Constitution Day  

(Search results - 5)
  • Constitution Day in Saudi

    pravasam27, Nov 2019, 11:37 PM

    സൗദിയില്‍ ഇന്ത്യന്‍ ഭരണഘടനാ ദിനം ആചരിച്ചു

    ഭരണഘടന നിലവില്‍ വന്ന നവംബര്‍ 26 ഇന്ത്യന്‍ ഭരണഘടനാ ദിനമായി ഇന്ത്യയിലും വിദേശത്തെ ഇന്ത്യന്‍ മിഷനുകളിലും ആചരിക്കുന്നതിന്റെ ഭാഗമായി റിയാദിലെ ഇന്ത്യന്‍ എംബസിയിലും പരിപാടികള്‍ സംഘടിപ്പിച്ചു. സൗദി ശൂറ കൗണ്‍സില്‍ അംഗവും ഇന്ത്യ സൗദി അറേബ്യ പാര്‍ലിമെന്ററി സൗഹൃദ സമിതി ചെയര്‍മാനുമായ ഡോ. അബ്ദുല്ല ബിന്‍ ഹമൂദ് അല്‍ ഹര്‍ബി മുഖ്യാതിഥിയായി പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി സൗഹൃദത്തിന്റെ വളര്‍ച്ചയെയും പാര്‍ലിമെന്ററി സമിതികള്‍ തമ്മിലുള്ള സഹകരണത്തെയും കുറിച്ച് അല്‍ ഹര്‍ബി സംസാരിച്ചു. 

  • India27, Nov 2019, 5:58 PM

    ഭരണഘടനാ ദിനത്തില്‍ അംബേദ്ക്കറുടെ പ്രതിമ നശിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

    ഉത്തര്‍പ്രദേശിലെ ആസംഗഡിലാണ് അംബേദ്ക്കർ പ്രതിമ നശിപ്പിച്ചത്. ദുർഗേഷ് യാദവ് എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

  • India27, Nov 2019, 10:18 AM

    ഭരണഘടനാ ദിനത്തില്‍ അംബേദ്‍കര്‍ പ്രതിമയ്ക്ക് മുന്നില്‍ ഭരണഘടന വായിച്ച് കോണ്‍ഗ്രസ് പ്രതിഷേധം


    ഇന്നലെ ഇന്ത്യയില്‍ ഭരണഘടനാ ദിനമായിരുന്നു. ഭരണഘടനയെ ഇന്ത്യന്‍ പാര്‍ലമെന്‍റ് തത്വത്തില്‍ അംഗീകരിച്ച 1947 നവംബര്‍ 26 ന്‍റെ ഓര്‍മ്മയ്ക്കായാണ് എല്ലാവര്‍ഷവും നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നത്. എന്നാല്‍ ഭരണഘടനാ ദിനത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ സെൻട്രൽ ഹാളില്‍ സംഘടിപ്പിച്ച ഭരണഘടനയുടെ 70-ാം വാര്‍ഷിക ദിനാഘോഷ ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‍കരിച്ചു. മഹാരാഷ്ട്രയില്‍, കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്നാരോപിച്ചായിരുന്നു പ്രതിഷേധം. അംബേദ്ക്കര്‍ പ്രതിമയ്ക്ക് മുന്നിലെത്തിയ പ്രതിപക്ഷ നേതാക്കള്‍ക്ക് സോണിയാ ഗന്ധിയാണ് ഭരണഘടന വായിച്ച് കൊടുത്തത്. കാണാ ആ പ്രതിഷേധങ്ങള്‍.

  • India26, Nov 2019, 3:39 PM

    അധികാരത്തിലുള്ളവര്‍ ഭരണഘടനാ മൂല്യങ്ങളെ ചതിയില്‍പ്പെടുത്തുന്നു: പ്രിയങ്ക ഗാന്ധി

    രാജ്യത്ത് അധികാരത്തിലിരിക്കുന്ന ആളുകൾ ഭരണഘടനയുടെ മൂല്യങ്ങളെ ചതിയിൽപ്പെടുത്താനും ജനാധിപത്യത്തിൽ ജനങ്ങളുടെ ശക്തികളെ ദുർബലപ്പെടുത്താനും ശ്രമിക്കുകയാണെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു.

  • parliament

    India26, Nov 2019, 6:38 AM

    മഹാരാഷ്ട്രയിലെ അട്ടിമറി നീക്കം; ഭരണഘടനയുടെ വാര്‍ഷിക ദിനാഘോഷ ചടങ്ങ് ബഹിഷ്‍കരിക്കാന്‍ കോണ്‍ഗ്രസ്

    പാര്‍ലമെന്‍റ് വളപ്പിലെ അംബ്‍ദേകര്‍ പ്രതിമക്ക് അരികിലായിരിക്കും കോണ്‍ഗ്രസ് പ്രതിഷേധം. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും.