സമ്പദ്‍വ്യവസ്ഥ ഏറ്റവും വലിയ പ്രതിസന്ധിയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

 • During the Civil War, a sanctuary for cats in SyriaDuring the Civil War, a sanctuary for cats in Syria

  CultureApr 2, 2021, 1:10 AM IST

  ഏണസ്റ്റോ സാങ്ച്വറി; ആഭ്യന്തരയുദ്ധം തകര്‍ത്ത സിറിയയില്‍ പൂച്ചകള്‍ക്കായി ഒരു സങ്കേതം


  എല്ലാ യുദ്ധങ്ങളും തുടങ്ങിയതും അവസാനിപ്പിച്ചതും മനുഷ്യന്‍ തന്നെയായിരുന്നു. കാരണം, യുദ്ധങ്ങളെല്ലാം അവന് വേണ്ടിയുള്ളതായിരുന്നു എന്നത് തന്നെ. അതിനിടെ കൊല്ലപ്പെടുന്ന മറ്റ് ജീവജാലങ്ങളെ കുറിച്ചോ, പ്രകൃതിയെ കുറിച്ചോ മനുഷ്യന്‍ ചിന്തിച്ചിരുന്നില്ല. അവനവന്, അല്ലെങ്കില്‍ അവനവന്‍ പ്രതിനിധാനം ചെയ്യുന്ന ആശയത്തിന്, ദേശത്തിന് അങ്ങനെ എന്തിന് വേണ്ടി യുദ്ധം തുടങ്ങിയാലും അതിനിടെയില്‍പ്പെട്ട് ഇല്ലാതാകുന്ന, ആ സംഭവവുമായി ഒരു ബന്ധവുമില്ലാത്ത കോടാനുകോടി ജീവിവര്‍ഗ്ഗങ്ങളെ മനുഷ്യന്‍ കണ്ടില്ലെന്ന് നടിക്കുന്നു. എന്നാല്‍ സിറിയയുടെ തുര്‍ക്കി അതിര്‍ത്തിയില്‍ നിന്ന് വ്യത്യസ്തമായൊരു കഥയാണ് പുറത്ത് വരുന്നത്. 

  ആഭ്യന്തരയുദ്ധം തകര്‍ത്തെറിഞ്ഞ സിറിയന്‍ തെരുവുകളില്‍ പരിക്കേറ്റതും ഉപേക്ഷിക്കപ്പെട്ടതുമായി അനേകം പൂച്ചകളുണ്ടായിരുന്നു. അലപ്പോയിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. പക്ഷേ അവിടെ, അലാ അല്‍ ജലീല്‍ ഉണ്ടായിരുന്നു. അയാള്‍ പൂച്ചകള്‍ക്കായി ഭക്ഷണം ശേഖരിച്ച് തെരുവുകളില്‍ വിതരണം ചെയ്തു. യുദ്ധം ചിത്രീകരിക്കാനായി സിറിയയിലെ അലപ്പായിലെത്തിയ വിദേശ മാധ്യമങ്ങളുടെ പ്രതിനിധികള്‍ അലായുടെ പൂച്ച സ്നേഹം ശ്രദ്ധിച്ചു. അവര്‍ അയാളുടെ 'പൂച്ച സ്നേഹ'ത്തെ സിറിയയ്ക്ക് പുറത്തേക്കെത്തിച്ചു. ആഭ്യന്തരയുദ്ധത്തിനിടെയിലും സ്നേഹത്തിന്‍റെ വറ്റാത്ത ഉറവയായി ആ കഥ നിരവധി രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 

 • Pav Bhaji invented during american civil war?Pav Bhaji invented during american civil war?

  CultureJan 8, 2021, 9:42 AM IST

  നമ്മുടെ പാവ് ബാജിയും 1860 -കളിലെ അമേരിക്കൻ ആഭ്യന്തരയുദ്ധവും തമ്മിലെന്താണ് ബന്ധം? പാവ് ബാജി വന്നതെങ്ങനെ?

  കാലങ്ങളായി മുംബൈയിലെ തെരുവോരങ്ങളില്‍ കിട്ടുന്ന പ്രധാന ഭക്ഷണമായിരുന്നു പാവ് ബാജി. 

 • Prime Minister Abiy Ahmed declares military victory but the Ethiopian civil war is not over at TigrayPrime Minister Abiy Ahmed declares military victory but the Ethiopian civil war is not over at Tigray

  InternationalDec 2, 2020, 4:03 PM IST

  ഒരുലക്ഷം അഭയാര്‍ത്ഥികളെ സൃഷ്ടിച്ച് എത്യോപ്യന്‍ ആഭ്യന്തരയുദ്ധം: ജയിച്ചെന്ന് സര്‍ക്കാര്‍ ഇല്ലെന്ന് വിമതര്‍

  എത്യോപ്യയിലെ ആഭ്യന്തരയുദ്ധത്തില്‍ വിജയം നേടിയെന്ന് പ്രധാനമന്ത്രി അബി അഹമ്മദിന്‍റെ പ്രഖ്യാപനത്തിന് ശേഷവും രാജ്യത്ത് ഇരുവിഭാഗവും ഏറ്റുമുട്ടല്‍ തുടരുന്നതായി റിപ്പോര്‍ട്ട്. ഇതിനിടെ എത്യോപ്യയിലെ വിമത മേഖലയായ ടിഗ്രേയിലെ നേതാവ് ഡിബ്രെഷൻ ജെബ്രെമൈക്കൽ, സമാധാനത്തിന് നോബല്‍ സമ്മാനം ലഭിച്ച പ്രധാനമന്ത്രി അബി അഹമ്മദിനോട് “ഭ്രാന്ത് അവസാനിപ്പിക്കാനും” സൈന്യത്തെ പിൻ‌വലിക്കാനും ആഹ്വാനം ചെയ്തു. സര്‍ക്കാര്‍ ആഭ്യന്തര യുദ്ധം വിജയിച്ചെന്ന് അവകാശപ്പെട്ട് രണ്ട് ദിവസത്തിന് ശേഷവും ആഭ്യന്തരയുദ്ധം തുടരുന്നതായി അദ്ദേഹം അസോസിയേറ്റഡ് പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പേരാട്ടം അവസാനിച്ചിട്ടില്ലെന്നും തങ്ങള്‍ക്ക് വിജയ പ്രതീക്ഷയുണ്ടെന്നും ഡിബ്രെഷൻ ജെബ്രെമൈക്കൽ അവകാശപ്പെട്ടു. 

 • Ethiopian prime minister and nobel winner abiy ahmed start a civil war against tigray and tplfEthiopian prime minister and nobel winner abiy ahmed start a civil war against tigray and tplf

  GALLERYNov 14, 2020, 1:57 PM IST

  സമാധാനത്തിനുള്ള നോബല്‍ ജേതാവില്‍ നിന്ന് ആഭ്യന്തരയുദ്ധക്കൊതിയനിലേക്ക് ?


  1998 മുതല്‍ എത്യോപ്യയും അയല്‍രാജ്യമായ എറിത്രിയയും തമ്മില്‍ അതിശക്തമായ യുദ്ധത്തിലായിരുന്നു. 2000 യുദ്ധമൊന്ന് അടങ്ങിയെങ്കിലും അക്രമണങ്ങള്‍ക്കും ഒറ്റ തിരിഞ്ഞ പോരാട്ടങ്ങള്‍ക്കും അവസാനമില്ലായിരുന്നു. എന്നാല്‍ 2018 ല്‍ എത്യോപ്യയുടെ പ്രധാനമന്ത്രിയായി അബി അഹമ്മദ് അധികാരമേറ്റു. രാജ്യത്തെ ജയിലുകളില്‍ കഴിഞ്ഞിരുന്ന പ്രതിപക്ഷ നേതാക്കളെ വിട്ടയക്കുകയും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുകയും ചെയ്ത് അബി അഹമ്മദ് രാജ്യത്ത് ജനസമ്മതി ഉയര്‍ത്തി. മാത്രമല്ല. നീണ്ട യുദ്ധത്തിന് വിരാമമിട്ട് അദ്ദേഹം എറിത്രിയയുമായി സമാധാനക്കരാര്‍ ഒപ്പിട്ടു. സംഘര്‍ഷങ്ങളില്‍ നിന്ന് സമാധാനത്തിലേക്കായിരുന്നു എത്യോപ്യയുടെ യാത്ര. 2019 ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം അബി അഹമ്മദിനെ തേടിവന്നു. 

  എന്നാല്‍, ഇന്ന് അശാന്തമാണ് എത്യോപ്യ. രാജ്യത്തിന് പുറത്ത് നിന്നല്ല. രാജ്യത്തിനുള്ളില്‍ നിന്ന് തന്നെയാണ് ആ അശാന്തി. അബി അഹമ്മദിന് മുമ്പും എത്യോപ്യ ഭരിച്ചിരുന്ന മുന്നണികളുമായി സഖ്യത്തിലായിരുന്ന രാജ്യത്തെ വടക്കന്‍ പ്രദേശത്തെ സായുധ ഗ്രൂപ്പായ ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടിനെ (ടിപിഎൽഎഫ്) അബി അഹമ്മദ് വേട്ടയാടുകയാണെന്നാണ് ആരോപണങ്ങള്‍. കഴിഞ്ഞ ഒമ്പതാം തിയതി ആരംഭിച്ച ആഭ്യന്തരയുദ്ധത്തില്‍ 14,500 പേര്‍ അഭയാര്‍ത്ഥികളായി സുഡാനിലേക്ക് കുടിയേറിയെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ പകുതിയും വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞ ദിവസം എത്യോപ്യയില്‍ നിന്ന് പുറത്ത് വന്ന മൃതദേഹങ്ങളുടെ വീഡിയോ പരിശോധനയില്‍ നിന്ന് ആംനസ്റ്റി ഇന്‍റര്‍നാഷണലാണ് ഈ ആരോപണം ഉന്നയിച്ചത്. പ്രദേശത്തെ ടെലഫോണ്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടതിനാല്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന മുന്നറിയിപ്പോടെയായിരുന്നു ആ വെളിപ്പെടുത്തല്‍. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എത്യോപ്യയിലെ ആഭ്യന്തരയുദ്ധം യാഥാര്‍ത്ഥ്യമാണെന്നതിനുള്ള കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു.

 • Reports of Pak Rangers Abducting Police Chief Spark Civil War Rumours in KarachiReports of Pak Rangers Abducting Police Chief Spark Civil War Rumours in Karachi

  InternationalOct 21, 2020, 2:31 PM IST

  'ആഭ്യന്തര യുദ്ധത്തിന് സമാനം' ; കറാച്ചിയില്‍ പൊലീസും സൈന്യവും തെരുവില്‍ ഏറ്റുമുട്ടി?

  മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മരുമകനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടാനാണ് അർധ സൈനിക വിഭാഗമായ പാക്കിസ്ഥാൻ റേഞ്ചേഴ്സ്, പ്രവിശ്യ പൊലീസ് മേധാവി മുഷ്താഖ് മെഹറിനെ തട്ടിക്കൊണ്ടുപോയതെന്നാണ് ആരോപണം.

 • The painful journey of an 11-year-old Syrian girl on her way to GermanyThe painful journey of an 11-year-old Syrian girl on her way to Germany

  Web SpecialsJan 25, 2020, 8:54 AM IST

  കൂട്ടത്തിലുണ്ടായ രണ്ടു കുട്ടികള്‍ തണുപ്പ് കാരണം മരണപ്പെട്ടു, ഞങ്ങളെങ്ങനെയോ രക്ഷപ്പെട്ടു; ഒരു 11 വയസ്സുകാരിയുടെ അനുഭവം

  കാത്തിരിപ്പിനൊടുവിൽ അവർ പിറ്റേ ദിവസം അതിർത്തി കടന്നു. ജനിച്ചു വളർന്ന സ്വന്തം നാടും, വീടും പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിച്ച് അവർ മറ്റൊരു രാജ്യത്തേക്ക് യാത്ര തുടർന്നു.

 • Finally Sri Lanka admits 20,000 missing Tamils are deadFinally Sri Lanka admits 20,000 missing Tamils are dead

  InternationalJan 22, 2020, 10:06 PM IST

  ഒടുവില്‍ ശ്രീലങ്ക സമ്മതിച്ചു; കാണാതായ 20000 തമിഴ് വംശജര്‍ മരിച്ചെന്ന് പ്രസിഡന്‍റ് ഗോതബായെ രാജപക്സെ

  തന്‍റെ വെളിപ്പെടുത്തല്‍ തമിഴ് രാഷ്ട്രീയ നേതാക്കള്‍ രാഷ്ട്രീയമായി ഉപയോഗിച്ച് രാജ്യത്തെ സമാധാനം തകര്‍ക്കാന്‍ ഉപയോഗിക്കില്ലെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

 • six children die every hour from starvation in yemensix children die every hour from starvation in yemen

  FoodOct 2, 2019, 8:21 PM IST

  പട്ടിണി മൂലം ഓരോ മണിക്കൂറിലും ആറ് കുഞ്ഞുങ്ങള്‍ വീതം മരിച്ചുവീഴുന്ന നാട്

  പട്ടിണി മൂലം മണിക്കൂറില്‍ ആറ് കുഞ്ഞുങ്ങള്‍ വീതം മരിച്ചുവീഴുന്നൊരു നാടിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? വര്‍ഷങ്ങളായി നടക്കുന്ന ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് യെമന്‍ ആണ് ഇത്തരത്തില്‍ ദാരുണമായ ഒരവസ്ഥയിലെത്തിയിരിക്കുന്നത്. ആഭ്യന്തരയുദ്ധം ആദ്യം രാജ്യത്തെ ഭക്ഷണശൃംഖലയെ നശിപ്പിച്ചു. ഇതിന് പിന്നാലെ രാജ്യത്തേക്കുള്ള ഇറക്കുമതിയും നിര്‍ത്തലാക്കപ്പെട്ടു. 

 • orphaned children walk 150 milesorphaned children walk 150 miles

  Web SpecialsSep 18, 2019, 12:25 PM IST

  കണ്‍മുന്നില്‍ അച്ഛനെ വെട്ടിക്കൊന്നു, അക്രമം ഭയന്ന് സഹോദരങ്ങള്‍ കാട്ടിലൂടെ നടന്നത് 241 കിലോമീറ്റര്‍...

  ശാന്തസുന്ദരമായിരുന്ന അവരുടെ ഗ്രാമത്തിലേക്ക് മോട്ടോര്‍ബൈക്കുകളില്‍ തീവ്രവാദികള്‍ കടന്നുകയറുകയും ഗ്രനേഡുകളും എകെ 47 -കളും ഉപയോഗിച്ച് സാധാരണക്കാരെ വെടിവെക്കുകയുമായിരുന്നു. 

 • Indian Hospital Heals victims of Yemen Civil WarIndian Hospital Heals victims of Yemen Civil War

  pravasamJul 25, 2019, 12:07 AM IST

  യെമനിലെ യുദ്ധകെടുതിയിൽ കൈതാങ്ങായി ഇന്ത്യ; 600 പേ‍ർക്ക് ചികിത്സ നൽകി

  യെമനിൽ യുദ്ധത്തിന് ഇരയായവർക്ക് സാന്ത്വനവും അത്യാധുനിക ചികിത്സയും ഒരുക്കുന്നതിന് ഇന്ത്യയെ നന്ദി അറിയിച്ച് യുഎഇ. യുദ്ധത്തിൽ പരിക്കേറ്റ 600 പേർക്കാണ് ദില്ലിയിലെ മെഡിയോ‌ർ ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കിയത്.