Asianet News MalayalamAsianet News Malayalam
6 results for "

Colour Padam

"
malayalam short film colour padammalayalam short film colour padam

Colour Padam| സിനിമ പോലെ കളറായി 'കളര്‍ പടം'; ശ്രദ്ധനേടി ഷോർട്ട്ഫിലിം

14 ഡേയ്സ് ഓഫ് ലവ് എന്ന ഹിറ്റ്‌ ഷോർട് ഫിലിമിന്(short film) ശേഷം ബ്ലോക്ക്ബസ്റ്റർ ഫിലിംസിന്റെ ബാനറിൽ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 'കളർ പടം'(Colour Padam) ഷോർട്ട്ഫിലിം യൂട്യൂബിൽ റിലീസ് ചെയ്തു. സിനിമാ താരങ്ങളായ അശ്വിൻ ജോസ് (ക്വീൻ, ആദ്യരാത്രി ), മമിത ബൈജു (ഖോ ഖോ, ഓപ്പറേഷൻ ജാവ ) എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗ്രാമം പശ്ചാത്തലമാകുന്ന ചിത്രത്തിൽ വീഡിയോഗ്രാഫറായ ദിലീപിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് കളർ പടത്തിന്റെ ഇതിവൃത്തം. കൂടാതെ വിനീത് ശ്രീനിവാസൻ പാടിയ പാട്ടും ചിത്രത്തിന്റെ ആകർഷണമാണ്.

Short Film Nov 20, 2021, 7:24 PM IST

Oru Malayalam Colour PadamOru Malayalam Colour Padam

വരുന്നൂ ഒരു മലയാളം കളര്‍പടം!

അജിത് നമ്പ്യാര്‍ കഥയെഴുതി സംവിധാനം നിർവഹിക്കുന്ന  ചിത്രമാണ് 'ഒരു മലയാളം കളർ പടം. പുതുമുഖം മനു ഭദ്രന്‍, പഴയകാല നടന്‍ ജോസ്, കേരള  സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ അഞ്ജലി ഉപാസന എന്നിവരും ശില്‍പ്പ, ജോസ്, മുരുകൻ, രജിത, ടീന, ലിന്‍സ് തോമസ്, യുവന്‍ ജോൺ തുടങ്ങിയവരുമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഛായാഗ്രഹണം ടി ഡി ശ്രീനിവാസും മിംഗിള്‍ മോഹനും ചിത്രസംയോജനം ഹരി രാജാക്കാടുമാണ്‌ നിർവഹിച്ചിരിക്കുന്നത്.  ബീമാ പ്രോഡക്ഷസിന്‍റെ ബാനറില്‍ സഞ്ജു എസ് സാഹിബാണ് 'ഒരു മലയാളം കളർ പടം' നിർമ്മിച്ചിട്ടുള്ളത്.

Mar 15, 2017, 3:43 AM IST